Tuesday, November 24, 2020

കൊല്ലം ആയൂർ ഇളമാട് സ്വദേശി ദിവ‌ാകരൻ നായരെ ബ്രഹ്മപുരത്തു വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യഥാര്‍ത്ഥ പ്രതികളെ ഇതുവരെ പിടികൂടിയില്ലെന്ന് കുടുംബം

Must Read

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം...

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി....

കൊച്ചി∙ കൊല്ലം ആയൂർ ഇളമാട് സ്വദേശി ദിവ‌ാകരൻ നായരെ (64) ബ്രഹ്മപുരത്തു വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യഥാര്‍ത്ഥ പ്രതികളെ ഇതുവരെ പിടികൂടിയില്ലെന്ന് കുടുംബം. അറസ്റ്റിലായവരുമായി കൊച്ചി ഇൻഫോപാർക്ക് പൊലീസ് കഴിഞ്ഞ ദിവസം ഇളമാെടത്തി തെളിവെടുത്തു. വസ്തു തർക്കത്തെത്തുടർന്നുള്ള കൊലപാതകമെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഹണിട്രാപ് മാതൃകയിൽ ദിവാകരൻ നായരെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി മർദിച്ചു കൊന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും ഇന്‍ഫോപാര്‍ക്ക് പൊലീസ് അറിയിച്ചു.
ദിവാകരൻ നായരുടെ സഹോദരന്റെ മരുമകളുടെ പിതാവായ കോട്ടയം പൊൻകുന്നം കായപ്പാക്കൻ വീട്ടിൽ അനിൽകുമാർ (45), ഇയാളുടെ സുഹൃത്തും തടിക്കച്ചവടത്തിലെ പങ്കാളിയുമായ കോട്ടയം ചിറക്കടവ് പച്ചിമല പന്നമറ്റം കരയിൽ ചരളയിൽ വീട്ടിൽ സി.എസ്.രാജേഷ് (37), കോട്ടയം ആലിക്കൽ അകലക്കുന്നം കിഴക്കടം കണ്ണമല വീട്ടിൽ സഞ്ജയ് (23), രാജേഷിന്റെ വനിതാസുഹൃത്ത് കൊല്ലം കുമിൾ കുഴിപ്പാറ തൃക്കണാപുരം ഷാനിഫ (55) എന്നിവരാണ് ഇതുവരെ ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായത്.

ഷാനിഫ മലപ്പുറത്ത് ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു. അനിൽകുമാർ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണു കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഷാനിഫയുടെ സഹായത്തോടെ പെൺകെണിയൊരുക്കി ദിവാകരൻ നായരെ കൊച്ചിയിലേക്കു വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി വാഹനത്തിൽ വച്ചു കൊലപ്പെടുത്തിയ ശേഷം വഴിയരികിൽ തള്ളുകയായിരുന്നു.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: നാട്ടിലെ കുടുംബസ്വത്തു പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടു ദിവാകരൻ നായരും അനുജൻ മധുസൂദനൻ നായരും തമ്മിൽ തർക്കവും 15 വർഷമായി കേസും നിലനിന്നിരുന്നു. മകനും മരുമകൾക്കും പണത്തിന് അത്യാവശ്യമുണ്ടായപ്പോൾ, തർക്കസ്ഥലം അളന്നു തിരിച്ചു വിൽക്കാനായി മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ശ്രമം നടത്തി. എന്നാൽ, ഇതിനെ ദിവാകരൻ നായർ എതിർത്തു. തുടർന്നു മധുസൂദനന്റെ മരുമകളുടെ പിതാവ് അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗുണ്ടാസംഘം പൊൻകുന്നത്തു നിന്നെത്തി പ്രശ്നത്തിൽ ഇടപെട്ടു.ഇത‌ു സംഘർഷത്തിൽ കലാശിച്ചു. തുടർന്നാണു ദിവാകരൻ നായരെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

English summary

Divakakaran Nair (64), a native of Ayur, Kollam, was found dead on the roadside at Brahmapuram.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം ആവശ്യപ്പെട്ടാണ് സ്വപ്‌ന വിളിച്ചത്.

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി. ഏറ്റവും പുതിയ 2021 സോറന്റോയ്ക്ക് ഇനി...

സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 3 അടുത്ത ജൂണിൽ വിപണിയിൽ

പുതുക്കിയ ഡിസൈനും കൂടുതല്‍ മെച്ചപ്പെടുത്തിയ സവിശേഷതകളുമായി സാംസങ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് അടുത്ത ജൂണില്‍ ലോഞ്ച് ചെയ്യും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാലക്‌സി നോട്ട് സീരീസ് പോലുള്ള മറ്റ് മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ സീരിസുകളെക്കാള്‍...

മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു

ബെന്റ്ലി ഫ്ലൈയിംഗ് സ്പര്‍ V8, റോള്‍സ് റോയ്‌സ് ഗോസ്റ്റ് എന്നിവയ്‌ക്കെതിരായ മത്സരം പുതുക്കാനായി 2021 മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു. ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ആഢംബരത്തിന്റെ പര്യായമായ 2021...

More News