Thursday, September 23, 2021

തലശ്ശേരിയിൽ വാഹനാപകടത്തിൽ എൻജീനിയറിങ് വിദ്യാർഥി മരിച്ച സംഭവത്തിൽ വാഹനമോടിച്ച കതിരൂർ ഉക്കാസ്‌മെട്ട ഒമേഴ്‌സിൽ റുബിൻ ഒമർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി

Must Read

തലശ്ശേരിയിൽ വാഹനാപകടത്തിൽ എൻജീനിയറിങ് വിദ്യാർഥി മരിച്ച സംഭവത്തിൽ വാഹനമോടിച്ച കതിരൂർ ഉക്കാസ്‌മെട്ട ഒമേഴ്‌സിൽ റുബിൻ ഒമർ (20) നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. കുറ്റകരമായി വാഹനമോടിച്ചതിന് റുബിനെതിരേ നരഹത്യയ്ക്കാണ് കേസ്.

കേസിൽ മുൻകൂർജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. ജൂലായ് 19-ന് രാത്രി തലശ്ശേരി ജൂബിലി റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്‌ലാഹ് ഫറാസ് (19) ആണ് മരിച്ചത്.

ആഡംബരകാറിൽ നടത്തിയ അഭ്യാസപ്രകടനമാണ് അപകടത്തിനിടയാക്കിയതെന്ന് മരിച്ച വിദ്യാർഥിയുടെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ആഡംബരവാഹനം അമിതവേഗത്തിൽ സഞ്ചരിക്കുന്നതിനിടയിൽ പെട്ടെന്ന് ചവിട്ടിത്തിരിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് ആരോപണം. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് തുടക്കത്തിൽ തലശ്ശേരി പോലീസ് കേസെടുത്തത്.

അഫ്‌ലാഹിന്റെ ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് അമിതവേഗത്തിൽ വാഹനമോടിച്ച് അപകടം വരുത്തിയതിന് നരഹത്യയ്ക്ക് കേസെടുത്തത്. വാഹനം ഓടിച്ച റുബിൻ ഒമർ ഒളിവിലാണ്

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News