Thursday, November 26, 2020

ജില്ലാ പഞ്ചായത്ത് കാലടി ഡിവിഷനു കീഴിൽ മുഴുവൻ വാർഡുകളിലും ഫണ്ട് നൽകി ജില്ലാ പഞ്ചായത്തംഗം ശാരദാ മോഹൻ

Must Read

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച...

എറണാകുളം ജില്ലാ പഞ്ചായത്ത് കാലടി ഡിവിഷനു കീഴിൽ വരുന്ന മുഴുവൻ വാർഡുകളിലും കഴിഞ്ഞ 5 വർഷത്തിനിടെ ഫണ്ട് നൽകി ജില്ലാ പഞ്ചായത്തംഗം ശാരദാ മോഹൻ. ഒക്കൽ, കാഞ്ഞൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും കാലടി പഞ്ചായത്തിലെ 10 വാർഡുകളുമുൾപ്പടെ 41 വാർഡുകളാണ് കാലടി ഡിവിഷനു കീഴിൽ വരുന്നത്. ഈ 41 വാർഡുകൾക്കും ജില്ലാ പഞ്ചായത്ത് ഫണ്ട് നൽകുവാൻ തനിക്ക് കഴിഞ്ഞു എന്ന് ശാരദാ മോഹൻ പറഞ്ഞു.കഴിഞ്ഞ 5 വർഷത്തിനിടെ ഡിവിഷനിൽ 10 കോടി രൂപക്ക് മുകളിലുള്ള വികസന പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നടത്തിയത്.കൂടാതെ ഒക്കൽ ഫാമിന്റെ വികസന പ്രവർത്തനകൾക്ക് 5 കോടി രൂപക്ക് മുകളിൽ നൽകി.ജില്ലാ പഞ്ചായത്ത് ഡിവിഷനു കീഴിൽ വരുന്ന മുഴുവൻ വാർഡുകളിലും തുക ചിലവഴിക്കുന്നത് അപൂർവ്വമാണ്.കഴിഞ്ഞ നാല് വർഷക്കാലം കൊണ്ട് വിവിധ പദ്ധതികളിൽ ചിലവഴിച്ച തുകയിൽ പ്രധാനമായും ചിലവഴിച്ചത് തരിശു ഭൂമി നെൽകൃഷിക്കും,നെൽ കൃഷി വികസനത്തിനും,കൃഷി സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള ലീഡിംഗ് ചാനലുകൾ നിർമ്മിക്കുന്നതിനും, അടിസ്ഥാന റോഡ് വികസനത്തിനും, അംഗനവാടികളുടെ വികസനത്തിനും,സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കുമാണ്.
ഒക്കൽ ശ്രീനാരായണ സ്കൂളിലെ 1060 കുട്ടികൾക്ക് “കുഞ്ഞു കൈകളിൽ കോഴി കുഞ്ഞ് ” എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കോഴികളെ നൽകി. ഡി വിഷനു കീഴിൽ വരുന്ന മുഴുവൻ റോഡുകളുടേയും പുനർ നിർമ്മാണത്തിന് തുക അനുവദിച്ചു.2020 – 21 കാലഘട്ടത്തിലേക്കായി കാഞ്ഞൂർ പഞ്ചായത്തിലെ തിരു നാരായണ പുരം- പള്ളി അമ്പലം റോഡിന് 8 ലക്ഷം,ചെങ്ങൽ ഓട്ടുകമ്പനി പടി – മറ്റൂർ റോഡിന് 8 ലക്ഷം, എടനാട് – കനാൽ ബണ്ട് റോഡിന് 5 ലക്ഷം,വട്ടത്തറ അംഗൻ വാടി വനിതാ കേന്ദ്രം പൂർത്തികരണത്തിന് 2 ലക്ഷം, കാലടി പഞ്ചായത്തിലെ എസ് എൻ ഡി പി -ബേബി കവല റോഡിന് 20 ലക്ഷം, മൂപ്പർ റോഡിന് 8 ലക്ഷം,കോലഞ്ചേരി ക്കവല- യോർദ്ധനാ പുരം റോഡിന് 8 ലക്ഷം,തലാശ്ശേരി റോഡ് 10 ലക്ഷം, മട്ട സ്ഥലം – കനാൽ ബണ്ട് റോഡ് 10 ലക്ഷം,ഒക്കൽ തൊണ്ടു കടവ് കനാൽ ബണ്ട് റോഡ് 10 ലക്ഷം,ചേലാമറ്റം ആർച്ച് ഒക്കൽ റോഡ് 10 ലക്ഷം, പെരുമറ്റം ലിഫ്റ്റ് ഇറിഗേഷൻ റോഡ് 18 ലക്ഷം പെരുമറ്റം പാടശേഖരം മുട്ടിപ്പാലം ലീഡിംഗ് ചാനൽ 8 ലക്ഷം പാപ്പിക്കവല ആന്റോ പുരം റോഡ് 8 ലക്ഷം, ആന്റോ പുരം കൊടുവേലി പടി റോഡ് 6 ലക്ഷം, ശിവരാത്രി കടവ് പൂർത്തീകരണം 8 ലക്ഷം, വല്ലം കനാൽ ബണ്ട് റോഡ് 14 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.

English summary

District Panchayat District Panchayat Member Sharda Mohan has provided funds to all the wards under Kalady Division for the last 5 years.

Leave a Reply

Latest News

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിൻവാങ്ങൽ...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച രണ്ടു പിഴവുകളാണ് കളി മുംബൈയ്ക്ക് അനുകൂലമാക്കിയത്....

ബംഗാളിലെ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും: ബിജെപി നേതാവ്

ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാൽ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി നേതാവ്. ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് ഇങ്ങനെ പറഞ്ഞത്. "നോക്കൂ ഈ ദിവസങ്ങളില്‍ എന്താണ് പശ്ചിമ ബംഗാളില്‍ നടക്കുന്നതെന്ന്....

നിർവാർ ചുഴലിക്കാറ്റ്, ചെന്നെെ വിമാനത്താവളം അടച്ചു

ചെന്നെെ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിർവാർ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നെെ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി ഏഴ് മണി മുതൽ നാളെ പുലർച്ചെ ഏഴ് മണിവരെ വിമനത്താവളം അടച്ചിടുമെന്ന് ഏയർപ്പോർട്ട്...

More News