Tuesday, June 15, 2021

കൈവിടില്ല, കൈതാങ്ങായി കൂടെയുണ്ട് ദീപാ ജോയി; നൂറ്റമ്പത് കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു; കിറ്റിൽ പതിനെട്ട് കൂട്ടം സാധനങ്ങൾ, ഒപ്പം പച്ചക്കറിയും

Must Read

രായമംഗലം പഞ്ചായത്തിലെ പതിനാറാംവാർഡിന് കൈത്താങ്ങായി നൂറ്റമ്പത് കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ദീപാ ജോയിയാണ് സ്വന്തം വാർഡിലെ ദുരിതമനുഭവിക്കുന്നവർക്ക് കിറ്റുകൾ നൽകിയത്. പുല്ലുവഴി ജയകേരളം സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ആദ്യ ഭക്ഷ്യ കിറ്റ് പി.കെ. ചോതി ഏറ്റുവാങ്ങി. ചടങ്ങിൽ പതിനഞ്ചാം വാർഡ് മെമ്പർ ബിജി പ്രകാശ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. വി.ഒ ജോയി, രാജപ്പൻ എസ് തെയ്യാരത്ത്, കെ.എ മൈതീൻ പിള്ള എന്നിവർ പങ്കെടുത്തു.

കൈവിടില്ല, കൈതാങ്ങായി കൂടെയുണ്ട് ദീപാ ജോയി; നൂറ്റമ്പത് കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു; കിറ്റിൽ പതിനെട്ട് കൂട്ടം സാധനങ്ങൾ, ഒപ്പം പച്ചക്കറിയും 1

വാർഡിലെ നൂറ്റമ്പത് കുടുംബങ്ങൾക്കാണ് ഭക്ഷ്യ കിറ്റ് നൽകിയത്. അശരണർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, കോവിഡ് രോഗബാധിതർ, തുടങ്ങിയവർക്കാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്. 

കൈവിടില്ല, കൈതാങ്ങായി കൂടെയുണ്ട് ദീപാ ജോയി; നൂറ്റമ്പത് കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു; കിറ്റിൽ പതിനെട്ട് കൂട്ടം സാധനങ്ങൾ, ഒപ്പം പച്ചക്കറിയും 2

മാസ്ക്, പഞ്ചസാര, തെയില, വെളിച്ചെണ്ണ, അലക്ക് സോപ്പ്, കുളിക്കുന്ന സോപ്പ്, ഉപ്പ്, ശർക്കര, റവ , അരി, ഉഴുന്ന്, മല്ലിപ്പൊടി, മുളകുപൊടി, കടുക്, പപ്പടം, ഉഴുന്ന്, പരിപ്പ്, പച്ചക്കറികൾ എന്നിവയാണ് ഭക്ഷ്യ കിറ്റിലുള്ളത്.


മഹാമാരി കാലത്ത് സമാനതകളില്ലാത്ത സാമൂഹ്യ പ്രവർത്തനമാണ് ദീപാ ജോയി നടത്തുന്നത്. ദുരിതകാലത്ത് രായമംഗലം പഞ്ചായത്ത് നടത്തുന്ന ഭക്ഷണ വിതരണത്തിനും മുൻപന്തിയിൽ തന്നെയുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങിന് നേതൃത്വം നൽകി നേരത്തേ ശ്രദ്ധ നേടിയിരുന്നു. 
എ.ഐ.വൈ.എഫ് പ്രവർത്തകരുടെ സഹകരണത്തോടെയാണ് ഭക്ഷ്യ കിറ്റ് വിതരണം.

കഴിഞ്ഞ ഒരു മാസമായി രായമംഗലം പഞ്ചായത്തിൽ പി.കെ.വി ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ഇരുന്നോറോളം ഭക്ഷണ പൊതികളാണ് ദിനം പ്രതി വിതരണം ചെയ്യുന്നത്. ഉച്ചയ്ക്കും രാത്രിയിലും  ആവശ്യക്കാർക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നത് എ.ഐ.വൈ.എഫിൻ്റെ വളണ്ടിയർമാരാണ്.

Leave a Reply

Latest News

ആലങ്ങാട്കാർക്ക് പുറത്തിറങ്ങാൻ പേടിയാണ്; ലോക്ക്ഡൗണിൽ പോലീസ് പിടിക്കുമെന്ന പേടിയല്ല പാമ്പ് കൊത്തിയാലോ എന്ന പേടി

ആലങ്ങാട് : ആലങ്ങാട്കാർക്ക് പുറത്തിറങ്ങാൻ പേടിയാണ്. ലോക്ക്ഡൗണിൽ പോലീസ് പിടിക്കുമെന്ന പേടിയല്ല പാമ്പ് കൊത്തിയാലോ എന്ന പേടി. അണലി മൂർഖൻ എന്നു വേണ്ട സകല വിഷപാമ്പുകളും...

More News