Tuesday, June 15, 2021

പാർട്ടി പുനസംഘടനയിൽ അതൃപ്തി; ജോസഫ് ഗ്രൂപ്പിൽ കണ്ണുവെച്ച് എൽഡിഎഫ്

Must Read

പാർട്ടി പുനസംഘടനയിൽ അതൃപ്തി പുകയുന്ന ജോസഫ് ഗ്രൂപ്പിൽ കണ്ണുവെച്ച് എൽഡിഎഫ്.കോൺഗ്രസിൽ നിന്ന് എൻസിപിയിലേക്ക് നേതാക്കൾ എത്തുന്നതിന് പിന്നാലെ ജോസഫ് ഗ്രൂപ്പിലും കൊഴിഞ്ഞുപോക്കുണ്ടായാൽ യുഡിഎഫ് ദുർബലപ്പെടുമെന്നാണ് ഇടതിന്റെ കണക്കുകൂട്ടൽ. യുഡിഎഫിലെ കൂടുതൽ നേതാക്കളെ ഇടതുമുന്നണിയിലേക്ക് എത്തിക്കാൻ നീക്കം ശക്തമാക്കിയിരിക്കുകയാണ് സിപിഐഎം.

മോൻസ് ജോസഫിന് ഉയർന്ന പദവി നൽകിയതിൽ ഫ്രാൻസിസ് ജോർജ് പ്രതിഷേധം പരസ്യമാക്കിയിരുന്നു. ഇതിന് പുറമേ കെഎം മാണിയുടെ വിശ്വസ്ഥനായിരുന്ന തോമസ് ഉണ്ണിയാടനും അസ്വസ്ഥനാണ്. ഇരുവരുമുൾപ്പെടെ പ്രധാനികളെ ഇടതമുന്നണിയിലേക്ക് എത്തിക്കാനാണ് ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചത്. പത്തനംതിട്ട ജില്ലാ അധ്യക്ഷൻ വിക്ടർ ടി തോമസും ഇക്കൂട്ടത്തിലുണ്ട്.

ഈ നീക്കം നടക്കില്ലെന്ന് പി ജെ ജോസഫ് വിഭാഗം പ്രതികരിച്ചു. ഭരണപക്ഷത്താണ് എന്നതും മുതിർന്ന നേതാക്കൾ കുറവാണ് എന്നതും ഉയർത്തിക്കാട്ടിയാണ് ജോസ് പക്ഷം മറുചേരിയിലുള്ളവരെ ആകർഷിക്കുന്നത്. കോൺഗ്രസിൽ നിന്ന് നേതാക്കളെ ഒപ്പം കൂട്ടാനും ശ്രമമുണ്ട്. ഇതിനിടെ പാർട്ടി കേഡർ സംവിധാനത്തിലേക്ക് മാറുന്നതിലും പുതിയ നേതാക്കളെ എത്തിക്കുന്നതിലും ജോസ് ഗ്രൂപ്പിലെ ഒരുവിഭാഗത്തിന് വിയോജിപ്പുണ്ട്.

Leave a Reply

Latest News

രാജ്യദ്രോഹക്കേസില്‍ സംവിധായക ആയിഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

രാജ്യദ്രോഹക്കേസില്‍ സംവിധായക ആയിഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെപരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നാണ് ആയിഷ...

More News