Monday, July 26, 2021

ആംബർഗ്രിസ് കൈമാറിയത് മത്സ്യത്തൊഴിലാളിയെന്ന് വെളിപ്പെടുത്തൽ;മൂല്യം മനസിലാക്കാതെ പ്രതികളിലൊരാളായ ഹംസയ്ക്ക് മത്സ്യത്തൊഴിലാളി കൈമാറുകയായിരുന്നുവെന്നാണ് മൊഴി

Must Read

തൃശൂർ: ചേറ്റുവയിൽ നിന്ന് പിടിച്ചെടുത്ത മുപ്പത് കോടി രൂപ വിലമതിക്കുന്ന തിമിംഗില ഛർദ്ദി (ആംബർഗ്രിസ്) പ്രതികൾക്ക് കിട്ടിയത് തിരൂരുള്ള മത്സ്യത്തൊഴിലാളിയിൽ നിന്നെന്ന് സൂചന. ഇതിന്റെ മൂല്യം മനസിലാക്കാതെ പ്രതികളിലൊരാളായ ഹംസയ്ക്ക് മത്സ്യത്തൊഴിലാളി കൈമാറുകയായിരുന്നുവെന്നാണ് മൊഴി. എന്നാൽ, ഇത് അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. മത്സ്യത്തൊഴിലാളിയുടെ പേരുവിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നാളെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് തിരൂരിലെത്തി തെളിവെടുക്കാനാണ് ശ്രമം.

കോടികൾ വിലമതിക്കുന്ന ഇടപാടുമായി ബന്ധപ്പെട്ട് വൻസംഘം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ച വിവരം. ആന്ധ്രയിലെ ഗുണ്ടൂർ കേന്ദ്രീകരിച്ചുള്ള സംഘത്തെ ഇവർ ബന്ധപ്പെട്ടിരുന്നോയെന്ന് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ അന്വേഷിക്കുന്നുണ്ട്.

സുഗന്ധദ്രവ്യവും മരുന്നും നിർമ്മിക്കാൻ ഉപയോഗിക്കുന്ന തിമിംഗില ഛർദ്ദിയുമായി റഫീഖ്, ഫൈസൽ, ഹംസ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പ്രതികളെ ചാവക്കാട് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. പിടികൂടിയ ആംബർ ഗ്രിസ് കോടതിക്ക് കൈമാറി. പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കാണ് അന്വേഷണച്ചുമതല.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News