തങ്ങളോടൊപ്പം കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന ആളുകളുണ്ടെന്ന് സംവിധായകൻ രതീഷ് രഘുനാഥൻ

0

തങ്ങളോടൊപ്പം കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന ആളുകളുണ്ടെന്ന് സംവിധായകൻ രതീഷ് രഘുനാഥൻ. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രതീഷ് രഘുനാഥന്റെ പ്രതികരണം. കാലം മാറിയിട്ടും ഇത്തരം ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ നടികൾ മാത്രമാണ് വിമർശനം കേൾക്കാറുള്ളതെന്നും സംവിധായകൻ പറഞ്ഞു.

രതീഷ് രഘുനാഥൻ സംവിധാനം ചെയ്ത ഉടൽ എന്ന ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഇന്ദ്രൻസും ദുർഗ കൃഷ്ണയും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായ ചിത്രം ഇരുപത് ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. ചിത്രത്തിൽ ധ്യാനും ദുർഗയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ ഏറെ ചർച്ചയായിരുന്നു. ഇത്തരം രംഗങ്ങളെപ്പറ്റിയുള്ള തന്റെ നിലപാട് വ്യക്തമാക്കി ദുർഗ കൃഷ്‌ണയും രം​ഗത്തെത്തിയിരുന്നു. താനൊരിക്കലും വായുവിൽ നോക്കി ഉമ്മ വയ്ക്കുകയായിരുന്നില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

എന്റെ കൂടെ ഒരു മെയിൽ ആർട്ടിസ്റ്റും ഉണ്ടായിരുന്നു. വിമർശനങ്ങൾ എപ്പോഴും തനിക്കാണ് ലഭിക്കാറുള്ളതെന്നും ദുർഗ മുൻപുണ്ടായ ഒരു വിവാദത്തെ ചൂണ്ടിക്കാട്ടി പറഞ്ഞു.’സിനിമയ്ക്കുള്ളിൽ നിന്നല്ല പുറത്തു നിന്നാണ് വിമർശനങ്ങളേറെയും വരുന്നത്. ഇത്തരം സീനുകൾ കഥയ്ക്ക് ആവശ്യമാണെന്ന് സിനിമയ്ക്കുള്ളിലുള്ളവർക്ക് അറിയാം. അല്ലാതെ അപ്പോഴത്തെ ഒരു സുഖത്തിന് നമ്മൾ ഡയറക്‌ടറോട് പോയി ആവശ്യപ്പെടുന്നതല്ല നമുക്ക് ഇങ്ങനെയൊരു സീൻ തരുമോ എന്ന്. അത് സിനിമക്ക് വേണ്ട ഒരു കാര്യമാണ്. സിനിമക്കകത്ത് ഉള്ളവർക്ക് ധാരണയുണ്ട്. അതുകൊണ്ട് തന്നെ സിനിമയ്‌ക്കുള്ളിൽ നിന്ന് വിമർശനം വന്നിട്ടില്ല. ടീസർ ഇറങ്ങിയപ്പോൾ ഇത്തരം രംഗങ്ങൾ സംസാര വിഷയമായെങ്കിലും ഇപ്പോൾ സിനിമയാണ് ചർച്ചാവിഷയം’ – ദുർഗ പറഞ്ഞു.

സിനിമയിലെ പ്രധാനഘടകങ്ങളിലൊന്നാണ് ഇതിലെ ഇന്റിമേറ്റ് സീനുകളെന്നും താരം പറയുന്നു. സിനിമയെ ഹോട്ടാക്കാൻ വേണ്ടിയല്ല അത്തരം രം​ഗങ്ങളെന്നും കഥാഭാ​ഗം ആവശ്യപ്പെടുന്നതിനാലാണ് എന്നും താരം പറയുന്നു. അതേസമയം, ലിപ് ലോക്ക് ചെയ്യുന്ന നായികയ്ക്കുനേരെ മാത്രം വിമർശനം ഉയരുന്നത് നിർഭാഗ്യകരമാണെന്നും ദുർ​ഗാകൃഷ്ണ പറയുന്നു.
സിനിമയെ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻവേണ്ടിയല്ല ചിത്രത്തിൽ ഇത് ഉൾപ്പെടുത്തിയത്. കഥയ്ക്ക് അത്രമാത്രം അത്യാവശ്യമായതുകൊണ്ടാണ്. ഈ ഒരു സീനിന്റെ പേരിൽ ഇത്രയും ശക്തമായ കഥയെയും കഥാപാത്രത്തെയും വേണ്ടെന്നുവയ്ക്കാൻ ആവില്ല. ഇത്തരം രം​ഗങ്ങളിലെ മറുവശത്തുള്ള ആളുടെ പ്രകടനത്തെ ആരും വിമർശനാത്മകമായി കാണുന്നില്ല. വിമർശനം എപ്പോഴും നായികയ്ക്കും നായികയുടെ കുടുംബത്തിനുമാണെന്നും താരം ചൂണ്ടിക്കാട്ടുന്നു.

വിവാഹശേഷം ദുർഗ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ഉടൽ. ചിത്രത്തിന്റെ സംവിധായകൻ രതീഷ് രഘുനന്ദൻ കഥയുടെ ത്രെഡ് പറഞ്ഞത് ഫോണിലൂടെയായിരുന്നു. കഥ കേട്ടപ്പോൾ തന്നെ സ്വീകരിച്ചു. ‘ഉടലിലെ ഷൈനി എന്ന കഥാപാത്രം അമ്മയായും ഭാര്യയായും മരുമകളായും ഒപ്പം കാമുകിയുമായാണ് ചിത്രത്തിലെത്തുന്നത്. തന്റേതായ ശരികളിലൂടെ യാത്ര ചെയ്യുന്നവളാണ്. അവളുടെ ശരികൾ മറ്റുള്ളവർക്കു തെറ്റായി തോന്നിയേക്കാം. എങ്കിലും അവൾ മുന്നോട്ടു പോകുന്നു. നാട്ടിൻപുറത്തുകാരിയായ ഒരു സാധാരണ പച്ചയായ സ്ത്രീയാണ് അവൾ’ –ദുർഗ പറഞ്ഞു

എന്റെ സിനിമാ കരിയറിലെ ആദ്യ ത്രില്ലർ ചിത്രമാണ് ഉടൽ. സിനിമയിലെ സംഘട്ടനം കൈകാര്യം ചെയ്തതു മാഫിയ ശശിയാണ്. ആദ്യദിവസം അദ്ദേഹമെത്തിയത് എനിക്കുള്ള ഡ്യൂപ്പുമായിട്ടായിരുന്നു. എന്നാൽ ഡ്യൂപ്പില്ലാതെ ചെയ്യാനായിരുന്നു എനിക്കു താൽപര്യം. അക്കാര്യം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം വളരെ സന്തോഷത്തോടെ എന്റെ ആഗ്രഹത്തിനൊപ്പം നിന്നു. അങ്ങനെ ആക്‌ഷൻ മുഴുവനും സ്വന്തമായി ചെയ്യുകയായിരുന്നു. പ്രത്യേകിച്ച് തയാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. ചിത്രീകരണത്തിനിടയിൽ ഒട്ടേറെ തവണ പരുക്കേറ്റിരുന്നു. തലയ്ക്ക് അടിയേറ്റ് ബോധം പോയ സംഭവവും ഉണ്ടായി. കാലിനു ചതവുപറ്റിയതും ബുദ്ധിമുട്ടുണ്ടാക്കി. എങ്കിലും ചിത്രീകരണം നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായില്ല. സംവിധായകൻ ആക്‌ഷൻ പറഞ്ഞുകഴിയുമ്പോൾ എല്ലാ വേദനകളും മറക്കും. പ്രതിരോധത്തിനുവേണ്ടിയുള്ള സംഘട്ടനങ്ങളാണു ഷൈനിയുടെ കഥാപാത്രം നടത്തുന്നത്. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുമായിട്ടുള്ള ഫൈറ്റായിരുന്നു കൂടുതൽ.
ലൊക്കേഷനിൽ മോണിറ്ററിനു മുൻപിൽ ഭർത്താവുമുണ്ടായിരുന്നു. മുൻപു ചെയ്ത ഒരു ചിത്രത്തിലെ പാട്ടുസീനിൽ ലിപ് ലോക്ക് ചെയ്തതിന്റെ പേരിൽ അദ്ദേഹത്തിനു നേരെ വരെ വിമർശനം ഉയർന്നിരുന്നു.
ഒരു കൊച്ചു​ഗ്രാമത്തിലെ ഒരു വീട്ടിൽ ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് ഉടൽ എന്ന ചിത്രത്തിന്റെ കോർ പ്ലോട്ട്. കേന്ദ്ര കഥാപാത്രമായ കുട്ടിയച്ചനായാണ് ഇന്ദ്രൻസ് സിനിമയിൽ വേഷമിടുന്നത്. കുട്ടയിച്ചന്റെ മരുമകൾ ഷെെനിയായി ദുർ​ഗ കൃഷ്ണയും കാമുകൻ കിരണായി ധ്യാൻ ശ്രീനിവാസനുമെത്തുന്നു. കഥ നടക്കുന്ന വീടും പരിസരവും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി വളരെ പതുക്കെയുള്ള കഥപരച്ചിൽ രീതിയിൽ തുടങ്ങുന്ന ചിത്രം വളരെ പെട്ടെന്നാണ് ഒരു ത്രില്ലർ മൂഡിലേക്ക് മാറുന്നത്. ട്രാക്ക് മാറുന്നതോടെ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ കഴിയാത്ത വിധത്തിൽ ചിത്രം എൻ​ഗേജിങ് ആക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
മികച്ച സംവിധാനവും ​ഗംഭീര പ്രകടനങ്ങളുമാണ് ഉടൽ എന്ന ചിത്രത്തെ വേറെ ലെവെലിലെത്തിക്കുന്നത്. ഇന്റിമേറ്റ് രം​ഗങ്ങളും വയലൻസ് രം​ഗങ്ങളും അനവധിയുള്ള ഉടലിന് സെൻസർ ബോർഡിന്റെ ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ക്യാമറ കെെകാര്യം ചെയ്തിരിക്കുന്നത്. വില്യം ഫ്രാൻസിസാണ് സം​ഗീതം നൽകിയിരിക്കുന്നത്. നിഷാദ് യൂസഫാണ് ഉടലിന്റെ എഡിറ്റർ. ​ഗോകുലം ​ഗോപാലനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
നടിയും നർത്തകിയുമായ ദുർ​ഗ കൃഷ്ണ മലയാളിക്ക് സുപരിചതയായത് വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയായിരുന്നു. പ്രദീപ്.എം.നായർ സംവിധാനം ചെയ്ത ചിത്രത്തിൽ നായിക ജാനകിയായിട്ടാണ് ​ദുർ​ഗ കൃഷ്ണ അഭിനയിച്ചത്. വിമാനത്തിന് ശേഷം പ്രേതം 2 എന്ന സിനിമയിൽ അനു തങ്കം പൗലോസ് എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചു. കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ്, കൺഫെഷൻസ് ഓഫ് എ കുക്കു തുടങ്ങിയ സിനിമകളിലും ദുർ​ഗ കൃഷ്ണ അഭിനയിച്ചു.
2021 ഏപ്രിൽ അഞ്ചിനായിരുന്നു ദുർ​ഗയുടെ വിവാഹം. ബിസിനസുകാരനായ അർജുൻ രവീന്ദ്രനാണ് ദുർഗ്ഗയുടെ കഴുത്തിൽ താലി ചാർത്തി ജീവിത സഖിയാക്കിയത്. ഗുരുവായൂർ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. പിന്നീട് സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ കൊച്ചിയിൽ വെച്ചും നടത്തി. നാല് വർഷമായി പ്രണയിക്കുന്നുവെന്നും അർജുൻ തനിക്ക് ലെെഫ് ലെെൻ ആണെന്നുമാണ് പ്രണയം വെളിപ്പെടുത്തി ദുർഗ അന്ന് പറഞ്ഞത്. അർജുന്റെ പിറന്നാൾ ഇരുവരും ചേർന്ന് ആഘോഷമാക്കിയതിൻ്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
കുടുക്ക് സിനിമയ്ക്ക് വേണ്ടി കൃഷ്ണ ശങ്കറിനൊപ്പം ചെയ്ത ലിപ് ലോക്ക് രം​ഗങ്ങൾ വൈറലായപ്പോൾ ദുർ​ഗയ്ക്ക് വളരെ അധികം വിമർശനം കേൾക്കേണ്ടി വന്നിരുന്നു. ആ രം​ഗം ചെയ്യാൻ വന്നപ്പോൾ പിന്തുണ നൽകിയതും ഭർത്താവായിരുന്നുവെന്നും ദുർ​ഗ പറഞ്ഞിരുന്നു. ‘അർജുൻ നല്ല സപ്പോർട്ടീവാണ്. ഇങ്ങനെയൊരു രംഗമുള്ളതിനെക്കുറിച്ച് നേരത്തെ തന്നെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. വീട്ടുകാർ എങ്ങനെ എടുക്കുമെന്നതിനെക്കുറിച്ചായിരുന്നു പിന്നീട് ആശങ്കപ്പെട്ടത്. ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ അവർക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. അർജുനായിരുന്നു ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ വീട്ടുകാരോട് പറഞ്ഞത്. അത്രയും സപ്പോർട്ടീവാണ് അർജുൻ. ഇക്കാര്യത്തിൽ ഞാൻ ലക്കിയാണ്.’
‘സിനിമ നമ്മുടെ ജോലിയാണ്. ആ കഥാപാത്രങ്ങളാണ് ആ രംഗം ചെയ്തത്. കിച്ചുവും ദുർഗയുമല്ല മാരനും ഈവുമാണ് ലിപ് ലോക് ചെയ്തത്. പേഴ്‌സണൽ ലൈഫിനെ ഇക്കാര്യം ബാധിക്കേണ്ടതില്ല’ ദുർ​ഗ പറഞ്ഞത് ഇങ്ങനെയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here