സംവിധായകൻ അശ്വിൻ ശരവണൻ വിവാഹിതനായി, വധു സഹതിരക്കഥാകൃത്ത് കാവ്യ

0

ചെന്നൈ; തമിഴ് സംവിധായകൻ അശ്വിൻ ശരവണൻ വിവാഹിതനായി. സഹതിരക്കഥാകൃത്തായ കാവ്യ രാംകുമാറാണ് വധു. അശിൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹവാർത്ത പങ്കുവച്ചത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ വ്യാഴാഴ്ച അചാരപക്കം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

കാവ്യയുടെ കഥ ഇഷ്ടപ്പെട്ടു, ​ഗെയിം ഓവറിൽ ഒന്നിച്ചു

പേനയും പേപ്പറിൽ നിന്നാണ് ഇത് തുടങ്ങിയത്. അവസാനിച്ചത് കവിതയിലാണ്. ഓരോ നിമിഷത്തിലും എനിക്കൊപ്പം യാത്ര ചെയ്തതിന് നന്ദി കാവ്യ രാംകുമാർ. ജീവിതം നിനക്കൊപ്പമാണ്, പ്രത്യേകിച്ച് മൂന്നാം തരം​ഗത്തിൽ തുടങ്ങുന്നതുതന്നെ സാഹസികമാണ്. – എന്ന കുറിപ്പിലാണ് അശ്വിൻ വിവാഹചിത്രം പങ്കുവച്ചത്.

പോണ്ടിച്ചേരിയിൽ ഡോക്ടറായി വർക്ക് ചെയ്യുന്ന കാവ്യയുമായി ഓൺലൈനിലൂടെയാണ് അശ്വിൻ പരിചയപ്പെടുന്നത്. എഴുതാൻ താൽപ്പര്യമുണ്ടായിരുന്ന കാവ്യ തന്റെ ചെറുകഥകൾ വെബിൽ പോസ്റ്റ് ചെയ്യുമായിരുന്നു. ഈ കഥകൾ ഇഷ്ടപ്പെട്ടാണ് കാവ്യയെ സമീപിക്കുന്നത്. ​ഗെയിം ഓവറിൽ ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചതോടെയാണ് പ്രണയത്തിലാവുന്നതെന്ന് അശ്വിൻ പറഞ്ഞു. എല്ലാവരേയും ക്ഷണിച്ച് വിവാഹം വലിയരീതിയിൽ നടത്താനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നത്. എന്നാൽ കോവിഡിനെ തുടർന്ന് ചെറുതായി നടത്തുകയായിരുന്നു.

നായൻതാരയുടെ മായയുടെ സംവിധായകൻ

നയൻ താരയെ നായികയാക്കി ഒരുക്കിയ മായയിലൂടെ 2015ലാണ് അശ്വിൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഹൊറർ ചിത്രം മികച്ച വിജയമായി മാറി. താപ്സി പന്നുവിനെ നായികയാക്കി ഒരുക്കിയ ​ഗെയിം ഓവറാണ് അശ്വിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോൾ നയൻതാരയ്ക്കൊപ്പം കണക്റ്റ് എന്ന മറ്റൊരു ഹൊറർ ത്രില്ലറിലൂടെ ഒന്നിക്കുകയാണ്.

Leave a Reply