Monday, April 12, 2021

റോഡരികിൽ ഉറുമ്പരിച്ച് കിടന്ന വയോധികന് തുണയായി; സംവിധായകനും മീഡിയ മലയാളം കൊച്ചി ബ്യൂറോ ചീഫുമായ പോളി വടക്കനെ ആദരിച്ച് നാട്ടുകാർ

Must Read

ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതി ശ്രീരാഗും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ മറ്റൊരു പ്രതിയായ രതീഷും ഒന്നിച്ച് ഒളിവിൽ കഴിഞ്ഞതായി കണ്ടെത്തി

‌കണ്ണൂർ: ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതി ശ്രീരാഗും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ മറ്റൊരു പ്രതിയായ രതീഷും ഒന്നിച്ച് ഒളിവിൽ കഴിഞ്ഞതായി...

പഴനിമല മുരുക ക്ഷേത്രത്തിലെ ദർശനത്തിനു നിയന്ത്രണം

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പഴനിമല മുരുക ക്ഷേത്രത്തിലെ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തവർക്കു മാത്രമാണു പ്രവേശനം അനുവദിക്കുക. കണ്ടെയ്ൻമെന്റ്...

ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിജയങ്ങൾ തികക്കുന്ന മൂന്നാമത്തെ ടീമായി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിജയങ്ങൾ തികക്കുന്ന മൂന്നാമത്തെ ടീമായി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. ഞായറാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെ 10 റൺസിന് തോൽപിച്ചാണ് കൊൽക്കത്ത നേട്ടം...

റോഡരികിൽ ഉറുമ്പരിച്ച് കിടന്ന വയോധികന് സംവിധായകൻ തുണയായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന്റെ പുറകിലായി കാട് പിടിച്ച പ്രദേശത്ത് അഞ്ജാതനായ ഒരാൾ മരണത്തോട് മല്ലിട്ട് കിടക്കുന്നു. സമയം രാത്രി എട്ട് മണി. സംഭവസ്ഥലത്ത് ജനം തടിച്ചുകൂടിയെങ്കിലും ഉറുമ്പരിച്ച് വായിലൂടെ നുരയും പതയും വന്ന് മൃതപ്രായനായ ആളെ അറപ്പോടെ നോക്കി നിന്നതല്ലാതെ അയാളെ രക്ഷിക്കാൻ ആരും മെനക്കെട്ടില്ല. ഒടുവിൽ അതു വഴി പോയ പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു വൈക്കം സംവിധായകനും മീഡിയ മലയാളം കൊച്ചി ബ്യൂറോ ചീഫുമായ പോളി വടക്കനെ വിവരം അറിയിക്കുകയായിരുന്നു. മിനിറ്റുകൾക്കകം പോളി സംഭവസ്ഥലത്തെത്തി.
ആ സമയം നടക്കാനിറങ്ങിയ ഡോക്ടർമാർ പ്രാഥമീക ശുശ്രൂഷ നൽകി.

ഭക്ഷണം കഴിക്കാതെ എല്ലും തോലുമായ ശരീരത്തിൽ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ് പോളി അയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇയാൾ ഭക്ഷണം കഴിച്ചിട്ട് അഞ്ച് ദിവസമായെന്ന് ശുശ്രൂഷിച്ച ഡോക്ടർമാർ പറഞ്ഞു. ചുഴലി രോഗത്തെ തുടർന്നാണ് വായിൽ നിന്നും നുരയും പതയും വന്നത്. മരണത്തോട് മല്ലിട്ട ഇയാൾ സുഖം പ്രാപിച്ച് വരുന്നു. ആരും തിരിഞ്ഞു നോക്കാതെ കിടന്ന ഇയാളെ രക്ഷിച്ച പോളിയുടെ സുമനസിന് നാട്ടുകാർ ആദരവ് അറിയിച്ചു. ജിസിഡിഎ എക്സിക്യൂട്ടീവ് എൻജിനീയർ ജയചന്ദ്രൻ മൊമന്റോ നൽകി പോളിവടക്കനെ ആദരിച്ചു.

English summary

Director and Media Malayalam Kochi Bureau Chief Pauly Vadakkane

Leave a Reply

Latest News

റഫാൽ ഇടപാട് അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രിംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും

റഫാൽ ഇടപാട് അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രിംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈമാസം 23ന് ബോബ്‌ഡെ വിരമിക്കുന്ന...

More News