Sunday, July 25, 2021

‘നടിമാർക്ക്​ വ്യാജ ഫോൺ വിളികൾ’; പൊലീസിൽ പരാതി നൽകി അൽഫോൺസ്​ പുത്രൻ

Must Read

കൊച്ചി: നടിമാർക്കും മറ്റു സ്​ത്രീകൾക്കും ത​െൻറ പേരിൽ വ്യാജ ഫോൺ വിളികൾ ചെല്ലുന്നതിനെതിരെ പൊലീസിൽ പരാതി നൽകി സംവിധായകൻ അൽഫോൺസ്​ പുത്രൻ. അൽഫോൺസ്​ പുത്രൻ തന്നെ ഇക്കാര്യം ഫേസ്​ബുക്ക്​ പേജിലൂടെ അറിയിക്കുകയായിരുന്നു.

നടിമാർക്കും മറ്റു സ്ത്രീകൾക്കും 9746066514, 9766876651 എന്നീ നമ്പറുകളിൽ അൽഫോൺസ്​ പുത്രനാണെന്ന്​ പരിചയപ്പെടുത്തി ഫോൺ കോളുകൾ ലഭിക്കുകയായിരുന്നു.
അൽഫോൺസ്​ തന്നെ ഈ നമ്പറുകളിലേക്ക്​ വിളിച്ചു. എന്നാൽ ഫോൺ എടുത്ത വ്യക്തി താൻ അൽഫോൺസ്​ പുത്രനാണെന്ന്​ അവകാശപ്പെടുകയായിരുന്നു.

ഈ നമ്പറുകളിൽ നിന്ന്​ കോളുകൾ ലഭിക്കുകയാണെങ്കിൽ വഞ്ചിതരാകരുതെന്നും വ്യക്തിഗത വിവരങ്ങളോ വിഡിയോകളോ കൈമാറരുതെന്നും തട്ടിപ്പാണെന്നും അൽഫോൺസ്​ പുത്രൻ ഫേസ്​ബുക്കിൽ കുറിച്ചു.
Kochi: Director Alphonse Puthur has lodged a complaint with the police against fake phone calls made to actresses and other women in his name. Alphonse’s son himself informed about this through his Facebook page.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം...

More News