കുവൈറ്റ് സിറ്റി: കുവൈറ്റില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കും നേരിട്ട് പ്രവേശിക്കാന്‍ അനുമതി. ഫെബ്രുവരി 21 മുതലാണ് പ്രവേശിക്കാനാകുക.
എന്നാൽ, കോവിഡ് അപകടസാധ്യത ഉയര്‍ന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ രണ്ടാഴ്ചയും അല്ലാത്തവര്‍ ഒരാഴ്ചയും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയണമെന്ന് വ്യവസ്ഥയുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവരെ ഈ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തിൽ കഴിയണം.
English summary
Direct entry to Kuwait for travelers from all over the world