Monday, January 17, 2022

സർക്കാർ സർവകക്ഷി യോഗം വിളിക്കാൻ വൈകുന്നത് ഖേദകരമാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ്‌ മാർ കൂറിലോസ്‌ മെത്രാപോലീത്ത

Must Read

പാലാബിഷപ്പിന്‍റെ പ്രസ്​താവനയെ തുടർന്നുണ്ടായ സാമുദായിക വിഭാഗീയതയിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കാൻ വൈകുന്നത്​ ഖേദകരമാണെന്ന്​ യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ്‌ മാർ കൂറിലോസ്‌ മെത്രാപോലീത്ത. പൊതുസമൂഹം മുഴുവൻ ആവശ്യപ്പെട്ടിട്ടും കേരള സർക്കാർ ഈ വിഷയത്തിൽ സർവ്വകക്ഷി/ സർവ്വമത യോഗം വിളിച്ചുകൂട്ടാൻ വൈകുന്നത് ഖേദകരമാണ്. ഇക്കാര്യത്തിൽ ഇനിയും അനാസ്ഥ ഉണ്ടായാൽ അത് ഇടതുപക്ഷത്തിന്‍റെ മതേതര കാഴ്ചപ്പാടിന് കനത്ത ആഘാതം ആയിരിക്കും സൃഷ്ടിക്കുക​െയന്നും​ മാർ കൂ​റിലോസ്​ പറഞ്ഞു.

Also Read – പാലാ ബിഷപ്പിനെ സമസ്​തയും കാന്തപുരവും ഭീഷണികൊണ്ട്​ അമർച്ച ചെയ്യുന്നു -ശോഭ സു​േര​ന്ദ്രൻ

അതേ സമയം കർദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ വിളിച്ചുകൂട്ടിയ മതമേല​ധ്യക്ഷൻമാരുടെ യോഗത്തെ മാർകൂറിലോസ്​ പ്രശംസിച്ചു. ക്ലീമീസ് കാതോലിക്കാ ബാവാമുൻകൈയെടുത്ത് ഇന്ന് നടത്തിയ മത നേതാക്കളുടെ യോഗം അത്യന്തം സ്വാഗതാർഹമാണെന്ന്​ മാർകൂറിലോസ്​ പറഞ്ഞു. പിതാവ് തുടർന്നു നടത്തിയ പ്രസ്താവന സമൂഹം ഹൃദയത്തിൽ ഏറ്റെടുക്കുമെന്നും കൂറിലോസ്​ പറഞ്ഞു.

പാലാ ബിഷപ്പി​െൻറ പരാമർശത്തെ പരോക്ഷമായി തള്ളി കർദിനാൾ മാർ ക്ലീമിസ് രംഗത്തെത്തിയിരുന്നു. മയക്കുമരുന്നിനെ മയക്കുമരുന്ന് എന്നുതന്നെ പറഞ്ഞാൽ മതിയെന്ന്​ പറഞ്ഞ അദ്ദേഹം, ത​െൻറ ഇൗ അഭിപ്രായം വ്യക്തമാ​െണന്നും ചൂണ്ടിക്കാട്ടി.തിരുവനന്തപുരത്ത് വിവിധ മതമേലധ്യക്ഷന്മാരെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ്​ കർദിനാളി​െൻറ അഭിപ്രായ പ്രകടനം

Leave a Reply

Latest News

‘ഒന്നുകിൽ പിന്തുണക്കുന്ന പങ്കാളി വേണം, അല്ലെങ്കിൽ പങ്കാളി വേണ്ട , മൂന്നാമതൊരു ഓപ്ഷനില്ല’; വിവാഹ വാര്‍ഷിക ദിനത്തിൽ രമേഷ് പിഷാരടി

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും അവതാരകനും സംവിധായകനുമൊക്കെയാണ് രമേഷ് പിഷാരടി. സാമൂഹ്യമാധ്യമത്തില്‍ സജീവവുമാണ് താരം. രമേഷ് പിഷാരടി പങ്കുവയ്‍ക്കുന്ന ഫോട്ടോകളും ക്യാപ്ഷനുമൊക്കെ ഓണ്‍ലൈനില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ...

More News