ദിലീപും കൂട്ടുപ്രതികളും കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു

0

ആലുവ: യുവനടിയെ ആക്രമിച്ച സംഭവത്തില്‍ അനേ്വഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരേ വധഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ്‌, സഹോദരന്‍ അനൂപ്‌, സഹോദരി ഭര്‍ത്താവ്‌ സുരാജ്‌, മാനേജര്‍ അപ്പു, സുഹൃത്ത്‌ ബൈജു ചെങ്ങമനാട്‌ എന്നിവര്‍ ആലുവ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി(ഒന്ന്‌)യില്‍ ഹാജരായി ജാമ്യമെടുത്തു.
കേസ്‌ അനേ്വഷണ ഉദ്യോഗസ്‌ഥര്‍ മുമ്പാകെ ഹാജരായി ജാമ്യമെടുക്കുന്നത്‌ ഒഴിവാക്കാനാണ്‌ ദിലീപും സംഘവും ആലുവ കോടതിയിലെത്തിയത്‌. വൈകിട്ട്‌ നാലോടെ അഭിഭാഷകര്‍ക്കൊപ്പം കോടതിയില്‍ പ്രതികളെത്തി ജാമ്യത്തിന്‌ ശ്രമിച്ചപ്പോള്‍ എന്തിനാണ്‌ ഇവിടെ ഹാജരാകുന്നതെന്ന്‌ കോടതി ചോദിച്ചു. ഇതേത്തുടര്‍ന്ന്‌ പ്രതികളുടെ ഹൈക്കോടതി ജാമ്യവ്യവസ്‌ഥകള്‍ ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ്‌ ഹര്‍ജി പരിഗണിക്കാന്‍ തയാറായത്‌. ഈ മാസം ഏഴിനാണ്‌ ദിലീപിനും കൂട്ടാളികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്‌.
കോടതി ഉത്തരവില്‍ പറയുന്ന ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആള്‍ ജാമ്യവും പാസ്‌പോര്‍ട്ടും ആലുവ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ നല്‍കി. വൈകിട്ട്‌ 4.30ന്‌ ആരംഭിച്ച നടപടിക്രമം അഞ്ചരയോടെ പൂര്‍ത്തിയായി.

Leave a Reply