Monday, December 6, 2021

നിര്യാതരായി

Must Read

സി.വി. അജയൻ

കുട്ടമശ്ശേരി: തേവലത്തിൽ വീട്ടിൽ സി.വി. അജയൻ (55) അന്തരിച്ചു. ഭാര്യ: മിനി. മക്കൾ: അരുൺ, അഖിൽ. മരുമകൾ: ഗായത്രി.

ശശിധരൻ

മുപ്പത്തടം: പേരേക്കാട്ടിൽ വീട്ടിൽ ശശിധരൻ (61) അന്തരിച്ചു. ഭാര്യ: ലത. മക്കൾ: പ്രവീൺ, അവിനാഷ്, ആനന്ദ്. മരുമക്കൾ: ജൂണ, നവ്യ.

ലെജിൻ

ആലുവ: കീഴ്‌മാട് തച്ചേത്തുകുടി തോമസിന്റെയും മേരിയുടെയും മകൻ ലെജിൻ (35) അന്തരിച്ചു. ഫോട്ടോഗ്രാഫറായിരുന്നു. അവിവാഹിതനാണ്. സഹോദരൻ: ജിതിൻ. സംസ്‌കാരം വ്യാഴാഴ്ച 11-ന് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.

ജോഷി ഡിസിൽവ

കളമശ്ശേരി: ടി.ഒ.ജി. റോഡിൽ മാളിയേക്കൽ ജോഷി ഡിസിൽവ (54) അന്തരിച്ചു. ഭാര്യ: ബീന ജോഷി. മക്കൾ: ഷോബിൻ ഡിസിൽവ, ഷോൺ ഡിസിൽവ. മരുമകൾ: ഷെറിൻ ഷോബിൻ.

ചന്ദ്രികാകുമാരി

ഇടപ്പള്ളി: തെക്കേടത്ത് വൈശാഖ് വീട്ടിൽ ചന്ദ്രികാകുമാരി (74) അന്തരിച്ചു. ഭർത്താവ്: ഇ.എം. സോമശേഖരൻ നായർ (റിട്ട. പ്രിൻസിപ്പൽ, ഷിപ്പ് ടെക്‌നോളജി, കുസാറ്റ്). മകൾ: ബിന്ദു എസ്. നായർ. മരുമകൻ: യദുനാഥ്. സംസ്കാരം വ്യാഴാഴ്ച 9.30-ന് വീട്ടുവളപ്പിൽ.

അമ്മിണി

എരൂർ: അമ്പാട്ട് വീട്ടിൽ അമ്മിണി (70) അന്തരിച്ചു. ഭർത്താവ്: പരേതനായ പ്രഭാകരൻ. മക്കൾ: സിന്ധു, ശാലിനി. മരുമക്കൾ: അശോക്, രത്തൻ.

‍ഡോ. എം.വി. അശോകൻ

പച്ചാളം: മണപ്പറമ്പിൽ ‍ഡോ. എം.വി. അശോകൻ (റിട്ട. ഹോമിയോ ഡോക്ടർ -82) അന്തരിച്ചു. ഭാര്യ: ശാന്തകുമാരി (റിട്ട. അധ്യാപിക). മക്കൾ: രാജേഷ്, ഡോ. ജിതേഷ് (മെഡിക്കൽ ട്രസ്റ്റ്). മരുമക്കൾ: ദിവ്യ, ഡോ. രീഷ (എൽ.എഫ്. ഹോസ്പിറ്റൽ).

ഖദീജ

കാക്കനാട്: ചിറ്റേത്തുകര മേക്കാത്ത് ഖദീജ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞോപിള്ള. മക്കൾ: ഫാത്തിമ, പരീക്കുഞ്ഞ്, സഫീയ, സിദ്ദിഖ്, ബഷീർ, റംലത്ത്. മരുമക്കൾ: ബീവി, നസീറ, സൈനബ, സുബൈർ.

മേരി തോമസ്

കോതമംഗലം: നെല്ലിമറ്റം മുണ്ടയ്ക്കൽ മേരി (74) അന്തരിച്ചു. ഭർത്താവ് പരേതനായ തോമസ്. മക്കൾ: ബെൽജി (പബ്ളിക് പ്രോസിക്യൂട്ടർ, കോതമംഗലം), ബെസി, ബിനു, ജോസ്. മരുമക്കൾ: മിനി, ജോസ്റ്റിൻ, ജാൻസി, ഷബാന. സംസ്‌കാരം വ്യാഴാഴ്ച 10-ന് നെല്ലിമറ്റം സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

ഔസേഫ് പൗലോസ്

പെരുമ്പാവൂർ: ഐമുറി പറമ്പി ഔസേഫ് പൗലോസ് (58) അന്തരിച്ചു. ഭാര്യ: ജോസഫിന, കാഞ്ഞൂർ തെറ്റയിൽ കുടുംബാംഗം. മക്കൾ: ആശിഷ്, ആകാശ്. സംസ്‌കാരം വ്യാഴാഴ്ച 11-ന് ഐമുറി തിരുഹൃദയ പള്ളി സെമിത്തേരിയിൽ.

എൻ.സി. ഫാത്തിമ

മട്ടാഞ്ചേരി: ഗുജറാത്തി റോഡ് മുന്തക്കപ്പറമ്പിൽ എൻ.സി. ഫാത്തിമ (65) അന്തരിച്ചു. ഭർത്താവ്: കെ.കെ. കോയ ഹാജി. മക്കൾ: അയ്യൂബ് അൻസാരി, ഷിയാസ് അൻസാരി, ഇല്ല്യാസ് അൻസാരി, ഷിംനാസ്. മരുമക്കൾ: നസീറ, ഹാജിറ, സജീഷ.

അസീസ്

പെരുമ്പാവൂർ: സൗത്ത് വല്ലം കോട്ടേലിക്കുടി അസീസ് (77) അന്തരിച്ചു. മെക്ക ട്രസ്റ്റ് വൈസ് ചെയർമാൻ, സെക്രട്ടറി, മെക്ക സ്‌കൂൾ ഹെഡ്മാസ്റ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഹവ്വ. മക്കൾ: മുഹമ്മദ് സലിം, താഹിറ, ഐഷ ബീവി, സൽമ, ആബി. മരുമക്കൾ: ഹാരിസ്, അബ്ദുൽ കരീം, അബ്ദുൾ ഖാദർ, സെയ്ദ്, ഹസീന.

എം.വി. ജോണി

താബോർ: പൂതംകുറ്റി പരേതനായ മാടശ്ശേരി വർഗീസിന്റെ മകൻ റിട്ട. കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥൻ എം.വി. ജോണി (66) അന്തരിച്ചു. കല-കായിക-സാംസ്കാരിക-സാമൂഹിക മേഖലകളിൽ പ്രവർത്തിച്ചിരുന്നു. അമ്മ: ത്രേസ്യാക്കുട്ടി, മൂക്കന്നൂർ ഞെളിയത്ത് കുടുംബാംഗം. സഹോദരങ്ങൾ: സിസ്റ്റർ പ്രസാദ, (പ്രിൻസിപ്പൽ, സെയ്‌ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, പൗഡി, ഉത്തരാഖണ്ഡ്), ജെയിംസ് (റിട്ട. അസി. എൻജിനീയർ, ഇറിഗേഷൻ), സോഫി മാത്തുക്കുട്ടി മേയ്ക്കാട്, പോൾസൺ (സീനിയർ ഡ്രില്ലർ, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റ്, എറണാകുളം). സംസ്കാരം വ്യാഴാഴ്ച 10-ന് താബോർ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.

ആഷിഫ്

കടുങ്ങല്ലൂർ: ഏലൂക്കര തച്ചവള്ളത്ത് വീട്ടിൽ കെ.ബി. അഷറഫിന്റെ മകൻ ആഷിഫ് (28) അന്തരിച്ചു. മാതാവ്: ഉമൈബ. ഭാര്യ: ആയിഷ.

വള്ളോൻ

കോലഞ്ചേരി: കാണിനാട് കുറ്റ കോളനിയിൽ കാവുംതടത്തിൽ വള്ളോൻ (98) അന്തരിച്ചു. ഭാര്യ: പരേതയായ ദേവി. മക്കൾ: കാർത്ത്യായനി, പരേതനായ അയ്യപ്പൻകുട്ടി. മരുമക്കൾ: തങ്കമ്മ, കുട്ടാപ്പു.

ഫാത്തിമ

കാക്കനാട്: പടമുകൾ പറമ്പിൽ ഫാത്തിമ (82) അന്തരിച്ചു. ഭർത്താവ്: അബ്ദുൾ കരീം ഹാജി. മക്കൾ: നസീർ (റിട്ട. അസി. എൻജിനീയർ, കളമശ്ശേരി നഗരസഭ), റെജീന (റിട്ട. സെക്ഷൻ ഓഫീസർ, എം.ജി. സർവകലാശാല), ഡോ. മുഹമ്മദ് അഷറഫ് (ഫിസീഷ്യൻ, നെടുമങ്ങാട് താലൂക്ക് ആശുപത്രി), ജെലീന (റിട്ട. സൂപ്രണ്ട്, ജില്ലാ കോടതി), മുഹമ്മദ് അൻസാരി (പോസ്റ്റൽ ഇലക്‌ട്രിക്കൽ ഡിവിഷൻ, ബെംഗളൂരു), മുഹമ്മദ് ഹാഷിം (സെക്രട്ടറി, അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്ത്), സാജിദ് (യു.എസ്.). മരുമക്കൾ: കുഞ്ഞുമുഹമ്മദ് (റിട്ട. എം.ജി. സർവകലാശാല), അബ്ദുൾ സത്താർ (റിട്ട. സതേൺ െറയിൽവേ), സെറീന, അനിത, ബീന, സുഹർബാൻ, നജിയ.

റോസമ്മ

തൃപ്പൂണിത്തുറ: തെക്കുംഭാഗം തോപ്പിൽ പുല്ലുപറമ്പിൽ റോസമ്മ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: ജോസ്, മേരി. മരുമക്കൾ: മേരി, വർഗീസ്. സംസ്കാരം വ്യാഴാഴ്ച 11-ന് തൃപ്പൂണിത്തുറ സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

പൈലി വർക്കി

മൂവാറ്റുപുഴ: മുളവൂർ ഹെൽത്ത് ജങ്ഷൻ അമ്പാട്ടുകുടി പൈലി വർക്കി (കുഞ്ഞപ്പൻ -88) അന്തരിച്ചു. ഭാര്യ: മറിയം, കോതമംഗലം രാമല്ലൂർ പഴൂക്കുടി കുടുംബാംഗമാണ്. മക്കൾ: വർഗീസ്, മോളി, എൽദോസ്, ബിജു, ബിനു, സിജു. മരുമക്കൾ: മോളി, ജോയി, സൗമ്യ, ലിജി, ബിൻസി, ജിൻസി

‍‍‍‍‍പെരുമ്പാവൂർ: സൗത്ത് വല്ലം കോട്ടേലിക്കുടി പരേതനായ അലിയാരിന്റെ മകൻ അസീസ് (77) നിര്യാതനായി. ഭാര്യ: ഹവ്വ. മക്കൾ: മുഹമ്മദ് സലീം, താഹിറ, ഐഷ ബീവി, സൽമ, ആബി.
മരുമക്കൾ: ഹാരിസ്, അബ്ദുൽ കരീം, അബ്ദുൽ ഖാദർ, സെയ്ദ്, ഹസീന. ജമാഅത്ത് ഇസ്ലാമി റയോൺപുരം യൂനിറ്റ് പ്രസിഡന്റ്, പ്രാദേശിക അമീർ, മെക്ക ട്രസ്റ്റ് വൈസ് ചെയർമാൻ, സെക്രട്ടറി, മെക്ക സ്കൂൾ ഹെഡ്മാസ്റ്റർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഫ്രൈഡേ ക്ലബ്ബ് സ്ഥാപകരിൽ ഒരാളാണ്.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News