Thursday, December 2, 2021

നിര്യാതരായി

Must Read

അനിൽ

വൈപ്പിൻ: ഓച്ചന്തുരുത്ത് കണ്ണങ്ങനാട്ട് അനിൽ (65) അന്തരിച്ചു. ഭാര്യ: ഷാജി ഭായ്. മക്കൾ: മമത, മഹിമ, മനു. മരുമകൻ: ലിജു.

ശാന്ത

വൈപ്പിൻ: നായരമ്പലം വെമ്പുള്ളി ശാന്ത (74) അന്തരിച്ചു. ഭർത്താവ്: പരേതനായ വിനയൻ. മക്കൾ: നാരായണൻകുട്ടി, സുനി, പ്രദീപ്, സിന്ധു, രാജേഷ്. മരുമക്കൾ: ബീന, സിന്ധു, ഷിജി, സന്തോഷ്, മഞ്ജു.

വിജയമ്മ ദാസൻ

അരൂർ: കോടംതുരുത്ത് ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാർഡ് കരീത്തറ വിജയമ്മ (60) അന്തരിച്ചു. ഭർത്താവ്: പരേതനായ ദാസൻ. മക്കൾ: ധനേഷ് ദാസ്, ധന്യ. മരുമകൻ: അനീഷ്‌.

ലീല ശ്രീധരൻ

കരിങ്ങാച്ചിറ: തിരുവാങ്കുളം ചങ്ങംപുത പറപ്പിള്ളിൽ റോഡിൽ (പി.ആർ.ആർ.എ. 71) ലീല ശ്രീധരൻ (റിട്ട. ടീച്ചർ, എ.എം.എൽ.പി.എസ്., തിരൂർ) അന്തരിച്ചു. ഭർത്താവ്: പരേതനായ സി.എൻ. ശ്രീധരൻ (റിട്ട. ബി.പി.സി.എൽ.‍). മക്കൾ: അരുൺ എസ്. (ബിസിനസ്), അനൂപ് എസ്. (മാതൃഭൂമി, കൊച്ചി). മരുമക്കൾ: നിഷ അരുൺ (ഫോണീംസ് ഇംഗ്ലീഷ് അക്കാദമി, കരിങ്ങാച്ചിറ), അനു അനൂപ് (ടീച്ചർ, എസ്.ഡി.കെ.വൈ., എരൂർ).

നബീസ പരീത്

മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് മമ്മുസുർക്ക പള്ളിക്കു സമീപം മൊയ്തീൻക്ക വീട്ടിൽ നബീസ പരീത് (84) അന്തരിച്ചു. ഭർത്താവ്: പരേതനായ പരീത് സാഹിബ്. മക്കൾ: ഹമീദ്, റുക്കിയ, സൈനബ, സെയ്ഫു, ഹസീന, പരേതയായ അസ്മ. മരുമക്കൾ: ഫാത്തിമ, സലീം, റഷീദ് പരേതരായ കൊച്ചുമുഹമ്മദ് കബീർ, അസീസ്.

ജോസഫ്

BBനെടുമ്പാശ്ശേരി: ചെങ്ങമനാട് നെടുവന്നൂർ തൈപ്പറമ്പിൽ വീട്ടിൽ ജോസഫ് (75) അന്തരിച്ചു. റിട്ട. എഫ്.എ.സി.ടി. ജീവനക്കാരനാണ്. ഭാര്യ: നെടുവന്നൂർ കരുമത്തി കുടുംബാംഗം മേരി. മക്കൾ: ടോണി, ടീന, ടെനി. മരുമക്കൾ: ലിസ്മി, ഷിജു, ബിജു. സംസ്‌കാരം ചൊവ്വാഴ്ച 10-ന് നെടുവന്നൂർ സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

അമ്മിണിക്കുഞ്ഞമ്മ

കുറുപ്പംപടി: മേതല മുട്ടത്തുമുകൾ കൂരാളിൽകോട്ട അമ്മിണിക്കുഞ്ഞമ്മ (81) അന്തരിച്ചു. ഭർത്താവ്: പരേതനായ മാധവൻ ഇളയിടം. മക്കൾ: അജിത്കുമാർ, ഉണ്ണി, രവി, സുഷമ, വിനോദ്കുമാർ (ഖത്തർ). മരുമക്കൾ: സിന്ധു, ജയശ്രീ, ഷീജ, പി.പി. രഘുകുമാർ (അശമന്നൂർ പഞ്ചായത്ത് 12-ാം വാർഡംഗം), സിനി.

വത്സലാദേവി

ആലുവ: ദേശം തലക്കൊള്ളി വടക്കേടത്ത്‌ കുളപറമ്പിൽ വത്സലാദേവി (72) അന്തരിച്ചു. ഭർത്താവ്: ഗോപിനാഥൻ. മക്കൾ: ദിലീപ്, ജ്യോതിഷ്. മരുമക്കൾ: രശ്മി, ശാന്തികൃഷ്ണ. സംസ്‍കാരം ചൊവ്വാഴ്ച 11-ന് വീട്ടുവളപ്പിൽ.

ബിന്ദു

ഇടപ്പള്ളി ടോൾ: ഗ്രീൻ ഗാർഡൻ റോഡിൽ പഴമഠത്തിൽ ബിന്ദു (42) അന്തരിച്ചു. അച്ഛൻ: പരേതനായ ഡൊമിനിക്. അമ്മ: മേരി. സഹോദരങ്ങൾ: വർഗീസ്, ബിജു. സംസ്‌കാരം ചൊവ്വാഴ്ച 9.30-ന് ഉണിച്ചിറ സെയ്ന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.

ബൈക്കപകടത്തിൽ നിസ്സാര പരിക്ക്; വീട്ടിൽപ്പോയ യുവാവ് മരിച്ചു

അഭിജിത്ത്

അരൂർ : ദേശീയപാതയിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നിസ്സാര പരിക്കേറ്റ യുവാവ് വീട്ടിലേക്ക് മടങ്ങി. പിന്നീട് അസ്വസ്ഥതയുണ്ടായി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ജീവനക്കാരൻ കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡ് മായിത്തറ മഠത്തിപ്പറമ്പ് കോളനിയിൽ അരുന്ധതിയുടെ മകൻ അഭിജിത്ത് (29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴോടെ ദേശീയപാതയിൽ കുത്തിയതോട് പാലത്തിന് സമീപമാണ് അഭിജിത്ത് ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞത്. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പുറമെ കാര്യമായ പരിക്കില്ലാതിരുന്നതിനാൽ പ്രാഥമികശുശ്രൂഷയ്ക്ക് ശേഷം അഭിജിത്ത് വീട്ടിലേക്ക് മടങ്ങി.

എന്നാൽ, രാത്രിയോടെ കടുത്ത വയറുവേദനയും ഛർദിയും ഉണ്ടായി. തുടർന്ന് ചേർത്തല ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച വൈകീട്ട് സംസ്കാരം നടത്തി. ഭാര്യ: രേവതി. സഹോദരി: അഭിരാമി. കുത്തിയതോട് പോലീസ് കേസെടുത്തു.

മുഹമ്മദ് ബഷീർ

അരൂർ: അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡ് കൈതോത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കോടുംതുരുത്ത് പഞ്ചായത്ത് തൈത്തറ വീട്ടിൽ മുഹമ്മദ് ബഷീർ (53) അന്തരിച്ചു. ഭാര്യ: സുൽഫത്ത്. മക്കൾ: അബു താഹിർ, അബ്ദുൾ അസീസ്. മരുമക്കൾ: ഷഫ്‌ന, ആമി.

സി.ജി. രാജശേഖരൻ നായർ

പെരുമ്പാവൂർ: ഇരിങ്ങോൾ ചെങ്ങിയത്ത് വീട്ടിൽ സി.ജി. രാജശേഖരൻ നായർ (49) അന്തരിച്ചു. ഭാര്യ: ജ്യോതിലക്ഷ്മി (പി.വി.ഐ.പി. ഡിവിഷൻ, പെരുമ്പാവൂർ). മക്കൾ: ആദിത്യരാജ്, ശ്രീഹരി സി. രാജ്.

ലളിത നാരായണൻ

തൃപ്പൂണിത്തുറ: തെക്കുംഭാഗം ശാന്തിനഗർ സൗഭാഗ്യയിൽ ലളിത നാരായണൻ (71) അന്തരിച്ചു. ഭർത്താവ്: പരേതനായ എം.എൻ.എ. നാരായണൻ. മക്കൾ: ആശ, ഹേമ, ആനന്ദ്. മരുമക്കൾ: ആൻഡ്രൂസ്, കിഷോർ, ഗോമതി.

എൻ.എൽ. കമ്മത്ത്

കൊച്ചി: ടി.ഡി. റോഡ് പൂക്കാരൻമുക്കിൽ എൻ.എൽ. കമ്മത്ത് (90) അന്തരിച്ചു. എറണാകുളം എല്ലെൻസ് പെയിന്റ്‌സ് മാനേജിങ് പാർട്‌ണർ ആയിരുന്നു. ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രി ഓണററി സെക്രട്ടറി, ചോറ്റാനിക്കര ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജ് കമ്മിറ്റി അംഗം, എറണാകുളം തിരുമല ദേവസ്വം മാനേജിങ് അധികാരി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സരോജിനി എൽ. കമ്മത്ത്. മക്കൾ: വൃന്ദ ഷേണായ് (ബാലാജി മിൽ സ്റ്റോഴ്‌സ്‌), പ്രഭ രാജീവ് (ആനന്ദ് പെയിന്റ്‌സ്), നവീൻ എൽ. കമ്മത്ത് (എല്ലെൻ പെയിന്റ്‌സ്). മരുമക്കൾ: സുരേന്ദ്രനാഥ് ഷേണായ്, രാജീവ് ദാസ്, രോഹിണി നവീൻ.

ഹാഷിം

പള്ളുരുത്തി: നമ്പ്യാപുരം സുഹൃദം റോഡിൽ വെളുത്തേടത്ത് പറമ്പിൽ ഹാഷിം (43) അന്തരിച്ചു. ഭാര്യ: സജീന. മക്കൾ: ഹസ്‌ന, ഹയ.

ജമീല

BBകാക്കനാട്: അത്താണി മുളയംപിള്ളി ജമീല (60) അന്തരിച്ചു. ഭർത്താവ്: ലത്തീഫ്. മക്കൾ: നസീമ, ഹസീന, ഹസീർ. മരുമക്കൾ: അബ്ദുൾ ഖാദർ, അബൂബക്കർ, ജസിയ.

ത്രേസ്യാക്കുട്ടി

വാഴക്കുളം: ഏനാനല്ലൂർ കാരക്കുന്നേൽ ത്രേസ്യാക്കുട്ടി കെ.എ. (89) അന്തരിച്ചു. വാഴക്കുളം സെയ്ൻറ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. തെക്കുംഭാഗം കിഴക്കേനകത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.ജെ. ജോസഫ് (റിട്ട. ട്രഷറി ഉദ്യോഗസ്ഥൻ, കല്ലൂർക്കാട്). മക്കൾ: ഡോ. ലിസി ജോസഫ് (റിട്ട. പ്രൊഫസർ, നിർമല കോളേജ് മൂവാറ്റുപുഴ), ജോജി, ജിൻസ്, ജസ്റ്റിൻ, ജൈജു, ജിബു. മരുമക്കൾ: ഡോ. ബാബു സെബാസ്റ്റ്യൻ (മുൻ വൈസ് ചാൻസലർ, എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം), ഷീബ, ജാൻസി, റീന, അഞ്ജു. സംസ്കാരം ചൊവ്വാഴ്ച 11-ന് ഏനാനല്ലൂർ സെയ്ൻറ്്‌ സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

റോസമ്മ തോമസ്

പെരുമ്പടപ്പ്: അറയ്ക്കൽ റോസമ്മ തോമസ് (73) അന്തരിച്ചു. എടത്വ കല്ലൂപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എ.ജെ. തോമസ്. മക്കൾ: ഷാജൻ തോമസ് (വിയറ്റ്‌നാം), ഷീബ (രാജഗിരി സ്‌കൂൾ). മരുമക്കൾ: വർഗീസ്, (ഏഷ്യാനെറ്റ് കേബിൾ), തെരേസ (സെയ്ന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ്., തോപ്പുംപടി).

കെ.ജെ. ആന്റണി

പറവൂർ: ഗോതുരുത്ത് കല്ലുങ്കൽ കെ.ജെ. ആന്റണി (86) അന്തരിച്ചു. ഭാര്യ: ആനി. മക്കൾ: ടോജോ, ഹിന്റോ. മരുമക്കൾ: റാണി, ആൻസി. സംസ്കാരം ചൊവ്വാഴ്ച 11-ന് ഗോതുരുത്ത് സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

ലീല ശ്രീധരൻ

കരിങ്ങാച്ചിറ: തിരുവാങ്കുളം ചങ്ങംപുത പറപ്പിള്ളിൽ റോഡിൽ (പി.ആർ.ആർ.എ. 71) ലീല ശ്രീധരൻ (റിട്ട. ടീച്ചർ, എ.എം.എൽ.പി.എസ്., തിരൂർ -71‍) അന്തരിച്ചു. ഭർത്താവ്: പരേതനായ സി.എൻ. ശ്രീധരൻ (റിട്ട. ബി.പി.സി.എൽ.‍). മക്കൾ: അരുൺ എസ്. (ബിസിനസ്), അനൂപ് എസ്. (മാതൃഭൂമി, കൊച്ചി). മരുമക്കൾ: നിഷ അരുൺ (ഫോണീംസ് ഇംഗ്ലീഷ് അക്കാദമി, കരിങ്ങാച്ചിറ), അനു അനൂപ് (ടീച്ചർ, എസ്.ഡി.കെ.വൈ., എരൂർ).

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News