Sunday, December 5, 2021

നിര്യാതരായി

Must Read

ആരിഫ

ആലുവ: യു.സി. കോളേജ് കടൂപ്പാടം പള്ളത്ത്കടവിൽ തെക്കേവീട്ടിൽ ആരിഫ (54) അന്തരിച്ചു. കൊടുങ്ങല്ലൂർ പടിഞ്ഞാറേ വീട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ നാസർ. മക്കൾ: നഹാസ് (സൗദി അറേബ്യ), മുഹമ്മദ് സാല. മരുമകൾ: റോഷ്‌ന.

എം.കെ. ചന്ദ്രൻ

കളമശ്ശേരി: കുസാറ്റിന് സമീപം വിദ്യാനഗർ റോഡിൽ വെള്ളർകോടത്ത് എം.കെ. ചന്ദ്രൻ (57) അന്തരിച്ചു. കളമശ്ശേരി നഗരസഭാ ജീവനക്കാരനാണ്. ഭാര്യ: മല്ലിക ചന്ദ്രൻ (എൻ.പി.ഒ.എൽ.). മക്കൾ: വിഷ്ണു, വിൻസ്, വിഘ്നേഷ്.

സനൂപ്

ആമ്പല്ലൂർ: തണങ്ങാട്ടിൽ പരേതരായ സുരേന്ദ്രന്റെയും രഞ്ജനയുടെയും മകൻ സനൂപ് (30) അന്തരിച്ചു. സഹോദരൻ: സന്ദീപ്. സംസ്കാരം ശനിയാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.

എൻ.കെ. സുദേവ്

പള്ളുരുത്തി: കടേഭാഗത്ത് നാലുകെട്ടുംപറമ്പ് എൻ.കെ. സുദേവ് (64) അന്തരിച്ചു. ഭാര്യ: രേഖ. മക്കൾ: ശ്യാം, ശരത്ത്. സംസ്‌കാരം ശനിയാഴ്ച 12-ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.

വർഗീസ്

അങ്കമാലി: ജോസ്‌പുരം ഈരാളി വീട്ടിൽ വർഗീസ് (56) അന്തരിച്ചു. ഭാര്യ: ബേബി മേയ്ക്കാട് തെറ്റയിൽ കുടുംബാംഗം. മകൻ: അരുൺ വർഗീസ്. സംസ്കാരം ശനിയാഴ്ച 10-ന് ജോസ്‌പുരം സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

മാധവി കൃഷ്ണൻ

പറവൂർ: നന്ത്യാട്ടുകുന്നം കോച്ചനാട്ട് വീട്ടിൽ മാധവി കൃഷ്ണൻ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: സുലോചന, തങ്കമണി, ബേബി, ബാബു, ഗിരിജ, പരേതരായ സദാശിവൻ, വേണുഗോപാൽ. സംസ്‌കാരം ശനിയാഴ്ച 11-ന് വീട്ടുവളപ്പിൽ.

ശിവഗോപൻ പി.ആർ.

പുത്തൻകുരിശ്: വെങ്കിട പാറേക്കുടിവീട്ടിൽ ശിവഗോപൻ പി.ആർ. (ഉണ്ണി-61) അന്തരിച്ചു. ഭാര്യ: ആനന്ദവല്ലി. കോട്ടപ്പുറം കരവട്ടേപുരയ്ക്കൽ കുടുംബാംഗമാണ്. മകൻ: അദുൽ എസ്. ഗോപൻ. സംസ്കാരം ശനിയാഴ്ച 11.30- ന് വീട്ടുവളപ്പിൽ.

സേവ്യർ അഗസ്റ്റിൻ

മട്ടാഞ്ചേരി: നസ്രേത്ത് ജനതാ റോഡ് വെളിപ്പറമ്പിൽ സേവ്യർ അഗസ്റ്റിൻ (96) അന്തരിച്ചു. ഭാര്യ: പരേതയായ മേരി. മക്കൾ: ജോസി, ആന്റണി. മരുമക്കൾ: ജാൻസി, ലൗലി. സംസ്കാരം ശനിയാഴ്ച 3.30-ന് നസ്രേത്ത് തിരുകുടുംബ പള്ളി സെമിത്തേരിയിൽ.

കർമിലി ദേവസി

കടമക്കുടി: വലിയപറമ്പിൽ കർമിലി ദേവസി (90) അന്തരിച്ചു. മക്കൾ: ജോർജ്, വിൻസന്റ്, ജോസഫ്, റോസി, ആന്റണി, സാബു.

സി.എക്‌സ്. ജോസഫ്

തോപ്പുംപടി: റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ മുൻ ഉദ്യോഗസ്ഥൻ ചെട്ടിവേലിക്കകത്ത് സി.എക്‌സ്. ജോസഫ് (73) അന്തരിച്ചു. ഭാര്യ: സെബീന. മക്കൾ: രശ്മി, പരേതനായ റെന്നി. മരുമകൻ: ഡെനീഷ്. സംസ്‌കാരം ശനിയാഴ്ച 2-ന് സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

എൻ.എൻ. സുബ്രഹ്മണ്യൻ

തമ്മനം: ചക്കരപ്പറമ്പ് നന്താനത്തുതുണ്ടിയിൽ എൻ.എൻ. സുബ്രഹ്മണ്യൻ (കുഞ്ഞപ്പൻ -69) അന്തരിച്ചു. ഭാര്യ: ശോഭ. മക്കൾ: സ്മിത, ചിത്ര. മരുമക്കൾ: മധു, ശ്രീനിവാസ്.

സി. അപ്പുക്കുട്ടൻ

പൂണിത്തുറ: പേട്ട താമരശ്ശേരി റോഡ് വെണ്ടിശ്ശേരി ചിറ്റേത്ത് സി. അപ്പുക്കുട്ടൻ (83) അന്തരിച്ചു. കോൺഗ്രസ് (എസ്) നേതാവാണ്. സംയുക്ത കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ്, വൈറ്റില മണ്ഡലം പ്രസിഡന്റ്, തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് വൈസ് ചെയർമാൻ, ഡയറക്ടർ ബോർഡംഗം, മരട് – പൂണിത്തുറ എസ്.എൻ.ഡി.പി. ശാഖാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആച്ചക്കോട്ടിൽ കുടുംബാംഗം പൊന്നമ്മ. മക്കൾ: ശ്രീജ, സനീഷ് ശങ്കർ (ബിസിനസ്). മരുമക്കൾ: സോമൻ (ഫയർ റസ്ക്യൂ ഓഫീസർ, അങ്കമാലി), സൂര്യ സുശീൽ.

ഹാജറ

ചെങ്ങമനാട്: പനയക്കടവ് പുതുക്കൂടത്ത് വീട്ടിൽ ഹാജറ (60) അന്തരിച്ചു. ആലുവ ചെമ്പറക്കി ഐമനക്കുടി വീട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുഞ്ഞാവ. മക്കൾ: ബീവി, ഷഫീഖ് (ഡയറക്ടർ, ’അലിഫ് ലാം മീം’ അക്വാപഞ്ചർ ഹോം, ചെങ്ങമനാട്), സബിദ. മരുമക്കൾ: നാദിർഷ, ജാസ്മിൻ, ഷാജഹാൻ.

സൂസമ്മ

തമ്മാനിമറ്റം: തടത്തിക്കുടിയിൽ സൂസമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: മിനി, ജീമോൾ. മരുമകൻ: തോമസ്. സംസ്‌കാരം ശനിയാഴ്ച 2-ന് സെയ്ന്റ് പീറ്റേഴ്‌സ് ആൻഡ് പോൾസ് പള്ളി സെമിത്തേരിയിൽ.

ത്രേസ്യാമ്മ

കാലടി: താന്നിപ്പുഴ കളരിക്കൽ ത്രേസ്യാമ്മ (88) അന്തരിച്ചു. തൃപ്പൂണിത്തുറ പരവര കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വർക്കി. സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ഭാര്യാമാതാവാണ്. മക്കൾ: റൂബി കുര്യൻ, പരേതനായ റോയ് കളരിക്കൽ. മരുമകൾ: ലീന റോയ്. സംസ്‌കാരം ശനിയാഴ്ച 11-ന് താന്നിപ്പുഴ സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

ഭോലാ ബിശ്വം

മരട്: തുരുത്തി ടെമ്പിൾ റോഡ് പനക്കാപാടം വീട്ടിൽ ഭോലാ ബിശ്വം (47) അന്തരിച്ചു. ഭാര്യ: മാധവി. മകൾ: പ്രിയങ്ക.

വേലായുധൻ

ചോറ്റാനിക്കര: തലക്കോട് മേവേലിൽ വേലായുധൻ (84) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി. മക്കൾ: പരേതനായ അയ്യപ്പൻകുട്ടി, രമണി, രജനി. മരുമക്കൾ: വിജയലക്ഷ്മി, അനിൽ. സംസ്കാരം ശനിയാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.

സുദേവൻ

പട്ടിമറ്റം: കൈതക്കാട് എസ്.എൻ.ഡി.പി. ശാഖ വൈസ് പ്രസിഡന്റ് കുമ്മനോട് അറക്കുഴിയിൽ എ.ജി. സുദേവൻ (58) അന്തരിച്ചു. കാക്കനാട് കെ.ബി.പി.എസ്. ജീവനക്കാരനാണ്. ഭാര്യ: കിഴക്കമ്പലം പണിക്കശ്ശേരി കുടുംബാംഗം ഉഷ. മക്കൾ: കൃഷ്ണ (അബുദാബി), അനന്തകൃഷ്ണ. മരുമകൻ: സുജിത് (അബുദാബി). സംസ്കാരം ശനിയാഴ്ച 10-ന് ഒക്കൽ എസ്.എൻ.ഡി.പി. ശാഖ ശ്മശാനത്തിൽ.

സി.എൻ. ബോധാനന്ദൻ

ചെറുതോണി: പെരിങ്കാല ചിറപ്പുറത്ത് സി.എൻ. ബോധാനന്ദൻ (71) അന്തരിച്ചു. കുമ്പളങ്ങി തെക്ക് ചിറപ്പുറത്ത് കുടുംബാംഗമാണ്. ഭാര്യ: അമ്മിണി (റിട്ട. ഉദ്യോഗസ്ഥ, വാഴത്തോപ്പ് പഞ്ചായത്ത്). മക്കൾ: വിഷ്ണു, ജിഷ്ണു (ഇൻഫർമേഷൻ ഓഫീസ്, ഇടുക്കി).

ജോസഫ് ഐപ്പ്

നാകപ്പുഴ: കൊട്ടാരത്തിൽ ജോസഫ് ഐപ്പ് (കുഞ്ഞാപ്പ് -100) അന്തരിച്ചു. ഭാര്യ: പരേതയായ റോസ. പൈങ്ങോട്ടൂർ മരുത്വാമലയിൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ് (റിട്ട. അധ്യാപകൻ, കാളിയാർ), അഗസ്റ്റിൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ലോക്കൽ ഫണ്ട് ഓഡിറ്റ്), തോമസ് (നാകപ്പുഴ), മേരി ചക്കാലയിൽ (റിട്ട. നഴ്‌സ്, എ.ഐ.എം.എസ്., ഡൽഹി), ജോർജ് കൊട്ടാരം (ന്യൂയോർക്ക്), അഡ്വ. കെ.ജെ. മാത്യു, ജെയിംസ് ജോസ് (റിട്ട. മാനേജർ, സിഡ്‌കോ).

മരുമക്കൾ: ലില്ലി റാത്തപ്പിള്ളിൽ തഴുവംകുന്ന്, മേരിക്കുട്ടി പടിഞ്ഞാറെപ്പീടികയിൽ കുടയത്തൂർ, മോളി മഴുവഞ്ചേരി ഒളമറ്റം, പരേതനായ ജോയി ചക്കാലയിൽ തലവടി, കൊച്ചുറാണി തോട്ടത്തിൽ മോനിപ്പിള്ളി (ന്യൂയോർക്ക്), ഡോളി ചിലമ്പിക്കുന്നേൽ ചിലവ്, ജിജി വള്ളനാമറ്റം അയ്യപ്പൻകോവിൽ. സംസ്‌കാരം ശനിയാഴ്ച 11-ന് നാകപ്പുഴ സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News