Wednesday, December 1, 2021

നിര്യാതരായി

Must Read

സാറാമ്മ പൈലി

തിരുവാങ്കുളം: മാലായിൽ സാറാമ്മ പൈലി (92) അന്തരിച്ചു. മാതാറയിൽ കുടുംബാംഗമാണ്. ഭർത്താവ്: പൈലി. മക്കൾ: മറിയക്കുട്ടി, ലീലാമ്മ, നയോമി, ഡെയ്‌സി, പരേതയായ കുഞ്ഞമ്മ, ജീവൻ മാലായിൽ (കേരള കോൺഗ്രസ് എം. തിരുവാങ്കുളം മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: വക്കച്ചൻ, ടോമി, ജോസ്, പൈലി, സുബി (ഇ.സി.ഡി.എസ്, കാക്കനാട്). സംസ്‌കാരം വെള്ളിയാഴ്ച 10.30-ന് കരിങ്ങാച്ചിറ സെയ്ന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.

കൃഷ്ണൻകുട്ടി

അരൂർ: അരൂക്കുറ്റി വടക്കേപ്പയറ്റുവെളി കൃഷ്ണൻകുട്ടി (79) അന്തരിച്ചു. ഭാര്യ: രമണി. മകൻ: ഷാജി (അരൂർ പോലീസ് സ്‌റ്റേഷൻ). മരുമകൾ: ഷീന.

ഗ്രേസി ജോസഫ്

മാമല: കുറുപ്പശേരി വീട്ടിൽ ഗ്രേസി ജോസഫ് (83) അന്തരിച്ചു. മക്കൾ: റോസിലി, എച്ചമ്മ, വർഗീസ്. മരുമക്കൾ: സെബാസ്റ്റ്യൻ, ക്ലീറ്റസ്, വിജി. സംസ്കാരം വെള്ളിയാഴ്ച 10-ന് എരൂർ സെയ്ന്റ് ജോർജ് പള്ളി സ്റ്റിൽ വാട്ടേഴ്സ് സെമിത്തേരിയിൽ.

തൊമ്മൻ വർഗീസ്

അയിരൂർ: ചിറയ്ക്കൽ മണവാളൻ തൊമ്മൻ വർഗീസ് (69) അന്തരിച്ചു. സഹോദരൻ: ജോസ്. സംസ്‌കാരം തിങ്കളാഴ്ച 10-ന് അയിരൂർ സെയ്ന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.

കെ.കെ. സുധാകരൻ

കലൂർ: എറണാകുളം സി.ജെ.എം. കോർട്ട് റിട്ട. ജീവനക്കാരൻ ഇല്ലിപ്പറമ്പിൽ കെ.കെ. സുധാകരൻ (77) അന്തരിച്ചു. ഭാര്യ: ശാന്ത വി.ആർ. മകൻ: ജീവൻദാസ് ഐ.എസ്. മരുമകൾ: സീജ എം.ബി.

ബിജു

പിറവം: തേക്കുംമൂട്ടിപ്പടി ചിറയ്ക്കക്കുന്നേൽ പരേതനായ കുഞ്ഞപ്പന്റെയും ഗൗരിക്കുട്ടിയുടെയും മകൻ ബിജു (51) അന്തരിച്ചു. മകൾ: ബിബി (കിഴുമുറി സ്റ്റെല്ല മരിയ കോളേജ് വിദ്യാർഥിനി). സംസ്‌കാരം വെള്ളിയാഴ്ച 10.30-ന് വീട്ടുവളപ്പിൽ.

അബ്ദുൽ റഹിമാൻ

പെരുമ്പാവൂർ: കടുവാൾ ഊറക്കാടൻ വീട്ടിൽ അബ്ദുൽ റഹിമാൻ (കൊച്ചുമോൻ- 76) അന്തരിച്ചു. റിട്ട. പോലീസ് കോൺസ്റ്റബിളാണ്. ഭാര്യ: ഖദീജ. മക്കൾ: റഹ്ന, നിഷ. മരുമകൻ: മൻസൂർ.

കെ.വി. ദിവാകരൻ

fu പിറവം: കഴുന്നാട്ട് കെ.വി. ദിവാകരൻ (84) അന്തരിച്ചു. പിറവം റേഞ്ചിലെ ആദ്യകാല ചെത്തുതൊഴിലാളി യൂണിയൻ പ്രവർത്തകനാണ്. മിച്ചഭൂമി സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: ഓമന. മക്കൾ: അജിത, സിന്ധു, ബൈജു, ബിജു. മരുമക്കൾ: വിജയൻ, ദിലീപ്, നിഷ, ഷിബി.

സ്റ്റാൻലി ടി.ജി.

പാലച്ചുവട്: തലച്ചനായത്ത് സ്റ്റാൻലി ടി.ജി. (53) അന്തരിച്ചു. ഭാര്യ: ഷീബ സ്റ്റാൻലി. മക്കൾ: എമിൽ സ്റ്റാൻലി, നിമിൽ സ്റ്റാൻലി.

ജി. ഹരികുമാർ

ഉദയംപേരൂർ: എം.എൽ.എ. റോഡിൽ ശ്രീവിഹാറിൽ (അരിക്കത്തിൽ) പരേതയായ ദാക്ഷയാണി അമ്മയുടെയും ഡി.ജി. നായരുടെയും മകൻ ജി. ഹരികുമാർ (റിട്ട. നേവി ഉദ്യോഗസ്ഥൻ- 51) ബെംഗളൂരുവിൽ അന്തരിച്ചു. സഹോദരങ്ങൾ: രാജി ജി. നായർ, പ്രസന്ന ജി. നായർ, ജി. ശ്രീകുമാർ.

സി.എസ്. കാന്തി

ചുള്ളിക്കൽ: സാന്റോ ഗോപാലൻ റോഡിൽ കാന്തിനിവാസിൽ സി.എസ്. കാന്തി (73) അന്തരിച്ചു. ഭർത്താവ്: പരേതനായ നാണു. മക്കൾ: രാജൻ, രഞ്ചിത്ത്, രാഗേഷ്. മരുമക്കൾ: സിജി, ലാലി, ശ്രീമോൾ.

ബേബി

വൈപ്പിൻ: ചെറായി ബേക്കറി ഈസ്റ്റ് റോഡിൽ മണപ്പറമ്പിൽ ബേബി (82) അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കു. മക്കൾ: രതി, ഷാജി, ഉഷ, മിനി, ബീന, ഷാനി. മരുമക്കൾ: പരേതനായ മനോഹരൻ, ലളിത, ശ്രീധരൻ, ജ്യോതി, വേണു, ബിന്ദു.

അലി

തമ്മനം: കുത്താപ്പാടി വരടാത്ത് റോഡിൽ തച്ചപ്പിള്ളി വീട്ടിൽ അലി (68) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 8-ന് പാലാരിവട്ടം പുന്നുരുന്നി പള്ളി കബറിടത്തിൽ.

ത്രേസ്യ

അങ്കമാലി: ചമ്പന്നൂർ കണ്ണമ്പുഴ ത്രേസ്യ (87) അന്തരിച്ചു. വടക്കേ ചമ്പന്നൂർ കാച്ചപ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ്: അന്തോണി. മക്കൾ: വർഗീസ് (ബിസിനസ്), മിനി, മാർട്ടിൻ (മനു ഇൻഡസ്ട്രീസ്, ചമ്പന്നൂർ), സെബാസ്റ്റ്യൻ. മരുമക്കൾ: കാഞ്ഞൂർ തളിയൻ കൊച്ചുറാണി, വേങ്ങൂർ ചെങ്ങിനിയാടൻ വർഗീസ്, തുറവൂർ ചക്യേത്ത് സോജി, പൊങ്ങം പൂത്തുക്കാരൻ ലിജി (നഴ്‌സ്). സംസ്‌കാരം വെള്ളിയാഴ്ച 3-ന് ചമ്പന്നൂർ സെയ്ന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ.

ബിജു

ഇലഞ്ഞി: പാലച്ചുവട് തേക്കുംമൂട്ടിൽപടി ചിറയ്ക്കക്കുന്നേൽ ബിജു (51) അന്തരിച്ചു. ഇലഞ്ഞിയിൽ വർക്ക്ഷോപ്പ് ജോലിക്കാരനും ലോട്ടറിത്തൊഴിലാളിയുമായിരുന്നു. സംസ്കാരം വെള്ളിയാഴ്ച 10.30-ന് വീട്ടുവളപ്പിൽ.

പി.എം. അബു

ഫോർട്ടുകൊച്ചി: അധികാരിവളപ്പ് സെയ്ന്റ് ജോസഫ് പള്ളിക്ക് സമീപം പണിക്കവീട്ടിൽ പി.എം. അബു (മില്ല് -78) അന്തരിച്ചു. കലാകാരന്മാരുടെ കൊച്ചിയിലെ സംഘടനയായ ‘ആശ’യുടെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സഫിയ. മക്കൾ: പി.എ. സലീം, പി.എ. അബ്ബാസ്, അസ്മ. മരുമക്കൾ: ഷീബ, സിജി. ഖബറടക്കം വെള്ളിയാഴ്ച 10-ന് പടിഞ്ഞാറേക്കോട് മുഹ്‌യുദ്ദീൻ പള്ളി ഖബർസ്ഥാനിൽ.

കെ.വി. ശശിധരൻ

പള്ളുരുത്തി: കോന്തോട്ടിപ്പറമ്പിൽ കെ.വി. ശശിധരൻ (69) അന്തരിച്ചു. പള്ളുരുത്തി വെങ്കിടാചലപതി ദേവസ്വം പ്രസിഡന്റ്, എസ്.വി.ഡി. എൽ.പി. സ്കൂൾ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കാഞ്ചന. മക്കൾ: മിനി, പരേതനായ ഷാജി. മരുമക്കൾ: ജെ. റാവു (ബി.എസ്.എഫ്.), പത്മിനി. സംസ്കാരം വെള്ളിയാഴ്ച 10-ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.

സത്യഭാമ

പറവൂർ: ചേന്ദമംഗലം വടക്കേക്കുന്നത്ത് സത്യഭാമ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ പള്ളത്ത് രാജൻ മേനോൻ. മക്കൾ: സ്നേഹലത, സുഗുണ, പ്രദീപ്‌, പ്രസാദ്, പ്രതാപ്. മരുമക്കൾ: സേതുമാധവൻ, അനിൽ, പ്രിയ, സൂര്യ, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച 2-ന് വീട്ടുവളപ്പിൽ.

കെ.ആർ. ജയപ്രകാശൻ കർത്താ

ചമ്മനാട്: കോവിലകത്ത് ഗിരിജാ മന്ദിരത്തിൽ (പ്രസാദം) കെ.ആർ. ജയപ്രകാശൻ കർത്താ (74) അന്തരിച്ചു. ഇ.സി.ഇ.കെ. യൂണിയൻ ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ശ്യാമള (റിട്ട. ഹെഡ്മിസ്ട്രസ്, വി.വി.എച്ച്.എസ്.എസ്., കോടംതുരുത്ത്). മകൻ: ഡോ. സന്ദീപ് ജെ. മരുമകൾ: ഡോ. ദീപ്തി എസ്. നായർ. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.

കെ.ആർ. ജയപ്രകാശൻ കർത്താ

അരൂർ: ചമ്മനാട് കോവിലകത്ത് ഗിരിജാ മന്ദിരത്തിൽ (പ്രസാദം) കെ.ആർ. ജയപ്രകാശൻ കർത്താ (74) അന്തരിച്ചു. ഇ.സി.ഇ.കെ. യൂണിയൻ ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ശ്യാമള (റിട്ട. ഹെഡ്മിസ്ട്രസ്, വി.വി.എച്ച്.എസ്.എസ്., കോടംതുരുത്ത്). മകൻ: ഡോ. സന്ദീപ് ജെ. മരുമകൾ: ഡോ. ദീപ്തി എസ്. നായർ. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News