Monday, December 6, 2021

നിര്യാതരായി

Must Read

മോളി തമ്പി

തിരുവാങ്കുളം: തുരുത്തിയിൽ മോളി തമ്പി (റിട്ട. അധ്യാപിക, യു.പി.എസ്., എടയ്ക്കാട്ടുവയൽ എം.ഒ.എം.എൽ.പി.എസ്., കടുംഗമംഗലം -78) അന്തരിച്ചു. എടയ്ക്കാട്ടുവയൽ വലിയപാടത്ത് കുടുംബാംഗമാണ്. ഭർത്താവ്: ടി.ജെ. തമ്പി (റിട്ട. ഹെഡ്മാസ്റ്റർ എം.ഒ.എം.എൽ.പി.എസ്., കടുംഗമംഗലം). മക്കൾ: സാജു ടി. തമ്പി, ബിജു ടി. തമ്പി (വി.എച്ച്.എസ്., കോലഞ്ചേരി). മരുമക്കൾ: ബിജി, വിനീത (വി.എച്ച്.എസ്.എസ്., ഇരുമ്പനം). സംസ്കാരം ബുധനാഴ്ച 2-ന്‌ കടുംഗമംഗലം സെയ്ൻറ് പീറ്റർ ആൻഡ് സെയ്ൻറ് പോൾസ് പള്ളി സെമിത്തേരിയിൽ.

കെൽവിൻ തോമസ് മാത്യു

കളമശ്ശേരി: പള്ളിലാംകര റോക്ക് വെൽ റോഡ് എൽവിൻ വില്ലയിൽ കെൽവിൻ തോമസ് മാത്യു (27) അന്തരിച്ചു. പുല്ലാട് മുറ്റത്തും മൂട്ടിൽ തോമസ് മാത്യുവിന്റെയും ചെങ്ങന്നൂർ പുത്തൻകാവ് മലയിൽ മേലത്തേതിൽ അച്ചാമ്മയുടെയും മകനാണ്. എ.സി.സി.എ. വിദ്യാർഥിയാണ്. സംസ്കാരം ബുധനാഴ്ച 12-ന് തെങ്ങോട് ഇമ്മാനുവേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.

പി.വി. കുട്ടപ്പൻ

കുറുപ്പംപടി: നെല്ലിമോളം പുളിയാമ്പിള്ളിൽ പി.വി. കുട്ടപ്പൻ (72) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ലൈല, മിനി, ശിവൻ. മരുമകൻ: സുരേഷ്. സംസ്കാരം ബുധനാഴ്ച 10-ന് വീട്ടുവളപ്പിൽ.

കോവിഡ് ബാധിച്ച് മരിച്ചു

അങ്കമാലി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കിടങ്ങൂർ മിനി കോട്ടേജിൽ (കണ്ണോത്ത് പണിക്കർ വീട്) ഗോവിന്ദൻ നായർ (87) ആണ് മരിച്ചത്. വിമുക്ത ഭടനാണ്. ഭാര്യ: സരസ്വതി അമ്മ. മക്കൾ: രമണി, ഉണ്ണികൃഷ്ണൻ, സുനിൽകുമാർ, ശ്രീകല. മരുമക്കൾ: മുരളീധരൻ, ഷീല, സിന്ധു, സുകുമാരൻ.

ഫാത്തിമ

നെട്ടൂർ: പുത്തൻപുരയ്ക്കൽ ഫാത്തിമ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ മൂസ. മക്കൾ: നൗഷാദ്, നസീർ, നബീസ, ആരിഫ, സഫിയ, പരേതരായ ബീരാൻകുട്ടി, അബ്ദുൾ മജീദ്. മരുമക്കൾ: ഹംസ, കുഞ്ഞുമുഹമ്മദ്, സെയ്താലി, റംലത്ത്, ഷിബില, ലുബിന.

സി. രത്ന

പൊന്നുരുന്നി: കുഞ്ഞൻ ബാവ റോഡ് ഗ്രീൻവുഡ് ഗാർഡൻസ് സരോവരത്തിൽ രത്ന സി. (റിട്ട. ഡിഫൻസ് അക്കൗണ്ട്സ് -69) അന്തരിച്ചു. ഭർത്താവ്: കെ.ആർ. ചന്ദ്രശേഖരപിള്ള. മക്കൾ: വിനോദ് സി., രോഷ്നി സി. മരുമക്കൾ: അഖില ജെ., ശ്രീനിവാസൻ.

കേബിൾ വലിക്കുന്നതിനിടെ കരാർ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

പറവൂർ: വൈദ്യുത പോസ്റ്റിനോടനുബന്ധിച്ചുള്ള കേബിൾ വലിക്കുന്നതിനിടെ കേബിൾ ഏജൻസിയുടെ കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. വടക്കേക്കര പഞ്ചായത്ത് മാല്യങ്കര ബസ് സ്റ്റാൻഡിന് സമീപം ചൊവ്വാഴ്ച വൈകീട്ട് ആറിനുണ്ടായ അപകടത്തിൽ വയനാട് വെളിയമ്പ് മഠത്തോടത്ത് ജോബിൻ ജോർജ് (21) ആണ് മരിച്ചത്. പരിക്കേറ്റ ആലുവ തേട്ടലിൽ ടി.കെ. ഷിജു (35) വിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായി അറിയുന്നു.

വൈകീട്ട് ചെറിയതോതിൽ ചാറ്റൽ മഴയുണ്ടായിരുന്നു. ഇതിനിടെയാണ് കേബിൾ വലിക്കുന്ന ജോലി ചെയ്തത്. 11 കെ.വി. ട്രാൻസ്‌ഫോർമറിൽനിന്നുള്ള ഹൈടെൻഷൻ ലൈനിൽനിന്നാണ് വൈദ്യുതാഘാതമേറ്റത്. ഏണിയിൽ കയറിനിന്ന് ജോലി ചെയ്യുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് തലയടിച്ചുവീണ ജോബിൻ ജോർജിനെ ഉടനെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരിച്ചു. താഴെനിന്ന് ഏണി പിടിച്ചുനിൽക്കുകയായിരുന്നു ഷിജു. സ്ഥലത്തുണ്ടായിരുന്ന റിട്ട. കെ.എസ്.ഇ.ബി. ജീവനക്കാരൻ അനിരുദ്ധനും നാട്ടുകാരും ചേർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നു.

കണ്ണൻ

മൂവാറ്റുപുഴ: കടാതി കുര്യൻമല ബ്ലായിയിൽ കണ്ണൻ (42) അന്തരിച്ചു. ഭാര്യ: രഞ്ജിനി. മക്കൾ: അക്ഷിത, ഒരു മാസം പ്രായമുള്ള ആൺകുഞ്ഞ്. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്കുശേഷം മൂവാറ്റുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ.

പി.വി. സോമൻ

എരമല്ലൂർ: എഴുപുന്ന പഞ്ചായത്ത് 12-ാം വാർഡ് സുഗാസ് ഭവനത്തിൽ പി.വി. സോമൻ (70) അന്തരിച്ചു. ഭാര്യ: ജയമ്മ. മക്കൾ: സോജ, സുഗാസ്. മരുമക്കൾ: രാജേഷ്, സുമ.

ഗിരിജാ ദേവി

മരട്: പാണ്ടവത്ത് റോഡിൽ തേലപ്പറമ്പിൽ ഗിരിജാ ദേവി (51) അന്തരിച്ചു. അമ്മ: ശാന്ത. ഭർത്താവ്: ഗോപാലകൃഷ്ണൻ (സുപ്രീംകോടതി ജീവനക്കാരൻ). മക്കൾ: നന്ദകുമാർ, വിഷ്ണു.

സുഹറ

ആലുവ: തായിക്കാട്ടുകര മേപ്പുളി സുഹറ (70) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: മൻസൂർ, റംല, സീനത്ത്. മരുമക്കൾ: ഷെരീഫ്, റംലത്ത്, പരേതനായ ജബ്ബാർ.

ത്രേസ്യ ജോസഫ്

എളമക്കര: പുന്നയ്ക്കൽ പുനത്തിൽ ത്രേസ്യ ജോസഫ് (93) അന്തരിച്ചു. മനയക്കത്തറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പാപ്പു ജോസഫ്. മക്കൾ: ആനി ആന്റണി, ജോസഫ്, മാർഗ്രറ്റ്, ജെസീന്ത, പരേതനായ പാപ്പച്ചൻ, കൊച്ചുത്രേസ്യ, ഫ്രാൻസിസ് സേവ്യർ, റോസ്‌മേരി, പൗളിൻ, പരേതനായ ജോൺ, ബെന്നി ജോർജ്. മരുമക്കൾ: പരേതനായ ആന്റണി, പരേതയായ ആലീസ്, പരേതനായ ഗർവാസീസ്, ജോൺ ജോസ്, ഫ്രാൻസിസ്, അനറ്റ്, ആന്റണി, സൈമൺ, സുനിത. ധന്യ. സംസ്കാരം ബുധനാഴ്ച 11-ന് എളമക്കര ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.

അരവിന്ദൻ

കൊച്ചി: എറണാകുളം നോർത്ത് സിദ്ധവൈദ്യാശ്രമം തച്ചപ്പുള്ളി വീട്ടിൽ പരേതരായ ശങ്കരൻ വൈദ്യരുടെയും സരോജിനിയുടെയും മകൻ അരവിന്ദൻ (67) അന്തരിച്ചു.

കമല

മുളന്തുരുത്തി: കാരിക്കോട് മേലേപ്പറമ്പിൽ കമല (74) അന്തരിച്ചു. ഭർത്താവ്: അയ്യപ്പൻകുട്ടി. മക്കൾ: സുരേഷ് എം.എ., ഉഷ കൃഷ്ണൻകുട്ടി. മരുമക്കൾ: ഷീബ സുരേഷ്, കൃഷ്ണൻകുട്ടി. സംസ്കാരം ബുധനാഴ്ച 11-ന് വീട്ടുവളപ്പിൽ.

ജോൺ

വൈപ്പിൻ: ഓച്ചന്തുരുത്ത് ഇരുമ്പനത്ത് ഐ.ജെ. ജോൺ (83) അന്തരിച്ചു. ഭാര്യ: മാർഗരറ്റ്. മക്കൾ: ബിന്ദു, ജിംസി, ജിജു. മരുമക്കൾ: മാർട്ടിൻ, തങ്കച്ചൻ, ബിൻഷ.

പി.എ. മണി

ഉദയംപേരൂർ: പോട്ട തറവെളിവീട്ടിൽ (പട്ടരുകണ്ടത്തിൽ) പി.എ. മണി (76) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: രമ, ഷൈലേന്ദ്രൻ, ഷൈലജ. മരുമക്കൾ: മധു, വിജി, ബിജു. സംസ്കാരം ബുധനാഴ്ച 10-ന് തൃപ്പൂണിത്തുറ മുനിസിപ്പൽ ശ്മശാനത്തിൽ.

എം.കെ. അബ്രഹാം

കൂത്താട്ടുകുളം: മംഗലത്തുതാഴം മലയിൽമംഗലത്ത് എം.കെ. അബ്രഹാം (ബേബി -70) അന്തരിച്ചു. ഭാര്യ: ഏലിയാമ്മ പാമ്പാക്കുട കുറ്റിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ആഷ്‌ലി, അനിത. മരുമക്കൾ: കാഞ്ഞങ്ങാട് നെടുങ്ങനാട്ട് ചാലിൽ ബിനു, പുതുവേലി കുന്നുംപുറത്ത് എൽദോസ്.

രാമദാസ്

വൈപ്പിൻ: ചെറായി ബേക്കറി ഈസ്റ്റ് റോഡിൽ കളത്തിപ്പറമ്പിൽ ചന്ദ്രന്റെ മകൻ രാമദാസ് (69) അന്തരിച്ചു. വിമുക്തഭടനും റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരനുമാണ്. ഭാര്യ: ഉഷ. മക്കൾ: ആൻസി ദാസ്, അൻസൽ ദാസ്. മരുമക്കൾ: അജിത് ലാൽ, അൻഷ. സംസ്കാരം ബുധനാഴ്ച 11-ന് വീട്ടുവളപ്പിൽ.

അന്നമ്മ

കോലഞ്ചേരി: മണ്ണൂർ പ്രാങ്കോട്ടിൽ അന്നമ്മ (56) അന്തരിച്ചു. ഭർത്താവ്: പുന്നവേലിയിൽ ചെങ്ങാട്ട് കളപ്പുരയ്ക്കൽ സുര വർഗീസ്. മക്കൾ: ലിൻസ് വർഗീസ്, പ്രിൻസ് വർഗീസ്. മൃതദേഹം ബുധനാഴ്ച ഏഴിന് പുന്നവേലിക്ക് കൊണ്ടുപോയി ഉച്ചയ്ക്ക് 12-ന് സംസ്കാരം പുന്നവേലി സെയ്ന്റ് ജെയിംസ് ഓർത്തഡോക്സ് പള്ളിയിൽ.

റംല

ആലുവ: മാറമ്പള്ളി ചാലക്കൽ എം.എൽ.എ. സ്റ്റോപ്പിൽ താമസിക്കുന്ന റംല (60) അന്തരിച്ചു. ഭർത്താവ്: റസാഖ്. മക്കൾ: മാഹീൻ, ഷക്കീറ. മരുമക്കൾ: ഷെമീർ, ആശ

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News