Monday, December 6, 2021

നിര്യാതരായി

Must Read

റാഹേൽ

മൂവാറ്റുപുഴ: റാക്കാട് കിളിയനാൽ റാഹേൽ (80) അന്തരിച്ചു. ചേലാട് പുതുക്കയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജേക്കബ് ഫിലിപ്പോസ്. മക്കൾ: ജെസ്സി, ജയ (അധ്യാപിക, ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, പെരുമ്പാവൂർ), എൽദോസ് ജെ. കിളിയനാൽ (റെയ്‌നോൾസ് പെൻ, കൊച്ചി). മരുമക്കൾ: മാത്യു ജോൺ മഴുവാഞ്ചേരി മഠത്തിൽ (ആലുവ, ബിസിനസ്), ഷിബു വർഗീസ് കുന്നുമ്മേൽ ചെറുവള്ളിൽ, ചൂണ്ടി (സിന്തൈറ്റ്, കടയിരുപ്പ്), എൽസ കെ. മാത്യു കോച്ചേരിയിൽ കുറുപ്പംപടി (അധ്യാപിക, എം.ബി.ഐ.ടി.എസ്. നെല്ലിമറ്റം).

ജമാൽ

വൈപ്പിൻ: എടവനക്കാട് നേതാജി റോഡ് പള്ളിക്ക വലിയവീട്ടിൽ ജമാൽ (70) അന്തരിച്ചു. ഭാര്യ: സൈനബ. മക്കൾ: ഷമി, ഷെമീർ, ഷെഫീഖ്. മരുമക്കൾ: തൽഹത്ത്, റാഹില, സഫ്‌ന.

പി.ആർ. പ്രമീള

വൈറ്റില: തേജസ്സിൽ പി.ആർ. പ്രമീള (74) അന്തരിച്ചു. ഭർത്താവ്: പരേതനായ സി.കെ. ശിവരാമൻ (കെ.എസ്.ഇ.ബി. റിട്ട. എൻജിനീയർ). മക്കൾ: സുമേഷ്, സ്വപ്‌ന. മരുമകൾ: അഭില.

കേള തമ്പാൻ

കുറുപ്പംപടി: വായ്ക്കര മരോട്ടിക്കടവ് മണലിക്കുടി കേള തമ്പാൻ (87) അന്തരിച്ചു. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ഗീത, ജഗദീശൻ, വിനോദ്, ലത. മരുമക്കൾ: നന്ദനൻ, യമുന, മഞ്ജു, രവി.

ലക്ഷ്മണൻ

അരൂർ: അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡ് വെളീപ്പറമ്പിൽ വി.സി. ലക്ഷ്മണൻ (84) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: അനിൽപ്രകാശ് ബാബു, ശ്രീദേവി, ആരോമലുണ്ണി, ജ്യോതിലക്ഷ്മി, സത്യൻ. മരുമക്കൾ: രശ്മി, ചന്ദ്രൻ, അജിത, ദേവരാജൻ, അമ്പിളി.

നൗഷാദ്

നെട്ടൂർ: താനപ്പറമ്പിൽ നൗഷാദ് (68) അന്തരിച്ചു. ഭാര്യ: ഫൗസിയ. മക്കൾ: റിഷിൻ, റോഷ്‌ന. മരുമക്കൾ: അബ്ദുൾ സലാം, തസ്ലീമ.

കെ.പി. കൃഷ്ണകുമാർ

കടവന്ത്ര: മുട്ടത്തിൽ ലെയ്ൻ കോത്തുപറമ്പിൽ കെ.പി. കൃഷ്ണകുമാർ (57) അന്തരിച്ചു. ഭാര്യ: മിനി. മകൻ: അഭിജിത്ത്.

മാധവി

കോലഞ്ചേരി: തമ്മാനിമറ്റം പുളിന്താനത്തുകുടിയിൽ മാധവി (97) അന്തരിച്ചു. ഭർത്താവ്: പരേതനായ ചേന്നൻ. മക്കൾ: പി.സി. മാധവൻ (റിട്ട. കാനറ ബാങ്ക് മാനേജർ), പി.സി. തങ്കമ്മ, പി.സി. കൃഷ്ണൻ, പി.സി. ശശി (റിട്ട. എഫ്.ഐ.ടി. ആലുവ), പി.സി. രവി (റിട്ട. ഹെഡ്മാസ്റ്റർ). മരുമക്കൾ: ബീന കുമാരി, ശാന്ത കൃഷ്ണൻ, സുഷമ ശശി, യമുന എ.ജി., പരേതനായ എം.കെ. തങ്കപ്പൻ.

ജോഷി

അങ്കമാലി: നായത്തോട് ചെത്തിക്കോട് കൊച്ചാതി വീട്ടിൽ ജോഷി (55) അന്തരിച്ചു. കാലടി മൈനർ ഇറിഗേഷൻ ഓപ്പറേറ്ററാണ്. ഭാര്യ: മലയാറ്റൂർ കളപ്പുരയ്ക്കൽ കുടുംബാംഗം ജിനി. മക്കൾ: അനീഷ, അഞ്ചൽ.

കുട്ടപ്പൻ അങ്കമാലി: കറുകുറ്റി മുന്നാംപറമ്പ് പാണ്ടറ കോളനി പേരാട്ട് വീട്ടിൽ കുട്ടപ്പൻ (56) അന്തരിച്ചു. ഭാര്യ: ചോരക്കാടൻ കുടുംബാംഗം ഷൈബി. മക്കൾ: പ്രത്യുഗ്‌നൻ, നിവേദിത.

ബസ് സ്റ്റോപ്പിൽ നിന്നയാൾ വാനിടിച്ച് മരിച്ചു

ചെറായി: ജോലിക്ക് പോകുന്നതിനായി ബസ് സ്റ്റോപ്പിൽ വാഹനം കാത്തുനിന്നയാൾ വാനിടിച്ച് മരിച്ചു. മുനമ്പം മുല്ലശ്ശേരി ജെന്റ്‌സൺ (56) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 8.30-നാണ് അപകടം. ഇലക്ട്രിക്കൽ, പ്ലമ്പിങ് ജോലിക്കാരനാണ് ജെന്റ്‌സൺ. അന്തപ്പന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ: ഷൈനി. മകൾ: മിന്നു. മരുമകൻ: ജിതിൻ. മൃതദേഹം പറവൂർ ഗവ. ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ചൊവ്വാഴ്ച മുനമ്പം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.

പൗലോസ് വർക്കി

കുറിച്ചിലക്കോട്: പുളിക്കൽ പൗലോസ് വർക്കി (80) അന്തരിച്ചു. ഭാര്യ: മറിയാമ്മ. മക്കൾ: വർഗീസ്, ജോയി, ബേബി, ബിന്ദു. മരുമക്കൾ: ഷേർലി, ഷൈജി, സിജി, സാജു.

അനൂപ്

കോതമംഗലം: കോട്ടപ്പടി പ്ലാമുടി തൊട്ടിക്കുടി നാരായണന്റെയും അമ്മിണിയുടെയും മകൻ അനൂപ് (45) അന്തരിച്ചു. ഭാര്യ: ധന്യ. മക്കൾ: ആദർശ്, അദ്വൈത്.

രുഗ്മിണിയമ്മ

തിരുവൈരാണിക്കുളം: വാരണാട്ട് വീട്ടിൽ രുഗ്മിണിയമ്മ (87) അന്തരിച്ചു. മകൾ: പരേതയായ സരസ്വതി (റിട്ട. അധ്യാപിക, കെ.വി.എസ്.യു.പി. സ്‌കൂൾ). മരുമകൻ: പരേതനായ ഉണ്ണി കുളങ്ങര (റിട്ട. സ്റ്റാഫ്, അകവൂർ ഹൈസ്‌കൂൾ).

ഐഷ

അയ്യമ്പിള്ളി: മണപ്പറമ്പിൽ ഐഷ (80) അന്തരിച്ചു. ഭർത്താവ്: ബാലൻ. മക്കൾ: മനോജ്, മെൽജി, മഞ്ജുഷ്. മരുമക്കൾ: രത്നമ്മ, ഷീജ, രഞ്ജു. സഞ്ചയനം ഞായറാഴ്ച.

ജോയി

വൈപ്പിൻ: നായരമ്പലം തണ്ടാശ്ശേരി ജോയി (69) അന്തരിച്ചു. ഭാര്യ: ലില്ലി. മക്കൾ: ജോഷി, ജോബ്, റോബിൻ. മരുമക്കൾ: ബിന്ദു, ലിസി. സംസ്‌കാരം ചൊവ്വാഴ്ച 11-ന് വാടേൽ സെയ്ന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

സോളമൻ

വൈപ്പിൻ: നെടുങ്ങാട് മണിയന്തുരുത്തിൽ സോളമൻ (77) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ലീസ, പരേതനായ അജിത്കുമാർ. മരുമക്കൾ: അമ്പിളി, അനിയൻ.

സരോജിനി

പറവൂർ: ചെറിയപ്പിള്ളി പഴുപ്പറമ്പത്ത്‌ വീട്ടിൽ സരോജിനി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ വേലപ്പൻ. മക്കൾ: പി.വി. സന്തോഷ്‌കുമാർ (യൂണിയൻ ബാങ്ക്), പി.വി. വിനോദ്കുമാർ (പുത്തൻവേലിക്കര ഗ്രാമപ്പഞ്ചായത്ത്), സുധിന രാജീവ്, രശ്മി ഗിരീഷ് (എൽ.ഐ.സി., എറണാകുളം). മരുമക്കൾ: അനൂപ സന്തോഷ് (ജി.വി.എച്ച്.എസ്., കൈതാരം), സലിജ വിനോദ് (ജി.വി.എച്ച്.എസ്., കൈതാരം), കെ.വി. രാജീവ് (എൻ.പി.സി. കൈഗ), ഗിരീഷ് ശേഖർ (ഡി.പി. വേൾഡ്, കൊച്ചി). സംസ്കാരം ചൊവ്വാഴ്ച 3-ന് വീട്ടുവളപ്പിൽ.

ടി.ഇ. ഷാജി

വാരപ്പെട്ടി: താഴത്തെ വീട്ടിൽ ടി.ഇ. ഷാജി (49) അന്തരിച്ചു. ഭാര്യ: നെടുങ്ങപ്ര പുള്ളിപ്പറമ്പൻ കുമാരി. മക്കൾ: രാഹുൽ, ദേവിക.

Leave a Reply

Latest News

മരത്തിന് മുകളിലുണ്ടായിരുന്ന തേനീച്ച കൂട് പരുന്ത് കൊത്തിയിളക്കി;തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു

വയനാട്; തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. വയനാട് പനമരം ചോമാടിയിലാണ് സംഭവമുണ്ടായത്. ചോമാടി മുട്ടത്തിൽ സ്വദേശി യാക്കോബാണ് മരിച്ചത്. ഒരാൾക്ക് തേനീച്ചയുടെ കുത്തേറ്റ് പരുക്കേറ്റു.മരത്തിന് മുകളിലുണ്ടായിരുന്ന...

More News