Monday, December 6, 2021

നിര്യാതരായി

Must Read

എ.എം. ജോർജ്

കുറുപ്പംപടി: കണിച്ചാട്ടുപ്പാറ അയ്ക്കാട്ട്ര വീട്ടിൽ എ.എം. ജോർജ് (85) അന്തരിച്ചു. ഭാര്യ: പരേതയായ ഏല്യമ്മ (ചൂണ്ടക്കുഴി തട്ടാംപുറത്ത് വീട്ടിൽ കുടുംബാംഗം). മക്കൾ: ഷേർളി, ഷെൽബി, ഷിബി, ഷിജി. മരുമക്കൾ: വലമ്പൂർ കണ്ടനാലിൽ ജോയി, പീച്ചാനിക്കാട് തേലപ്പിള്ളി ജേക്കബ്, പാമ്പാക്കുട പുല്ലാട്ടുമഠത്തിൽ റെജി, അത്തിയ്ക്കാക്കുഴി ബൈജു. സംസ്‌കാരം ഞായറാഴ്ച 11-ന് അരുവപ്പാറ മാർ ബസേലിയോസ് പള്ളി സെമിത്തേരിയിൽ.

കിണറ്റിൽ വീണ് മരിച്ചു

കൊച്ചി: പാലാരിവട്ടം ഫ്രണ്ട്ഷിപ്പ് റോഡിൽ ചമ്മിണിക്കോടത്ത് തൊമ്മിയുടെ മകൻ ജോണിനെ (54) വീടിന് സമീപത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ ഏഴോടെ ജോണിനെ വീട്ടിൽനിന്ന്‌ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുകൾ 10.45-ഓടെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഉച്ചയ്ക്ക് 1.45-ഓടെ കിണറ്റിൽവീണ് മരിച്ചനിലയിൽ ജോണിനെ കണ്ടെത്തിയത്.

അപകടമാണോ അതോ കിണറ്റിൽ ചാടിയതാണോ എന്നു വ്യക്തമല്ലെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ. ബിന്ദു. മക്കൾ: റിയ, ലിയ.

മേരി

കോതമംഗലം: കോഴിപ്പിള്ളി തൊണ്ടിയിൽ മേരി (68) അന്തരിച്ചു. ഭർത്താവ് പരേതനായ ടി.സി. സണ്ണി. മക്കൾ: റെൻസി, റിജോ, റോജി. മരുമക്കൾ: നവീൻ ജെസി, ജൂവൽ. സംസ്‌കാരം പിന്നീട്.

സി.ടി. ജോൺ

പാലാരിവട്ടം: ഫ്രണ്ട്ഷിപ്പ് നഗർ ചമ്മിണികോടത്ത് സി.ടി. ജോൺ (കാക്കനാട് ഓട്ടോ കൺസൾട്ടന്റ് -55) അന്തരിച്ചു. ഭാര്യ: ബിന്ദു. മക്കൾ: ലിയ (ക്യൂബസ്റ്റ് ഇൻഫോപാർക്ക്), റിയ (ആക്‌സെഞ്ച്വർ). മരുമകൻ: ഫെമിൻ (നിപ്പോൺ ടൊയോട്ട). സംസ്കാരം ഞായറാഴ്ച 3-ന് പാലാരിവട്ടം സെയ്ന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.

ഹരിഹരൻ

പറവൂർ: കടവത്ത് റോഡ് കണ്ണൻപറമ്പിൽ ഹരിഹരൻ (68) അന്തരിച്ചു. ഭാര്യ: ലളിത. മക്കൾ: സന്ദീപ്, സജിത്ത്.

പൈലി ചാക്കോ

കോതമംഗലം: നേര്യമംഗലം മണിമരുതുംചാൽ പറമ്പേൽ വീട്ടിൽ പൈലി ചാക്കോ (106) അന്തരിച്ചു. ഭാര്യ പരേതയായ അന്നക്കുട്ടി. അടിമാലി കിഴക്കേടത്ത് കുടുംബാംഗം. മക്കൾ: എൽസി (പാറത്തോട്), ത്രേസ്യാമ്മ (ചെമ്മണ്ണാർ), അന്നക്കുട്ടി (പാലക്കാട്), റോസിലി (കാഞ്ഞിരവേലി), പി.സി. ചാക്കോ (നേര്യമംഗലം), പി.സി. ജോസഫ് (മച്ചിപ്ലാവ്), പരേതരായ പൗലോസ് (ചാറ്റുപാറ), സ്‌കറിയ (ചാറ്റുപാറ). മരുമക്കൾ: റോസിലി (വെള്ളത്തൂവൽ), ഏലിയാമ്മ (ഊന്നുകൽ), ലില്ലി (പുത്തൻകുരിശ്). സംസ്‌കാരം ഞായറാഴ്ച നാലിന് മച്ചിപ്ലാവ് ഫ്രാൻസിസ് അസ്സീസി പള്ളി സെമിത്തേരിയിൽ.

ദേവസി

കറുകുറ്റി: മാമ്പ്ര കണ്ണമ്പൂഴ ദേവസി (91) അന്തരിച്ചു. ഭാര്യ: മംഗലശ്ശേരി കടയക്കാരൻ പരേതയായ ത്രേസ്യ. മക്കൾ: കത്രീന, ഡേവിസ്, ജോർജ് (യു.എസ്.എ.), ലിസി, ജോസഫ്. മരുമക്കൾ: ഞാറയ്ക്കൽ വാത്തിക്കുളം പരേതനായ മത്തായി, വല്ലം കിണാഞ്ചേരി മേരി, ആളൂർ ചാതേലി അജിത (യു.എസ്.എ.), വാപ്പാലശ്ശേരി തേക്കേക്കര ജോയി, പൊതിയക്കര കുന്നേക്കാടൻ മിനി. സംസ്‌കാരം പിന്നീട് മാമ്പ്ര സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

കമല

കുമ്പളങ്ങി തെക്ക്: താന്നിക്കാട്ട് കമല (73) അന്തരിച്ചു. ഭർത്താവ്: മോഹനൻ. മക്കൾ: തൃദീപ് (കൊച്ചിൻ ഷിപ്പ്‌യാർഡ്), പരേതനായ ഷാമോൻ, ജീജൻ (പോളണ്ട്). മരുമക്കൾ: സിനി (അധ്യാപിക, എസ്.ഡി.പി.വൈ., കളത്തറ സ്കൂൾ), രമ്യ (സപ്ലൈകോ), നയന (കൊച്ചിൻ ഷിപ്പ്‌യാർഡ്).

സി.കെ. ഇസ്‌മായിൽ

തോപ്പുംപടി: കരുവേലിപ്പടി തക്യാവ് റോഡ് ചെറുമരയ്ക്കാർ പറമ്പിൽ സി.കെ. ഇസ്മായിൽ (74) അന്തരിച്ചു. ഭാര്യ: നബീസ. മക്കൾ: അൻവർ, ബുഷറ. മരുമക്കൾ: മനാഫ്, ഹസീന.

ഷരീഫ

മൂവാറ്റുപുഴ: പള്ളിപ്പടി ചെന്നാര വീട്ടിൽ ഷരീഫ (75) അന്തരിച്ചു. ഭർത്താവ്: പരേതനായ ആലന. മക്കൾ: നബീസ, ആമിന, റംല, സൽമ, സിറാജ്, പരേതനായ അബു. മരുമക്കൾ: മൈതീൻ, ഷാജഹാൻ, അസീസ്, അഷ്‌റഫ്, ആശ.

എൻ. രാഘവൻ

വൈക്കം: റിട്ട. വില്ലേജ് അസിസ്റ്റന്റ് ചെമ്പ് പുത്തൻപുരയിൽ എൻ. രാഘവൻ (84) അന്തരിച്ചു. ഭാര്യ: പത്മാക്ഷി. മക്കൾ: അജിത, മിനി, സാബു, സാജുമോൻ. മരുമക്കൾ: സഹദേവൻ, ജയകുമാർ, സുമ, ഷൈബി.

വി.വൈ. സൈനുദ്ദീൻ

മട്ടാഞ്ചേരി: കൊച്ചങ്ങാടി ക്രോസ് റോഡ് വാഴപ്പിള്ളി ഹൗസിൽ വി.വൈ. സൈനുദ്ദീൻ (69) അന്തരിച്ചു. ഭാര്യ: താഹിറ. മക്കൾ: ഷമീർ, സുമയ്യ, സൈനബ. മരുമക്കൾ: സൈഫുദ്ദീൻ, അൽത്താഫ്, ഷിഫ്‌റ.

സുഭദ്ര

പൂണിത്തുറ: മുക്കൂട്ടിൽ ടെമ്പിൾ റോഡ് വൈക്കത്തുശ്ശേരിയിൽ സുഭദ്ര (82) അന്തരിച്ചു. ഭർത്താവ്: പരേതനായ സുഗതൻ. മക്കൾ: പരേതയായ മൃദുല, വരദരാജൻ, സുമിത, മരുമക്കൾ: സത്യൻ, ശ്രീജ, ശിവകുമാർ.

ഭാർഗവി അമ്മ

മൂവാറ്റുപുഴ: മറ്റക്കുഴി ശങ്കർ നിവാസിൽ ഭാർഗവി അമ്മ (101) അന്തരിച്ചു. തൊടുപുഴ മണക്കാട് പുതുക്കുടിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ബാലകൃഷ്ണ പണിക്കർ. മക്കൾ: അരവിന്ദ് പണിക്കർ, ടി. നന്ദകുമാർ, മുരളി പണിക്കർ, ജലജാക്ഷി, പുരുഷു പണിക്കർ, ഇന്ദു പണിക്കർ. മരുമക്കൾ: ഭാരതി, ദേവയാനി, വത്സല, തുളസീദാസൻ, ശൈലജ, പത്മജ. സംസ്കാരം ഞായറാഴ്ച 11-ന് മറ്റക്കുഴിയിലെ വീട്ടുവളപ്പിൽ.

ശശി

വൈപ്പിൻ: ചെറായി നികത്തിൽ ശശി (69) അന്തരിച്ചു. ഭാര്യ: സരസ. മക്കൾ: സ്മിത, സിമി. മരുമക്കൾ: സന്തോഷ്, അനി. സംസ്കാരം ഞായറാഴ്ച 10-ന് ചെറായി പൊതുശ്മശാനത്തിൽ.

അലീമ

ഫോർട്ടുകൊച്ചി: തുരുത്തി കോളനിയിൽ താമസിച്ചിരുന്ന അലീമ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ ഖാലിദ്. മക്കൾ: ലത്തീഫ്, സമദ്, ഇസ്ഹാക്‌, ഷാജി, ഷംല, റസീന. മരുമക്കൾ: സലീം, അഫ്‌സൽ, അസ്മ, ഹസീന, ബീവി, ജുനി.

പി.കെ. രാധാകൃഷ്ണൻ

മഞ്ഞുമ്മൽ: പള്ളത്ത് വീട്ടിൽ പി.കെ. രാധാകൃഷ്ണൻ (79) അന്തരിച്ചു. എച്ച്.എം.ടി. മുൻ ജീവനക്കാരനാണ്. ഭാര്യ: ബേബി, കാഞ്ഞിരക്കാട്ട് കുടുംബാംഗം. മക്കൾ: ഹിമ, ഹിനോജ്. മരുമക്കൾ: പ്രശാന്ത് നരനാട്, ജോളി.

ബാബു

സൗത്ത് കളമശ്ശേരി: എസ്.എൻ.ഡി.പി. മന്ദിരത്തിനു സമീപം വാഴക്കാല പറമ്പിൽ ബാബു (54) അന്തരിച്ചു. സൗത്ത് കളമശ്ശേരി റെയിൽവേ ഗേറ്റ് ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറാണ്. ഭാര്യ: മിനി. മക്കൾ: അനഘ, അമൃത. മരുമകൻ: ഷിബു.

നളിനി നടരാജൻ

തോപ്പുംപടി: പള്ളിച്ചാൽ റോഡ് പനക്കൽ വീട്ടിൽ നളിനി നടരാജൻ (73) അന്തരിച്ചു. ഭർത്താവ്: പരേതനായ പനക്കൽ നടരാജൻ. മക്കൾ: രാജേഷ്, ഗിരീഷ്, അനുപമ. മരുമക്കൾ: രശ്മി രാജേഷ്, മനോജ്, രശ്മി ഗിരീഷ്.

ലീല

തൃപ്പൂണിത്തുറ: എം.കെ.കെ. നായർ നഗർ പുതുമന വീട്ടിൽ ലീല (84) അന്തരിച്ചു. ഭർത്താവ്: പരേതനായ ഭാസ്കരൻ, മക്കൾ: ഉഷ, പ്രകാശൻ, പ്രിൻസ്, പ്രസാദ്, ലത. മരുമക്കൾ: ജഗദാസ്, കുമാരി, ജയ, അജി, മുരളി.

Leave a Reply

Latest News

നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍

കൊച്ചി: നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍. അയല്‍വാസിയായ യുവാവ് ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സിന്ധു ബുധനാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും...

More News