Monday, January 17, 2022

നിര്യാതരായി

Must Read

ബേബി എം. പോൾ വർഗീസ്

പട്ടിമറ്റം: മാങ്ങോട്ടിൽ ബേബി എം. പോൾ വർഗീസ് (61) അന്തരിച്ചു. കിഴക്കമ്പലം ലോ ഹീറ്റ് ഡ്രൈയേഴ്‌സ് അസി. മാനേജരാണ്. ഭാര്യ: ലിസി, ഞാറള്ളൂർ കറുത്തേടത്ത് കുടുംബാംഗമാണ്. മക്കൾ: മെറിൻ (സോഫ്റ്റ്‌വേർ എൻജിനീയർ, ബെംഗളൂരു), ഷെറിൻ (ക്വാളിറ്റി കൺട്രോളർ, ലിസി ആശുപത്രി). മരുമക്കൾ: എൽദോ (സോഫ്റ്റ്‌വേർ എൻജിനീയർ, ബെംഗളൂരു), എൽസൺ (ബിസിനസ്, എറണാകുളം). സംസ്കാരം ശനിയാഴ്ച 12-ന് കടമറ്റം സെയ്ന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

മറിയാമ്മ

ഇലഞ്ഞി: പെരുമ്പടവം ചെമ്പകപ്പറമ്പിൽ മറിയാമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ സ്കറിയ. മക്കൾ: സൂശമ്മ, ജോൺ, അമ്മിണി, ലില്ലി, പരേതനായ ഏലിയാസ്. മരുമക്കൾ: അന്നമ്മ കുന്നേൽ, ലീലാമ്മ കൂരാപ്പിള്ളിൽ, ബാബു മാവേലിക്കര, ലാലു തൃശ്ശൂർ, പരേതനായ സ്കറിയ വളയംപറമ്പിൽ.

കെ. സി. മംഗളം

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം ബിബിനി വീട്ടിൽ കെ.സി. മംഗളം (70) അന്തരിച്ചു. ഭർത്താവ്: ഹരികുമാർ. മക്കൾ: ബിജു, ബൈജി (ദുബായ്), ബിജോയ്. മരുമക്കൾ: രതി (അധ്യാപിക), മഞ്ജു (ദുബായ്), റാണി.

അച്ചാമ്മ

ആലുവ: അഞ്ചുതുരുത്തേൽ അച്ചാമ്മ (89) അന്തരിച്ചു. നെടുമ്പാശ്ശേരി വയലിൽപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എം.എ. ജോൺ. മക്കൾ: ഡോ. സെറീൻ, സുരേഷ്. മരുമക്കൾ: ഡോ. പോൾ കോര, ബീന മാത്യു (റിട്ട. കൃഷി വകുപ്പ്). സംസ്‌കാരം ശനിയാഴ്ച 10-ന് നെടുമ്പാശ്ശേരി സെയ്ന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

എം.കെ. വാസു

എരൂർ: അറക്കച്ചിറയിൽ എം.കെ. വാസു (75) അന്തരിച്ചു. ഭാര്യ: കാർത്ത്യായനി. മക്കൾ: മോഹൻകുമാർ, ജയശ്രീ. മരുമക്കൾ: സാജു, രാജി.

ഏലീശ്വ

അങ്കമാലി: കവരപ്പറമ്പ് കോട്ടയ്ക്കൽ വീട്ടിൽ ഏലീശ്വ (101) അന്തരിച്ചു. മാണിക്യമംഗലം തോട്ടപ്പള്ളി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാണി. മക്കൾ. ഇട്ടൂപ്പ്, മേരി, ലീല, കൊച്ചുത്രേസ്യ, വർഗീസ്, ലിസി, ജോസ്. മരുമക്കൾ: എൽസി, തോമസ് മടത്തിപ്പറമ്പിൽ പഴങ്ങനാട്, പീറ്റർ ചേലാട്ട് നീറിക്കോട്, ജേക്കബ് കണിയോടിക്കൽ കിഴക്കമ്പലം, മിനി, ജോസ് തോട്ടങ്കര കൂടാലപ്പാട്, മേഴ്സി.

ജയിംസ്

പനങ്ങാട്: കൊടിപ്പാട്ട് വീട്ടിൽ വി.എ. ജയിംസ് (60-റിട്ട. നേവൽ ബേസ്) അന്തരിച്ചു. ഭാര്യ: ഷൈനി. മക്കൾ: നിതിൻ മാനുവൽ, ജയിംസ്, അമൽ. മരുമകൾ: മാളു. സംസ്‌കാരം ശനിയാഴ്ച രാവിലെ 11-ന്.

എം.കെ. വാസവൻ

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് ചേലക്കുളം ലെയ്‌നിൽ ‘അശ്വതി’ വീട്ടിൽ എം.കെ. വാസവൻ (74) അന്തരിച്ചു. മുൻ കൊച്ചിൻ ഷിപ്പ്‌യാർഡ് ഉദ്യോഗസ്ഥനാണ്. മഴുവന്നൂർ മൂക്കോട്ടുതറ മഠം കുടുംബാഗമാണ്‌.

ഭാര്യ: വത്സല, മുഴുവന്നൂർ കുളങ്ങരാട്ടേൽ കുടുംബാംഗം. മക്കൾ: മഹേഷ് (അബുദാബി), മനോജ് (കുവൈത്ത്‌), മരുമക്കൾ: ശ്രീവിദ്യ (അധ്യാപിക), നിസി മനോജ് (കുവൈത്ത്‌).

ലക്ഷ്മി

പൂണിത്തുറ: ഗാന്ധിസ്ക്വയർ മേപ്പറമ്പത്ത് നികത്തിൽ ലക്ഷ്മി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ എം.എം. മാധവൻ, മക്കൾ: പരേതയായ ലീല, രാജൻ, പരേതനായ വിജയൻ, മോഹനൻ, ഭുവനേന്ദ്രൻ, വത്സല, ശോഭന, ഈശ്വരി, ബാലകൃഷ്ണൻ, രാജേശ്വരി. മരുമക്കൾ: പരേതനായ ശിവരാമൻ, രജനി, ശാന്ത, അംബിക, രാജി, രവി, സുരേഷ്, ഉണ്ണി, സുനിത, അനിൽ.

അതിഥിത്തൊഴിലാളി ലോറിയിടിച്ചു മരിച്ചു

വാഴക്കുളം: റോഡിലൂടെ നടന്നുപോകുകയായിരുന്ന അതിഥിത്തൊഴിലാളി ലോറിഇടിച്ചു മരിച്ചു. ബംഗാൾ മുർഷിദാബാദ് സ്വദേശി ജനാറുൾ (32) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴോടെ കദളിക്കാട് കവലയ്ക്കു സമീപമാണ് അപകടമുണ്ടായത്. മണിയന്തടംകവല ഭാഗത്തുനിന്ന് കദളിക്കാട് പള്ളിത്താഴത്തേക്ക് നടക്കുന്നതിനിടയിൽ തൊടുപുഴഭാഗത്തുനിന്നു വന്ന നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജനാറുളിന്റെ ശരീരത്തിൽ ലോറി കയറിയിറങ്ങി.

അപകടശേഷം നിർത്താതെ പോയ ലോറി വാഴക്കുളം പോലീസ് പിന്നീട് പിടികൂടി. പോസ്റ്റുമോർട്ടത്തിനു ശേഷം വിട്ടുകൊടുത്ത മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോയി.

വിക്ടോറിയ

മാമംഗലം: പാറശ്ശേരി വിക്ടോറിയ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ സേവ്യർ. മക്കൾ: സ്റ്റെല്ല, ആൻസി, മാഗ്ഗി. മരുമക്കൾ: ജോയി, തോമസ്, ജെന്നൻ.

സി.ജെ. മാത്യു

ചേരാനല്ലൂർ: ചൂളക്കൽ സി.ജെ. മാത്യു (ജോളി -68) അന്തരിച്ചു. ഐ.ആർ.ഇ. റിട്ട. ജീവനക്കാരനാണ്. ഭാര്യ: ഷീല മാത്യു. മക്കൾ: റിതിൻ, റിയ, റിമ. മരുമക്കൾ: അഞ്ജു, ഡെയ്‌സൺ. സംസ്‌കാരം ശനിയാഴ്ച 2.30-ന് ചേരാനല്ലൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.

എം.എസ്. പരമേശ്വരൻ

കോതമംഗലം: ഇളമ്പ്ര മോളേൽ എം.എസ്. പരമേശ്വരൻ (74) അന്തരിച്ചു. ജനയുഗം കോതമംഗലം മുൻ ലേഖകനാണ്. ഭാര്യ: തങ്കമ്മ. മക്കൾ: സുജ, സജി, ശ്രീജ. മരുമക്കൾ: ശശി, സുനി, ഷാജു. സംസ്കാരം ശനിയാഴ്ച 10-ന് വീട്ടുവളപ്പിൽ.

ഫിലോമിന

പുത്തൻവേലിക്കര: വാഴപ്പിള്ളി ഫിലോമിന (83) അന്തരിച്ചു. ഭർത്താവ്: പരേതനായ കൊച്ചുവറീത്. മക്കൾ: പോൾ (റിട്ട. കമാൻഡന്റ്‌, കോസ്റ്റ്ഗാർഡ്), അന്നമ്മ ജോസ് അറയ്ക്കത്താഴത്ത്, മാത്യു ബെന്നി (യു.എസ്.എ.), റോസ്‌ലിൻ സോണി (യു.എസ്.എ.). മരുമക്കൾ: ആലീസ് പോൾ, പ്രഭ ബെന്നി, സോണി കളത്തിൽ, പരേതനായ ജോസ്.

കൊച്ചഹമ്മദ്

പെരുമ്പാവൂർ: സൗത്ത് വല്ലം വെള്ളേംവേലി വീട്ടിൽ കൊച്ചഹമ്മദ് (104) അന്തരിച്ചു. മുൻ ട്രാവൻകൂർ റയോൺസ് ജീവനക്കാരനാണ്. ഭാര്യ: ഖദീജ. മക്കൾ: കുഞ്ഞുമുഹമ്മദ്, കുഞ്ഞുപിള്ള, അലിക്കുഞ്ഞ്, അബുബക്കർ, നബീസ, ഫാത്തിമ, സൽമ, ഐഷ. മരുമക്കൾ: അലി, മുസ്തഫ, ഇസ്മായിൽ, സുഹറ ബീവി, ഫാത്തിമ, നൈന, സുഹറ, പരേതനായ റഹിം.

ചന്ദ്രമതി

വൈപ്പിൻ: പള്ളത്താംകുളങ്ങര പുത്തേരിൽ ചന്ദ്രമതി (93) അന്തരിച്ചു. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സുധാകരൻ, ശിവരാമൻ, ശശി, ഗോപാലകൃഷ്ണൻ, സുഷമ, രജി. മരുമക്കൾ: പരേതയായ ലളിത, ശാരദ, പ്രമിള, ഗിരിജ, വേലായുധൻ, കൃഷ്ണൻകുട്ടി. സംസ്‌കാരം ശനിയാഴ്ച ഒമ്പതിന് ചെറായി പൊതു ശ്മശാനത്തിൽ.

ലത

വൈപ്പിൻ: ചെറായി കണ്ണങ്ങനാട്ട് ലത (68) അന്തരിച്ചു. ഭർത്താവ്: മോഹനൻ. മക്കൾ: രമ്യ (അധ്യാപിക, ജി.എൽ.പി.എസ്., കോട്ടപ്പുറം), രേഷ്മ. മരുമക്കൾ: ഉണ്ണി (ഫ്ളൈ ക്രിയേറ്റീവ് ഗ്രൂപ്പ്), സനോജ് (സിവിൽ പോലീസ് ഓഫീസർ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30-ന്.

ലക്ഷ്മിക്കുട്ടിയമ്മ

കാക്കനാട്: നിലംപതിഞ്ഞിമുകളിൽ തുരുത്തിക്കുന്നേൽ വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ (എച്ചു -87) അന്തരിച്ചു. മക്കൾ: രാധ, ഹരിദാസൻ, ശാന്ത, വനജ.

ഉമ്മാനി

പെരുമ്പാവൂർ: റയോൺപുരം കുന്നത്താൻ ഉമ്മാനി (94) അന്തരിച്ചു. മല്ലശ്ശേരി കുടുംബാംഗം. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: മുസ്തഫ, മുഹമ്മദ്‌, മൊയ്‌ദീൻ, ബഷീർ, നബീസ, അബ്ബാസ്. മരുമക്കൾ: ഹസ്സൻ, സുബൈദ, ആമിന, റസിയ, നസീമ, ഷീബ. ഖബറടക്കം ശനിയാഴ്ച 10-ന് സൗത്ത് വല്ലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ജോസഫ് റാഫേൽ

പള്ളുരുത്തി: പെരുമ്പടപ്പ് പുത്തൻവീട്ടിൽ ജോസഫ് റാഫേൽ (85) അന്തരിച്ചു. ഭാര്യ: പരേതയായ മേരി. മക്കൾ: വിജി, ലൈജു, ആൻസൻ. മരുമക്കൾ: ജോഷി, ലൈസ, ഷൈബി. സംസ്കാരം ശനിയാഴ്ച 9.30-ന് പെരുമ്പടപ്പ് സാന്റാക്രൂസ് പള്ളി സെമിത്തേരിയിൽ.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News