Tuesday, October 26, 2021

നിര്യാതരായി

Must Read

വിൽസൺ തോമസ്

കോതമംഗലം: നെല്ലിമറ്റം പീച്ചാട്ട് വിൽസൺ തോമസ് (66) അന്തരിച്ചു. ഭാര്യ: മേരി ഇഞ്ചൂർ കരിങ്ങാട്ടിൽ. മക്കൾ: ജിബി (ദുബായ്), സിബി. മരുമക്കൾ: ഗീതു (ദുബായ്) ചക്കാലയ്ക്കൽ പാലാ, ഡോ. സ്റ്റിനി വേലിക്കകത്ത് കടവന്ത്ര. സംസ്‌കാരം വ്യാഴാഴ്ച 4-ന് നെല്ലിമറ്റം സെയ്ന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.

ജെയ്‌സൺ

നീലീശ്വരം: നടുവട്ടം നവോദയപുരം പട്ടക്ക വീട്ടിൽ ജെയ്‌സൺ (39) അന്തരിച്ചു. ഭാര്യ: ബിനു മരിയ ചാലക്കുടി കാരൂർ കുരിശിങ്കൽ കുടുബാംഗം. മക്കൾ: പ്രോമിസ്, സ്പെഷ്യൽ.

മൃണാളിനി

കൊച്ചി: ബോൾഗാട്ടി പൊന്നാരിമംഗലം പുളിത്തറ വീട്ടിൽ മൃണാളിനി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: ജാൻസി (ചെറുപുഴ, കണ്ണൂർ), രാജി (പഞ്ചായത്ത് ഓഫീസ്, മൂക്കന്നൂർ), സിന്ധു, ഷജി, പരേതരായ ജോഷി, സുഭാഷ്. മരുമക്കൾ: സേതുലക്ഷ്മി, സുജ, ഡോ. രാജൻ (പ്രശാന്തി ഹോമിയോ ക്ലിനിക്ക്, ചെറുപുഴ, കണ്ണൂർ), കാർത്തികേയൻ (റിട്ട. ജലഗതാഗത വകുപ്പ്), പ്രസന്നൻ (കൊച്ചിൻ ഷിപ്പ്‌യാർഡ്), ഷാനേഷ് (മത്സ്യഫെഡ്, ഞാറയ്ക്കൽ). സംസ്കാരം വ്യാഴാഴ്ച 9-ന് വൈപ്പിൻ ശ്മശാനത്തിൽ.

ജോയ് കുര്യാക്കോസ്

കോതമംഗലം: ഇഞ്ചൂർ പുന്നവേലിൽ ജോയ് കുര്യാക്കോസ് (71) അന്തരിച്ചു. കോതമംഗലം ഗ്രീൻ വാലി പബ്ലിക് സ്കൂൾ റിട്ട. പ്രിൻസിപ്പലാണ്. ഭാര്യ: സ്വപ്ന, പാട്ടത്തിൽ എടത്വ. മക്കൾ: അഭിഷേക് (ഓസ്ട്രേലിയ), അമൃത ടാനിയ കുര്യൻ (ലണ്ടൻ). മരുമക്കൾ: ജോസ്ന അഭിഷേക്, ജോബിൻ ജേക്കബ്. സംസ്‌കാരം വെള്ളിയാഴ്ച 2-ന് ഇടുക്കി പടമുഖം തിരുഹൃദയ ഫൊറോന പള്ളി സെമിത്തേരിയിൽ.

കുഞ്ഞമ്മ

കോതമംഗലം: മാലിപ്പാറ പഴങ്ങര മൂലയിൽ കുഞ്ഞമ്മ (68) അന്തരിച്ചു. ഭർത്താവ്: ഐസക്. മക്കൾ: ജിബി, ജിഷ, ജിയോ, ജിമി (എല്ലാവരും യു.കെ.). മരുമക്കൾ: ബിജു കുന്നുമ്മേൽ ചെങ്കുളം, അരുൺ വി. കുന്നത്ത് ചെമ്മീൻകുത്ത്, ജിൻസ് വെട്ടിക്കൽ ഓടയ്ക്കാലി, ബിവിൻ മുണ്ടയ്ക്കൽ രാമപുരം (എല്ലാവരും യു.കെ.). സംസ്കാരം വെള്ളിയാഴ്ച 11-ന് പിണ്ടിമന സെയ്ന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

ജോയി അബ്രഹാം

കോതമംഗലം: പാലമറ്റം പഴുക്കാളിൽ ജോയി അബ്രഹാം (69) അന്തരിച്ചു. ഭാര്യ: ലില്ലി കുഴിക്കാട്ടിൽ. മക്കൾ: എൽസ, എൽസൺ. മരുമകൻ: എൽദോസ് കുര്യാക്കോസ് ഊരുക്കാട്ടിൽ. സംസ്കാരം വ്യാഴാഴ്ച 9.30-ന് പുന്നേക്കാട് സെയ്ന്റ് ജോർജ് ഗത്‌സിമോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

മാർട്ടിൻ

അങ്കമാലി: ഭാവന നഗർ 225-ൽ പെരേപ്പാടൻ മാർട്ടിൻ (57) അന്തരിച്ചു. ഭാര്യ: റെജി, ചമ്പന്നൂർ കാച്ചപ്പിള്ളി കുടുംബാംഗം. മക്കൾ: മെറിൻ (കാനഡ), ജെറാൾഡ്. മരുമകൻ: താന്നിപ്പുഴ മരോട്ടിക്കുടി സെബാസ്റ്റ്യൻ. സംസ്കാരം വ്യാഴാഴ്ച 4-ന് അങ്കമാലി സെയ്ന്റ് ജോർജ് ബസലിക്ക സെമിത്തേരിയിൽ.

എൽസി

അങ്കമാലി: കിടങ്ങൂർ മേനാച്ചേരി തങ്കച്ചന്റെ ഭാര്യ എൽസി (47) അന്തരിച്ചു. മക്കൾ: ഡിയോണ, ഡിയോൺ.

ബാർബറ

മറുവക്കാട്: വേളാങ്കണ്ണി പള്ളിക്കുസമീപം പൊള്ളയിൽ ബാർബറ (84) അന്തരിച്ചു. അറയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ അഗസ്റ്റിൻ. മക്കൾ: ഫ്രാൻസിസ്, ടോമി, ഫിലോമിന. മരുമക്കൾ: റോസിലി, ബേബി, വിൻസെന്റ്. സംസ്കാരം വ്യാഴാഴ്ച 10.30-ന് കണ്ടക്കടവ് സെയ്ന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.

എ.ജെ. ജെയിംസ്

കോതമംഗലം: കോതമംഗലം അടപ്പൂർ എ.ജെ. ജെയിംസ് (63) അന്തരിച്ചു. ഭാര്യ: സീയമ്മ ഇലഞ്ഞി വരിക്കാനി. മക്കൾ: മേഹുൽ, മെൽബിൻ. മരുമക്കൾ: ആൽഫിൻ, ആഷിത. സംസ്‌കാരം പിന്നീട്.

കോവിഡ് ബാധിച്ച് മരിച്ചു

കാഞ്ഞൂർ: തുറവുംകര ഈട്ടുങ്ങപ്പടി വീട്ടിൽ കൗസല്യ (81) കോവിഡ് ബാധിച്ച് മരിച്ചു. കൂവപ്പടി മുല്ലശ്ശേരി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കിട്ടു. മക്കൾ: സദാനന്ദൻ, പരേതനായ സുബ്രഹ്മണ്യൻ, ശശി, പ്രിയ. മരുമക്കൾ: ബിന്ദു, ഷിജി, ബിജി, മോഹൻദാസ് (ആദിശങ്കര എൻജിനീയറിങ് കോളേജ്, മറ്റൂർ).

ഔസേഫ്

മഞ്ഞപ്ര: തവളപ്പാറ വല്ലത്തുകാരൻ വീട്ടിൽ ഔസേഫ് (86) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: എൽസി, അഗസ്റ്റിൻ, ദേവസിക്കുട്ടി, ജോയി. മരുമക്കൾ: പരേതനായ ജോസഫ്, ബീന, സിബി, ലിസി. സംസ്‌കാരം വ്യാഴാഴ്ച 10-ന് തവളപ്പാറ സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

ഡോ. സജിത്ത് നാരായണൻകുട്ടി

കളമശ്ശേരി: നോർത്ത് കളമശ്ശേരി പുത്തലത്ത് റോഡ് റിവർവ്യൂവിൽ ഡോ. സജിത്ത് നാരായണൻകുട്ടി (43) അന്തരിച്ചു. ഭാര്യ: ഡോ. ദിവ്യ. മക്കൾ: വരുൺ, സമൃത. സംസ്കാരം വ്യാഴാഴ്ച 4-ന് കളമശ്ശേരി ശ്മശാനത്തിൽ.

പി.കെ. പത്രോസ്

കോതമംഗലം: റിട്ട. ബി.ഡി.ഒ. മലയൻകീഴ് പാറയ്ക്കൽ പി.കെ. പത്രോസ് (69) അന്തരിച്ചു. ഭാര്യ: മേരി. മക്കൾ: ആശ, ബേസിൽ, പരേതയായ അനു. മരുമക്കൾ: ജിമ്മി ജോർജ്, പ്രിയങ്ക ബേസിൽ, അഭിലാഷ് ജോർജ്. സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് പുന്നേക്കാട് സെയ്ന്റ് ജോർജ് ഗത്സിമോൻ പള്ളി സെമിത്തേരിയിൽ.

ഡെയ്‌സി

കാഞ്ഞൂർ: കോയിക്കര വീട്ടിൽ ഡെയ്‌സി (74) അന്തരിച്ചു. ഒല്ലൂർ മുറ്റിച്ചുക്കാരൻ കുടുംബാംഗമാണ്. ഭർത്താവ്: വർക്കിയച്ചൻ. മക്കൾ: റോസ്‌മോൾ, മിനി, സിനി, മാർട്ടിൻ (അബുദാബി), ഡിനു (യു.എസ്.എ.). മരുമക്കൾ: സ്റ്റാൻലി (ശങ്കുരിക്കൽ, ഞാറയ്ക്കൽ), സ്‌റ്റോമ്പൽ (തോട്ടാപ്പിള്ളി, കാരൂർ), ജിറ്റോ (പട്ടത്തുപറമ്പിൽ, കടുപ്പശ്ശേരി). സംസ്‌കാരം വ്യാഴാഴ്ച 4.30-ന് കാഞ്ഞൂർ സെയ്ന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.

രാജമ്മ

എരൂർ: വെട്ടുവേലിൽ രാജമ്മ (71) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാഹുലേയൻ. മക്കൾ: അരുൺ ബാബു, അനൂജ ബാബു. മരുമക്കൾ: ജയശ്രീ, ലോയഡ്.

ഏലമ്മ

അങ്കമാലി: ആഴകം മാളിയേക്കൽ വീട്ടിൽ ഏലമ്മ (84) അന്തരിച്ചു. കൊമ്പനാട് തോട്ടുങ്ങൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഏലിയാസ്. മക്കൾ: ലിസി, ബെന്നി. മരുമക്കൾ: പൗലോസ്, ജെസി.

സ്കൂട്ടർ തെന്നിമറിഞ്ഞ് യാത്രക്കാരൻ മരിച്ചു

അങ്കമാലി: സ്കൂട്ടർ തെന്നിമറിഞ്ഞുണ്ടായ അപകടത്തിൽ പീച്ചാനിക്കാട് മഞ്ഞളി വീട്ടിൽ ജോൺസൺ (70) മരിച്ചു. ചൊവ്വാഴ്ച രാവിലെ അങ്ങാടിക്കടവ് പാലത്തിന് സമീപമായിരുന്നു അപകടം. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ: അൽഫോൻസ. മക്കൾ: തോംസൺ, റോബിൻ. മരുമക്കൾ: പിങ്കു, ട്യൂണി.

കാർത്ത്യായനി

പനങ്ങാട്: കാട്ടേപുറത്ത് കാർത്ത്യായനി രാമൻ (101) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ശശിധരൻ, ദിവാകരൻ, ലീല, വേണു.

ലാഡ്‌സലാ പൊടുത്താസ്

മുളവുകാട്: കൊറവംപറമ്പിൽ വില്യം പൊടുത്താസിന്റെ മകൾ ലാഡ്‌സലാ പൊടുത്താസ് (30) അന്തരിച്ചു. അമ്മ: പരേതയായ ഫ്രീദ. സഹോദരൻ: ഹാൽഡ്രിൻ. സംസ്കാരം വ്യാഴാഴ്ച 9-ന് പൊന്നാരിമംഗലം കാരുണ്യമാതാ പള്ളി സെമിത്തേരിയിൽ

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News