Tuesday, October 26, 2021

നിര്യാതരായി

Must Read

ടി.സി. ജോസഫ്

പെരുമ്പാവൂർ: തിരുവാണിയൂർ തലപ്പിള്ളിൽ ടി.സി. ജോസഫ് (74) അന്തരിച്ചു. ഭാര്യ: സാറാമ്മ, വേളൂർ പേന്താല കുടുംബാംഗം. മക്കൾ: ജിവിൻ (കാനഡ), മെറിൻ (കാർമൽ കോളേജ്). മരുമക്കൾ: ജിൻസ് (ചേന്ദംകുടി, പെരുമ്പാവൂർ) ജെസ്‌ലിൻ (നിരപ്പേൽ, പിറവം). സംസ്കാരം ബുധനാഴ്ച രാവിലെ 11-ന് കണ്യാട്ടുനിരപ്പ് സെയ്ന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

സി. സഖറിയാസ്

കുറുപ്പംപടി: വേങ്ങൂർ വളവനാട്ടിൽ സി. സഖറിയാസ് (87) അന്തരിച്ചു. ഭാര്യ: വേങ്ങൂർ പടയാട്ടിൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: ഷിലിൻ സഖറിയാസ് (സീനിയർ സെയിൽസ് മാനേജർ, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്, പെരുമ്പാവൂർ), ഷിനി സഖറിയാസ് (അധ്യാപിക, ഭവൻസ് വിദ്യാമന്ദിർ, വെള്ളൂർ). മരുമക്കൾ: ലിസി കുര്യാക്കോസ് (റിട്ട. അസിസ്റ്റന്റ് എൻജിനീയർ, പെരിയാർവാലി), സന്തോഷ് ജേക്കബ് പിറവം (റിട്ട. സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥൻ). സംസ്കാരം ബുധനാഴ്ച 12-ന് വൈക്കം ചെമ്പ് സെയ്ന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

രുഗ്മിണി

ചിലവനൂർ: അഞ്ചടിത്തിട്ടപറമ്പിൽ രുഗ്മിണി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോവിന്ദൻ.

കോവിഡ് ബാധിച്ച് മരിച്ചു

പി.കെ. ശശിമൂവാറ്റുപുഴ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുളവൂർ വിശ്വകർമ നഗർ പുൽപ്പറമ്പിൽ പി.കെ. ശശി (66) മരിച്ചു. ഭാര്യ: വത്സലകുമാരി. മക്കൾ: ശാരിക, ശരണ്യ, ശ്യാമ, ശരേന്ദു. മരുമക്കൾ: മണി, അഭിലാഷ്, അനൂപ്, ശരത്ത്.

കെ.ജി. വിജയൻ

സൗത്ത് കളമശ്ശേരി: കളമശ്ശേരി ശാന്തിനഗർ അനക്സ് 15-ൽ കെ.ജി. വിജയൻ (88) അന്തരിച്ചു. ഫാക്ട് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കൾ: സുനിൽ, ദിനിൽ, മിനി. മരുമക്കൾ: ദീപ, ജയശ്രീ.

കെ.ആർ. സിദ്ധാർത്ഥൻ

അയ്യപ്പൻകാവ്: കൊച്ചിൻ കോർപ്പറേഷൻ റിട്ട. സൂപ്രണ്ട് കോൽപുറത്ത് (ചൂതാത്ത് പറമ്പ്) വീട്ടിൽ കെ.ആർ. സിദ്ധാർത്ഥൻ (76) അന്തരിച്ചു. ഭാര്യ: രുഷേന്ദ്രമണി. മക്കൾ: സിമി, സിനി. മരുമക്കൾ: ബിനിൽകുമാർ നെടുങ്ങാട് (പൊതുമരാമത്ത് കോൺട്രാക്ടർ), സുധീർകുമാർ എരൂർ (റിലയൻസ് റീട്ടെയിൽ).

കെ.ജെ. ആന്റണി

വരാപ്പുഴ: പുത്തൻപള്ളി ചിറയ്ക്കകം കൈതക്കച്ചാലിൽ കെ.ജെ. ആന്റണി (81) അന്തരിച്ചു. ഭാര്യ മേരി. മക്കൾ: ബിന്ദു, ബിജു, ബിനു. മരുമക്കൾ: ഷാജു, നിത്യ, ദിവ്യ.

ത്രേസ്യാമ്മ

വൈപ്പിൻ: ചെറുവൈപ്പ് പുത്തനങ്ങാടി വീട്ടിൽ ത്രേസ്യാമ്മ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: അംബ്രോസ്, ജോൺസൺ, മരുമക്കൾ: ട്രീസ, പ്രിൻസി.

സീതാലക്ഷ്മി

തൃപ്പൂണിത്തുറ: തെക്കുംഭാഗം മേക്കര കൃഷ്ണവിലാസത്തിൽ സീതാലക്ഷ്മി (86) അന്തരിച്ചു. ഭർത്താവ്: പരേതനായ തങ്കപ്പൻ ആചാരി. മക്കൾ: ഗോപാലകൃഷ്ണൻ, കുമാർ, വസന്ത, വിജയൻ, മണി, സരസ്വതി, പരേതനായ രാജഗോപാൽ. മരുമക്കൾ: വിജയലക്ഷ്മി, രുഗ്മിണി, വിജയ, ജയ, സുന്ദരൻ, പരേതനായ പൊന്നപ്പൻ.

ടി.സി. രത്‌നം

കലൂർ: കാസർകോട് കേന്ദ്ര തെങ്ങുഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞ ടി.സി. രത്നം (കൊച്ചു വാവ -84) ആസാദ് റോഡ് രാഗയിൽ അന്തരിച്ചു. എറണാകുളം കരയോഗം വിമെൻസ് അസോസിയേഷന്റെ ശ്രദ്ധയിലെ അധ്യാപികയായിരുന്നു. തെക്കേ ചെറുപിള്ളി പരേതരായ ഭാരതി അമ്മയുടെയും പയ്യപ്പിള്ളി നാരായണമേനോന്റെയും മകളാണ്. സഹോദരങ്ങൾ: മാലതി, ഗോപാലകൃഷ്ണൻ, പരേതയായ ഇന്ദിര. സംസ്കാരം ബുധനാഴ്ച ഒരു മണിക്ക് പച്ചാളം ശ്മശാനത്തിൽ.

സദാശിവ ഷേണായ്

കാരണക്കോടം: ശിവാലയം റോഡിൽ കളരിക്കൽ സദാശിവ ഷേണായ് (64) അന്തരിച്ചു. റിട്ട. എച്ച്.എൽ.എൽ. ഉദ്യോഗസ്ഥനാണ്. ഭാര്യ: ശോഭ എസ്.എൻ. മക്കൾ: മഞ്ജുനാഥ് ഷേണായ്,

മഹിത. മരുമക്കൾ: അശ്വതി, സന്ദീപ്.

വേണു

വൈപ്പിൻ: ചെറായി തിരുമനാംകുന്ന് കടത്തുകടവിൽ വേണു (73) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: സിംസൺ, വേണി, ഉണ്ണികൃഷ്ണൻ. മരുമകൻ: ഉണ്ണികൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9-ന്

എം.എൻ. തങ്കപ്പൻ

പെരുമ്പടപ്പ്: വിനോ നിവാസിൽ എം.എൻ. തങ്കപ്പൻ (85) അന്തരിച്ചു. ഭാര്യ: സൗമിനി. മക്കൾ: ബീന, പ്രവീൺ, വിനോദ്. മരുമക്കൾ: ഉദയൻ, ബിന്ദു, സവിത. സംസ്കാരം ബുധനാഴ്ച 10-ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.

സുരേഷ് ബാബു

ആലുവ: കീഴ്‌മാട് കൂനംതെറ്റയിൽ സുരേഷ് ബാബു (ശിവൻ – 67) അന്തരിച്ചു. ഭാര്യ: രത്നമ്മ. മക്കൾ: സുമേഷ്, സുജ. മരുമക്കൾ: അനിൽകുമാർ, സിജി. സംസ്കാരം ബുധനാഴ്ച 10-ന്.

ടി.എൻ. സിദ്ധൻ

പള്ളുരുത്തി: ഏറണാട്ട് തേജസ് ലെയ്‌നിൽ ഉത്രാടം വീട്ടിൽ ടി.എൻ. സിദ്ധൻ (77) അന്തരിച്ചു. അയ്യപ്പൻകാവ് കടമശ്ശേരി വീട്ടിൽ പരേതനായ നാരായണന്റെ മകനാണ്. ഭാര്യ: അജിത. മകൾ: സിന്ധു ഷാജി (ഇൻഷുറൻസ്). മരുമകൻ: ഷാജി കെ. ദാസ് (ഫെഡെക്സ് കൂറിയർ). സംസ്കാരം ബുധനാഴ്ച പള്ളുരുത്തി പൊതുശ്മശാനത്തിൽ.

തൂങ്ങിമരിച്ച നിലയിൽ

കാക്കനാട്: ചുമട്ടുതൊഴിലാളി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. കാക്കനാട് പൊയ്യച്ചിറ വീട്ടിൽ രാജപ്പന്റെയും വനജയുടെയും മകൻ പി.ആർ. രാജേഷിനെയാണ്‌ (36) ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. ചിറ്റേത്തുകര സെസ്സിലെ ഐ.എൻ.ടി.യു.സി. ചുമട്ടുതൊഴിലാളിയായിരുന്നു രാജേഷ്. സഹോദരങ്ങൾ: രാഹുൽ, രാഖി. സംസ്കാരം ബുധനാഴ്ച മൂന്നോടെ കാക്കനാട് അത്താണി ശ്മശാനത്തിൽ.

പി.വി. കുട്ടപ്പൻ .

രാമമംഗലം: മമ്മലശ്ശേരി പുല്ല്യാട്ട് പി.വി. കുട്ടപ്പൻ (54) അന്തരിച്ചു. പിറവത്ത് ലോട്ടറി വിൽപ്പനക്കാരനായിരുന്നു. സഹോദരങ്ങൾ: കേശവൻ, തങ്കമ്മ, ശങ്കരൻ, ശശി, തങ്കപ്പൻ, രാജപ്പൻ, ഗോപി, രാജൻ. സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

മേരി

പാറക്കടവ്: വട്ടോലി മേരി (65) അന്തരിച്ചു. തുറവൂർ പള്ളിപ്പാടൻ കുടുംബാംഗമാണ്. ഭർത്താവ്: ദേവസ്സി. മക്കൾ: ഡാനിഷ്, ഡാന്റി, ഡിജിയ. മരുമക്കൾ: ലിനി, പ്രിൻസി, പ്രവീൺ. സംസ്‌കാരം ബുധനാഴ്ച മൂന്നിന് പൂവ്വത്തുശ്ശേരി സെയ്ന്റ് ജോസഫ് പള്ളിയിലെ കുടുംബക്കല്ലറയിൽ.

ഭവാനി

കൂത്താട്ടുകുളം: അമ്പലംകുന്ന് കൊച്ചുപ്ലാക്കിൽ ഭവാനി (92) അന്തരിച്ചു. നാഗപ്പുഴ കാഞ്ഞാംപുറത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുഞ്ഞപ്പൻ കൊച്ചുപറമ്പിൽ. മക്കൾ: പുഷ്പ, ശ്യാമള, സുധർമ, ബാബു, രാജു (ആംബുലൻസ് ഡ്രൈവർ), ഐഷ (റിട്ട. മിലിറ്ററി നഴ്സ്, പ്രിൻസിപ്പൽ -നഴ്സിങ്‌ കോളേജ് മന്ദിരം).

മരുമക്കൾ: മോഹനൻ ഇളമ്പോലയിൽ വടയാർ, രമണി മധുരപ്പാറയിൽ വെങ്ങല്ലൂർ തൊടുപുഴ, എൽസി ചുള്ളിയാടൻ ചൊവ്വര, ഇമ്മാനുവൽ മാത്യു പാലാ (ഷെഫ്, ഗോവ), പരേതരായ അബ്രഹാം കുറുമുള്ളിപ്പാടത്ത് അമ്പലംകുന്ന്, ശശി മുളംകുഴിക്കൽ പാലക്കുഴ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9-ന്.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News