Tuesday, November 30, 2021

നിര്യാതരായി

Must Read

അമ്മുക്കുട്ടി അമ്മ

കാക്കനാട്: തെങ്ങോട് വെട്ടിക്കാട്ട് വീട്ടിൽ അമ്മുക്കുട്ടി അമ്മ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: മായാദേവി, അനിൽകുമാർ. മരുമക്കൾ: രാജു, ബിന്ദു അനിൽ. സംസ്കാരം തിങ്കളാഴ്ച 11-ന് കാക്കനാട് അത്താണി ശ്മശാനത്തിൽ.

ലീല മാധവൻ

ഏലൂർ സൗത്ത്: കളത്തറ വീട്ടിൽ ലീല മാധവൻ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: കേളപ്പൻ, ഉണ്ണി, മുരളി, വത്സല, രതി, സതീശൻ, ബാബു, അജിത, ബീന, പ്രസാദ്, സിന്ധു, വിശ്വൻ. മരുമക്കൾ: ശാന്ത, ബിന്ദു, പരേതനായ അരവിന്ദാക്ഷൻ, ഷെൽബി, ഷിജി, സിഞ്ചു, സിധിൻ, ഷാബു, മിനി, സന്തോഷ്, ദിവ്യ. സംസ്‌കാരം തിങ്കളാഴ്ച 10-ന് പാതാളം ശ്മശാനത്തിൽ.

പി.കെ. തങ്കപ്പൻ

മുളന്തുരുത്തി: അരൂർ പനയന്തറ പി.കെ. തങ്കപ്പൻ (81) അന്തരിച്ചു. ഭാര്യ: പുഷ്പവല്ലി. മക്കൾ: മിനിമോൾ, സാബു, ഷിബു. മരുമക്കൾ: ഗംഗാധരൻ, വിദ്യ, സിമി.

ജോസ് സേവിയർ വിൽസൺ

കാക്കനാട്: ദൂരദർശന്‌ സമീപം മംഗളം വില്ലേജിൽ നടുവത്തേഴത്ത് ജോസ് സേവിയർ വിൽസൺ (66) അന്തരിച്ചു. ഭാര്യ: ബേബി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). മക്കൾ: ബെൻസി, ആൻസി. മരുമക്കൾ: ജോബിൻസ്, മൈക്കിൾ.

പി.വി. തോമസ്

തൃപ്പൂണിത്തുറ: പുതിയകാവ് പെരുമ്പുള്ളി പി.വി. തോമസ് (68) അന്തരിച്ചു. ഭാര്യ: ടെസി. മക്കൾ: ടെൻസി, ലിമ്‌ന. മരുമക്കൾ: റോയൻ, അരുൺ (ആനത്താനത്ത് മുട്ടംതോട്ടിൽ കിഴക്കമ്പലം).

ഇന്ദിര

കാലടി: കാഞ്ഞൂർ പാറപ്പുറം കളരിക്കൽ വീട്ടിൽ ഇന്ദിര

(ആശാത്തി-73) അന്തരിച്ചു. ഭർത്താവ്: വേലായുധക്കുറുപ്പ്. മക്കൾ: വിദ്യ, കെ.വി. വിപിൻ (കാഞ്ഞൂർ പഞ്ചായത്ത് മുൻ അംഗം). മരുമകൻ : ഗിരീഷ്.

ബൈക്ക് മീഡിയനിൽ ഇടിച്ച് അപകടം: യുവാവ് മരിച്ചു

കൊച്ചി: ബൈക്ക് മീഡിയനിൽ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരുക്കേറ്റു. ഈരാട്ടുപേട്ട തീക്കോയി സ്വദേശി മുള്ളനാംകുഴിയിൽ പരേതനായ ജേക്കബിന്റെ മകൻ എമിൽ ജേക്കബ് (24) ആണ് മരിച്ചത്. ആലപ്പുഴ മുതുകുളം വിശാൽഭവനിൽ ഷാജിയുടെ മകൻ വിശാലിന് (27) ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 3.30-ന് എറണാകുളം പള്ളിമുക്കിന് സമീപത്തായിരുന്നു അപകടം. റോഡിൽ രക്തം വാർന്നു കിടന്നിരുന്ന ഇവരെ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും എമിലിന്റെ ജീവൻ രക്ഷിക്കാനായില്ല.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിലുള്ള വിശാലിന്റെ സ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എമിലിന്റെ മാതാവ്: മോളി ജേക്കബ്. സഹോദരങ്ങൾ: ഹണി, ഹർഷ, ഹെൽന. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ഇടുക്കി ഉപ്പുതറ മാട്ടുതാവളം സെയ്ന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

അമൃത ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ

കിഴക്കമ്പലം: അമൃത ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ ഞാറള്ളൂർ ‘പ്രതിഭ’യിൽ ബാലകൃഷ്ണന്റെയും വത്സലയുടെയും മകൻ സന്തോഷ് ബാലകൃഷ്ണൻ (47) അന്തരിച്ചു. ഭാര്യ: സജിത (എച്ച്.ആർ. വിഭാഗം അഗാപ്പെ, പട്ടിമറ്റം) മക്കൾ: ഹരികൃഷ്ണൻ, പാർവതി. (കിഴക്കമ്പലം സെയ്ന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ വിദ്യാർഥികൾ).

കെ.ഒ. ദേവസി

കലൂർ: പോണോത്ത് റോഡിൽ കോയിമ്മക്കാട് വീട്ടിൽ കെ.ഒ. ദേവസി (95) അന്തരിച്ചു. റിട്ട. ഓഫീസ് സൂപ്രണ്ട് -പേർസണൽ ബ്രാഞ്ച്, പാലക്കാട്, സതേൺ റെയിൽവേ). ഭാര്യ: പരേതയായ ട്രീസ. മക്കൾ: ജെസി, ജോയ് (ബിസിനസ്), ജാൻസി (റിട്ട. ഐ.ടി.ഐ. ലിമിറ്റഡ്, കഞ്ചിക്കോട്). മരുമക്കൾ: തമ്പി (ബിസിനസ്), ഷൈജ, ആന്റോ (റിട്ട. റെയിൽവേ സ്‌റ്റേഷൻ സൂപ്രണ്ട്). സംസ്‌കാരം തിങ്കളാഴ്ച 3-ന് കലൂർ സെയ്ന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.

പി.കെ. ശ്രീധരൻ

കോലഞ്ചേരി: കുറിഞ്ഞി, കുത്തുകല്ലുങ്കൽ പി.കെ. ശ്രീധരൻ (81) അന്തരിച്ചു. കക്കാട്ടുപാറ ഗവ. എൽ.പി.യിലെ റിട്ട. ഹെഡ്മാസ്റ്ററാണ്. പൂത്തൃക്ക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: സന്തോഷ്, സിന്ധു. മരുമക്കൾ: പ്രിയദർശിനി, ബിമൽ. സംസ്‌കാരം തിങ്കളാഴ്ച 10.30-ന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ.

ജോസഫ് ഡിസൂസ

മുളവുകാട്: വലിയ കാട്ടാത്ത് വീട്ടിൽ ജോസഫ് ഡിസൂസ (ജോയി -71) അന്തരിച്ചു. ഭാര്യ: മേബിൾ ഡിസൂസ. മക്കൾ: ജോബോയ് ഡിസൂസ, ജാക്സൺ ഡിസൂസ, മരുമകൾ: വിദ്യാ ജാക്സൺ. സംസ്‌കാരം തിങ്കളാഴ്ച 2.30-ന് പൊന്നാരിമംഗലം സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

പി.എച്ച്. സാലി

പള്ളുരുത്തി: തങ്ങൾ നഗർ അളയനേത്ത് ലൈനിൽ പി.എച്ച്. സാലി (75) അന്തരിച്ചു. ഭാര്യ: സുഹറ. മക്കൾ: കെ.എസ്. ഹാഷിം, കെ.എസ്. ഉമൈറ, കെ.എസ്. വഹീദ, കെ.എസ്. ജുവൈരിയ, കെ.എസ്. ഹാരിസ്. മരുമക്കൾ: അബ്ദുൽ സലാം, പി.എച്ച്. റഫീക്‌, മുംതാസ്, റുക്‌സാന, സുറുമി. കബറടക്കം തിങ്കളാഴ്ച 8-ന് തങ്ങൾനഗർ മുഹമ്മദ് പള്ളി കബർസ്ഥാനിൽ.

പി.എം. കുര്യാക്കോസ്

നെടുമ്പാശ്ശേരി: ഇരുമലപ്പടി പുന്നയ്ക്കാപ്പിള്ളിൽ പി.എം. കുര്യാക്കോസ് (85) അന്തരിച്ചു. ഭാര്യ: ചെറുകുന്നം പിഷാരത്തുമാലിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: ഷീല, ബീന (മസ്കറ്റ്), ഏലിയാസ്, ഷീബ (യു.എസ്.എ.), ബിജി (മസ്കറ്റ്). മരുമക്കൾ: പരേതനായ എബ്രഹാം, വർഗീസ്‌കുട്ടി (മസ്കറ്റ്), സിനില, ജോയ്‌സൺ (യു.എസ്.എ.), സോണി (മസ്കറ്റ്). സംസ്കാരം ചൊവ്വാഴ്ച 10-ന് നാഗഞ്ചേരി യാക്കോബായ പള്ളി സെമിത്തേരിയിൽ.

ശാന്ത

പള്ളുരുത്തി: പെരുമ്പടപ്പ് ചാണിയിൽ ശാന്ത (85) അന്തരിച്ചു. ഭർത്താവ്: പരേതനായ വിശ്വംഭരൻ. മക്കൾ: പ്രദീപ് കുമാർ, പ്രീതി. മരുമക്കൾ: ഭുവന, ബാബുരാജ്.

സെലിൻ

ഓച്ചന്തുരുത്ത്: അട്ടിപ്പേറ്റി സെലിൻ (81) അന്തരിച്ചു. പളളിപ്പുറം കാഞ്ഞിരത്തിങ്കൽ കുടംബാംഗമാണ്. ഭർത്താവ്: പരേതനായ സേവ്യർ. മക്കൾ: ഷീല, ജോഷി, ആൽബി, പോൾ, ഷിജി, ആന്റണി. മരുമക്കൾ: അലക്സ്, സുനിത, റെജീന, ദിവ്യ, ജോഷി, ജിനു.

ദാക്ഷായണി

പള്ളുരുത്തി: ഇടക്കൊച്ചി, തടിയൻ കടവിൽ, പരേതനായ കൃഷ്ണന്റെ ഭാര്യ ദാക്ഷായണി (84) അന്തരിച്ചു. മക്കൾ: ശശീന്ദ്രൻ, അനിത. മരുമക്കൾ: സുജാത, സുധീർ. സംസ്‌കാരം തിങ്കളാഴ്ച 10-ന് ഇടക്കൊച്ചി പൊതുശ്മശാനത്തിൽ.

ഫിലോമിന

പള്ളുരുത്തി: ആലുവപറമ്പിൽ ഫിലോമിന (82) അന്തരിച്ചു. ഭർത്താവ്: പരേതനായ ദേവസി. മക്കൾ: മോളി, ജോബ്, പരേതനായ ഷാജൻ. മരുമക്കൾ: ജാൻസി, ജെസി, പരേതനായ ചാർളി.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News