Sunday, October 17, 2021

നിര്യാതരായി

Must Read

ഫാത്തിമ

ഫോർട്ടുകൊച്ചി: നെല്ലുകടവ് ബയാൻ പള്ളിക്ക് സമീപം പുത്തൻപുരയ്ക്കൽ വീട്ടിൽ ഫാത്തിമ (78) അന്തരിച്ചു. ഭർത്താവ്: പരേതനായ ബീരാൻകുട്ടി. മക്കൾ: മുഹമ്മദ് കുട്ടി, അസീസ്, കോയ, ജാസ്മിൻ, പരേതയായ ഉമൈബ. മരുമക്കൾ: ഹുസൈൻ, അഷറഫ്, ഹസീന, നസീമ, കുഞ്ഞുമോൾ.

കെ.കെ. ദാസൻ

ചുണങ്ങംവേലി: കുളങ്ങരപ്പടി വീട്ടിൽ കെ.കെ. ദാസൻ (62) അന്തരിച്ചു. ഭാര്യ: ഉഷ. മക്കൾ: ദീനിൽ, ദീപ. മരുമക്കൾ: അജിത്ത്, ഷാതിനി.

ആർ. വിശ്വനാഥപിള്ള

കങ്ങരപ്പടി: പുതിയറോഡിൽ കൽക്കി കൃപയിൽ ആർ. വിശ്വനാഥപിള്ള (76) അന്തരിച്ചു. ഭാര്യ: ശ്രീകുമാരിഅമ്മ. മക്കൾ: ശ്രീനാഥ്, ഭാഗ്യനാഥ്. മരുമക്കൾ: ജയലക്ഷ്മി, നിമിഷ.

പി.കെ. ഇട്ടിമാത്യു

നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി പൈനാടത്ത് പി.കെ. ഇട്ടിമാത്യു (മാത്തുക്കുട്ടി-77) അന്തരിച്ചു. റേഷൻ വ്യാപാരിയാണ്. ഭാര്യ: പത്തനാപുരം ചൂരത്തലക്കൽ അച്ചാമ്മ. മക്കൾ: ജിൻ മാത്യു, ജിൻസി മാത്യു (കുവൈത്ത്). മരുമക്കൾ: പി.ടി. റാണി പാലത്തിങ്കൽ (പിറവം), ജോസ് കുര്യൻ പീടികയിൽ (പെരുമ്പാവൂർ). സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ന് മാർ ബഹനാം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

വേണുഗോപ മേനോൻ

വരാപ്പുഴ: തുണ്ടത്തുംകടവ് മനപ്പിള്ളി ലതികഭവനിൽ വേണുഗോപ മേനോൻ (69) അന്തരിച്ചു. മുൻ സ്‌പോർട്‌സ് കൗൺസിൽ ജീവനക്കാരനാണ്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിനോദ്, വിദ്യ. മരുമക്കൾ: രമ്യ, പ്രമോദ്.

കെ.പി. അയ്യപ്പൻ

മുളന്തുരുത്തി: അമോലിക്കൽ വീട്ടിൽ കെ.പി. അയ്യപ്പൻ (68) അന്തരിച്ചു. ഗവ. സ്‌കൂൾ റിട്ട. അധ്യാപകൻ ആയിരുന്നു. ഭാര്യ: തിരുവാങ്കുളം പരിപ്പേലിൽ ഓമന. മക്കൾ: ശബരിനാഥ് (ഹോണ്ട, കാഞ്ഞിരമറ്റം), ശബന. മരുമകൻ: വിഷ്ണു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11.30-ന് പെരുമ്പിള്ളി സ്വർഗീയം ശ്മശാനത്തിൽ.

പാർവതി അന്തർജനം

പെരുമ്പാവൂർ: കീഴില്ലം കുറിച്ചിത്താനത്ത് മഠത്തിൽ പാർവതി അന്തർജനം (86) അന്തരിച്ചു. പാലാ ഗരുഡത്ത് ഇല്ലത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ നീലകണ്ഠൻ നമ്പൂതിരി.

മക്കൾ: ശ്രീധരൻ നമ്പൂതിരി (ശ്രീകുമാർ), ആര്യാദേവി (കോമളം -റിട്ട. സ്റ്റാഫ്, എസ്.എസ്.വി. കോളേജ്), പരമേശ്വരൻ നമ്പൂതിരി (രമേശ് -റിട്ട. അധ്യാപകൻ, വി.എച്ച്.എസ്.എസ്., വന്ദേമാതരം), ഗിരിജ, നീലകണ്ഠൻ നമ്പൂതിരി (രാജൻ -റിട്ട. സ്റ്റാഫ്, ശ്രീശങ്കര ട്രസ്റ്റ്, ഐരാപുരം), ജയശ്രീ (ചേർത്തല), സിന്ധു (ഹെഡ്മിസ്ട്രസ്, എസ്.കെ.വി.എച്ച്.എസ്.എസ്., കുറിച്ചിത്താനം).

മരുമക്കൾ: സുഭദ്രക്കുട്ടി (പറപ്പിള്ളി ഇല്ലം, മാങ്ങാനം), ടി.ജി. വാസുദേവൻ നമ്പൂതിരി (താമരശ്ശേരി ഇല്ലം, റിട്ട. സൂപ്രണ്ട് എസ്.എസ്.വി. കോളേജ്), ശൈലജാദേവി കെ.വി. (ഹൈസ്കൂൾ അധ്യാപിക, കൂത്താട്ടുകുളം), ഷീല (മാച്ചാട്ട് ഇല്ലം, കീഴില്ലം), സന്തോഷ്‌കുമാർ (കുരുപ്പക്കാട്ട് മന).

സുധാകരൻ

ആലുവ: തായിക്കാട്ടുകര എസ്.എൻ. പുരം പുത്തൻപുരയിൽ സുധാകരൻ (64) അന്തരിച്ചു. കളമശ്ശേരി എഫ്.എ.സി.ടി. സൈഡിങ്‌ മുൻ ജീവനക്കാരനാണ്. ഭാര്യ: സുമ. മക്കൾ: സുജി, സൂര്യ. മരുമക്കൾ: ബിജു, റജി.

എസ്.വി. സുസംഗത റാണി

പാലാരിവട്ടം: പി.ജെ. ആന്റണി റോഡിൽ സായികൃപയിൽ എസ്.വി. സുസംഗത റാണി (85) അന്തരിച്ചു. ഭർത്താവ്: എസ്. രമേശ് റാവു. മക്കൾ: ജയന്തി ഷേണായ്, ആർ. മഞ്ജുള (ജില്ലാ പഞ്ചായത്ത്). മരുമക്കൾ: സന്തോഷ് ഷേണായ്, അഡ്വ. ഡി.ജി. സുരേഷ്.

ശാന്ത

കരുമാല്ലൂർ: ആലങ്ങാട് ഞാറക്കാട്ട് വീട്ടിൽ ശാന്ത (52) അന്തരിച്ചു. ഭർത്താവ്: പരേതനായ മണി.

ദേവരാജൻ

ചോറ്റാനിക്കര: ചെമ്പകശ്ശേരിൽ ദേവരാജൻ (58) അന്തരിച്ചു. ഭാര്യ: ലില്ലി. മകൻ: അക്ഷയ് ദേവൻ (ചോറ്റാനിക്കര ദേവസ്വം ജീവനക്കാരൻ). സംസ്കാരം വെള്ളിയാഴ്ച 11-ന് എരുവേലി ശാന്തിതീരം പൊതുശ്മശാനത്തിൽ.

ഔസേപ്പ് പൈലി

ആലുവ: അശോകപുരം ഇഞ്ചയ്ക്കൽ ഔസേപ്പ് പൈലി (75) അന്തരിച്ചു. ഭാര്യ: അന്നംകുട്ടി ചൊവ്വര ആത്തപ്പിള്ളി കുടുംബാംഗം. മക്കൾ: സ്റ്റാൻലി (പോലീസ്), ഷെല്ല (നഴ്‌സ്, എൽ.എഫ്. അങ്കമാലി), ഷില്ലി, സെബാസ്റ്റ്യൻ (യു.കെ.). മരുമക്കൾ: ബിൻസി, നിക്സൻ പഞ്ഞിക്കാരൻ (കെ.എ.പി.എൽ. അത്താണി), ബിജു പതപ്പിള്ളി (ജെ.എ. എന്റർപ്രൈസസ് പെരുമ്പാവൂർ), ഡെയ്‌സി (യു.കെ.).

കാർത്ത്യായനി അമ്മ

ഞാറയ്ക്കൽ: പെരുമ്പിള്ളി ഇരുമ്പനത്ത് കളരിക്കൽ കാർത്ത്യായനി അമ്മ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണക്കുറുപ്പ്. മക്കൾ: സൗദാമിനി, ശാന്ത, ഇന്ദിര, ബാബു, രാധ, ഗീത, ഉണ്ണി, ശിവപ്രസാദ്. മരുമക്കൾ: പദ്മനാഭക്കുറുപ്പ്, ശങ്കരക്കുറുപ്പ്, നാരായണൻ, ഗിരിജ, കുമാരൻ, സദാനന്ദൻ, റീന, രമ.

ഫാത്തിമാ ബീവി

പറവൂർ: പറയകാട് കക്കാട്ട് വാത്തിശ്ശേരിൽ ഫാത്തിമാ ബീവി (87) അന്തരിച്ചു. ഭർത്താവ്: മൂസ ഹാജി. മക്കൾ: അബ്ദുൾ കരീം (മസ്കറ്റ്), മുഹമ്മദാലി (ദുബായ്), അബ്ദുൾ നസീർ (മസ്കറ്റ്), ഷക്കീന ഷാജഹാൻ (മസ്കറ്റ്), റംലത്ത്, ഗിയാസുദ്ധീൻ (സൗദി അറേബ്യ). മരുമക്കൾ: നസിയ, ഫൗസിയ, സിനി, പരേതനായ ബഷീർ, നസീമ മുഹമ്മദാലി (ഖത്തർ), ഷിജി.

ജോസഫ് ജേക്കബ്

കോട്ടയം: എസ്.എച്ച്. മൗണ്ട് പൂവത്തിങ്കൽ ജോസഫ് ജേക്കബ് (മാസ്റ്റർ ബേബി -86) ഓസ്‌ട്രേലിയയിൽ അന്തരിച്ചു. ലുസാക്ക സാമ്പിയയിൽ എക്സ്റ്റാൽ ക്രെയിൻസ് ആൻഡ് പ്ലാന്റ് ഹയർ ഉടമയാണ്. ഭാര്യ: ജോളി, തൃശ്ശൂർ പാറപ്പുറം കുടുംബാംഗം. മക്കൾ: ബിനു, മിന്നി, താര, മീന, കൊച്ചുറാണി, മാത്തുകുട്ടി.

മരുമക്കൾ: ടോമി കോന്തുരുത്തി, ഷാജി വർഗീസ് കാഞ്ഞിരക്കാട്ടിൽ, മാത്യു ജോർജ് മാങ്കീഴിൽ, റോയ് ഫിലിപ്പ് ചെമ്പകശ്ശേരി, റ്റാജി എബ്രഹാം ചെമ്മലക്കുഴിയിൽ, ടോണി ഫിലിപ്‌സ് ഓസ്‌ട്രേലിയ. സംസ്കാരം പിന്നീട് ഓസ്‌ട്രേലിയയിൽ.

മഹിള

എടവനക്കാട്: മാരായി മഹിള (64) അന്തരിച്ചു. ഭർത്താവ്: മണി. മക്കൾ: പരേതനായ മനോജ്, മനേഷ്, മായ. മരുമക്കൾ: സീമ, ഉണ്ണി, ജിതു. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.

കെ.എൻ. വിജയലക്ഷ്മി

മരട്: അയനി അമ്പലത്തിന് സമീപം ലക്ഷ്മീപൂർണയിൽ പരേതനായ നാരായണൻ നമ്പ്യാരുടെ ഭാര്യ കെ.എൻ. വിജയലക്ഷ്മി (77) അന്തരിച്ചു. റിട്ട. പഞ്ചായത്ത് ജീവനക്കാരിയാണ്. സഹോദരിമാർ: ലക്ഷ്മി, ഗിരിജ.

എം.എ. മൊയ്തു

നെട്ടൂർ: മനയ്ക്കച്ചിറ റോഡിൽ മാളിയേക്കൽ പറമ്പിൽ എം.എ. മൊയ്തു (74) അന്തരിച്ചു. മക്കൾ: ഷാലിമ, ഷമീല, ഷമീർ. മരുമക്കൾ: കുമാർ, റഷീദ്, രഹന. ഖബറടക്കം വെള്ളിയാഴ്ച 10-ന് നെട്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

എ.ആർ. മാധവൻ നായർ

പെരുമ്പാവൂർ: വളയൻചിറങ്ങര ബിന്ദുഭവനിൽ മാധവൻ നായർ (84) അന്തരിച്ചു. ഭാര്യ: പരേതയായ രാധാമണി. മക്കൾ: ബിന്ദു (അധ്യാപിക, എച്ച്.എസ്.എസ്. വളയൻചിറങ്ങര), ബിജു മാധവൻ. മരുമക്കൾ: പി.ടി. രാജൻ, സിന്ധു.

ദീപ്തി

കുമ്പളങ്ങി: നാങ്കേരി ദീപ്തി (28) അന്തരിച്ചു. പിതാവ്: സേവ്യർ. മാതാവ്: റോസിലി. സംസ്കാരം വെള്ളിയാഴ്ച 3-ന് സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

Leave a Reply

Latest News

കനത്ത മഴയില്‍ ജനപക്ഷം സെക്കുലര്‍ നേതാവും മുന്‍ എംഎല്‍എയുമായ പി.സി.ജോര്‍ജിന്റെ വീട് വെള്ളത്തില്‍ മുങ്ങി

കോട്ടയം: കനത്ത മഴയില്‍ ജനപക്ഷം സെക്കുലര്‍ നേതാവും മുന്‍ എംഎല്‍എയുമായ പി.സി.ജോര്‍ജിന്റെ വീട് വെള്ളത്തില്‍ മുങ്ങി. അരയ്ക്കൊപ്പം വെള്ളത്തില്‍നിന്ന് കാര്യങ്ങള്‍ വിശദീകരിക്കുന്ന പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍...

More News