Tuesday, October 26, 2021

നിര്യാതരായി

Must Read

ജോസഫ്

കണ്ണമാലി: ചെറിയകടവ് കണ്ണച്ചമുറി ജോസഫ് (85) അന്തരിച്ചു. ഭാര്യ: ചിന്ന. മക്കൾ: ലിൻസി, ബാബു, റോയി. മരുമകൻ: ജോയി.

മേരി

കറുകുറ്റി: ബസ്‌ലേഹം മഞ്ഞളി മേരി (63) അന്തരിച്ചു. ഭർത്താവ്: വർഗീസ്. മക്കൾ: സന്തോഷ്, റാണി, റെജി. മരുമക്കൾ: വീനിത, ജിന്റോ, പ്രവീൺ.

ചികിത്സയിലിരിക്കെ മരിച്ചു

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച രോഗികൾ മരിച്ചു. വിജയകുമാർ (54), സെപ്‌റ്റംബർ 27-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 35 വയസ്സുള്ള യുവാവ്‌ എന്നിവരാണ്‌ ഞായറാഴ്ച മരിച്ചത്. മൃതദേഹങ്ങൾ ജനറൽ ആശുപത്രി മോർച്ചറിയിൽ.

കെ.കെ. രാജപ്പൻ

മൂവാറ്റുപുഴ: മുളവൂർ കൂട്ടുങ്ങൽ കെ.കെ. രാജപ്പൻ (65) അന്തരിച്ചു. ഭാര്യ: ഓമന. മക്കൾ: ഷൈജു, ഷിജു, ഷാജു. മരുമക്കൾ: നീനു, ആര്യ, ദിവ്യ. സംസ്‌കാരം വ്യാഴാഴ്ച 11-ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.

ഫിലോമിന

അരൂർ: അരൂർ ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡ് പാണ്ടിപ്പറമ്പിൽ ഫിലോമിന (75) അന്തരിച്ചു. ഭർത്താവ്: പരേതനായ ആന്റണി. മക്കൾ: ഷീബ, ഷിജു, ഷിൽബി, ഷിനിൽ. മരുമക്കൾ: ജോസ്, മെയ്ജു, ടോമി, പ്രീത.

പി.എം. ജോസഫ്

എളമക്കര: താന്നിയ്ക്കൽ ലൈനിൽ പകോതി പറമ്പിൽ പി.എം. ജോസഫ് (90) അന്തരിച്ചു. ഭാര്യ: പരേതയായ മേരി. മക്കൾ: മേഴ്‌സി, ഷീല, റാണി, മെർലിൻ (അധ്യാപിക, സെയ്ന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂൾ, എറണാകുളം). സംസ്‌കാരം വ്യാഴാഴ്ച 10-ന് പോണേക്കര സെയ്ന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ.

കെ.എ. മത്തായി

പിറവം: പാഴൂർ കല്ലുമാരി പുക്കാട്ടിൽ കെ.എ. മത്തായി (85) അന്തരിച്ചു. ഭാര്യ: പിറവം തെള്ളിയാമേൽ കുടുംബാംഗം മേരി. മക്കൾ: സണ്ണി, ജെയിംസ് (ജില്ലാ കൃഷി ഓഫീസ് എറണാകുളം), ലാലു മത്തായി (ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ, പിറവം മണ്ഡലം പ്രസിഡൻറ്), സെലീന, അൽഫോൻസ. മരുമക്കൾ: മോളി, ബീന, ഡോളി. സംസ്കാരം വ്യാഴാഴ്ച 11-ന് കളമ്പൂർ സെയ്ൻറ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.

കെ.എൽ. മാത്യു

നെടുമ്പാശ്ശേരി: ചെറിയ വാപ്പാലശ്ശേരി കല്ലുങ്കൽ വീട്ടിൽ കെ.എൽ. മാത്യു (101) അന്തരിച്ചു. ഭാര്യ: അരീക്കൽ കുടുംബാംഗം മറിയാമ്മ. മക്കൾ: ഗ്രേസി, ഷീബ, ഏല്യാസ്. മരുമക്കൾ: വർക്കി വി. ചെറിയാൻ, സജീവ്, ഷീജ. സംസ്‌കാരം വ്യാഴാഴ്ച 10-ന് ചെറിയ വാപ്പാലശ്ശേരി മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

അന്ത്രു

മൂവാറ്റുപുഴ: മുളവൂർ തടത്തിൽ അന്ത്രു (75) അന്തരിച്ചു. റിട്ട: പോസ്റ്റൽ അസിസ്റ്റന്റാണ്. ഭാര്യ: നബീസ. മക്കൾ: അനീഷ്, നിഷ, അനൂബ്, മരുമക്കൾ: അൻസി, സാദിഖ്, ജസ്‌ന. ഖബറടക്കം വ്യാഴാഴ്ച 10-ന് മുളവൂർ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

അബ്ദുൽ ഖാദർ

പട്ടിമറ്റം: പരേതനായ കളപ്പുര വീരാക്കുട്ടി മകൻ കെ.വി. അബ്ദുൽ ഖാദർ (82) അന്തരിച്ചു. ഭാര്യ: പാത്തുമ്മ. മക്കൾ: അലി, ജമീല, അബ്ബാസ്, സീനത്ത്, റഷീദ, റാബി. മരുമക്കൾ: സുബൈദ, പരേതനായ ഹമീദ്, സുലേഖ, സിദ്ദിഖ്, അബ്ദുൽ ഖാദർ.

വർഗീസ് പോൾ

പഴങ്ങനാട്: തേയ്ക്കാനത്ത് പരേതനായ പൈലിയുടെ മകൻ വർഗീസ് പോൾ (61) അന്തരിച്ചു. മാതാവ്: പരേതയായ ത്രേസ്യാമ്മ. സഹോദരിമാർ: മേരി, റീന, ഷീല.

ശാരദ വിശ്വനാഥൻ

കൊച്ചി: കരുമത്തിൽ പൊക്കാവിൽ ശാരദ വിശ്വനാഥൻ (81) അന്തരിച്ചു. ഭർത്താവ്: പരേതനായ മേതിൽ വിശ്വനാഥൻ, മക്കൾ: സുനിൽ, സുധ. മരുമക്കൾ: സുനിത, നാരായണൻകുട്ടി മേനോൻ (കൃഷ്ണ ഗ്യാസ്). സംസ്‌കാരം വ്യാഴാഴ്ച 4-ന്‌ തിരുവില്വാമല ഐവർമഠത്തിൽ.

അബ്ദുൽ സലാം

മരട്: നെട്ടൂർ പാപ്പനയിൽ അബ്ദുൽ സലാം (88) അന്തരിച്ചു. റിട്ട. പി. ആൻഡ് ടി. ജീവനക്കാരനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: റസിയ, നൂറുദ്ദീൻ, ഹസീന. മരുമക്കൾ: അബ്ദുൽ കരിം, നൗഷാദ്, ഷമീറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11-ന് നെട്ടൂർ മഹല്ല് മുസ്‌ലിം ജമാ അത്ത് ഖബർസ്ഥാനിൽ.

മേരി

മട്ടാഞ്ചേരി: നസ്രത്ത്, മേരി (82) അന്തരിച്ചു. ഭർത്താവ്: പരേതനായ ചേറ്റുപുഴക്കാരൻ ഫ്രാൻസിസ്. മക്കൾ: ജാൻസി തോമസ്, ആൻറണി ഫ്രാൻസിസ്, ജോൺസൺ ഫ്രാൻസിസ്, ജാസ്മി വർഗീസ്, ജാക്‌സി തോമസ്, വിജി ഫ്രാൻസിസ്, സുനിൽ ഫ്രാൻസിസ്, ജെൻസി ഫ്രാൻസിസ്. മരുമക്കൾ: ഇ.ജെ. തോമസ്, ഷീജ ആൻറണി, പ്രിൻസി ജോൺസൺ, സി.എ. ജോർജ്, കെ.ജെ. തോമസ്, പ്രീജി വിജി, കെ.ജി. ഫ്രാൻസിസ്.

കെ. ബി. നാരായണൻകുട്ടി

പറവൂർ: കണ്ണൻകുളങ്ങര വൃന്ദാവനത്തിൽ കെ.ബി. നാരായണൻകുട്ടി (74) അന്തരിച്ചു. ടൗൺ എൻ.എസ്.എസ്. കരയോഗം ട്രഷറർ, കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ടി.എ. സരസ്വതി. മക്കൾ: രഞ്ജിത്ത്, ഉണ്ണികൃഷ്ണൻ. മരുമക്കൾ: പി.എസ്. ഇന്ദു, ഗോപിക സത്യൻ.

ഗൗരിഅമ്മ

പാലാ: കടപ്പാട്ടൂർ മറ്റവന വീട്ടിൽ എം.ബി. ചെല്ലപ്പൻപിള്ള (റിട്ട. കെ.എസ്.ഇ.ബി.) യുടെ ഭാര്യ കെ.പി. ഗൗരിഅമ്മ (റിട്ട. ടീച്ചർ – 76) അന്തരിച്ചു. മക്കൾ: ബിന്ദു (അഡ്വക്കേറ്റ്, കേരള ഹൈക്കോർട്ട്), ബിനി (സോഫ്റ്റ്‌വേർ എൻജിനീയർ, ടിസ്സർ ടെക്‌നോളജീസ്, കൊച്ചി), ബിബിൻ (ചാർട്ടേഡ് അക്കൗണ്ടന്റ്, അഗ്രിജെനോം, കൊച്ചി). മരുമകൾ: ദിവ്യ (എച്ച്.ആർ. മാനേജർ, കൊച്ചി). സംസ്‌കാരം വ്യാഴാഴ്ച പാമ്പാടി ഐവർമഠത്തിൽ.

ത്രേസ്യാമ്മ ജോസഫ്

മൂവാറ്റുപുഴ: മീങ്കുന്നം കരിങ്കുറ്റിപ്പുറത്ത് ത്രേസ്യാമ്മ (58) അന്തരിച്ചു. ചരൾ പുതുശ്ശേരി കുടുംബാംഗമാണ്. ഭർത്താവ്: കെ.ജെ. ജോസഫ്. മക്കൾ: ജിന്റോ, ജസ്റ്റി, ജിൻസി. മരുമക്കൾ: റിറ്റി തേയിലക്കാടൻ (നെടുങ്ങപ്ര), ഷിജോ അറയ്ക്കൽ (കാസർകോട്), ബിനോജ് കാച്ചപ്പിള്ളിൽ (അങ്കമാലി). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30-ന് മീങ്കുന്നം സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

ഡോ. കുഞ്ഞൂഞ്ഞമ്മ

പെരുമ്പാവൂർ: കോട്ടയം പാറമ്പുഴ ഡോ. കുഞ്ഞൂഞ്ഞമ്മ വർഗീസ് (74) അന്തരിച്ചു. ചെറുകത്ര കുടുംബാംഗം. ഭർത്താവ്: പരേതനായ ഡോ. പി.എ. പ്രഭാകരൻ. മക്കൾ: പ്രിയ പ്രഭ

(ആരോഗ്യ വകുപ്പ്), വാണി പ്രഭ (ഓസ്ട്രേലിയ), ശെൽവരാജൻ (കാനഡ). മരുമക്കൾ: അഡ്വ. രമേശ് ചന്ദ്, ശങ്കർ ചന്ദ്രശേഖർ, ഈവ ബോസ്. സംസ്കാരം വ്യാഴാഴ്ച 12-ന് കോട്ടയം സി.എസ്.ഐ. കത്തീഡ്രൽ സെമിത്തേരിയിൽ.

എ.കെ. ഹരിദാസ്

അങ്കമാലി: ആഴകം കെ.പി.ജി. കവല അത്തിക്കാപ്പിള്ളി വീട്ടിൽ എ.കെ. ഹരിദാസ് (61) അന്തരിച്ചു. ഭാര്യ: ചന്ദ്രിക (റിട്ട. അങ്കണവാടി വർക്കർ). മക്കൾ: നിഖിൽ (ഷാർജ), നീലിമ. മരുമകൻ: രഞ്ജിത്ത് കുമാർ (ദുബായ്). സംസ്‌കാരം വ്യാഴാഴ്ച 10-ന് വീട്ടുവളപ്പിൽ.

സരോജിനി

എഴുപുന്ന: നടുവില കൊറ്റങ്ങനാട്ട് സരോജിനി (93) അന്തരിച്ചു. ഭർത്താവ്: പരേതനായ പുരുഷോത്തമൻ. മക്കൾ: രണദേവൻ, അംബുജാക്ഷൻ, വേണുഗോപൻ, വിജയാംബിക, മനോരമ. മരുമക്കൾ: പത്മിനി, നിർമല, സുധ, ബാബു, ഉണ്ണികൃഷ്ണൻ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10-ന് വീട്ടുവളപ്പിൽ.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News