Tuesday, October 26, 2021

നിര്യാതരായി

Must Read

സൈനബ

മട്ടാഞ്ചേരി: പനയപ്പിള്ളി മൗലാനാ ആസാദ് റോഡ് മാലാംപറമ്പ് പള്ളിക്ക് സമീപം കളരിക്കൽ സൈനബ (66) അന്തരിച്ചു. ഭർത്താവ്: സൈനുദ്ദീൻ. മക്കൾ: ബിജു, സമറുദ്ദീൻ. മരുമക്കൾ: ഷഹീന, ഉമ്മുൽ ഹബീബ.

ടി.യു. തോമസ്

പെരുമ്പാവൂർ: അല്ലപ്ര പതിയാക്കര പറമ്പിൽ തോമ്പ്ര ടി.യു. തോമസ് (72) അന്തരിച്ചു. ഭാര്യ: ആനി തോമസ്, പാങ്കോട് ഇടയനാൽ കുടുംബാംഗം. മക്കൾ: മിത തോമസ് (ദുബായ്), നീതു തോമസ് (ഫാമിലി ഹെൽത്ത് കെയർ, തൃപ്പൂണിത്തുറ). മരുമക്കൾ: വിജു കുര്യൻ പാലകളത്തിൽ അമ്പാട്ടുകാവ് ആലുവ (ദുബായ്), ബിജു ജോയ് തെക്കിനേത്ത് തിരുവാങ്കുളം (ഹമ്പൽ സോഫ്റ്റ്‌വേർ, കാക്കനാട്). സംസ്കാരം ബുധനാഴ്ച 3-ന്‌ അല്ലപ്ര സെയ്ന്റ് ജേക്കബ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

നാരായണൻ നായർ

പെരുമ്പാവൂർ: ഇളമ്പകപ്പിള്ളി വേണായത്ത് നാരായണൻ നായർ (76) അന്തരിച്ചു. ഭാര്യ: സതി. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: പ്രസീത, സന്തോഷ്.

പി.എച്ച്. വാമന വാദ്ധ്യാർ

തൃപ്പൂണിത്തുറ: ശ്രീരാമദേവസ്വം കിഴക്കേനടയിൽ പാലയ്ക്കാപ്പറമ്പിൽ പി.എച്ച്. വാമന വാദ്ധ്യാർ (89) അന്തരിച്ചു. ഭാര്യ: പരേതയായ യമുന. മകൻ: ഹരീഷ്. മരുമകൾ: ജയദേവി.

ജോയി

അരൂർ: എഴുപുന്ന നീണ്ടകര കാരുവള്ളിൽ ജോയി (79) അന്തരിച്ചു. ഭാര്യ: പാലാ മരങ്ങാട്ട്പള്ളി ആനക്കനാട്ട് മേരി. മക്കൾ: ഡെല്ല, പരേതനായ ജോസഫ് രാജ്. മരുമകൻ: നിക്‌സൺ എഡ്വിൻ.

ഡോ. എൻ. ബാലകൃഷ്ണൻ ഇളയിടം

കാലടി: കാലടി ആശ്രമം റോഡിൽ ശ്രീവിലാസത്തിൽ ഡോ. എൻ. ബാലകൃഷ്ണൻ ഇളയിടം (റിട്ട. പ്രൊഫസർ, കോഴിക്കോട് ഫറൂക്‌ കോളേജ് -85) അന്തരിച്ചു. ഭാര്യ: ഡോ. ടി.എൻ. രാധാകുമാരി. മക്കൾ: മീര, രേഖ (യു.എസ്.എ.). മരുമക്കൾ: ജയശങ്കർ, മനോജ് (യു.എസ്.എ.). സംസ്കാരം ബുധാനാഴ്ച 11-ന് കാലടി എൻ.എസ്.എസ്. ശ്മശാനത്തിൽ.

സാറാമ്മ

കോലഞ്ചേരി: പാലയ്ക്കമറ്റം കണ്ണപ്പിള്ളിക്കുഴിയിൽ സാറാമ്മ (75) അന്തരിച്ചു. ഭർത്താവ്: ജോസഫ്. മക്കൾ: ജോർജ്, പൗലോസ്, തോമസ്. മരുമക്കൾ: ഏലിയാമ്മ, ശലോമി, ലിജി.

വാഹനാപകടം: രണ്ടര മാസമായി ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

അങ്കമാലി : വാഹനാപകടത്തിൽ പരിക്കേറ്റ് രണ്ടര മാസമായി ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. അങ്കമാലി നസ്രത്ത് നഗർ 246-ൽ മഠത്തുംകുടി വീട്ടിൽ അന്തോണിയുടെ മകൻ ആന്റു (ഉണ്ണി -48) ആണ് മരിച്ചത്. ജൂലായ് 17-ന് ഉച്ചയ്ക്ക് ഒന്നരയോടെ അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് ജങ്ഷനിലായിരുന്നു അപകടം.

ബൈക്കിൽ വീട്ടിലേക്ക് പോകവേ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. യു-ടേൺ തിരിയുന്നതിനിടെ എതിരേ വന്ന പിക്കപ്പ് വാൻ ഇടിച്ചതിനെ തുടർന്ന് റോഡിൽ തലയടിച്ചുവീണു. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാൽ ഒരുവശം തളർന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്.

അങ്കമാലി ടെൽക്കിലെ കാഷ്വൽ തൊഴിലാളിയാണ്. ചലനശേഷി നഷ്ടപ്പെട്ട് ബോധരഹിതനായി ആശുപത്രിക്കിടക്കയിൽ കഴിഞ്ഞിരുന്ന ആന്റുവിനെ രക്ഷപ്പെടുത്താൻ നിർധനകുടുംബം 18 ലക്ഷത്തോളം രൂപ ചെലവഴിച്ചു. ആന്റുവിന്റെ മരണം ഭാര്യയും രണ്ടു പെൺകുട്ടികളുമടങ്ങുന്ന നിർധനകുടുംബത്തെ ദുരിതത്തിലാക്കി. അഞ്ചു സെന്റ് സ്ഥലവും ചെറിയ വീടുമാണ് ഇവർക്കുള്ളത്. ആന്റുവിന്റെ തുച്ഛമായ വരുമാനമായിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്രയം.

ഭാര്യ: എടക്കുന്ന് നെടുവേലി കുടുംബാംഗം ബിനു. മക്കൾ: അഞ്ജു, രഞ്ജു (അങ്കമാലി ഡീ പോൾ സ്കൂൾ വിദ്യാർഥികൾ).

മത്തായി ഐപ്പ്

വെള്ളാരംകല്ല്: കുന്നേൽ മത്തായി ഐപ്പ് (കുഞ്ഞൂഞ്ഞ്-91) അന്തരിച്ചു. ഭാര്യ: പരേതയായ ഏലിക്കുട്ടി വട്ടക്കുഴിയിൽ കുടുംബാംഗം. മക്കൾ: ജോയി (റിട്ട.എച്ച്.എം.), സിസ്റ്റർ മേരി (ത്രിപുര), റീത്ത, റോയി. മരുമക്കൾ: മേരി, തോമസ്, ഷീബ. സംസ്‌കാരം വ്യാഴാഴ്ച 10-ന് കല്ലൂർക്കാട് സെയ്ന്റ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

വിദ്യാധരൻ

പെരുമ്പാവൂർ: തൊടാപ്പറമ്പ് മാടപ്പുറം വീട്ടിൽ വിദ്യാധരൻ (63) അന്തരിച്ചു. ഭാര്യ: ഉഷ. മക്കൾ: മീനു, മിഥുൻ. മരുമക്കൾ: അരുൺ, അമൃതേശ്വരി.

ഇ.പി. ഔസേപ്പ്

മൂക്കന്നൂർ: അട്ടാറ ഇഞ്ചിക്ക പാലാട്ടി ഇ.പി ഔസേപ്പ് (83 -കുഞ്ഞേട്ടൻ) അന്തരിച്ചു. ഭാര്യ: അട്ടാറ മഞ്ഞളി കുടുംബാംഗം റോസി. മക്കൾ: ജോജി, സിജി, ജിജി. മരുമക്കൾ: ജിഷ (മൂക്കന്നൂർ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം), ദേവസിക്കുട്ടി ഔപ്പാടൻ മഞ്ഞപ്ര, ഷാജു പാലാട്ടി അയ്യമ്പുഴ. സംസ്കാരം ബുധനാഴ്ച 10.30-ന് അട്ടാറ സെയ്ന്റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ.

ആനി

അങ്കമാലി: ഈസ്റ്റ് നഗർ 61-ൽ അറയ്ക്കൽ (ചെറുവേലി) വീട്ടിൽ ആനി (83) അന്തരിച്ചു. അങ്കമാലി മേനാച്ചേരി കുടുംബാംഗമാണ്. ഭർത്താവ്: പാപ്പച്ചൻ. മക്കൾ: വിത്സൻ, റീന, പരേതരായ ജോൺസൺ, ഷാജൻ, അപ്രേം. മരുമക്കൾ: മാഗി, ഉഷ, ഷൈല, ലിസി, ജാവൻ.

കുര്യച്ചൻ

നെടുമ്പാശ്ശേരി: അങ്കമാലി സൗത്ത് ചെറിയ വാപ്പാലശ്ശേരി പയ്യപ്പിള്ളി വീട്ടിൽ ഇട്ടീരയുടെ മകൻ കുര്യച്ചൻ (59) അന്തരിച്ചു. ഭാര്യ: കറുകുറ്റി ചിറയ്ക്കൽ അയിരുക്കാരൻ കുടുംബാംഗം ആനി. മക്കൾ: റോസ് മേരി, സോജി. മരുമക്കൾ: ഡിജോൺ, ലിബിൻ.

സാറാമ്മ ജോൺ

തോപ്പുംപടി: പണ്ടാരിൽ സാറാമ്മ ജോൺ (76) അന്തരിച്ചു. ഭർത്താവ്: പി.ടി. ജോൺ. മക്കൾ: ഷേർളി, ഷേർജി, ഷീബ. മരുമക്കൾ: ജോൺസൺ, രാജു, സോഫിയ. സംസ്കാരം ബുധനാഴ്ച 10-ന് ഫോർട്ടുകൊച്ചി വെളി സെമിത്തേരിയിൽ.

ആൽബർട്ട് കടുത്തുസ്

കോതാട്: മണപ്പുറത്ത് ആൽബർട്ട് കടുത്തുസ് (72) അന്തരിച്ചു. ഭാര്യ: റെജീന. മക്കൾ: അഗസ്റ്റിൻ (ബോസി), ആന്റണി (ഷില്ലി), വോൾഗ. മരുമക്കൾ: ഷീബ, സിന്ധു, ടെല്ലസ്.

ലക്ഷ്മിക്കുട്ടി

കോട്ടയം: തിരുവഞ്ചിയൂർ വെറ്റക്കൊടിമാക്കൽ ലക്ഷ്മിക്കുട്ടി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ സി.എൻ. വിശ്വംഭരൻ. മക്കൾ: അനിൽ, ബിനോയ്, ബിന്ദു, സജീവ്‌.

തോമസ്

മൂലമ്പിള്ളി: തൈപ്പറമ്പിൽ തോമസ് (83) അന്തരിച്ചു. ഭാര്യ: പരേതയായ പ്രസ്തീന, മുണ്ടംവേലി തൊഴുത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: ജാൻസി, ബെർണി, ജസ്റ്റിൻ, ലൂസി, ഷിബു. മരുമക്കൾ: ജോയ്, സേവ്യർ, മെറ്റിൽഡ, ജോൺസൻ, ടെൻസി.

ഗൗരിക്കുട്ടിയമ്മ

കരുമാല്ലൂർ: ആലങ്ങാട് കോട്ടപ്പുറം വേഴപ്പിള്ളിൽ വീട്ടിൽ ഗൗരിക്കുട്ടിയമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻ നായർ. മക്കൾ: ശശിധരൻ നായർ, ഇന്ദിരാദേവി, രാധാമണി, ഉഷാദേവി. മരുമക്കൾ: ശാന്ത, ചന്ദ്രശേഖരൻ നായർ, കെ. പ്രഭാകരൻ നായർ, പരേതരായ യു.എം. നാരായണ കർത്ത.

കെ. രാമാനന്ദ നായ്ക്ക്

മട്ടാഞ്ചേരി: കൂവപ്പാടം ശാന്തിനഗർ കോളനിയിൽ കെ. രാമാനന്ദ നായ്ക് (84) അന്തരിച്ചു. ഭാര്യ: വിനോദിനി. മക്കൾ: ശാന്താറാം, മനോഹർ, മഞ്ജു, സുമിത്ര, അഞ്ജനാദേവി, സുജാത. മരുമക്കൾ: നിഷ കൃഷ്ണൻകുട്ടി, എ.ജി. ഗണേഷ്,വി. ഗോപിനാഥ് പ്രഭു, രമേശ് മല്ല്യ.

തങ്കപ്പൻ

മണീട്: കാരൂർ കവിണിശ്ശേരിൽ തങ്കപ്പൻ (73) അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ: രാജു, അനില, മിനി. മരുമക്കൾ: മിനി, ഷാജി, കണ്ണൻ. സംസ്കാരം ബുധനാഴ്ച 11-ന് വിട്ടുവളപ്പിൽ.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News