Sunday, December 5, 2021

നിര്യാതരായി

Must Read

ആനന്ദവല്ലി

ചിറ്റാറ്റുകര: നീണ്ടൂർ കരയിൽ ആമ്പക്കുടിപ്പാടം വീട്ടിൽ ആനന്ദവല്ലി (91) അന്തരിച്ചു. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: സരള, പ്രസന്ന, സജിനി, സീത, രമേശ്. മരുമക്കൾ: പരേതനായ ബാബു, പ്രള, സുരേഷ്, പരേതനായ രാമചന്ദ്രൻ, സജിത, ആശ.

ഐഷ

മുളവുകാട്: മാവുങ്കൽ വീട്ടിൽ ഐഷ (71) അന്തരിച്ചു. ഭർത്താവ്: ചന്ദ്രൻ. മക്കൾ: ഷിജി, നിഷ. മരുമക്കൾ: പ്രദീപ്, പ്രസന്നൻ.

സി.എം. സേവ്യർ

മട്ടാഞ്ചേരി: തോപ്പുംപടി പോളക്കണ്ടത്ത് ചക്കരക്കൽ വീട്ടിൽ സി.എം. സേവ്യർ (77) അന്തരിച്ചു. അവിവാഹിതനാണ്. സഹോദരൻ: സി.എം. ജോസഫ്.

പി. രാമചന്ദ്രൻ

പറവൂർ: പെരുവാരം വെസ്റ്റ് നന്ദനം വീട്ടിൽ പി. രാമചന്ദ്രൻ (89) അന്തരിച്ചു. പി.ഡബ്ല്യു.ഡി. റിട്ട. ചീഫ് എൻജിനീയറാണ്. ഭാര്യ: രാധ രാമചന്ദ്രൻ. മകൻ: സുരേഷ് രാമചന്ദ്രൻ (മൈത്രി റസിഡന്റ്‌സ് അസോസിയേഷൻ ട്രഷറർ). മരുമകൾ: സുജാതകുമാരി. സംസ്കാരം തിങ്കളാഴ്ച 10-ന് തോന്ന്യകാവ് ശ്മശാനത്തിൽ.

ശോശാമ്മ

പറവൂർ: ഏഴിക്കര കുഴിപ്പനം കൂർക്കക്കാലായിൽ എബ്രഹാമിന്റെ (കുഞ്ഞ്) ഭാര്യ ശോശാമ്മ (80) അന്തരിച്ചു. പെരുമ്പാവൂർ പുത്തൻവീട് കുടുംബാംഗമാണ്. മക്കൾ: മിനി വർഗീസ് മാണിയാറ (വടക്കേക്കര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ), മനോജ് (ബിസിനസ്). മരുമക്കൾ: വർഗീസ് മാണിയാറ (വടക്കേക്കര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). എൽബി.

ലക്ഷ്മി

ചെറായി: മണ്ണാറയിൽ വേലായുധന്റെ ഭാര്യ ലക്ഷ്മി (88) അന്തരിച്ചു. മക്കൾ: ശശി, രഘു, സോമൻ, സുരേഷ് (മാതൃഭുമി ഏജന്റ്), മരുമക്കൾ: രാധ, ഗീത, ശോഭ, ഷീബ.

ഹൈദ്രോസ്

ആലുവ: കൊടികുത്തുമല അശോകപുരം പറേക്കാട്ടിൽ ഹൈദ്രോസ് (86) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: നസീർ, റഷീദ്, ഷക്കീർ. മരുമക്കൾ: ഐശബീവി, നസീമ, ഷമീന. ഖബറടക്കം തിങ്കളാഴ്ച 10-ന് കൊടികുത്തുമല ഖബർസ്ഥാനിൽ.

തോമസ് അക്വിനാസ്

വരാപ്പുഴ: പുത്തേഴത്ത് വീട്ടിൽ തോമസ് അക്വിനാസ് (44) അന്തരിച്ചു. ഭാര്യ: മില. മകൻ: എൽറോയ്.

പി.എസ്. വേണുഗോപാൽ

ശ്രീമൂലനഗരം: പരിയാക്കര പി.എസ്. വേണുഗോപാൽ (68) അന്തരിച്ചു. ഭാര്യ: ഗോമതി, കൊരട്ടി കാതിക്കുടം മങ്ങാട്ട്. മക്കൾ: രതീഷ്, അനീഷ്, രശ്മി. മരുമക്കൾ: അപർണ, ദീപ, സിജു. സംസ്കാരം തിങ്കളാഴ്ച 11-ന് വീട്ടുവളപ്പിൽ.

ഹവ്വാമ്മ

കാക്കനാട്: നിലംപതിഞ്ഞിമുകൾ ഇളമ്പാത്ത് (പണ്ടാരത്തിൽ) ഹവ്വാമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുൾ റഹ്മാൻ കുട്ടി. മക്കൾ: മുഹമ്മദാലി, കുഞ്ഞു മുഹമ്മദ്, അബ്ദുൾഖാദർ, സിദ്ദിഖ്, അബ്ദുൾ സലാം, നബീസ, സുഹറ, ഫാത്തിമ. മരുമക്കൾ: റംലത്ത്, നബീസ, നബീസ, ലൈല, സൽമത്ത്, മൂസ, ജബ്ബാർ, ഉബൈദുള്ള.

കരുണാകരൻ

പറവൂർ: ചെട്ടിക്കാട് ഇക്കോരുപറമ്പിൽ കരുണാകരൻ (95) അന്തരിച്ചു. ഭാര്യ: സുഭാഷിണി. മക്കൾ: അരുണജ തമ്പി (മുൻ പ്രസിഡന്റ്, ചിറ്റാറ്റുകര പഞ്ചായത്ത്), അരുന്ധതി, സേതുരാജ് (ബിസിനസ്). മരുമക്കൾ: തമ്പി (ചെറിയപല്ലംതുരുത്ത്), തമ്പി (നായരമ്പലം), സിന്ധു (ബി.ആർ.സി., എടവനക്കാട്).

എം.വി. പദ്‌മനാഭൻ നായർ

പറവൂർ: കൈതാരം കൊരണിയിൽ (ദേവിവിലാസം) എം.വി. പദ്‌മനാഭൻ നായർ (74) അന്തരിച്ചു. ഭാര്യ: വിജയകുമാരി. മക്കൾ: പ്രവീൺ, ശ്രീരേഖ്. മരുമക്കൾ: അരണ്യ, ലക്ഷ്മി.

പി.ആർ. ഗോപി

പറവൂർ: റിട്ട. എക്സൈസ് ഇൻസ്പെക്ടർ താന്നിപ്പാടം തിണ്ണയ്ക്കകത്ത് പി.ആർ. ഗോപി (73) അന്തരിച്ചു. ഭാര്യ: ഷൈല. മക്കൾ: ധന്യ, ധീരജ്. മരുമകൻ: ബിനോയ്.

ഗോവിന്ദൻ കർത്ത

തിരുവാങ്കുളം: കൂടമന വീട്ടിൽ ഗോവിന്ദൻ കർത്ത (86) അന്തരിച്ചു. മക്കൾ: ഗീത (ബി.പി.സി.എൽ. കൊച്ചിൻ റിഫൈനറി), ഗോപൻ (അബുദാബി), ഉഷ. ശവസംസ്കാരം തിങ്കളാഴ്ച 10-ന് വീട്ടുവളപ്പിൽ.

കുമാരൻ

കോതമംഗലം: നേര്യമംഗലം നീണ്ടപാറ ഇലവുംതൊട്ടിയിൽ കുമാരൻ (87) അന്തരിച്ചു. ഭാര്യ: നാണി. മക്കൾ: പരേതനായ അനിൽകുമാർ, അജിത്ത്കുമാർ (അജിയുടെ പൂക്കട, ബി,ജെ.പി. നിയോജകമണ്ഡലം സെക്രട്ടറി). മരുമക്കൾ: രജനി അനിൽ, ലത അജിത്ത്.

രാധാമണി

ഉടുമ്പന്നൂർ: ആയവന തേക്കുംകാട്ടിൽ രാധാമണി (75) അന്തരിച്ചു. ചേർത്തല പാണാവള്ളി നാദമംഗലത്ത് കുടുംബാംഗമാണ്. ഭർത്താവ്: രാമൻ നായർ. മക്കൾ: ടി.ആർ. ഉണ്ണികൃഷ്ണൻ, ടി.ആർ. രാജൻ, ബിന്ദു വിജയകുമാർ, ശ്രീദേവി രാജൻ. മരുമക്കൾ: വിജയകുമാർ ചേർത്തല, രാജൻ (ചോയ്‌സ് സൗണ്ട്) ഉടുമ്പന്നൂർ. സംസ്കാരം തിങ്കളാഴ്ച 12-ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.

പി.കെ. ഭാസ്‌കരൻ

മീങ്കുന്നം: പന്തയ്ക്കക്കുന്നേൽ പി.കെ. ഭാസ്‌കരൻ (71) അന്തരിച്ചു. ഭാര്യ : കോമളം. മക്കൾ: രാജേഷ്, സുജേഷ്, ജിതോഷ്. മരുമക്കൾ: ആശ, സീന. സംസ്‌കാരം തിങ്കളാഴ്ച 12-ന് വീട്ടുവളപ്പിൽ.

അപ്പു

കരുമാല്ലൂർ: മാഞ്ഞാലി മാട്ടുപുറം പള്ളത്ത് വീട്ടിൽ പരേതനായ അയ്യപ്പന്റെ മകൻ അപ്പു (85) അന്തരിച്ചു. അവിവാഹിതനാണ്.

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

പോത്താനിക്കാട്: തൊഴുത്തിൽ പശുക്കളെ പരിപാലിക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. പൈങ്ങോട്ടൂർ ഞാറക്കാട് കളത്തുങ്കൽ (അകളേൽ) ജോസഫിന്റെയും മറിയാമ്മയുടെയും മകൻ റോണി (35) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഉടനെ വണ്ണപ്പുറത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൈങ്ങോട്ടൂർ പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. സഹോദരങ്ങൾ: സോണി, ടോണി, ലോണി. സംസ്കാരം പിന്നീട്.

ടി.ജെ. റോയ്

മഞ്ഞുമ്മൽ: തൊട്ടിയിൽ വീട്ടിൽ ടി.ജെ. റോയ് (46) അന്തരിച്ചു. ഭാര്യ: നിഷ. മക്കൾ: റോഷ്‌ന, റോമിയ. സംസ്കാരം തിങ്കളാഴ്ച 3-ന് മഞ്ഞുമ്മൽ അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News