Sunday, October 17, 2021

നിര്യാതരായി

Must Read

പത്മിനി

BBപെരുമ്പാവൂർ: പടിക്കൽ പാറ നടുമുറ്റത്ത് പത്മിനി (പാറുക്കുട്ടി – 75) അന്തരിച്ചു. ഭർത്താവ്: മണി. മക്കൾ: മായ, മിനി, മീര, മിഷ. മരുമക്കൾ: മോഹനൻ, സന്തോഷ്, ശ്രീബു, പരേതനായ ഷാജി. സംസ്കാരം ശനിയാഴ്ച 9-ന് മലമുറി ശാന്തിവനം ശ്മശാനത്തിൽ.

ജോഷി

കൊങ്ങോർപ്പിള്ളി: മാവുങ്കൽ ജോഷി (53) അന്തരിച്ചു. ഭാര്യ: ജോയ്‌സി, കൊങ്ങോർപ്പിള്ളി തോട്ടകത്ത് കുടുംബാംഗം. മക്കൾ: എലൈജ, എലൈഷ. സംസ്കാരം ശനിയാഴ്ച 2-ന് പുത്തൻകുരിശ് പെന്തക്കോസ്ത് ശ്മശാനത്തിൽ.

വേണുഗോപാൽ

പറവൂർ: കിഴക്കേപ്രം വടക്കേപുക്കാട്ട് വീട്ടിൽ വേണുഗോപാൽ (72) അന്തരിച്ചു. ഭാര്യ: ശാരദ. മകൾ: ശ്യാമ.

പി.ജെ. ജോർജ്

ഇടപ്പള്ളി: പൊട്ടംപുഴയിൽ പി.ജെ. ജോർജ് (64) അന്തരിച്ചു. ഭാര്യ: ഷീല ജോർജ്. മക്കൾ: രോഷ്‌നി ജോർജ്, ആന്റണി ദീപക് ജോർജ്. മരുമകൻ: റെമോ ഹാനോക്.

ലൂക്കോസ്

ആമ്പല്ലൂർ: കിഴക്കേടം ലൂക്കോസ് (എൽ.കിഴക്കേടം- 91 ) അന്തരിച്ചു. റിട്ട. അദ്ധ്യാപകനും സാഹിത്യ പ്രതിഭാ പുരസ്‌കാര ജേതാവുമാണ്. എറണാകുളം സെയ്ന്റ് ആൽബർട്‌സ് ഹൈസ്‌കൂൾ, കണ്ടനാട് സെയ്ന്റ് മേരീസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ : പരേതയായ കെ.എം.അന്നക്കുട്ടി കുരിശുങ്കൽ (റിട്ട. ഹെഡ്മിസ്ട്രസ്, സെയ്ന്റ് ഫ്രാൻസിസ് യു.പി.സ്‌കൂൾ, ആമ്പല്ലൂർ). മക്കൾ: ബേസിൽ (റിട്ട. സെയിൽസ് ടാക്‌സ് ഓഫീസർ), ആൻസമ്മ, ലിൻസമ്മ, ബിനോയി (സ്വിറ്റ്‌സർലൻഡ്), റീനാമ്മ (ട്രഷറി ഓഫീസർ, ആലുവ). മരുമക്കൾ: ജിജിമ്മ (റിട്ട. അദ്ധ്യാപിക (സെയ്ന്റ് ഫ്രാൻസിസ് യു.പി.സ്‌കൂൾ, ആമ്പല്ലൂർ), സിബിച്ചൻ വില്ലുവിരുത്തിയിൽ വേഴപ്ര, ജോൺ മഞ്ഞളി (കോയമ്പത്തൂർ), ഷാലി തെക്കുംതല (സ്വിറ്റ്‌സർലൻഡ് ), ജോസ് വിഴലയിൽ (ചാർട്ടേഡ് അക്കൗണ്ടന്റ്). സംസ്‌കാരം ശനിയാഴ്ച 3.30-ന് ആമ്പല്ലൂർ സെയ്ന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ.

കുഞ്ഞപ്പൻ

പൈങ്ങോട്ടൂർ: ചാത്തമറ്റം മാക്കിൽ എം.പി. കുഞ്ഞപ്പൻ (73) അന്തരിച്ചു. പൈങ്ങോട്ടൂർ മുൻ പഞ്ചായത്ത്‌ അംഗമാണ്. ഭാര്യ: അമ്മിണി ഏനാനല്ലൂർ തന്നാംകുന്നേൽ കുടുംബാംഗം. മക്കൾ: അനിൽ, സുനിൽ, സ്വപ്ന, സോഫി. മരുമക്കൾ: ഷിബു, ജാസ്മിൻ, ജോസ്. സംസ്കാരം ശനിയാഴ്ച 12.30-ന് വീട്ടുവളപ്പിൽ.

ഷൺമുഖൻ

BBഎരൂർ: അയ്യമ്പിള്ളികാവ് റോഡ് മട്ടപ്പുറത്ത് ഷൺമുഖൻ (84) അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കൾ: റീന, പരേതയായ റൂബി, ഗോൾബിൾ. മരുമക്കൾ: സജീവൻ, ഉദയൻ, അമ്പിളി. സംസ്‌കാരം ശനിയാഴ്ച 10.30-ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.

യുവാവ് വീട്ടിൽ മരിച്ച നിലയിൽ

പെരുമ്പാവൂർ: തനിച്ചു താമസിക്കുന്ന യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒക്കൽ പെരുമറ്റത്ത് കൈപ്പിള്ളി വീട്ടിൽ ഗോപിനാഥന്റെയും പരേതയായ ഇന്ദിരയുടെയും മകൻ അരുൺ ബാബു (38) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ദുർഗന്ധമുണ്ടായതിനേത്തുടർന്ന് അയൽവാസികൾ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. അച്ഛനും സഹോദരനും കുടുംബവും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. സഹോദരൻ: അഖിൽ ബാബു.

കോവിഡ് ബാധിച്ച് മരിച്ചു

കോതമംഗലം: കോവിഡ് ബാധിച്ച് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നേര്യമംഗലം പറമ്പിൽ അഷ്‌റഫ് (55) മരിച്ചു. ഭാര്യ: ഷാജിത. മക്കൾ: അൽഫിയ, അസ്ലം.

ഡോ. താങ്ക്‌സി ഫ്രാൻസിസ് തെക്കേക്കര

കൊച്ചി: മഹാരാഷ്ട്ര മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. താങ്ക്‌സി ഫ്രാൻസിസ് തെക്കേക്കര (66) അന്തരിച്ചു. വൈക്കം പേരയിൽ കുടുംബാംഗമാണ്. 1978 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ താങ്ക്‌സി ബാരാമതി, മുംബൈ സബർബൻ എന്നിവിടങ്ങളിൽ അഡീഷണൽ കളക്ടർ, ഗവർണറുടെ സെക്രട്ടറി, സിഡ്‌കോ മാനേജിങ് ഡയറക്ടർ, വനിതാ ശിശുക്ഷേമവകുപ്പ് സെക്രട്ടറി മുതലായ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വിരമിച്ചശേഷം മഹാരാഷ്ട്ര ഇൻഫർമേഷൻ കമ്മിഷണറായി സേവനം ചെയ്തു. മെഹ്ബൂബ ഗല്ലി (ഷോർട്ട് സ്‌റ്റോറീസ് ഫ്രം ഇന്ത്യ) എന്ന പുസ്തകത്തിന്റെ രചയിതാവാണ്. ഭർത്താവ്: മുംബൈ വ്യവസായി ആയിരുന്ന പരേതനായ ഫ്രാൻസിസ് തെക്കേക്കര. മക്കൾ: സൂസന്ന (എച്ച്.ആർ. മാനേജർ, ഗൂഗിൾ മുംബൈ), ഷാരൻ (പിയേഴ്‌സൺ പബ്ലിക്കേഷൻസ്, ഡൽഹി). സംസ്‌കാരം പിന്നീട്.

ഇസ്മായിൽ

ചെങ്ങമനാട്: നെടുവന്നൂർ മണിയൻപാറ വീട്ടിൽ ഇസ്മായിൽ (80) അന്തരിച്ചു. ഭാര്യ: ഷരീഫ. മക്കൾ: അബു, റഹീമ, കാസിം, ഷംസുദ്ദീൻ, നിസബീവി, സുഹ്‌റ ബീവി. മരുമക്കൾ: പരേതയായ നസീമ, മുഹമ്മദലി, ഷമീന, സീനത്ത്, സിദ്ധിക്ക്, ഷാനവാസ്. ഖബറടക്കം ശനിയാഴ്ച 9-ന് നെടുവന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഔസോ റാഫേൽ

കുമ്പളങ്ങി: കല്ലഞ്ചേരി റോഡ് ചാലാവീട്ടിൽ ഔസോ റാഫേൽ (കുഞ്ഞപ്പൻ -79) അന്തരിച്ചു. ഭാര്യ: പരേതയായ ആഗ്നസ്. സംസ്കാരം ശനിയാഴ്ച 10-ന് അഴീക്കകം ഹോളി മേരീസ് പള്ളി സെമിത്തേരിയിൽ.

യൂസഫ്

ആലുവ: കുഞ്ഞുണ്ണിക്കര തോപ്പിൽ കടൂക്കാട്ട് യൂസഫ് (62) അന്തരിച്ചു. ഭാര്യ: ബുഷറ. മക്കൾ: അഹമ്മദ് അനൂപ്, മുഹമ്മദ് അസ്‌ലം. മരുമകൾ: തസ്‌നി.

ആർ. ഗോപിനാഥൻ നായർ

കോതമംഗലം: പിണ്ടിമന നരേക്കാട്ട് വീട്ടിൽ ആർ. ഗോപിനാഥൻ നായർ ‍(70) അന്തരിച്ചു. ഭാര്യ: പുല്ലുവഴി പെരുമ്പിള്ളിൽ പത്മിനി. മക്കൾ: ശ്രീനാഥ് (പരാഗ് ഷൂസ് ആൻഡ് ബാഗ്‌സ്, കോതമംഗലം), രാമനാഥ് (കേരള പോലീസ്). മരുമക്കൾ: ആതിര, ആരതി. സംസ്കാരം ശനിയാഴ്ച 11-ന് വീട്ടുവളപ്പിൽ.

നാരായണൻകുട്ടി ചേന്ദമംഗലം: പഴങ്ങാട്ട് വീട്ടിൽ താമസിക്കുന്ന പാലക്കാട് ചേരാമംഗലം പണ്ടലങ്ങാട് നാരായണൻ കുട്ടി (65) മുംബൈയിൽ അന്തരിച്ചു. ഭാര്യ: നിർമ്മല (റിട്ട. എസ്.ബി.ഐ.). മകൾ: രേഷ്ണ. മരുമകൻ: ശ്രീനിഷ്.

സോമി

മൂവാറ്റുപുഴ: മേക്കടമ്പ് ഊരംകുഴിയിൽ സോമി (47) അന്തരിച്ചു. കടാതി കുറ്റിക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പൗലോസ്. മക്കൾ: സ്നേഹ, ആകാശ്. സംസ്‌കാരം ശനിയാഴ്ച 10-ന് മേക്കടമ്പ് മാർ ഇഗ്നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ.

കെ.ബി. അബു

കൊച്ചി: മത്തായി മാഞ്ഞൂരാൻ റോഡിൽ അബു റേഡിയേറ്റർ വർക്ക്‌സ് ഉടമ കുന്നുകൂടപറമ്പിൽ കെ.ബി. അബു (86) അന്തരിച്ചു. ഭാര്യ: ആസിയ. മക്കൾ: നജീബ്, റസീന, കുഞ്ഞുമോൻ, സുനിത. മരുമക്കൾ: സുമയ്യ, പി.എ.എം. ബഷീർ (കൊച്ചി മണ്ഡലം മുസ് ലിം ലീഗ് വൈസ് പ്രസി.), പി.എച്ച്. സുബൈർ, ലിൻഷ.

വി.എൻ. ഗോവിന്ദൻ നായർ

കിടങ്ങൂർ: നീവാസദനത്തിൽ (പൂതമന) വി.എൻ. ഗോവിന്ദൻ നായർ (84) അന്തരിച്ചു. ഭാര്യ: സരോജിനി പിള്ള. മകൾ: ആശ ജി. നായർ. മരുമകൻ: വി. രാജീവ് മേനോൻ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്). സംസ്കാരം ശനിയാഴ്ച 11-ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.

എ.കെ. സദാനന്ദൻ

പനങ്ങാട്: അരയന്തറ എ.കെ. സദാനന്ദൻ (74) അന്തരിച്ചു. ഭാര്യ: സുമതി. മക്കൾ: രാധിക, രാജേഷ്, രജീഷ്. മരുമക്കൾ: ഷാജി, സരിത, മഹേശ്വരി. സംസ്‌കാരം ശനിയാഴ്ച 10.30-ന് നെട്ടൂർ ശാന്തിവനത്തിൽ.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News