Sunday, October 17, 2021

നിര്യാതരായി

Must Read

തങ്കമണി

പറവൂർ: മാച്ചാന്തുരുത്ത് മുതിരപ്പറമ്പിൽ തങ്കമണി (55) അന്തരിച്ചു. ഭർത്താവ്: എം.ആർ. ഗോപാലകൃഷ്ണൻ (കുട്ടൻ). മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: രാജ്കിരൺ, രാജേഷ്. സംസ്‌കാരം വെള്ളിയാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.

ജോസ്

കാലടി: കുറ്റിലക്കര വട്ടപ്പറമ്പൻ വീട്ടിൽ ജോസ് (55) അന്തരിച്ചു. ഭാര്യ: എൽസി. മക്കൾ: എൽജോ, ജോയൽ. സംസ്‌കാരം വെള്ളിയാഴ്ച 10-ന് വേങ്ങൂർ സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

പീതാംബരൻ നായർ

എളങ്കുന്നപ്പുഴ: ചിറ്റയിൽ ലക്ഷ്മീഭവനിൽ പീതാംബരൻ നായർ (90) അന്തരിച്ചു. ഭാര്യ: രാധാമണി. മക്കൾ: ശാലിനി, സി.പി. ഗോവിന്ദരാജ് (വിശ്വഹിന്ദു പരിഷത്ത് വൈപ്പിൻ പ്രഖണ്ഡ് അധ്യക്ഷൻ). മരുമക്കൾ: പരേതനായ മുരളി, രജിനി.

ജോർജ്

ചെറായി: ചീനത്ത് (മുളേരിക്കൽ) പരേതനായ തോമസിന്റെ മകൻ ജോർജ് (56) അന്തരിച്ചു. അമ്മ: മേരി. സഹോദരങ്ങൾ: മീര, അഡ്വ. തോമസ് മാത്യു. സംസ്കാരം വെള്ളിയാഴ്ച 9-ന് ചെറായി വലിയപള്ളി സെമിത്തേരിയിൽ.

സാലി

രാമമംഗലം: രാമമംഗലം വെട്ടിക്കാട്ടിൽ പരേതരായ മത്തായിയുടെയും ചിന്നമ്മ മത്തായിയുടെയും മകൾ വി.എം. സാലി (56) അന്തരിച്ചു. സഹോദരങ്ങൾ: അമ്മിണി വർഗീസ്, ബെന്നി. സംസ്കാരം വെള്ളിയാഴ്ച 10.30-ന് കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്സ് ആൻഡ് സെയ്ന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

എം.കെ. റെജി

കുറുപ്പംപടി: അരുവപ്പാറ മാടശ്ശേരിക്കുടി എം.കെ. റെജി ( 45 ) അന്തരിച്ചു. ഭാര്യ: മായ. മക്കൾ: ദേവിക, ദേവദത്ത്.

പുതുക്കുടി ദാമോദരൻ

കളമശ്ശേരി: എച്ച്.എം.ടി. മുൻ ജീവനക്കാരനായിരുന്ന തലശ്ശേരി ധർമടം ഇ.എസ്.ഐ. ഓഫീസിന് സമീപം മന്ദാരത്തിൽ പുതുക്കുടി ദാമോദരൻ (71) അന്തരിച്ചു.

ഭാര്യ: വി. പ്രസീല. മകൾ: ധന്യ. സഹോദരങ്ങൾ: ചന്ദ്രൻ, ഗംഗാധരൻ, അജിത്ത് കുമാർ, രമേഷ് ബാബു, ഉഷ.

പനയ്ക്കൽ സണ്ണി പോൾ

പള്ളിക്കര: പ്രമുഖ സംഘാടകനും മോറയ്ക്കാല സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പലുമായ പനയ്ക്കൽ സണ്ണി പോൾ (60) കോവിഡ് ബാധിച്ച് മരിച്ചു. ചുണങ്ങംവേലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പലാണ്. പള്ളിക്കര കത്തീഡ്രൽ ട്രസ്റ്റി, യാക്കോബായ സൺഡേ സ്‌കൂൾ ഡിസ്ട്രിക്ട് സെക്രട്ടറി, പള്ളിക്കര ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: പുഷ്പ സണ്ണി (അധ്യാപിക, മോറയ്ക്കാല സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ), ഇടപ്പള്ളി താഴേടത്ത് കുടുംബാംഗമാണ്. മക്കൾ: അജിത് എസ്. പനയ്ക്കൽ (അധ്യാപകൻ സെയ്ന്റ് ആൽബർട്ട്‌സ് കോളേജ്, എറണാകുളം), അക്ഷയ് എസ്. പനയ്കൽ (എൻജിനീയർ, എൻവിഷൻ എൻജിനീയറിങ് ടെക്‌നോളജി, തൃപ്പൂണിത്തുറ). മരുമകൾ: ജെറിൻ അജിത് (അധ്യാപിക, സെയ്ന്റ് തോമസ് കോളേജ് പുത്തൻകുരിശ്).

ടി.കെ. തമ്പാൻ

കുറുപ്പംപടി: മേയ്ക്കപ്പാല കണ്ണംപറമ്പ് തേക്കുംകുടി വീട്ടിൽ റിട്ട. സബ് ഇൻസ്പെക്ടർ ടി.കെ. തമ്പാൻ (77) അന്തരിച്ചു. ഭാര്യ: രമണി തമ്പാൻ (ചെമ്മായത്ത് വീട് ). മക്കൾ: പ്രസാദ്, മായ, പ്രസീദ. മരുമക്കൾ: സ്മിത, മുരളി, ഗിരീഷ്. സംസ്കാരം വെള്ളിയാഴ്ച 2-ന് വീട്ടുവളപ്പിൽ.

കുഞ്ഞിപൗലോ

അങ്കമാലി: ചമ്പന്നൂർ കാച്ചപ്പിള്ളി കുഞ്ഞിപൗലോ (93) അന്തരിച്ചു. ഭാര്യ: വെറോനിക്ക, എടക്കുന്ന് പൈനാടത്ത് കുടുംബാംഗം. മക്കൾ: ജോസ്, ജോർജ്, ജോളി, ഡാർളി, ബിജു (ഇറ്റലി). മരുമക്കൾ: ഫിലോമിന, ഷീബ, സുനിത, വിൽസൺ, നിഷ. സംസ്കാരം വെള്ളിയാഴ്ച 10-ന് ചമ്പന്നൂർ സെയ്ന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ.

അന്നമ്മ

കൂത്താട്ടുകുളം: ചെള്ളക്കപ്പടി കല്ലൂർ അന്നമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: സിസിലി ജോസഫ്, ടോം ജോസഫ്, പരേതരായ ജോസ്, ബെൻ. മരുമക്കൾ: ലില്ലി ജോസ്, സിബി, മിനി ടോം (പ്രേരക്, തിരുമാറാടി പഞ്ചായത്ത്), മിനി ബെൻ.

കെ.കെ. സുകു

കോലഞ്ചേരി: പുത്തൻകുരിശ് കൊല്ലപ്പിള്ളിൽ കെ.കെ. സുകു (74) അന്തരിച്ചു. ഭാര്യ: സൗദാമിനി. മക്കൾ: ജയേഷ്, സുമേഷ്. മരുമകൾ: രെജിമോൾ. സംസ്കാരം വെള്ളിയാഴ്ച 11-ന് വീട്ടുവളപ്പിൽ.

ശിവരാമ പിള്ള

വടക്കേക്കര: മാച്ചാംതുരുത്ത് അഞ്ചക്കുളത്ത് ശിവരാമ പിള്ള (94) അന്തരിച്ചു. ഭാര്യ: പരേതയായ രാധാമണി. മക്കൾ: ശ്രീകുമാർ (മസ്കറ്റ്), ഗിരീഷ് കുമാർ (മിൽമ, ഇടപ്പള്ളി എൻ.എസ്.എസ്. കരയോഗം സെക്രട്ടറി, പുതിയകാവ്), മനോജ് കുമാർ, ശ്രീജ (മുംബൈ). മരുമക്കൾ: ജയലക്ഷ്മി (മസ്കറ്റ്), രജിത, യമുന, അനിൽകുമാർ (മുംബൈ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 6.30-ന് വീട്ടുവളപ്പിൽ.

ബേബി

ആലുവ: തോട്ടയ്ക്കാട്ടുകര വടക്കേ മഠത്തിൽ ബേബി (74) അന്തരിച്ചു. അവിവാഹിതയാണ്. സഹോദരങ്ങൾ: ശങ്കരൻ നമ്പ്യാർ, ഗിരിജ, പരേതരായ വാസുദേവൻ നമ്പ്യാർ, രാമൻ നമ്പ്യാർ.

വത്സ

പള്ളിക്കര: പള്ളിക്കര ആശുപത്രിയിലെ ആശാ വർക്കർ ഊത്തിക്കര കിഴക്കെക്കുടി വത്സ (53) അന്തരിച്ചു. കറുകപ്പിള്ളി ഏറേക്കാട്ടുകുഴിയിൽ കുടുംബാംഗമാണ്. ഭർത്താവ്: ബേബി പോൾ. മക്കൾ: അനീഷ് കെ. ബേബി, അജിത് കെ. ബേബി. മരുമക്കൾ: സൗമിനി അനീഷ്, അങ്കിത അജിത്. സംസ്‌കാരം വെള്ളിയാഴ്ച 10.30-ന് മോറയ്ക്കാല സെയ്ന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.

കൃഷ്ണൻ നായർ

എളംകുളം: ചെന്ത്രാപ്പിന്നി ഇല്ലത്ത് കൃഷ്ണൻ നായർ (87) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മണ്ണുത്തി ഗോകുൽ സ്റ്റീൽ ഫർണിച്ചർ പാർട്ണർ ആയിരുന്നു. ഭാര്യ: തൃപ്പേക്കുളത്ത് മാരാത്ത് പരേതയായ നളിനി (എസ്.ബി.ടി. മുൻ ഉദ്യോഗസ്ഥ). മക്കൾ: ബിന്ദു എം. മാരാർ, സിന്ധു രാജൻ. മരുമക്കൾ: മുരളി മാരാർ, യു. രാജൻ.

ഖാസിം

ആലുവ: തായിക്കാട്ടുകര തരക പീടികയിൽ ഖാസിം (77) അന്തരിച്ചു. റിട്ട. കെ.എസ്.ആർ.ടി.സി. ജീവനക്കാരനാണ്. ഭാര്യ: തച്ചവള്ളത്ത് ഫാത്തിമ. മക്കൾ: സക്കീർ (ഖത്തർ), സമീർ, സുനീർ (ദുബായ്), ഷാഹിന. മരുമക്കൾ: ഷക്കീലത്ത്, ബിനിത, റാഷി, അബ്ദുൽ അസീസ്.

കാർത്ത്യായനി

പള്ളുരുത്തി: പുളിക്കപ്പറമ്പിൽ കാർത്ത്യായനി (89) അന്തരിച്ചു. ഭർത്താവ്: പരേതനായ വിനായകൻ. മക്കൾ: സുഭാകരൻ, ജെൽസൺ, അനിത. മരുമക്കൾ: രാധിക, ഗിരിജ, സുധീർ.

മുഹമ്മദാലി

ആലുവ: തോട്ടയ്ക്കാട്ടുകര കരോട്ടക്കാട് തലക്കാട്ടിൽ വീട്ടിൽ മുഹമ്മദാലി (78) അന്തരിച്ചു. ആലുവ മാർക്കറ്റിലെ വ്യാപാരിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ബഷീർ, നെസീമ, സൈനബ, സുബൈദ. മരുമക്കൾ: അമീൻ മൗലവി, ജിൻസ, കാസിം കപ്പൂരി, പരേതനായ സലീം മൗലവി. ഖബറടക്കം വെള്ളിയാഴ്ച 11-ന് തോട്ടയ്ക്കാട്ടുകര ജുമാ മസ്ജിദ് കബർസ്ഥാനിൽ.

മോഹൻദാസ്

കരുമാല്ലൂർ: ആലങ്ങാട് നീറിക്കോട് പള്ളത്തുപറമ്പിൽ കൈപ്പെട്ടിറോഡിൽ കളപ്പുരയ്ക്കൽ കൊറ്റിലപ്പിള്ളി വീട്ടിൽ മോഹൻദാസ് (62) അന്തരിച്ചു. ഭാര്യ: ലീന (നീറിക്കോട് കളപ്പുരയ്ക്കൽ കുടുംബാംഗം). മക്കൾ: അഖിൽദാസ്, അക്ഷയ്ദാസ്. മരുമകൾ: ശ്രീലക്ഷ്മി.

Leave a Reply

Latest News

സേലത്ത് വാടക വീട്ടിൽ താമസിച്ചിരുന്ന ബംഗളൂരു സ്വദേശിനിയുടെ ജഡം ജീർണിച്ച നിലയിൽ സ്യൂട്ട്കെയ്സിൽ കണ്ടെത്തി

സേലത്ത് വാടക വീട്ടിൽ താമസിച്ചിരുന്ന ബംഗളൂരു സ്വദേശിനിയുടെ ജഡം ജീർണിച്ച നിലയിൽ സ്യൂട്ട്കെയ്സിൽ കണ്ടെത്തി. സേലം കുമാരസാമിെപട്ടിയിലെ ഷൺമുഖ അപ്പാർട്മെൻറിൽ താമസിച്ചിരുന്ന പ്രതാപിൻെറ ഭാര്യ തേജ്മണ്ഡൽ...

More News