Monday, January 17, 2022

നിര്യാതരായി

Must Read

രാമമംഗലം: ഏഴക്കരനാട് തച്ചേത്തിൽ ടി.കെ. മത്തായി (78) അന്തരിച്ചു. ഭാര്യ: തിരുവാണിയൂർ തൊണ്ടമോളത്ത് കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: മേരി, സൂസി, മിനി, മോളി. മരുമക്കൾ: കോര പനിച്ചിക്കൽ, ബിജു മങ്കിടിയിൽ, ബിനോയി വെള്ളാശ്ശേരിൽ. സംസ്‌കാരം വ്യാഴാഴ്ച 11-ന് വെട്ടിത്തറ സെയ്ന്റ് മേരിസ് സൂനോറോ യാക്കോബായ പള്ളി സെമിത്തേരിയിൽ.

അന്തോണി

മഞ്ഞപ്ര: മുളരിപ്പാടം തോട്ടംകര അന്തോണി (87) അന്തരിച്ചു. ഭാര്യ: പരേതയായ മറിയം. മക്കൾ: കുട്ടി, ദേവസിക്കുട്ടി, ത്രേസ്യാമ്മ, എൽസി, ഔസേഫ്, ജോസഫ്, ആന്റു, ബേബി, ഡെയ്‌സി. മരുമക്കൾ: ജോസ്, ദേവസിക്കുട്ടി, ജോബ്, ലില്ലി, എൽസി, ഷേർളി, സെബാസ്റ്റ്യൻ, സേവ്യർ. സംസ്കാരം വ്യാഴാഴ്ച 9-ന്‌ സെബിപുരം സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

ഭാരതി രാഹുൽ മെഹർ

കൊച്ചി: വളഞ്ഞമ്പലം ലിങ്ക് ലക്ഷ്മണിൽ ഭാരതി രാഹുൽ മെഹർ (43) അന്തരിച്ചു. ഭർത്താവ്: രാഹുൽ മെഹർ (ജലറാംസ്, ഇയ്യാട്ടുമുക്ക്). മക്കൾ: ഷൌരിയ രാഹുൽ മെഹർ, മന്യ രാഹുൽ മെഹർ.

വി.വി. വിജയൻ

തൃപ്പൂണിത്തുറ: വീവീസ് പ്രസ് ഉടമ പുതിയകാവ് വെമ്മേലിൽ വി.വി. വിജയൻ (86) അന്തരിച്ചു. ഭാര്യ: ഓമന. മക്കൾ: ഇന്ദു, പ്രിയ. മരുമക്കൾ: പ്രിൻസ്, അശോകൻ (കെ.എസ്.ഇ.ബി.).

കെ.സി. ഏലിയാസ്

മണീട്: റിട്ട. അധ്യാപകൻ ചെങ്ങനാട്ടുകുഴിയിൽ കെ.സി. ഏലിയാസ് (86) അന്തരിച്ചു. ഭാര്യ: പുളിക്കൽ സാറാമ്മ. സംസ്കാരം വ്യാഴാഴ്ച 12.30-ന് നെച്ചൂർ സെയ്‌ന്റ് തോമസ് കോൺഗ്രിഗേഷൻ പള്ളി സെമിത്തേരിയിൽ.

നാരായണൻ

പറവൂർ: പുത്തൻവേലിക്കര പരിയങ്ങാട് നാരായണൻ (71) അന്തരിച്ചു. ഭാര്യ: ബേബി. മക്കൾ: മണികണ്ഠൻ, മനോജ്, മിനി. മരുമക്കൾ: പ്രസാദ്, ദിവ്യ, ആര്യ.

മറിയാമ്മ

പിറവം: പേപ്പതി വെളിയനാട് പല്ലാത്തടത്തിൽ പുത്തൻപുരയിൽ മറിയാമ്മ (104) അന്തരിച്ചു. ഭർത്താവ്: പരേതനായ പുരവത്ത്. മക്കൾ: തൊമ്മൻ, ജോർജ്, സാജു, കുഞ്ഞുമോൾ, സൂസി, പരേതരായ മേരി, ബേബി, ചിന്നമ്മ. മരുമക്കൾ: കുഞ്ഞപ്പൻ, പോൾസൺ, രാജൻ, ശാന്ത, ജോയി, ജോർജ്, സിനി, സാജു. സംസ്കാരം വ്യാഴാഴ്ച 2-ന് വടയാപ്പറമ്പ് മാർ ബഹനാൻ പള്ളി സെമിത്തേരിയിൽ.

ഉലഹന്നാൻ വറുഗീസ്

ഇലഞ്ഞി: പെരുമ്പടവം പാറശ്ശേരിൽ ഉലഹന്നാൻ വറുഗീസ് (97) അന്തരിച്ചു. ഭാര്യ. പരേതയായ മറിയാമ്മ തേവറാനിക്കൽ പെരിയപ്പുറം. മകൾ: സാറാമ്മ. മരുമകൻ: പരേതനായ എബ്രഹാം വേളാമറ്റത്തിൽ കുന്നപ്പിള്ളി.

വറിയത്

നീലീശ്വരം: കിടങ്ങേൻ വീട്ടിൽ വറിയത് (94) അന്തരിച്ചു. ഭാര്യ: പരേതയായ അന്നം. മക്കൾ: സിസ്റ്റർ ഏലമ്മ (ഹരിയാണ), സിസ്റ്റർ ആനി (ഡൽഹി), മേരി, ജോസ്, ഗ്രേസി. മരുമക്കൾ: ജോസ് മറ്റത്തി, വത്സ, മാണി എം. ജോർജ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3-ന് നീലീശ്വരം കരേറ്റമാതാ പള്ളി സെമിത്തേരിയിൽ.

സിസ്റ്റർ പ്രഭ

രാമല്ലൂർ: നസ്രത്ത്‌ സന്ന്യാസിനിസമൂഹത്തിലെ സെയ്‌ന്റ് മേരീസ് പ്രൊവിൻസ് അംഗം സിസ്റ്റർ പ്രഭ (82) അന്തരിച്ചു. എടക്കുന്ന്, ലിസി മഠം, മറയൂർ, അയിരൂപ്പാടം, മൂക്കന്നൂർ, പൂവത്തോട്, അടിമാലി, കാന്തല്ലൂർ, വടകോട്, വാഴപ്പിള്ളി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വെട്ടിയാംകണ്ടത്തൽ പരേതരായ ദേവസ്യയുടെയും ഏലിയുടെയും മകളാണ്. സഹോദരങ്ങൾ: വി.ഡി. ജോസഫ്, സിസ്റ്റർ സിൽവാ നൂസ് (എച്ച്.എഫ്.), ഏലിക്കുട്ടി, സിസ്റ്റർ ബ്രിജിറ്റ് മേരി (എസ്.എം.എം.ഐ.), സിസ്റ്റർ സിസിലി സെബാസ്റ്റ്യൻ (എസ്.എം.എം.ഐ.), പരേതരായ ത്രേസ്യാമ്മ, ഫിലിപ്പ്, റോസമ്മ.

കോശി എബ്രഹാം

ചെങ്ങന്നൂർ: പിരളശ്ശേരി കൊച്ചാലുംപാലയ്ക്കൽ കോശി എബ്രഹാം (സണ്ണി -68) അന്തരിച്ചു. ഭാര്യ: ശാന്തി. മക്കൾ: ശാലിനി (ഓസ്‌ട്രേലിയ), സന്ദീപ് (യു.എസ്.എ.). മരുമക്കൾ: സുജിത് (ഓസ്‌ട്രേലിയ), മയൂരി (യു.എസ്.എ.). സംസ്കാരം വ്യാഴാഴ്ച 12.30-ന് ആറാട്ടുപുഴ ബേത്‌ലഹേം മാർത്തോമ പള്ളി സെമിത്തേരിയിൽ.

സരോജിനി

കളമശ്ശേരി: വട്ടേക്കുന്നം സി.പി. നഗർ ചമ്മിളിപ്പറമ്പിൽ സരോജിനി (78) അന്തരിച്ചു. ഭർത്താവ്: പരേതനായ അരവിന്ദാക്ഷൻ. മക്കൾ: പരേതനായ സജീവ്,സന്നൻ (ബിൽഡിങ് കോൺട്രാക്ടർ), സബേഷ്, സനിത. മരുമക്കൾ: രാജു, സുനിത, ഷീല, സൗമ്യ.

നാരായണൻ

അങ്കമാലി: പൂതംകുറ്റി പ്ലാപ്പിള്ളിക്കുടി വീട്ടിൽ നാരായണൻ (79) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ബിജു, ഷൈജു, ബിജി. സംസ്കാരം വ്യാഴാഴ്ച 10-ന്‌ വീട്ടുവളപ്പിൽ.

ത്രേസ്യ

പഴങ്ങനാട്: കുരീക്കവീപ്പാട്ട് ത്രേസ്യ (91) അന്തരിച്ചു. കാക്കനാട് തുതിയൂർ പൈന്തറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: അഗസ്തി (റിട്ട. സി.ഡബ്ല്യു.സി. കൊച്ചി), ആന്റണി (സി.പി.എം. കിഴക്കമ്പലം ലോക്കൽ കമ്മിറ്റിയംഗം), യാക്കോബ്‌ (യു.എസ്.എ.), ജോയി (റിട്ട. എൽ.ഐ.സി.), പോൾ (എ.ഐ.ആർ. കൊച്ചി), ഫ്രാൻസിസ് (കെ.എസ്.ഇ.ബി., കിഴക്കമ്പലം), തോമസ് (മുക്തിസദൻ, പുക്കാട്ടുപടി). മരുമക്കൾ: ഫിലോമിന (റിട്ട. തോഷിബ, കളമശ്ശേരി), നിർമല (റിട്ട. അധ്യാപിക), ജിജി (യു.എസ്.എ.), വിമല (റിട്ട. സ്റ്റോക് എക്സ്‌ചേഞ്ച്), കൊച്ചുറാണി (റിട്ട. അധ്യാപിക), ആൻസി (മുക്തിസദൻ, പുക്കാട്ടുപടി), ആൻസമ്മ (കെ.എസ്.എഫ്.ഇ.).

സംസ്കാരം വ്യാഴാഴ്ച 10.30-ന് പഴങ്ങനാട് സെയ്‌ന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.

ദാസൻ

വൈപ്പിൻ: വളപ്പ് ബീച്ച് അഞ്ചലശ്ശേരി പരേതനായ പെരുമാളിന്റെ മകൻ ദാസൻ (62) അന്തരിച്ചു. ഭാര്യ: ഉഷ, മക്കൾ: ശ്രീജിത്ത്, ശ്രീജിത, മരുമക്കൾ: സനീഷ്, ആതിര.

അൽഫോൻസ

വൈപ്പിൻ: എടവനക്കാട് കാത്തുള്ളിൽ അൽഫോൻസ (69) അന്തരിച്ചു. ഭർത്താവ്: സേവ്യർ. മക്കൾ: ഡെസ്മണ്ട്, ഡെലീഷ്യ. മരുമക്കൾ: എമേഴ്‌സൺ, ആൻ മേരി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30-ന് എടവനക്കാട് സെയ്ന്റ് അംബ്രോസ് പള്ളി സെമിത്തേരിയിൽ.

ഏല്യാകുട്ടി

അങ്കമാലി: ചർച്ച് നഗർ 29-എ-യിൽ കോട്ടയ്ക്കൽ വീട്ടിൽ ഏല്യാകുട്ടി (87) അന്തരിച്ചു. ഇരിഞ്ഞാലക്കുട ചിറയത്ത് മൂലയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഔസേഫ്. മക്കൾ: വർഗീസ്, ഫ്രാൻസിസ് (യുഎസ്), റോയ്, മോളി. മരുമക്കൾ: ശോശാമ്മ, എൽസി, ലിസി, ജോണി.

മറിയക്കുട്ടി എൽദോ

കോതമംഗലം: വടാട്ടുപാറ കോറമ്പേൽ മറിയക്കുട്ടി എൽദോ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ എൽദോ. മക്കൾ: ജോർജ് (തങ്കളം), ജാൻസി (ഇംഗ്ലണ്ട്്), ജെയിംസ് കോറമ്പേൽ (കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ഗ്രേസി (പരീക്കണ്ണി), മോളി (അടിമാലി), ലില്ലി (ചാറ്റുപാറ), ജിജി (ഓസ്‌ട്രേലിയ). മരുമക്കൾ: മേരി, റോയ് പോൾ (ഇംഗ്ലണ്ട്്്), ഷീല, തോമസ്, മാത്യു, സാജു, ബെന്നി (ഓസ്‌ട്രേലിയ). സംസ്കാരം വ്യാഴാഴ്ച 11-ന് വടാട്ടുപാറ സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

ടി.കെ. കൃഷ്ണൻ

കരുമാല്ലൂർ: മനയ്ക്കപ്പടി പയ്യപ്പിള്ളി വീട്ടിൽ ടി.കെ. കൃഷ്ണൻ (70) അന്തരിച്ചു. ഭാര്യ: സരസ്വതി. സംസ്കാരം വ്യാഴാഴ്ച 10.30-ന് തത്തപ്പിള്ളി ശ്മശാനത്തിൽ.

കോവിഡ് ബാധിച്ച് മരിച്ചു

കരുമാല്ലൂർ: ചിറയിൽ വീട്ടിൽ തങ്കമണി (70) കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ്: ടി.എ. പത്മസുന്ദരൻ (റിട്ട. എൻ.എ.ഡി.). മക്കൾ: സുജാത, സുജിത്ത്, സുനിത. മരുമക്കൾ: ഗോപകുമാർ, ഹരിദാസ്.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News