Monday, January 17, 2022

നിര്യാതരായി

Must Read

ഭവാനി

പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല പാലായിക്കുന്ന് വലിയവീട്ടിൽ ഭവാനി (90) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: വിജയൻ, പത്മാവതി, മോഹനൻ, ശോഭന. മരുമക്കൾ: ലൈല, പൊന്നപ്പൻ, ശോഭ, പങ്കജാക്ഷൻ.

എൻ.പി. ചെറിയാൻ

പെരുമ്പാവൂർ: വെങ്ങോല ശാലേം ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ നീലാങ്ങൽ എൻ.പി. ചെറിയാൻ (79) അന്തരിച്ചു. ഭാര്യ: മേരി. മക്കൾ: ബെൻസൺ (വാഴക്കുളം റൂറൽ കോ-ഒാപ്പറേറ്റീവ് സൊസൈറ്റി), ജെബിൽസൺ, ബിന്ദു. മരുമക്കൾ: ശലോമി (കാണിയാടൻ, രായമംഗലം), ആൻസി (കാനാംപുറത്തുകുടി, വായ്ക്കര), ബിനോയ് (പുത്തൻപുരയ്ക്കൽ, കടമറ്റം). സംസ്കാരം ബുധനാഴ്ച 10-ന് മാർ ബഹനാം പള്ളി സെമിത്തേരിയിൽ.

സി.വി. സുധാകര നായക്

കൊച്ചി: പൊറ്റക്കുഴി-മാമംഗലം റോഡിൽ ‘മേഘന’ വീട്ടിൽ സി.വി. സുധാകര നായക് (77) അന്തരിച്ചു. ഭാര്യ: കുമാരി. മക്കൾ: സുവിത, സുരേഷ്. മരുമക്കൾ: അനിൽ, ഇന്ദിര. സംസ്കാരം ബുധനാഴ്ച 11.30-ന് പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തിൽ.

ഉലഹന്നൻ വർഗീസ്

പെരുമ്പടവം: പാറശ്ശേരിൽ (കട്ടകുത്തിയിൽ) ഉലഹന്നൻ വർഗീസ് (കുഞ്ഞൂഞ്ഞ് -97 )അന്തരിച്ചു. ഭാര്യ: പരേതയായ മറിയാമ്മ പെരിയപ്പുറം തേവറാനിയ്ക്കൽ കുടുംബാംഗമാണ്. മകൾ: സാറാമ്മ. മരുമകൻ: വേളാമറ്റത്തിൽ പരേതനായ അബ്രാഹം (റിട്ട. എച്ച്.എൻ.എൽ. ഉദ്യോഗസ്ഥൻ). സംസ്കാരം ബുധനാഴ്ച 12-ന് പെരുമ്പടവം സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

ഇന്ദിര

തൃപ്പൂണിത്തുറ: തെക്കുംഭാഗം ഉല്ലാസ് നഗർ വിളങ്ങാട്ട് പടി വീട്ടിൽ ഇന്ദിര (റിട്ട. ബി.എസ്.എൻ.എൽ. – 61) അന്തരിച്ചു. ഭർത്താവ്: വേണു. മകൻ: വിനോദ്കുമാർ. മരുമകൾ: ആതിര.

ഐശ്വര്യ ബാബു

കൊച്ചി: കീർത്തിനഗർ വടക്കേ കൊല്ലൻപറമ്പിൽ ബാബുവിന്റെയും ദീപയുടെയും മകൾ ഐശ്വര്യ ബാബു (21) അന്തരിച്ചു. സഹോദരി: അതുല്യ ബാബു. സംസ്കാരം ബുധനാഴ്ച 10-ന് പച്ചാളം പൊതു ശ്മശാനത്തിൽ.

എസ്. അനന്തനാരായണൻ

ചമ്പക്കര: ഐശ്വര്യ അപ്പാർട്ട്‌മെന്റ് ഫ്ളാറ്റ് 204-ൽ എസ്. അനന്തനാരായണൻ (റിട്ട. എച്ച്.എം.ടി. -81) അന്തരിച്ചു. ഭാര്യ: ആർ. രാജലക്ഷ്മി. മക്കൾ: ക്യാപ്റ്റൻ ശ്രീറാം (ഇന്ത്യൻ നേവി), ഗ്രൂപ്പ് ക്യാപ്റ്റൻ എ. ശ്രീധർ (എയർഫോഴ്‌സ്). മരുമക്കൾ: പരിമള ശ്രീറാം, പ്രിയ ശ്രീധർ. സംസ്കാരം ബുധനാഴ്ച 11-ന് വളന്തുരുത്തി ശ്മശാനത്തിൽ.

സി.എം. ഗഫൂർ

ഫോർട്ടുകൊച്ചി: പുല്ലുപാലം സൽസബീൽ പള്ളിക്ക് സമീപം ലാസർ ലെയ്‌ൻ സഫിയ മൻസിലിൽ സി.എം. ഗഫൂർ (76) അന്തരിച്ചു. ഭാര്യ: സഫിയ. മക്കൾ: മുജീബ് (മിനാർ ജൂവലറി), മനോജ്‌ (കൊച്ചിൻ ഫാഷൻ ജൂവലറി). മരുമക്കൾ: ഷീജ മുജീബ്, ഷൈന മനോജ്‌. ഖബറടക്കം ബുധനാഴ്ച 10-ന് പടിഞ്ഞാറേക്കോട് മുഹിയുദ്ദീൻ പള്ളി ഖബർസ്ഥാനിൽ.

സി.ജെ. ജോയി

പനയപ്പിള്ളി: ചക്കാലയ്ക്കൽ സി.ജെ. ജോയി (73) അന്തരിച്ചു. ഭാര്യ: ആലീസ് ജോയി. മക്കൾ: സീന സിനു, സിബിരാജ്. മരുമക്കൾ: സെബാസ്റ്റ്യൻ (കേരള പോലീസ്), എമിൽഡ സിബിരാജ്. സംസ്‌കാരം ബുധനാഴ്ച 11-ന് ചുള്ളിക്കൽ ജീവമാതാപള്ളി സെമിത്തേരിയിൽ.

സെലിൻ ജോൺ

മൂവാറ്റുപുഴ: പെരുമ്പല്ലൂർ കരിക്കോത്ത് സെലിൻ ജോൺ (റിട്ട. പോസ്റ്റ്മിസ്ട്രസ് -74) അന്തരിച്ചു. ഭർത്താവ്: പരേതനായ ജോസ് വി. കരിക്കോത്ത്. മക്കൾ: പ്രിയ, പ്രമോദ്, പ്രവീൺ, പ്രിൻസി, പ്രത്യൂഷ്, പ്രശോഭ്. മരുമക്കൾ: ജോസ് ജോസഫ് പാറേക്കണ്ടത്തിൽ (ആവോലി), നെൽസൺ ജോസ് പാലക്കാട്ടുകുന്നേൽ (മൂലമറ്റം), ലിനു പ്രജിത്ത് (പിഴക്).

കാളികാർത്തു

കോട്ടുവള്ളി: കൈതാരം പ്രായപ്പിള്ളിപ്പറമ്പ് കാളികാർത്തു (98) അന്തരിച്ചു. മക്കൾ: സരള, ജലജ, വത്സല, ഉണ്ണികൃഷ്ണൻ. മരുമക്കൾ: കുമാരൻ, രവി, കുട്ടൻ, മിനി.

വത്സൻ

പള്ളുരുത്തി: പെരുമ്പടപ്പ് കോണം ചെറുവള്ളിൽ പരേതനായ ഭാസ്കരന്റെ മകൻ വത്സൻ (67) അന്തരിച്ചു. ഭാര്യ: രത്നമ്മ. മക്കൾ: വരുൺ, വൈശാഖ്. മരുമക്കൾ: ഷാലു, ശരണ്യ. സംസ്കാരം ബുധനാഴ്ച ഒന്നിന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.

ടി.ജി. സൈര

വടുതല: പാടം റോഡ് തൈപ്പറമ്പിൽ പരേതനായ ഗോപാലകൃഷ്ണന്റെയും പി.വി. ജാനകി (റിട്ട. കെ.എസ്.ആർ.ടി.സി.)യുടെയും മകൻ ടി.ജി. സൈര (44) അന്തരിച്ചു. സഹോദരൻ: ടി.ജി സഞ്ജിത്ത് (ചേരാനെല്ലൂർ സഹകരണ ബാങ്ക്). സംസ്കാരം ബുധനാഴ്ച 10-ന് പച്ചാളം ശാന്തികവാടത്തിൽ.

കെ.കെ. ശശിദാസ്

വെണ്ണല: ശ്രീകല റോഡ് വടരാത്ത് ലെയിനിൽ വെളിയിൽ വീട്ടിൽ കെ.കെ. ശശിദാസ് (66) അന്തരിച്ചു. ഭാര്യ: പരേതയായ ജലജ. മക്കൾ: ശരത്, ശ്യാം. മരുമകൾ: നീതു. സംസ്കാരം ബുധനാഴ്ച 11-ന് ഇടപ്പള്ളി ശ്മശാനത്തിൽ.

സിസ്തുസ്

നെട്ടൂർ നോർത്ത്: കോലോത്തുംവീട്ടിൽ സിസ്തുസ് (കുഞ്ഞപ്പൻ -80) അന്തരിച്ചു. ഭാര്യ: ബ്രിജിത്ത. മക്കൾ : ഷീബ, ഷെറിൻ, ജോസഫ്. മരുമക്കൾ: ബെയ്സിൽ, ബെന്നി, ജിപ്സ. സംസ്കാരം ബുധനാഴ്ച 10.30-ന് വിശുദ്ധ കുരിശിന്റെ ദേവാലയ സെമിത്തേരിയിൽ.

ത്രേസ്യ

കോട്ടുവള്ളി: കല്ലൂര് വീട്ടിൽ ത്രേസ്യ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ വറുത്. മക്കൾ: അന്നംകുട്ടി, ജോസഫ്, കൊച്ചുത്രേസ്യ, മേരി, സെബാസ്റ്റ്യൻ, എൽസി, സിൽവി, ആന്റണി, ജോളി, കത്രീന. മരുമക്കൾ: ജോസഫ്, ജെയിംസ്, ബെൻസി, മേരി, രമണി, മേരി. സംസ്കാരം ബുധനാഴ്ച 11-ന് കോട്ടുവള്ളി സെയ്ന്റ് സെബാസ്ത്യാനോസ് പള്ളി സെമിത്തേരിയിൽ.

ടി.ടി. വാസു

കുമ്പളം: കൊല്ലശ്ശേരിൽ വീട്ടിൽ ടി.ടി. വാസു (67) അന്തരിച്ചു. കോവിഡ് ബാധിതനായിരുന്നു. ഭാര്യ: രത്നകുമാരി. മക്കൾ: സനോഷ്, സുരേഷ്. മരുമകൾ: അശ്വതി.

കമലമ്മ

പറവൂർ: ഘണ്ടാകർണൻ വെളി തെക്കേ മുത്തേടത്ത് കമലമ്മ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപിനാഥ കുറുപ്പ്. മക്കൾ: പരേതനായ വേണുഗോപാൽ, ബാബു. മരുമക്കൾ: സതീദേവി വേണുഗോപാൽ, ജയ ബാബു.

ആന്റണി

അങ്കമാലി: പറക്കുളം റോഡിൽ മഞ്ഞളി വീട്ടിൽ ആന്റണി (69) അന്തരിച്ചു. ഭാര്യ: ചൊവ്വര ചെറുതുരുത്തി കുടുംബാംഗം ഷേർളി. മക്കൾ: രമ്യ (ഓസ്‌ട്രേലിയ), റിന്നു (ന്യൂസീലൻഡ്), റിങ്കു (അമേരിക്ക). മരുമക്കൾ: ലിജേഷ് (ഓസ്‌ട്രേലിയ), മിഥുൻ (ന്യൂസീലൻഡ്), അനൂപ് (അമേരിക്ക). സംസ്കാരം ബുധനാഴ്ച 10-ന് അങ്കമാലി സെയ്ന്റ് ജോർജ് ബസലിക്ക സെമിത്തേരിയിൽ.

കൃഷ്ണൻകുട്ടി

നെടുമ്പാശ്ശേരി: ചെങ്ങമനാട് തളിയക്കര പഞ്ഞത്ത് (കളരിപ്പറമ്പ്) വീട്ടിൽ കൃഷ്ണൻകുട്ടി (76) അന്തരിച്ചു. റിട്ട. കാംകോ ജീവനക്കാരനാണ്. ഭാര്യ: ചന്ദ്രിക, മിണാലൂർ നാണത്ത് പറമ്പിൽ കുടുംബാംഗം. മക്കൾ: ഉണ്ണികൃഷ്ണൻ, വിജയകുമാർ, പരേതനായ കൃഷ്ണകുമാർ. മരുമക്കൾ: അജിത, ജിജി, പ്രീമ.

Leave a Reply

Latest News

‘ഒന്നുകിൽ പിന്തുണക്കുന്ന പങ്കാളി വേണം, അല്ലെങ്കിൽ പങ്കാളി വേണ്ട , മൂന്നാമതൊരു ഓപ്ഷനില്ല’; വിവാഹ വാര്‍ഷിക ദിനത്തിൽ രമേഷ് പിഷാരടി

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും അവതാരകനും സംവിധായകനുമൊക്കെയാണ് രമേഷ് പിഷാരടി. സാമൂഹ്യമാധ്യമത്തില്‍ സജീവവുമാണ് താരം. രമേഷ് പിഷാരടി പങ്കുവയ്‍ക്കുന്ന ഫോട്ടോകളും ക്യാപ്ഷനുമൊക്കെ ഓണ്‍ലൈനില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ...

More News