Thursday, July 29, 2021

നിര്യാതരായി

Must Read

എം. വേലായുധൻ

കൊച്ചി: എറണാകുളം െസമിത്തേരിമുക്ക് പുതിയപറമ്പിൽ എം. വേലായുധൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്‌മെന്റ് -87) അന്തരിച്ചു. ഭാര്യ: തങ്കം വേലായുധൻ. മക്കൾ: അനിൽകുമാർ, പരേതനായ അജിത്ത്കുമാർ, ആശ പ്രദീപ്, അനൂപ്കുമാർ, അരുൺകുമാർ. മരുമക്കൾ: അനിത, തങ്കം, പ്രദീപ്, മിഥുല.

പി.വി. പൗലോസ്

തെങ്ങോട്: പള്ളത്ത്കിളുത്താറ്റിൽ പി.വി. പൗലോസ് (87) അന്തരിച്ചു. മുൻ ഫാക്ട് ഉദ്യോഗസ്ഥനാണ്. ഭാര്യ: ശാന്ത, തിരുവാങ്കുളം പുല്യാട്ടുതുകലൻ കുടുംബാംഗം. മക്കൾ: അനിത പോൾ (ടീച്ചർ, സ്‌റ്റെല്ല മേരീസ് സ്‌കൂൾ), അനിൽ പോൾ (ബിസിനസ്), അമല പോൾ. മരുമക്കൾ: കെ. വർഗീസ് ജോൺ കോലത്തുപറമ്പിൽ (പ്ലാന്റർ), ജിഷാ അനിൽ പടിഞ്ഞാറ്റിപുത്തൻപുര, കെ.സി. കുര്യാക്കോസ് കളരിക്കൽ ഹൗസ് (എൻജിനീയർ അബാൻ എനർജീസ് ലിമിറ്റഡ്, നാഗർകോവിൽ). ശവസംസ്‌കാരം വ്യാഴാഴ്ച 9.30-ന് തെങ്ങോട് സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

പത്മനാഭൻ

കരുമാല്ലൂർ: തട്ടാംപടി പേരുമിറ്റത്തു വീട്ടിൽ പത്മനാഭൻ (ഉണ്ണി-92) അന്തരിച്ചു. ഭാര്യ: ലീല. മകൾ: ദേവി. മരുമകൻ: വേണുഗോപാൽ.

ദിവ്യ

കോതമംഗലം: നേര്യമംഗലം കോളനി മറ്റ്‌നായിൽ ദിവ്യ (31) അന്തരിച്ചു. ഭർത്താവ്: രാഗേഷ്. മകൾ: ശ്രേയ.

പി.എം. സോമസുന്ദരൻ

ചേരാനല്ലൂർ: എനേലിൽ വീട്ടിൽ പി.എം. സോമസുന്ദരൻ (80) അന്തരിച്ചു. സതേൺ റെയിൽവേ പാലക്കാട് മുൻ സീനിയർ ഡിവിഷണൽ കൊമേർഷ്യൽ മാനേജരും, റിട്ട. ഐ.ആർ.ടി.എസ്. ഉദ്യോഗസ്ഥനുമാണ്. ഭാര്യ: സി.പി. അനൂജ. മക്കൾ: സുനിൽ സോമൻ (മാനേജ്മന്റ് കൺസൾട്ടന്റ്, യു.എസ്.എ.), സുചിത്ര സോമൻ (വൈസ് പ്രസിഡന്റ് ആൻഡ് ബ്രാഞ്ച് ഹെഡ് എച്ച്.എസ്.ബി.സി). മരുമക്കൾ: പ്രശാന്തി, (മാനേജ്മന്റ് കൺസൾട്ടന്റ് യു.എസ്.എ.), കൃഷ്ണകുമാർ മേനോൻ, (സി.ഒ.ഒ., ഈസ്റ്റേൺ കോണ്ടിനെന്റസ്).

ഹസ്സൻ റാവുത്തർ

മൂവാറ്റുപുഴ: ആയവന കാരിമറ്റം വരാപ്പിള്ളിയിൽ ഹസ്സൻ റാവുത്തർ (87) അന്തരിച്ചു. ഭാര്യ: പാത്തുമ്മ, മാറാടി ആര്യപ്പിള്ളിൽ കുടുംബാംഗം. മക്കൾ: കാസിം, ബഷീർ, മിസരി, അസീസ്, റഷീദ, ജമീല, സുഹറ.

മരുമക്കൾ: ഖദീജ കക്കുറിഞ്ഞിയിൽ, സൽമ വെള്ളൂപ്പറമ്പിൽ, ഹസ്സൻ ആശാരികുടി, പാത്തുമ്മ ആശാരികുടി മാറാടി, ഷാജി കക്കുറിഞ്ഞിയിൽ, സെയ്ത് മുഹമ്മദ് ഉല്ലാപ്പിള്ളിൽ, സലീം കണ്ടത്തിൽ കാഞ്ഞാർ. ഖബറടക്കം വ്യാഴാഴ്ച 11-ന് കാലാമ്പൂര്‌ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

കുഞ്ഞൻകണ്ട

കോതമംഗലം: കുട്ടംപുഴ ഉരുളൻതണ്ണി വാഴപ്പിള്ളിൽ കുഞ്ഞൻകണ്ട (96) അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കൾ: വിജയൻ, ശശി, ഉഷ, മോഹനൻ, ബിജു. മരുമക്കൾ: രാജമ്മ, സുധ, സോമൻ, വത്സ, മിനി. ശവസംസ്കാരം വ്യാഴാഴ്ച 10-ന് വീട്ടുവളപ്പിൽ.

മേരി റാഫേൽ

പള്ളുരുത്തി: നമ്പ്യാപുരം റോഡ് എ.കെ.ജി. ലെയ്‌ൻ ഓടത്തുംപറമ്പിൽ മേരി റാഫേൽ (70) അന്തരിച്ചു. മകൻ: ജോസഫ്. മരുമകൾ: മിനി. ശവസംസ്കാരം വ്യാഴാഴ്ച 10-ന് പള്ളുരുത്തി സെയ്ന്റ് ലോറൻസ് പള്ളി സെമിത്തേരിയിൽ.

അഷറഫ്

കാക്കനാട്: വാഴക്കാല പുഴക്കര വീട്ടിൽ പരേതനായ ബാവയുടെ മകൻ അഷറഫ് (57) അന്തരിച്ചു. വാഴക്കാല മധുപൻ കൂൾബാർ ഉടമയാണ്. ഭാര്യ: അസ്മ. മക്കൾ: ജെഷീറ, അനീസ്. മരുമകൻ: സിറാജ്.

ഓമന

ചേന്ദമംഗലം: തെക്കുംപുറം തൊടുവാരപ്പറമ്പിൽ ഓമന (87) അന്തരിച്ചു. ഭർത്താവ്: ഭാസ്കരൻ. ശവസംസ്കാരം വ്യാഴാഴ്ച.

പി.കെ. മുഹമ്മദ് ഹാജി

ചെറായി: സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ രംഗത്ത് പ്രതിഭാശാലിയായിരുന്ന എടവനക്കാട് ഗവൺമെന്റ് യു.പി. സ്കൂൾ റിട്ട. പ്രധാന അദ്ധ്യാപകൻ പി.കെ. മുഹമ്മദ് ഹാജി (93) അന്തരിച്ചു. മുസ്‌ലിം ലീഗ് വൈപ്പിൻ നിയോജകമണ്ഡലം പ്രസിഡന്റ്, മുസ്‌ലിം ലീഗ് എടവനക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി മെംബർ, ഇർശാദുൽ മുസ്ലിമീൻ സഭാ ഭാരവാഹി, കെ.എൻ.എം. പ്രസിഡന്റ്, എടവനക്കാട് ജുമാ മസ്ജിദ് പ്രസിഡന്റ്, എടവനക്കാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, കമ്മട്ടി സമാജം പ്രസിഡന്റ്, യു.ഡി.എഫ്. എടവനക്കാട് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പള്ളിക്ക വലിയവീട്ടിൽ കുടുംബാംഗം റിട്ട. അദ്ധ്യാപിക നഫീസയാണ് ഭാര്യ. മക്കൾ: ഫാത്തിമ (അദ്ധ്യാപിക), അബ്ദുൽ കെരീം സഹദുദ്ദീൻ (ഖത്തർ), അബ്ദുൽ മജീദ് (ഖത്തർ), മുഹിയുദ്ദീൻ (ഖത്തർ), ആമിന (ഖത്തർ), ഡോ. രഹന (സൗദി). മരുമക്കൾ: സൈനുദ്ദീൻ, സുനി, മറിയംബീവി (അദ്ധ്യാപിക), ഫാസില, ഷിഹാബ്, ഫൈസി.

കുഞ്ഞിപരീത്

പെരുമ്പാവൂർ: ചെമ്പറക്കി പുല്ലംപുറം പി.എസ്. കുഞ്ഞിപരീത് (89) അന്തരിച്ചു. ഭാര്യ: ഹവ്വ ഉമ്മ, അരിമ്പാശ്ശേരി കുടുംബാംഗം. മക്കൾ: അബ്ദുൽ മജീദ്, അഷറഫ്, സുബൈദ, നസീമ, അൻസിയ, സൗദത്ത്. മരുമക്കൾ: മൊയ്തീൻ, അഷറഫ്, സീതി, അഷറഫ്, ഖദീജ, ഐഷാബി.

ഇ.എം. പൗലോസ്

BBആയവന: ഇടയത്ത് ഇ.എം. പൗലോസ് (83) അന്തരിച്ചു. ഭാര്യ: വത്സ പൗലോസ് മംഗലത്ത്. മക്കൾ: അഡ്വ. വിജി പോൾ, ജയ ഡെന്നി (മുംബൈ). മരുമക്കൾ: ജീന വിജി, ഡെന്നി അലക്സ്. ശവസംസ്കാരം വ്യാഴാഴ്ച 12-ന് കാരിമറ്റം സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

അഡ്വ. എ.ജെ. ആന്റണി

കഴുത്തുമുട്ട്: സാൻതോം ജങ്ഷനിൽ ആഴീക്കൽ ജോസഫിന്റെ മകൻ അഡ്വ. എ.ജെ. ആന്റണി (74) അന്തരിച്ചു. ലോ ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: പുഷ്പി, വൈറ്റില പള്ളത്ത് കുടുംബാംഗം. മക്കൾ: ടോണി, ടീന. മരുമക്കൾ: പിങ്കി, ജോജോ. ശവസംസ്കാരം വ്യാഴാഴ്ച 3-ന് സാൻതോം സെയ്ന്റ് തോമസ് അപ്പോസ്തല പള്ളി സെമിത്തേരിയിൽ.

മേരി ആന്റണി

കലൂർ: കതൃക്കടവ് പനക്കൽ വീട്ടിൽ മേരി (റിട്ട. അധ്യാപിക-80) അന്തരിച്ചു. ഭർത്താവ്: പരേതനായ ടി.വി. ആന്റണി. മകൻ: ജോർജ് റോജൻ. മരുമകൾ: റൂബി റോജൻ. ശവസംസ്‌കാരം വ്യാഴാഴ്ച ഒൻപതിന് സെയ്ന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ.

കാർത്ത്യായനി

അങ്കമാലി: നായത്തോട് വിളക്കത്തുപറമ്പിൽ കാർത്ത്യായനി (89) അന്തരിച്ചു. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: സലീല, രാജൻ, പരേതനായ ബാബു. മരുമക്കൾ: ലിസി, പ്രീതി, പരേതനായ ദയാൽ. ശവസംസ്കാരം വ്യാഴാഴ്ച 11-ന് വീട്ടുവളപ്പിൽ.

അച്ചാമ്മ

അങ്കമാലി: കല്ലുപാലം മൂഞ്ഞേലി വീട്ടിൽ പരേതനായ കുഞ്ഞുവറിയതിന്റെ ഭാര്യ അച്ചാമ്മ (91) അന്തരിച്ചു. മഞ്ഞപ്ര കീഴത്തറ കുടുംബാംഗമാണ്. മക്കൾ: ബെന്നി മൂഞ്ഞേലി (ജനതാദൾ എസ്. സംസ്ഥാന ജനറൽ സെക്രട്ടറി, അങ്കമാലി നഗരസഭാ മുൻ ചെയർമാൻ), റാണി, ജോയി. മരുമക്കൾ: റീന, ദേവസിക്കുട്ടി, ലാലി.

മർക്കോസ്

മൂവാറ്റുപുഴ: കായനാട് കണിയാറമ്പേൽ മർക്കോസ് (മർക്കു -76) അന്തരിച്ചു. ഭാര്യ: ചിന്നമ്മ, അമ്പലമുകൾ തേനാലിൽ കുടുംബാംഗം. മക്കൾ: കെ.എം. ബേബി (സി.പി.എം. കായനാട് ഈസ്റ്റ് ബ്രാഞ്ച് അംഗം), കെ.എം. മത്തായി, ലില്ലി. മരുമക്കൾ: ഡെയ്സി കുന്നുമ്മേൽ കോതമംഗലം, നിഷ കരിപേമണ്ണേക്കാട് കോലഞ്ചേരി, ഏലിയാസ് മനക്കാനപ്പിള്ളിൽ ഊരമന. ശവസംസ്കാരം വ്യാഴാഴ്ച 10-ന് കായനാട് സെയ്ന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

ശശി

മലയാറ്റൂർ: ഇല്ലിത്തോട് ചാത്തനാടൻ ശശി (70) അന്തരിച്ചു. ഭാര്യ: ഓമന. മുണ്ടങ്ങാമറ്റം മാത്തോളി കുടുംബാംഗമാണ്. മക്കൾ: ശ്രീജ, സിനി, പരേതനായ ശ്രീകാന്ത്. മരുമക്കൾ: ഷിജു (മാള), നിഷാന്ത് (അങ്കമാലി).

മീൻ പിടിക്കുന്നതിനിടെ കുഴഞ്ഞുവീണയാൾ മരിച്ചു

വരാപ്പുഴ: മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മത്സ്യത്തൊഴിലാളി മരിച്ചു. വരാപ്പുഴ ദേവസ്വംപാടം മാട്ടുമ്മൽ പരേതനായ അയ്യപ്പന്റെ മകൻ ലാലൻ (59) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് വീടിന് സമീപത്തുള്ള പുഴയിൽ മീൻ പിടിക്കുന്നതിനിടെ കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്നവരാണ് ലാലനെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ചൊവ്വാഴ്ച രാത്രി മരണം സംഭവിക്കുകയാണുണ്ടായത്. ഭാര്യ: രംഭ. മക്കൾ: ലൈജു, രഞ്ചിത്ത്. മരുമക്കൾ: ജീഷ്മ, അപർണ.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News