Thursday, September 23, 2021

നിര്യാതരായി

Must Read

ത്രേസ്യാക്കുട്ടി

അങ്കമാലി: ആനപ്പാറ കോളാട്ടുകുടി വീട്ടിൽ ത്രേസ്യാക്കുട്ടി (81) അന്തരിച്ചു. തുറവൂർ മഞ്ഞളി (ആച്ചാണ്ടി) കുടുംബാംഗമാണ്. ഭർത്താവ്: ഔസേഫ്. മക്കൾ: വർഗീസ്, ജോസ്, തോമസ്, പൗലോസ്, മേരി, ത്രേസ്യാമ്മ, മിനി. മരുമക്കൾ: ശോശാമ്മ, മിനി, അഞ്ജു, രാജി, പാപ്പച്ചൻ, ബെന്നി, ചാക്കോ. സംസ്‌കാരം ശനിയാഴ്ച 11-ന് ആനപ്പാറ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.

രമണി

കടുങ്ങല്ലൂർ: പടിഞ്ഞാറേ കടുങ്ങല്ലൂർ പ്ലാവിൻചുവട് നെടുമ്പിള്ളിൽ വീട്ടിൽ രമണി (76) അന്തരിച്ചു.

ഭർത്താവ്: തങ്കപ്പൻ നായർ. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമകൻ: രഞ്ജിത്ത്.

അജ്ഞാത മൃതദേഹം

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി അനാഥാവസ്ഥയിൽ പ്രവേശിപ്പിച്ച കുമാരൻ (65) കഴിഞ്ഞ ശനിയാഴ്ച അന്തരിച്ചു. വെളുത്ത നിറവും നരച്ച മുടിയുമാണ്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

പ്രദീപ്

കടുങ്ങല്ലൂർ: പടിഞ്ഞാറേ കടുങ്ങല്ലൂർ കളവത്തിൽ വീട്ടിൽ പരേതനായ കുമാരന്റെ മകൻ പ്രദീപ് (48) അന്തരിച്ചു. ഭാര്യ: ഷിജി. മക്കൾ: സല്ലാപ്, സൗപർണിക.

കളഭാഷിണിയമ്മ

കൊച്ചി: എറണാകുളം കളത്തിൽപറമ്പിൽ വീട്ടിൽ കളഭാഷിണിയമ്മ (85) അന്തരിച്ചു. ആലപ്പുഴ കല്ലേലിൽ നാരായണപിള്ളയുടെ പുത്രിയാണ്. ഭർത്താവ്: കഥകളി വിദഗ്ദ്ധനായിരുന്ന പരേതനായ പി.കെ.എൻ. മേനോൻ. മക്കൾ: ബീന (അബുദാബി), ലീന. മരുമകൻ: മോഹൻ (അബുദാബി). സംസ്കാരം ശനിയാഴ്ച രാവിലെ 11.30-ന് രവിപുരം ശ്മശാനത്തിൽ.

നളിനി രാജപ്പൻ

രാമമംഗലം: തെക്കേത്തോട്ടത്തിൽ നളിനി രാജപ്പൻ (65) അന്തരിച്ചു. പൂത്തൃക്ക വള്ളിക്കാട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: ടി.ടി. രാജപ്പൻ (റിട്ട. പോലീസ്). മക്കൾ: ലിജി, അമ്പിളി (ന്യൂമാൻ അക്കാദമി), അഞ്ജലി (പരമഭട്ടാര സ്കൂൾ, വടയമ്പാടി). മരുമക്കൾ: സജി (മലബാർ സിമെന്റ്‌സ്), ബാബു (റെയിൽവേ പോലീസ്), ഷിജുമോൻ (ലോക്കോ പൈലറ്റ്, ഇന്ത്യൻ റെയിൽവേ).

വിളമ

എളമക്കര: മുട്ടുരുത്തിൽ വിളമ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാവ. മകൾ: മേരി. മരുമകൻ: ജെയിംസ്. സംസ്‌കാരം ശനിയാഴ്ച 9.30-ന് പൊറ്റക്കുഴി ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.

രാമചന്ദ്രൻ

BB ഉദയംപേരൂർ : മാർക്കറ്റിന് സമീപം ചുള്ളിക്കാട്

രാമചന്ദ്രൻ (64) അന്തരിച്ചു. ഭാര്യ: രാധാമണി. മക്കൾ: പരേതയായ രേഖ, രതീഷ്, രമ്യ. മരുമക്കൾ: ലാലു, അഞ്ജു, വിനോദ്.

കുഞ്ഞിമുഹമ്മദ്

പെരുമ്പാവൂർ: കുറ്റിപ്പുഴ ടിമ്പർ ഇൻഡസ്ട്രീസ് സ്ഥാപകൻ മുടിക്കൽ മേനോക്കുടി വീട്ടിൽ കുഞ്ഞിമുഹമ്മദ് (90) അന്തരിച്ചു. ഭാര്യ: പരേതയായ നഫീസ, മുക്കട കുടുംബാംഗം. മക്കൾ: ഹസൈനാർ (അസം പ്ലൈവുഡ്‌സ്, അല്ലപ്ര), അലി (കുറ്റിപ്ലൈ, കണ്ടന്തറ) കരീം (മൂൺലൈറ്റ് ടിമ്പർ ഇൻഡസ്ട്രീസ്, മുടിക്കൽ), മുഹമ്മദ് കുഞ്ഞ് (മേനോക്കുടി വിനീഴ്‌സ്, മുടിക്കൽ), ഐഷു, റംല, ഫൈസിയ. മരുമക്കൾ: ഐഷ, സുഹറ, അസ്മ, ഷംനു, അബൂബക്കർ, യൂസഫ്, പരേതനായ അബൂബക്കർ. ഖബറടക്കം ശനിയാഴ്ച 10-ന് മുടിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ചെല്ലമ്മ

പെരുമ്പാവൂർ: ഐരാപുരം കുഴൂർ വെളിയത്ത് വീട്ടിൽ ചെല്ലമ്മ (94) അന്തരിച്ചു. ഭർത്താവ്: ഭാസ്കരൻ നായർ.

മക്കൾ: കൃഷ്ണൻ നായർ, ശ്രീകുമാരി, പരേതയായ ലക്ഷ്മിക്കുട്ടി. മരുമക്കൾ: സതി കൃഷ്ണൻ, പരേതരായ രാമൻകുട്ടി, ചന്ദ്രശേഖരൻ നായർ.

ഇ.എം. പൗലോസ്

കുറുപ്പംപടി: കൊമ്പനാട് ഇലഞ്ഞിക്കമാലി ഇ.എം. പൗലോസ് (80) അന്തരിച്ചു. ഭാര്യ: തിരുവല്ല കുമ്പനാട് ഐക്കര ഏലിയാമ്മ. മക്കൾ: മാത്യു പൗലോസ് (മോൻസി), സാംസൺ പൗലോസ്. മരുമക്കൾ: അജിമോൾ മാത്യു, ജെസീന സാംസൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30-ന് കരിയേലി ദി പൊന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ.

ലോറൻസ്

കുമ്പളങ്ങി: അഴിനാക്കൽ ലോറൻസ് (62) അന്തരിച്ചു. മുൻ സൈനിക ഉദ്യോഗസ്ഥനാണ്. ഭാര്യ: ഷീബ, വലിയപറമ്പിൽ കുടുംബാംഗം. മക്കൾ: ബിന്ദു, പരേതനായ മൈക്കിൽ, ബിനു. മരുമകൻ: ജെയ്‌സൺ. സംസ്‌കാരം ശനിയാഴ്ച 10.30-ന് സാൻജോസ് പള്ളി സെമിത്തേരിയിൽ.

അച്ചാമ്മ

മൂവാറ്റുപുഴ: മേക്കടമ്പ് പുതുവാത്തോട്ടത്തിൽ അച്ചാമ്മ (85) അന്തരിച്ചു. മേക്കടമ്പ് ഞറളേടത്ത് കുടുംബാംഗമാണ്. ഭർത്താവ്: ഉലഹന്നൻ. മക്കൾ: ലിസി, റോസ്‌ലി, ചിന്നമ്മ, റെജി. മരുമക്കൾ: ജോർജ് പുതിയാമഠത്തിൽ കുറ്റിയാൻചാൽ, റോയി തുറുശ്ശേലിൽ കായനാട്, ജോൺസൺ മുണ്ടൂര് മേലുകാവ്, മിനി കിഴക്കുംചേരിൽ മണ്ണത്തൂർ.

എം.വി. ജോർജ്

പോഞ്ഞാശ്ശേരി: മഠത്തിൽ എം.വി. ജോർജ് (70) അന്തരിച്ചു. റിട്ട. ഹെൽത്ത് സൂപ്പർവൈസറായിരുന്നു. ഭാര്യ: സാലി. മക്കൾ: ദിപു (യു.എസ്.എ.), ദിപിൻ. മരുമക്കൾ: രാജി (യു.എസ്.എ.), എൽസ. സംസ്കാരം ഞായറാഴ്ച 3.30-ന് വെങ്ങോല മാർ ബഹനാം സഹദാ പള്ളി സെമിത്തേരിയിൽ.

രാധാകൃഷ്ണൻ

പനമ്പിള്ളി നഗർ: എൽ.ഐ.ജി. 782-ൽ പരേതനായ അരവിന്ദ കുറുപ്പിന്റെ മകൻ രാധാകൃഷ്ണൻ (57) അന്തരിച്ചു. മാതാവ്: ശാന്തകുമാരി. ഭാര്യ: രാധിക. മകൻ: സഞ്ജയ്. സംസ്കാരം ശനിയാഴ്ച 2-ന് രവിപുരം ശ്മശാനത്തിൽ.

തോമസ് ഏല്യാസ്

അങ്കമാലി: വടക്കേ കിടങ്ങൂർ കരേടത്ത് തോമസ് ഏല്യാസ് (കെ.ടി. ഏല്യാസ്-64) അന്തരിച്ചു. ഭാര്യ: എൽസി, അത്താണി തോട്ടുങ്കൽ കുടുംബാംഗം. മക്കൾ: ദ്യുതി, ദീപ്തി. മരുമക്കൾ: അനിൽ ജോഷി. സംസ്കാരം ശനിയാഴ്ച രാവിലെ 11-ന് അങ്കമാലി സെയ്ന്റ് മേരീസ് സൂനോറോ കത്തീഡ്രൽ സെമിത്തേരിയിൽ.

നാരായണൻ

മൂവാറ്റുപുഴ: ഈസ്റ്റ് കടാതി ഓലിക്കൽ പുത്തൻപുരയിൽ നാരായണൻ (84) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: ലത, ദലി, ഷൈനി, സുനി, സുബാഷ്. മരുമക്കൾ: സോമൻ, രവി, സണ്ണി, ബിജു. സംസ്കാരം ശനിയാഴ്ച 10-ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.

കുഞ്ഞാമിന

മന്നം: പറവൂർ മന്നം മങ്ങാട്ടുപറമ്പിൽ വീട്ടിൽ കുഞ്ഞാമിന (81) അന്തരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര കൂവക്കാട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: റംല, റഷീദ, ഷക്കീല, ഷാഹിദ, ഷെമീർ, സുനിത. മരുമക്കൾ: ഹൈദ്രോസ്, ഷാജി, അബ്ദുലത്തീഫ് (മന്നം വെജിറ്റബിൾസ്, മന്നം), അബ്ദുന്നാസർ, അനീഷ, സലിം.

വിലാസിനി

തൃക്കാക്കര: മഠത്തിപ്പറമ്പിൽ വിലാസിനി (82) അന്തരിച്ചു. ഭർത്താവ്: രാമകൃഷ്ണൻ. മക്കൾ: ബാബു, ജയ, പരേതനായ അനിൽ, സുനിൽ, രാജു, സ്മിത. മരുമക്കൾ: മിനി, പ്രകാശൻ, മിനി, സിന്ധു, സ്മിത, ബൈജു.

വനജ

പെരുമ്പാവൂർ: കാരാട്ട് പള്ളിക്കര കുഴുപടിക്കൽ വനജ (60) അന്തരിച്ചു. ഭർത്താവ്: പരേതനായ സദാശിവൻ. മക്കൾ: സീത, സീന. മരുമക്കൾ: സുനിൽകുമാർ (കെ.എസ്.ആർ.ടി.സി.), സന്തോഷ് (ബിസിനസ്).

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News