Sunday, September 19, 2021

നിര്യാതരായി

Must Read

ജെറ്റ് എയർവേസ് മുൻ ജീവനക്കാരൻ എബി എബ്രഹാം

വേങ്ങൂർ. നിരന്ന നിലത്ത് വീട്ടിൽ പരേതനായ റവ.ഫാ.എൻ.ജി എബ്രഹാമിൻ്റെ മകൻ ജെറ്റ് എയർവേസ് മുൻ ജീവനക്കാരൻ എബി എബ്രഹാം (55) അന്തരിച്ചു. ഭാര്യ ഡയാ മോൾ. ചുണ്ടക്കുഴി കോരപ്പിള്ളി കുടുംബാംഗം. മക്കൾ: നികിത ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ പെരുമ്പാവൂർ. നികിൽ മാർ കൗമ ഇംഗ്ലീഷ് മീഡിയം സ്കൂൾ വേങ്ങൂർ. സംസ്കാരം 02/09/2021 വ്യാഴാഴ്ച 3 pm ന് വേങ്ങൂർ മാർ കൗമ പള്ളി സെമിത്തേരിയിൽ.
>

ലീല ഗോപാലകൃഷ്ണൻ

മൂവാറ്റുപുഴ: വികാസ് നഗറിൽ കുളങ്ങരേടത്ത് ലീല ഗോപാലകൃഷ്ണൻ (71) അന്തരിച്ചു. മുൻ നേവൽ ബേസ് ജീവനക്കാരിയാണ്. ഭർത്താവ്: ഗോപാലകൃഷ്ണൻ (റിട്ട. ബി.എസ്.എൻ.എൽ.). മക്കൾ: സിന്ധു ജി. (ബി.എസ്.എൻ.എൽ.), ഗിരീഷ്‌കുമാർ ജി. (ഓറിയന്റൽ ഇൻഷുറൻസ്), ഭക്തവത്സലം ജി. (സി.എസ്.ഐ.ആർ.).

മരുമക്കൾ: കെ.കെ. ഗിരീഷ് (റിട്ട. കെ.എസ്.ഇ.ബി.), പ്രമീള ഗിരീഷ്‌കുമാർ (മൂവാറ്റുപുഴ നഗരസഭാ കൗൺസിലർ), അനീഷ ഭക്തവത്സലം. ശവസംസ്കാരം വ്യാഴാഴ്ച 10-ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.

അയ്യപ്പൻ

എളവൂർ: വടക്കത്ത് വീട്ടിൽ അയ്യപ്പൻ (കുഞ്ഞ്-76) അന്തരിച്ചു. ഭാര്യ: ചെങ്ങമനാട് കാഞ്ഞിരക്കാട്ട് കുടുംബാംഗം കമലം. മക്കൾ: അനിത, യമുന, ശ്രീജ (സി.പി.എം. നെടുമ്പാശ്ശേരി ലോക്കൽ കമ്മിറ്റിയംഗം), സിനി. മരുമക്കൾ: രഘു, ബാബു, ശശി, റജി.

എ.കെ. വർഗീസ്

കോതമംഗലം: കോട്ടപ്പടി ഉപ്പുകണ്ടം ആനിക്കശ്ശേരി എ.കെ. വർഗീസ് (76) അന്തരിച്ചു. ഭാര്യ: ലീല കോതമംഗലം പെരിങ്ങാട്ടുപറമ്പിൽ കുടുംബം. മക്കൾ: ലിസി, ജെസി, ലിൻഡ, ലിൻസി (സലാല), എൽദോ വർഗീസ് (ന്യൂയോർക്ക്). മരുമക്കൾ: സാബു മാത്യു നാരിയേലിൽ ഇരമല്ലൂർ (റിട്ട. ബി.എസ്.എൻ.എൽ.), കുര്യൻ കുന്നത്ത് കൊച്ചുകുടി മാലിപ്പാറ, എൽദോസ് ഒറവമാലി അയിരൂർപ്പാടം, ജോയൻ (സലാല) മേക്കാട് അങ്കമാലി, രേഷ്മ (ന്യൂയോർക്ക്) മേപ്പുറത്ത് നിലമ്പൂർ. ശവസംസ്കാരം വെള്ളിയാഴ്ച മൂന്നിന് തോളേലി സീനായ്ഗിരി സെയ്ന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

എം.എ. ചന്ദ്രശേഖരൻ നായർ

കോതമംഗലം: മുത്തംകുഴി മാനിക്കാട്ട് ശ്രീനിലയത്തിൽ എം.എ. ചന്ദ്രശേഖരൻ നായർ (73) അന്തരിച്ചു. ഭാര്യ: ഓമന കാലടി മാണിക്യമംഗലം കിടങ്ങൻപിള്ളിൽ കുടുംബം. മക്കൾ: ശ്രീകാന്ത്, ശ്രീകല, ശ്രീക. മരുമക്കൾ: സൂര്യ, സജിത്ത്, എസ്. മനു. ശവസംസ്കാരം വ്യാഴാഴ്ച 12-ന് വീട്ടുവളപ്പിൽ.

മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

ചെല്ലാനം: കടലിൽ മീൻ പിടിക്കുന്നതിനിടയിൽ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ അന്ധകാരനഴി സ്വദേശി പനയ്ക്കൽ അലക്സ് വർഗീസ് (45) ആണ് മരിച്ചത്. ചെല്ലാനം മിനി ഫിഷിങ് ഹാർബർ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ’ലൈഫ് ലൈൻ’ വള്ളത്തിലെ തൊഴിലാളിയായിരുന്നു. ഭാര്യ: മെയ്ബിൾ. മക്കൾ: മിഥുൻ, കെവിൻ.

ദേവസ്സി

പറവൂർ: തിരുമുപ്പം കളത്തിപറമ്പിൽ ദേവസ്സി (സെബാസ്റ്റ്യൻ-57) അന്തരിച്ചു. പറവൂരിൽ സോണി സൗണ്ട് ഉൾപ്പെടെ ഒട്ടേറെ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനങ്ങളിൽ ടെക്‌നീഷ്യനായിരുന്നു. ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള അംഗമായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

എൽസി

മരട്: ഉപാസന റോഡ് ചെറുകരയത്ത് എൽസി (68) അന്തരിച്ചു. ഭർത്താവ്: ജോർജ്. മക്കൾ: ജോയ്സി, മേരി, ജോമോൻ, ട്രീസ ജോജി. മരുമക്കൾ: മാർട്ടിൻ, വി.യു. ജോസഫ്. ശവസംസ്കാരം വ്യാഴാഴ്ച 11-ന് തൈക്കൂടം സെയ്ന്റ് റാഫേൽസ് പള്ളി സെമിത്തേരിയിൽ.

ജാനകി

മലയാറ്റൂർ: കുഴാനി വീട്ടിൽ ജാനകി (78) അന്തരിച്ചു. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: ലളിത, പ്രസന്ന, ഉഷ, യമുന, ജലജ, ഷീബ. മരുമക്കൾ: രാജപ്പൻ, പരേതനായ ഗോപി, കാർത്തികേയൻ, മുരാർജി.

രാമകൃഷ്ണൻ

തൈക്കൂടം: സഖാവ് ദേവസി ലെയ്ൻ പള്ളത്ത്‌ രാമകൃഷ്ണൻ (80) അന്തരിച്ചു. ഭാര്യ: രാജേശ്വരി. മക്കൾ: കൃഷ്ണവേണി, രമ്യ. മരുമക്കൾ: വരുൺ, നരേന്ദ്രൻ.

സാവിത്രി

വൈപ്പിൻ: കർത്തേടം ഈരേത്തറ സാവിത്രി (77) അന്തരിച്ചു. റിട്ട. പഞ്ചായത്ത് ജീവനക്കാരിയാണ്. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. മക്കൾ: സുനിൽകുമാർ, സുധീർ (കെ.എസ്.ആർ.ടി.സി., എറണാകുളം), ഷലിഫ് കുമാർ (കർത്തേടം റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി), സുനിത, ബിന്ദു. മരുമക്കൾ: മിനി, പിങ്കി, ഷീജ, സലി, ജയൻ.

വിശ്വംഭരൻ

മലയാറ്റൂർ: ഇല്ലിത്തോട് പടനാടൻ വീട്ടിൽ വിശ്വംഭരൻ (64) അന്തരിച്ചു. ഭാര്യ: ബിന്ദു, ഇല്ലിത്തോട് മുഞ്ഞേലി കുടുംബാംഗം. മക്കൾ: ബിബിൻ (മാൾട്ട), ബിബിത. മരുമക്കൾ: ആതിര, വിനോജ്. ശവസംസ്കാരം വ്യാഴാഴ്ച 11-ന് മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി. ശ്മശാനത്തിൽ.

സദാനന്ദൻ പറവൂർ: നീണ്ടൂർ തുണ്ടിപറമ്പിൽ സദാനന്ദൻ (74) അന്തരിച്ചു. ഭാര്യ: ജനക. മക്കൾ: ദിലീപ്, വിനോദ്, ഷീജ. മരുമക്കൾ: അനില, ഷീജ, സുരേഷ്. ശവസംസ്കാരം വ്യാഴാഴ്ച ഒൻപതിന് വീട്ടുവളപ്പിൽ.

കെ.ജെ. സെബാസ്റ്റ്യൻ

തോപ്പുംപടി: മുണ്ടംവേലി, കണ്ണേത്ത് കെ.ജെ. സെബാസ്റ്റ്യൻ (86) അന്തരിച്ചു. ഭാര്യ: പരേതയായ മേരി സെബാസ്റ്റ്യൻ. മക്കൾ: ഷീബ, മെയ്ബിൾ, ജോസഫ്, ജേക്കബ്‌. മരുമക്കൾ: ജോസഫ് ജോളി, ജോർജ് മെനേസസ്സ്, ബെറ്റി, സിന്ധു.

ഏലിയാമ്മ

കുറുപ്പംപടി: കൊമ്പനാട് പുല്ലാക്കുടിയിൽ ഏലിയാമ്മ (73) അന്തരിച്ചു. ഭർത്താവ്: പി.വി. കുര്യാക്കോസ്. മക്കൾ: ബിജു, ബിജി. മരുമക്കൾ: ജിജി, ജേക്കബ്. ശവസംസ്കാരം വ്യാഴാഴ്ച 11-ന് ക്രാരിയേലി സെയ്ന്റ്‌ മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

ഗോകുലൻ

പൊന്നുരുന്നി: ലാൽസലാം റോഡ് ഓളിപറമ്പിൽ വീട്ടിൽ ഗോകുലൻ (58) അന്തരിച്ചു. ഭാര്യ: അംബുജം. മകൾ: ശ്രുതി. മരുമകൻ: രഞ്ജിത്ത്. ശവസംസ്കാരം വ്യാഴാഴ്ച.

പി.എ. നസീറ

തോപ്പുംപടി: കരുവേലിപ്പടി ടി.ബി. ഹോസ്പിറ്റലിനു സമീപം ചർച്ച് റോഡിൽ പി.എ. നസീറ (55) അന്തരിച്ചു. ഭർത്താവ്: കെ.എം. നാസർ. മക്കൾ: രസ്‌ലിൻ, ലബൈന, ഷുഹൈബ്. മരുമക്കൾ: നിസാർ, നസീർ. ഖബറടക്കം വ്യാഴാഴ്ച 10-ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.

പൗളി ആന്റണി

തോപ്പുംപടി: മുണ്ടംവേലി പാട്ടാളത്ത് പൗളി ആന്റണി (90) അന്തരിച്ചു. ഭർത്താവ്: പരേതനായ ആൻറണി. മക്കൾ: അലക്സ്‌, എൽസി, ബാസ്റ്റിൻ, ജൂഡിറ്റ്, ജെസീന്ത. മരുമക്കൾ: മേഴ്‌സി, പോൾസൻ, മീന, ജോസി ലൂയിസ്. ശവസംസ്കാരം വ്യാഴാഴ്ച 4-ന്‌ മുണ്ടംവേലി പള്ളി സെമിത്തേരിയിൽ.

ചിന്നക്കുട്ടി

വാഴക്കുളം: ആവോലി മുള്ളംകുഴിയിൽ ചിന്നക്കുട്ടി (78) അന്തരിച്ചു. പരേത അരിക്കുഴ ചാത്തംകോട്ട് കുടുംബാംഗമാണ്. ഭർത്താവ്: ജോസ്. മക്കൾ: ബെറ്റി, ബീന, ബിജു (പഞ്ചായത്തംഗം, ആവോലി), സിസ്റ്റർ നിസീമ (ഡി.എം. കോൺവെൻറ്്‌, നെല്ലിമൂട്).

മരുമക്കൾ: തോമസ് ഇടക്കളത്തൂർ കുന്നംകുളം, മഞ്ജു തേവർപാടം ബസ്ലേഹം, പരേതനായ ആൻറണി കരോട്ടുകുന്നേൽ രാമപുരം. ഫാ. ദേവാനന്ദ് (ഒ.എഫ്.എം, മേലാറ്റൂർ) ഭർത്തൃസഹോദരനാണ്. ശവസംസ്കാരം വെള്ളിയാഴ്ച 3-ന് വാഴക്കുളം സെയ്ൻറ്്‌ ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.

പാറുക്കുട്ടി

പിറവം: നെച്ചൂർ നീർക്കുഴി മനയ്ക്കത്തോട്ടത്തിൽ പാറുക്കുട്ടി (77) അന്തരിച്ചു. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: അശോകൻ, അജിത. മരുമക്കൾ: ലളിത, പരേതനായ പ്രസാദ്. ശവസംസ്കാരം വ്യാഴാഴ്ച 11-ന് വീട്ടുവളപ്പിൽ.

മേരി ജോൺ

പാലാരിവട്ടം: പള്ളിനട ചർച്ച്‌ റോഡ്‌ പള്ളത്ത്‌ മേരി ജോൺ (മേരി ടീച്ചർ -82) അന്തരിച്ചു. കലൂർ സെയ്ന്റ്‌ സേവ്യേഴ്‌സ്‌ സ്കൂൾ റിട്ട. അദ്ധ്യാപികയാണ്. ചക്കരപ്പറമ്പ്‌ കോയിക്കാരൻ പറമ്പിൽ കുടുംബാംഗം. ഭർത്താവ്: പി.ആർ. ജോൺ. മക്കൾ: റോമി, റോജി. മരുമക്കൾ: വിൽമി, വിൻസി.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News