Friday, July 23, 2021

നിര്യാതരായി

Must Read

ടി എൻ എൻ നമ്പ്യാർ

പെരുമ്പാവൂർ: കടുവാൾ സരോവരത്തിൽ ടി എൻ എൻ നമ്പ്യാർ ( 81) തൃശൂരിൽ നിര്യാതനായി. ടെലഫോൺ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനും എൻ ഇ പി ടി ഇ സംസ്ഥാന കമ്മറ്റി അംഗം ജില്ലാ പ്രസിഡന്റ്, കലാ പ്രസിഡന്റ്, താലൂക്ക് ലൈബ്രറി ജില്ലാ കൗൺസിൽ അംഗം, പുരോഗമന കലാ സാഹിത്യ സംഘം മേഖലാ കമ്മറ്റി അംഗം, ശാസ്ത്രസഹിത്യ പരിഷത്ത് യൂണിറ്റ് പ്രസിഡന്റ്, സി പി ഐ എം പെരുമ്പാവൂർ ലോക്കൽ കമ്മറ്റി അംഗം, കടുവാൾ ബ്രാഞ്ചു സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ദേശാഭിമാനി, ചിന്ത, തത്തമ്മ, പീപ്പിൾസ് ഡെമോക്രസി പ്രസിദ്ധീകരണങ്ങൾ ആശയ പ്രചരണത്തിനായി ഏജൻസി എടുത്തിരുന്നു. മൃതദേഹം തിങ്കളാഴ്ച 12 ന് കളമശ്ശേരി മെഡിക്കൽ കോളേജിന് നൽകും. ഭാര്യ: സാവിത്രി നമ്പ്യാർ (മുൻ മുനിസിപ്പൽ കൗൺസിലർ ) മക്കൾ : സുനിൽ ,സുധീർ , സുജിത് .

തങ്കമ്മ

കുന്നുകര: കടമ്മനിട്ട ചാന്ദുകാവ് തെക്കേമുറി വീട്ടിൽ തങ്കമ്മ (77) അന്തരിച്ചു. ഭർത്താവ്: തെക്കെ അടുവാശ്ശേരി ആലപ്പാട്ട് വീട്ടിൽ പരേതനായ തോമസ് (റിട്ട. കെ.എസ്.ഇ.ബി.). മക്കൾ: ബാബു (മസ്കറ്റ്), ബിജു (ഓസ്ട്രേലിയ), റോസമ്മ, സാലി. മരുമക്കൾ: ലാലി, ലീന (ഓസ്ട്രേലിയ), മാത്തുക്കുട്ടി (സൗദി), മത്തായിക്കുട്ടി. ശവസംസ്കാരം ചൊവ്വാഴ്ച 11-ന് ആലുവ സെയ്ൻറ്് ജോൺസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.

ലക്ഷ്മി രാഘവൻ

കരുമാല്ലൂർ: ചക്കാലയ്ക്കൽ ലക്ഷ്മി രാഘവൻ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: അംബിക, ഗിരിജ, അശോകൻ, വിശ്വനാഥൻ. മരുമക്കൾ: പരേതനായ വത്സൻ, രാജേന്ദ്രൻ, നിനിഷ, അശോകൻ.

കെ.ഡി. സുകുമാരൻ

പൂണിത്തുറ: വളപ്പിക്കടവ് റോഡ് കൊച്ചുതറയിൽ കെ.ഡി. സുകുമാരൻ (62) അന്തരിച്ചു. ഭാര്യ: രമണി, മക്കൾ: സുമേഷ്, സുബീഷ്, സുജീഷ്, മരുമകൾ: നിഷ.

അരവിന്ദാക്ഷൻ

തെക്കൻ ചിറ്റൂർ: മാങ്കായിൽ അരവിന്ദാക്ഷൻ (82) അന്തരിച്ചു. ഭാര്യ: വാരിക്കാട്ട് കുടുംബാംഗം പരേതയായ ശാരദാമ്മ. മക്കൾ: വി. വേണുഗോപാലൻ, വി. രാജഗോപാലൻ. മരുമക്കൾ: അനുജ വേണുഗോപാലൻ, മഞ്ജു രാജഗോപാലൻ.

ബീരാവു

ചെങ്ങമനാട്: കുന്നിശ്ശേരി പെരുമ്പാട്ട് വീട്ടിൽ ബീരാവു (94) അന്തരിച്ചു. ഭാര്യ: പരേതയായ സരീഫ. മക്കൾ: ഖദീജ ബീവി, മുഹമ്മദ്കുഞ്ഞ്, അബൂബക്കർ. മരുമക്കൾ: ബാവക്കുഞ്ഞ്, നഫീസ, ഷെമീന.

കെ.കെ. സുകുമാരൻ

എളമക്കര: പുതുക്കലവട്ടം കുഞ്ഞാച്ചിhdപറമ്പിൽ കെ.കെ. സുകുമാരൻ (76) അന്തരിച്ചു. മാതൃഭൂമി ബ്രോഡ് വേ മുൻ ഏജന്റായിരുന്നു. ഭാര്യ: ഓമന. മകൾ: സുരഭി.

രുഗ്മിണി

പറവൂർ: പട്ടണം അവിശ്ശേരിപറമ്പിൽ പരേതനായ കേശവന്റെ ഭാര്യ രുഗ്മിണി(76) അന്തരിച്ചു. മക്കൾ: അമ്മിണി, വത്സല, ഭാസ്കരൻ, മുരളി, രമണി. മരുമക്കൾ: വിജയൻ, രാധാകൃഷ്ണൻ, ബിന്ദു, ബിന്ദു, വാസവൻ.

എം. ഹുസൈൻ ഖാൻ

കളമശ്ശേരി: കുസാറ്റ്‌ കാമ്പസിന് സമീപം ഗുൽമോഹർ ടെറസ് വില്ലയിൽ താമസിക്കുന്ന തിരുവനന്തപുരം നന്തൻകോട് ബൈൻസ് കോമ്പൗണ്ടിൽ എം. ഹുസൈൻ ഖാൻ (82) അന്തരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിലെ മുൻ ജോയിന്റ് സെക്രട്ടറിയും ദീർഘകാലം ലീഗ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായിരുന്നു. ഭാര്യ: പരേതയായ താജു ബീഗം. മക്കൾ: ഡോ. ആസിഫ് ഖാൻ (ലക്ഷ്മി ഹോസ്പിറ്റൽ), അസ്മി ഹുസൈൻ (യു.എസ്.). മരുമക്കൾ: മുഹമ്മദ് മുസ്തഫ (യു.എസ്.), ഡോ. ബിനിത (എറണാകുളം ഗവ. മെഡി. കോളേജ്).

കുഞ്ഞിക്കാളി

കരുമാല്ലൂർ: പുറപ്പിള്ളിക്കാവ് പായലിൽ വീട്ടിൽ കുഞ്ഞിക്കാളി വേലായുധൻ (86) അന്തരിച്ചു. ഭർത്താവ്: വേലായുധൻ. മക്കൾ: ഗോപാലൻ, മണി, ഇന്ദിര, സുമതി, സീത, പ്രസന്ന, പ്രീതി. മരുമക്കൾ: അയ്യപ്പൻകുട്ടി, മോഹനൻ, സുബ്രൻ, വിശ്വനാഥൻ, രാജു, സാലി, മണി.

രാജേന്ദ്ര പണിക്കർ

കൊല്ലം: പരവൂർ ബി.പി. നിവാസിൽ രാജേന്ദ്ര പണിക്കർ (65) അന്തരിച്ചു. ഭാര്യ: ലത. മകൻ: രാഹുൽ (എമിറേറ്റ്‌സ് ബാങ്ക്, ദുബായ്). മരുമകൾ: ഡോ. പ്രിയങ്ക പ്രകാശ്. ശവസംസ്കാരം തിങ്കളാഴ്ച 9.30-ന് പോളയത്തോട് പൊതുശ്മശാനത്തിൽ.

ജോസഫ്

വാഴക്കുളം: കാവക്കാട് ശൗര്യമാക്കൽ ജോസഫ് (76) അന്തരിച്ചു. ഭാര്യ: ലില്ലി എടപ്പാട്ട് കുളപ്പുറം കുടുംബാംഗം. മക്കൾ: വിനോജ്, ബിൻസി, ബിജോ. മരുമക്കൾ: ഷിജി, അമല, ബേബി. ശവസംസ്കാരം തിങ്കളാഴ്ച 10-ന് കാവക്കാട് നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ.

തങ്കപ്പൻ നായർ

കോലഞ്ചേരി: ഐരാപുരം ഇടിയത്ത് (കുന്നപ്പിള്ളിൽ) തങ്കപ്പൻ നായർ (86) അന്തരിച്ചു. ഭാര്യ: കമലമ്മ. മക്കൾ: ജയൻ, അനിൽകുമാർ. മരുമക്കൾ: രഞ്ജു ജയൻ, സൗമ്യ അനിൽ.

മറിയം

മൂക്കന്നൂർ: തിരുമുടിക്കുന്ന് പെരേപ്പാടൻ മറിയം (90) അന്തരിച്ചു. ഭർത്താവ്: തെക്കേ അട്ടാറ മാളിയേക്കൽ പരേതനായ വർക്കി. മക്കൾ: എൽസി, പരേതനായ തോമസ്, കൊച്ചുത്രേസ്യ, മേരി, ആനി, പോളച്ചൻ, ലിൻസി, ലീന, ജെയ്‌സൺ. മരുമക്കൾ: ആന്റണി വടക്കുഞ്ചേരി വാതക്കാട്, ലീന, പരേതനായ പോളച്ചൻ കൈപ്രപ്പാട്ട് കോക്കുന്ന്, രാജൻ ആറ്റുപുറം ചേരാനല്ലൂർ, ബേബി പാലമറ്റം എളവൂർ, മിനി, ഷാജു ചക്യത്ത് പറമ്പയം, സീന. ശവസംസ്കാരം തിങ്കളാഴ്ച 10.30-ന് സെയ്ന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

ഏല്യാമ്മ

കുറുപ്പംപടി: മലേക്കുടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏല്യാമ്മ (86) അന്തരിച്ചു. മക്കൾ: സാജു ജോസഫ് (ഐശ്വര്യ മെഡിക്കൽസ് കുറുപ്പംപടി), നിംസി വർഗീസ്. മരുമക്കൾ: ജെപ്സി സാജു (മേക്കാമാലിൽ, ചേലാട്), വർഗീസ് (അരീക്കൽ, മേയ്ക്കാട്.). ശവസംസ്കാരം തിങ്കളാഴ്ച 2-ന് നെല്ലിമോളം സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

കുര്യാക്കോസ്

വൈപ്പിൻ: ചെറായി വാളൂരാൻ കുര്യാക്കോസ് (76) അന്തരിച്ചു. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: വിനു, വിൻസി, മരുമക്കൾ: ജോസി, ജെൻസി (ജീവൻ ലാബ്, ചെറായി).

റോബർട്ട് റിബേരൊ

വൈപ്പിൻ: ഓച്ചന്തുരുത്ത് കുരിശുപറമ്പിൽ റോബർട്ട് റിബേരൊ (76) അന്തരിച്ചു. ഭാര്യ: കാതറിൻ. മക്കൾ: റെക്‌സി വിവേര, എയ്ഞ്ചൽ റിബേരൊ, നീറ്റ. മരുമക്കൾ: മെൽവിൻ വിവേര, ബൊയ്‌സ് ഓസ്‌വിൻ. ശവസംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കുരിശിങ്കൽ പള്ളി സെമിത്തേരിയിൽ.

എം. അരവിന്ദാക്ഷൻ മേനോൻ

സൗത്ത് ചിറ്റൂർ: മാങ്കായിൽ എം. അരവിന്ദാക്ഷൻ മേനോൻ (82) അന്തരിച്ചു. റിട്ടയേർഡ് പ്രീമിയർ ടയേഴ്‌സ് ജീവനക്കാരൻ. ഭാര്യ: പരേതയായ ശാരദ, ചൊവ്വര വാരിക്കാട്ട് കുടുംബാംഗം. മക്കൾ: വേണുഗോപാലൻ, രാജഗോപാലൻ. മരുമക്കൾ: അനുജ, മഞ്ജു.

സാറാമ്മ മാത്യു

കോലഞ്ചേരി: വടയമ്പാടി പൂതേത്ത് സാറാമ്മ (95) അന്തരിച്ചു. വേളൂർ അണ്ണാമറ്റത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: മറിയക്കുട്ടി, സൂസമ്മ, അന്നക്കുഞ്ഞ്, ഏലമ്മ, തങ്കച്ചൻ, ചെറിയാൻ, ലിസി, വർഗീസ്, പരേതയായ ഏലിയാമ്മ. മരുമക്കൾ: പൗലോസ്, ജോസ്, വർഗീസ്, ബേബി, എൽസി, ജാൻസി, എൽദോ, എബി, പരേതനായ മാത്തപ്പൻ. ശവസംസ്കാരം തിങ്കളാഴ്ച 10.30-ന് കോലഞ്ചേരി സെയ്ൻറ് പീറ്റേഴ്സ് ആൻഡ്‌ സെയ്ൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു

മരട്: നെട്ടൂർ-മാടവന പി.ഡബ്ല്യു.ഡി. റോഡിൽ പഴയ മാർക്കറ്റിന്‌ സമീപമുള്ള ഫ്ളാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു. വി.ഇ. റെസിഡൻസി എന്ന ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന പത്തനംതിട്ട സ്വദേശി മുഹമ്മദ് ഷാൻ (30) മരിച്ചത്. ശനിയാഴ്ച രാത്രി 11.30-ഓടെയാണ് അപകടം. ശബ്ദംകേട്ട് ഫ്ലാറ്റിൽ താമസിക്കുന്നവർ നോക്കുമ്പോഴാണ് ഷാൻ വീണുകിടക്കുന്നത് കണ്ടത്. ഉടൻ ഷാനെ നെട്ടൂർ ലേക്‌ഷോർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എങ്ങനെയാണ് വീണതെന്ന് വ്യക്തമല്ല. ഫൊറൻസിക് സംഘം സ്ഥലത്തെത്തി.ത ലയുടെ പിൻവശം അടിച്ചു വീഴുന്നതിനിടയിൽ തല ഫ്ലാറ്റിന്റെ സൺഷേഡിൽ തട്ടിയിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ആത്മഹത്യയല്ലെന്നാണ് നിഗമനമെന്നും പനങ്ങാട് സി.ഐ. പറഞ്ഞു. ബിസിനസ് ആവശ്യവുമായിട്ടാണ് ഷാൻ നെട്ടൂരിൽ താമസമാക്കിയിരുന്നത്. തനിയെ ആയിരുന്നു താമസം.

പി.പി. പ്രകാശൻ

ചെല്ലാനം: പള്ളത്തുപറമ്പിൽ പി.പി. പ്രകാശൻ (86) അന്തരിച്ചു. ഭാര്യ: രാധ, ചേർത്തല ചെങ്ങണ്ട സ്വദേശിനിയാണ്. മക്കൾ: ഷിബുലാൽ (അബുദാബി), ഷൈനി, ഷിന്റു, ഷൈജു (ഗ്രീവ്‌സ് കോട്ടൺ ലിമിറ്റഡ്). മരുമക്കൾ: ജെ.എം. ഉദയകുമാർ (റിട്ട. മാതൃഭൂമി), പി.ആർ. സന്തോഷ് (ഹാരിസൺ മലയാളം), മഞ്ജു.

Leave a Reply

Latest News

എ, ബി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിൽ കേന്ദ്ര–സംസ്ഥാന സർക്കാർ ഓഫിസുകൾ, പബ്ലിക് ഓഫിസ്, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷൻ, കോർപറേഷനുകൾ തുടങ്ങിയവയിൽ 50 ശതമാനം ഉദ്യോഗസ്ഥർ ജോലിക്കെത്തിയാൽ മതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ എ, ബി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിൽ കേന്ദ്ര–സംസ്ഥാന സർക്കാർ ഓഫിസുകൾ, പബ്ലിക് ഓഫിസ്, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷൻ, കോർപറേഷനുകൾ തുടങ്ങിയവയിൽ...

More News