Sunday, September 26, 2021

നിര്യാതരായി

Must Read

മേരി

വൈറ്റില: പൊന്നുരുന്നി സുഭാഷ് ചന്ദ്രബോസ് റോഡ് ചക്കാലയിൽ മേരി (72) അന്തരിച്ചു. ഭർത്താവ്: റാഫേൽ. മക്കൾ: സി.ആർ. ജോസഫ്‌, സി.ആർ. ബെന്നി, സി.ആർ. ജെസി. മരുമക്കൾ: ട്രീസ, സിൽവി, ബാബു. ശവസംസ്കാരം ശനിയാഴ്ച 11-ന് എളംകുളം ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.

ചാർളി പെരേര

കൊച്ചി: മുണ്ടക്കൽ ചാർളി പെരേര (57) അന്തരിച്ചു. ഭാര്യ: ലാവണ്യ. മകൻ: മെൽവിൻ. സഹോദരങ്ങൾ: മേരി, തോമസ്, എലിസബത്ത്.

പി.കെ. കുമാരപിള്ള

പള്ളുരുത്തി: പള്ളുരുത്തി എസ്.ഡി.പി.വൈ. സ്കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്ന പഞ്ചായത്ത് രാജ് റോഡ്‌ ലതാ വിഹാറിൽ പി.കെ. കുമാരപിള്ള (86) അന്തരിച്ചു. ഭാര്യ: പരേതയായ ഭാനുമതി (റിട്ട. അദ്ധ്യാപിക, പള്ളുരുത്തി എസ്.ഡി.പി.വൈ. സ്കൂൾ). മക്കൾ: ഹേമലത, അനിൽകുമാർ (സൂര്യ ജ്യോതിഷാലയം), പരേതനായ അജിത്ത്കുമാർ. മരുമക്കൾ: വാസുദേവൻ, ഷീബ.

വി.വി. അബ്ദുൽ കാദർ

ആലുവ: യു.സി. കോളേജ് കടൂപ്പാടം വാഴക്കാലപ്പറമ്പിൽ വീട്ടിൽ (ഞാറ്റുപറമ്പിൽ) വി.വി. അബ്ദുൽ കാദർ (68) അന്തരിച്ചു. ക്ഷീരകർഷകനായിരുന്നു. ഭാര്യ: ഷെറീന (ആലുവ പുഴിത്തറ കുടുംബാംഗം). മക്കൾ: ഷഹന, ഷാഹിദ, ആഷീഫ്. മരുമകൻ: അനസ്. ഖബറടക്കം ശനിയാഴ്ച എട്ടിന് കടൂപ്പാടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

സുലേഖ

ആലുവ: യു.സി. കോളേജ് വാഴക്കാമഠം വീട്ടിൽ സുലേഖ (74) അന്തരിച്ചു. ഭർത്താവ്: അബൂബക്കർ (നസിയ ഹോട്ടൽ ഉടമ). മക്കൾ: കുഞ്ഞുമുഹമ്മദ് (മമ്മ), ഹംസ, ആമിന, റഷീദ്, മൂസ, ഷൗക്കത്ത്, സഫിയ. മരുമക്കൾ: അമീൻ, സുബൈദ, ഹാജറ, സുബിത, ഹസീന, നസി.

ശാന്തമ്മ ഹരിദാസ്

കാക്കനാട്: വകോടിയിൽ വീട്ടിൽ ശാന്തമ്മ ഹരിദാസ് (67) അന്തരിച്ചു. ഭർത്താവ്: വി.ടി. ഹരിദാസ്. മക്കൾ: സരിത, ശരത്ത്. മരുമക്കൾ: ഷിബുരാജ് (ഫയർഫോഴ്‌സ്), ഡോ. പ്രവിഷ്യ ശരത്ത്.

പി.പി. ജോസഫ്

അങ്കമാലി: തുറവൂർ പുതുപ്പാറ വീട്ടിൽ പി.പി. ജോസഫ് (91) അന്തരിച്ചു. ഭാര്യ: വാതക്കാട് കൈതാരത്ത് കുടുംബാംഗം പരേതയായ ആനി. മക്കൾ: മേരി പോൾ, അഡ്വ. പോളച്ചൻ പുതുപ്പാറ (റിട്ട. അദ്ധ്യാപകൻ, സെയ്ന്റ് ജോസഫ് ഹൈസ്കൂൾ, അങ്കമാലി), കൊച്ചുറാണി ജോർജ് (റിട്ട. പ്രധാന അദ്ധ്യാപിക, നെഹ്റു മെമ്മോറിയൽ എൽ.പി. സ്കൂൾ, മൂക്കന്നൂർ), അൽഫോൻസ ജെയിംസ്, ലൂസി പോൾസൺ (റിട്ട. അദ്ധ്യാപിക, ഹോളി ഫാമിലി സി.ജി.എച്ച്.എസ്. കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ, തൃശ്ശൂർ). മരുമക്കൾ: പോൾ (റിട്ട. മാനേജർ, എസ്.ബി.ഐ.), റൂബി പോളച്ചൻ (റിട്ട. പ്രധാന അദ്ധ്യാപിക, മാർ അഗസ്റ്റിൻ ഹൈസ്കൂൾ, തുറവൂർ), ജോർജ്, ജെയിംസ്, പരേതനായ പോൾസൺ (റിട്ട. അസിസ്റ്റന്റ് മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, തൃശ്ശൂർ). ശവസംസ്കാരം ശനിയാഴ്ച 11-ന് തുറവൂർ സെയ്ന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.

സേവ്യർ

മരട്: ബി.ടി.സി.പി.വി.കെ. തമ്പി റോഡിൽ ചക്കാലയ്ക്കൽ സേവ്യർ (65) അന്തരിച്ചു. പിതാവ്: ദേവസി. ഭാര്യ: ഷീല, മരട് ആലേപറമ്പിൽ കുടുംബാംഗം. മക്കൾ: ഷിബു, ഷിജു. മരുമക്കൾ: ആൻസി, നൈബി.

അലിയാരുകുഞ്ഞ്

ആലുവ: തുരുത്ത് വാളുവക്കാട് വീട്ടിൽ അലിയാരുകുഞ്ഞ് (83) അന്തരിച്ചു. ഭാര്യ: സുഹറ. മക്കൾ: റംല, റാഹില, റസിയ, റഫീഖ്, രഹ്‌ന. മരുമക്കൾ: ഫൈസൽ, നദിർഷ, സിയാദ്, ഷംല, നാസർ.

ഇ.പി. സരസ്വതി

കളമശ്ശേരി: ചങ്ങമ്പുഴ നഗർ ‘സവിത’യിൽ ഇ.പി. സരസ്വതി (86) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.ആർ. വിശ്വംഭരൻ (റിട്ട. ആർ.എം., എഫ്.സി.ഐ.). മക്കൾ: വസന്ത്കുമാർ, പരേതനായ രാജ്കുമാർ. ശവസംസ്കാരം ശനിയാഴ്ച 10.30-ന് ഇടപ്പള്ളി ശാന്തിസദനം ശ്മശാനത്തിൽ.

വേലായുധൻ

കൊടുവഴങ്ങ: ഊരോത്തുപറമ്പിൽ വീട്ടിൽ വേലായുധൻ (റിട്ട ഫാക്ട് -87) അന്തരിച്ചു. ഭാര്യ: ദമയന്തി (റിട്ട. ഹെഡ്മിസ്‌ട്രെസ്, നീറിക്കോട് ഗവ. എൽ.പി.എസ്.). മക്കൾ: സുനിൽകുമാർ (ഫാക്ട്), മിനി (എൽ.ഐ.സി.). മരുമക്കൾ: മിനി (എസ്.എൻ. എച്ച്.എസ്.എസ്., നോർത്ത് പറവൂർ), പ്രദീപ് (എൽ.ഐ.സി.).

ചെല്ലമ്മ രാജപ്പൻ പിള്ള

കങ്ങരപ്പടി: കോഴിപ്പുറത്ത് വീട്ടിൽ ചെല്ലമ്മ രാജപ്പൻ പിള്ള (87) അന്തരിച്ചു. ഭർത്താവ്: പരേതനായ ഡോ. രാജപ്പൻ പിള്ള. മക്കൾ. സന്തോഷ് കെ.ആർ. (കരയോഗം മുൻ പ്രസിഡൻറ്്‌), സുജിത്ത് കെ.ആർ., ദിലീപ് കെ.ആർ. മരുമക്കൾ: ബിന്ദു സന്തോഷ്, സന്ധ്യ സുജിത്ത്, പ്രിയഞ്ജിനി ദിലീപ്.

വി.എൻ. മണി

കലൂർ: എളമക്കര വെണ്മണി ഹൗസിൽ വി.എൻ. മണി (73) അന്തരിച്ചു. ഭാര്യ: രമണി. മക്കൾ: അഖിൽ, ശരത്ത്. ശവസംസ്കാരം ശനിയാഴ്ച 10-ന് പച്ചാളം ശ്മശാനത്തിൽ.

അയ്യപ്പൻ പിള്ള

ആലുവ: തോട്ടയ്ക്കാട്ടുകര അക്കാട്ട് അയ്യപ്പൻ പിള്ള (91) കാനഡയിൽ അന്തരിച്ചു. ഭാര്യ: രാധാമണി. മക്കൾ: പരേതനായ സുനിൽ, അനിൽ. മരുമകൾ: ലേഖ. ശവസംസ്കാരം കാനഡയിൽ.

നടരാജൻ

അങ്കമാലി: എസ്.എൻ.ഡി.പി. കവലയിൽ കാട്ടിത്തറ വീട്ടിൽ നടരാജൻ (96) അന്തരിച്ചു. ഭാര്യ: കാഞ്ഞൂർ മാതംപറമ്പിൽ കുടുംബാംഗം ശാന്ത. മക്കൾ: അസീന, ലൈന, സീന, ഷെറി, സജന. മരുമക്കൾ: വേലായുധൻ, ദിവാകരൻ, ഉണ്ണികൃഷ്ണൻ, ബാബു, ശിവൻ.

ശോശാമ്മ അബ്രഹാം

കോലഞ്ചേരി: മുളക്കുളം കരീക്കാട്ടിൽ ശോശാമ്മ (75) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്രഹാം. മക്കൾ: ബെന്നി, ജോഷി. മരുമക്കൾ: ലിസി, എൽസി. ശവസംസ്കാരം ശനിയാഴ്ച 12-ന് കരിങ്ങാച്ചിറ സെയ്ൻറ്് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.

രാജമ്മ

പിറവം: മാമലശ്ശേരി പൂച്ചത്തടത്തിൽ രാജമ്മ (92) അന്തരിച്ചു. ഭർത്താവ്: പൂച്ചത്തടത്തിൽ പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: അംബിക, വിജയ, പ്രകാശ്, പ്രദീപ്. മരുമക്കൾ: വിക്രമൻ നായർ, ഉദയൻ, ബീന, ദീപ്‌തി. ശവസംസ്കാരം ശനിയാഴ്ച 10-ന് പിറവം കണ്ണീറ്റുമല ശ്മശാനത്തിൽ.

സി.കെ. രത്നവല്ലി

അയ്യപ്പൻകാവ്: എ.ആർ. പ്രകാശം റോഡ് കടമശ്ശേരി പറമ്പിൽ സി.കെ. രത്നവല്ലി (82) അന്തരിച്ചു. ഭർത്താവ്: പരേതനായ പുരുഷോത്തമൻ. മക്കൾ: സുജിത്ത്, വിജിമോൾ, ശ്രീജിത്ത്. മരുമക്കൾ: സിമി, മണിലാൽ, ഷീന.

മണി

കുറുമശ്ശേരി: പിണ്ടാണി പറമ്പിൽ മണി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ വാസു. മക്കൾ: ഓമന, ബാബു, സുബ്രൻ. മരുമക്കൾ: ഗോപാലൻകുട്ടി, ലത, വിജയ. ശവസംസ്കാരം ശനിയാഴ്ച 11-ന് കപ്രശ്ശേരി ശ്മശാനത്തിൽ.

ഗൗരി ഗോവിന്ദൻ

പള്ളുരുത്തി: പള്ളുരുത്തി നട മരോട്ടിക്കപ്പറമ്പിൽ, ഗൗരി (94) അന്തരിച്ചു. ഭർത്താവ്: പരേതനായ എം.വി. ഗോവിന്ദൻ. മക്കൾ: തങ്കമണി, രഘുവരൻ, തമ്പി, ഗായത്രി, സുഭാഷിണി, സുഗുണൻ, രാമചന്ദ്രൻ, ബേബി, സന്തോഷ്, സുലഭ, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: സതി, ദിനേശൻ, ഉഷ, സന്ധ്യ, സുമ, സിബി, സുദർശനൻ, സുമിത, രാധാകൃഷ്ണൻ, പരേതരായ മദനൻ, വേണുഗോപാൽ. ശവസംസ്കാരം ശനിയാഴ്ച 11-ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.

Leave a Reply

Latest News

വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച യോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് അനുയായിയായ നടൻ സന്തോഷ്

വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച യോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് അനുയായിയായ നടൻ സന്തോഷ്. നേതാവായല്ല, ദൈവമായാണ് പലരും ഹിന്ദുസംഘടനാ...

More News