Saturday, September 25, 2021

നിര്യാതരായി

Must Read

അഡോൺ പോൾ ജിബി

പുല്ലുവഴി: വട്ടപ്പറമ്പിൽ ജിബി പോളിന്റെ മകൻ അഡോൺ പോൾ ജിബി (9) നിര്യാതനായി. പനിയെ തുടർന്ന് ഹൃദയത്തിനുണ്ടായ പെട്ടെന്നുള്ള അണുബാധയെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.
സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് പുല്ലുവഴി സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ. പുല്ലുവഴി സെന്റ് ജോസഫ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി ആയിരുന്നു.
കോട്ടയം മരങ്ങാട്ടുപിള്ളി ഇടയോടിയിൽ കുടുബാംഗം ജിന്റ മാതാവും അലിൻ തെരേസ ജിബി, ആരോൺ ആന്റണി ജീബി എന്നിവർ സഹോദരങ്ങളുമാണ്.
വട്ടപ്പറമ്പിൽ പൗലോസ് അച്ചാമ്മ ദമ്പതിമാരുടെ മകനാണ് ജിബി പോൾ.

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് കോട്ടയം പാറത്തോട് ഇടക്കുന്നം ചാംപ്ലാക്കൽ ഹാരിസിന്റെ മകൻ യാസർ അമീൻ (26) മരിച്ചു. എറണാകുളത്ത് ജിംനേഷ്യം മാസ്റ്ററായി ജോലിചെയ്യുകയായിരുന്നു. ബുധനാഴ്ച രാത്രി 12.30-ഓടെ കളമശ്ശേരി ടൗൺ മെട്രോ സ്റ്റേഷനും എച്ച്.എം.ടി.ക്കും ഇടയ്ക്കുള്ള ആര്യ ജങ്ഷനിലാണ് അപകടം നടന്നത്. നിർത്തിയിട്ടിരുന്ന മിനിലോറിയിൽ യാസർ അമീൻ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ ഭാര്യയെ ജോലിക്ക് കൊണ്ടുപോയി വിട്ടശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. ഭാര്യ: ആയിഷ.

അന്നം

അങ്കമാലി: ആനപ്പാറ മേനാച്ചേരി വീട്ടിൽ അന്നം (85) അന്തരിച്ചു. തവളപ്പാറ ചിറ്റിനപ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ജോർജ്, പോളി (ബഹ്‌റൈൻ), സിസ്റ്റർ വന്ദന, ലിജി. മരുമക്കൾ: ശോഭ, നിഷ (ഇരുവരും ബഹ്‌റൈൻ), ടോമി.

കെ.എം. പൊന്നൻ

പള്ളുരുത്തി: പെരുമ്പടപ്പ് കൊല്ലംപറമ്പിൽ കെ.എം. പൊന്നൻ (80) അന്തരിച്ചു. ഭാര്യ: പരേതയായ യശോദ. മക്കൾ: കെ.പി. മണിലാൽ (സി.പി.ഐ. ഇടക്കൊച്ചി ലോക്കൽ സെക്രട്ടറി), കെ.പി. സലിംകുമാർ (കേബിൾ ടി.വി. സ്റ്റാഫ്), കെ.പി. ദിലീപ് കുമാർ. മരുമക്കൾ: ഷൈലജ, നിഷ.

അസീസ് റാവുത്തർ

കോതമംഗലം: കെ.എസ്.കെ.ടി.യു. ജില്ലാ പ്രസിഡന്റും സി.പി.എം. ഏരിയ കമ്മിറ്റി അംഗവുമായ നെല്ലിക്കുഴി ആഞ്ഞേലിയിൽ അസീസ് റാവുത്തർ (70) അന്തരിച്ചു. എസ്.എഫ്.ഐ. രൂപവത്കരണ സമ്മേളനത്തിലും ഡി.വൈ.എഫ്.ഐ. രൂപവത്കരണ സമ്മേളനത്തിലും പ്രതിനിധിയായിരുന്നു. 1987-1992 കാലയളവിൽ നെല്ലിക്കുഴി പഞ്ചായത്ത് അംഗമായി. 2000-2005-ൽ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റും പിന്നീട് ജില്ലാ പഞ്ചായത്തംഗവുമായി. വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിരുന്നു. ഭാര്യ: മിസ. മക്കൾ: അൻസി, ബാദുഷ (കുറ്റിലഞ്ഞി സഹകരണ ബാങ്ക്), മിൻസി. മരുമക്കൾ: ഐഷ, നിയാസ് (വാരപ്പെട്ടി പഞ്ചായത്ത് സീനിയർ ക്ലാർക്ക്).

നാരായണൻ നായർ

പെരുമ്പാവൂർ: കൂവപ്പടി മാടമ്പിള്ളി നാരായണൻ നായർ (84) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ജയശ്രീ, രമണി, ഹരിദാസ് (കൂവപ്പടി പഞ്ചായത്ത് മുൻ അംഗം), അനിൽകുമാർ, സുനിൽകുമാർ (വ്യാസ വിദ്യാനികേതൻ സ്കൂൾ, തൊടാപ്പറമ്പ്). മരുമക്കൾ: രാജൻ, രവീന്ദ്രൻ, സിനി, രേഖ, മീര.

ഗീതാകുമാരി

കുറുപ്പംപടി: പ്രളയക്കാട് നരമംഗലത്ത് ഗീതാകുമാരി (65) അന്തരിച്ചു. ഭർത്താവ്: പരമേശ്വരൻ നമ്പൂതിരി. മക്കൾ: രേഖ, മീര, രൂപ. മരുമക്കൾ: ബിജു, അരുൺ, സന്ദീപ്.

കുഞ്ഞമ്മ

കൂത്താട്ടുകുളം: ഒലിയപ്പുറം കൊരട്ടിയിൽ കുഞ്ഞമ്മ (69) അന്തരിച്ചു. കിഴകൊമ്പ് ചേലക്ക നിരപ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: കൊരട്ടിയിൽ കുട്ടപ്പൻ. മക്കൾ: അനിൽ, ഇന്ദിര, അനീഷ്. മരുമക്കൾ: കല, സുകുമാരൻ.

സുധാകരൻ

പള്ളുരുത്തി: ജനതാ ജങ്ഷന് സമീപം കുന്നുങ്കൽ വീട്ടിൽ സുധാകരൻ (കുഞ്ഞുമോൻ- 68) അന്തരിച്ചു. ഭാര്യ: ജയ. മകൾ: ഗീതു. മരുമകൻ: അരുൺ.

കുഞ്ഞുവറിയത്

കറുകുറ്റി: വെമ്പിൽ വാളൂക്കാരൻ കുഞ്ഞുവറിയത് (96) അന്തരിച്ചു. ഭാര്യ: കാഞ്ഞൂർ പെരുമായൻ പരേതയായ ഫിലോമിന. മക്കൾ: പോൾ, പീറ്റർ, മേരി, സിസ്റ്റർ സിൻസി (മദർ എസ്.ഡി. കോൺവെന്റ് ചുണങ്ങംവേലി), ദേവസിക്കുട്ടി, ജോസഫ്. മരുമക്കൾ: പാപ്പച്ചൻ, മേരി, മേരി പീറ്റർ, ഉഷാ, അനിത. ശവസംസ്‌കാരം വെള്ളിയാഴ്ച 3-ന് സെയ്ന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.

മേരി

ഇലഞ്ഞി: പുഞ്ചാക്കുന്നേൽ മേരി (75) അന്തരിച്ചു. മുതലക്കോടം ചെമ്പരത്തി കുടുംബാംഗമാണ്. ഭർത്താവ്: ബേബി. മക്കൾ: ദീപ, ദീന, സുഭാഷ്, തോമസ്. മരുമക്കൾ: ജിജി, സിജോ, സിജി, നീതു. ശവസംസ്കാരം വെള്ളിയാഴ്ച 2.30-ന് ഇലഞ്ഞി സെയ്ന്റ് പീറ്റേഴ്സ് ആൻഡ് സെയ്ൻറ് പോൾസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

ലക്ഷ്മി വേലു

കോതമംഗലം: മുത്തംകുഴി വെങ്ങോല പുത്തൻപുര ലക്ഷ്മി വേലു (89) അന്തരിച്ചു. ഭർത്താവ്: വേലു. മക്കൾ: രാജപ്പൻ, ചെല്ലപ്പൻ, ശിവശങ്കരൻ, സുമതി. മരുമക്കൾ: രാധ, ശാന്ത, ചന്ദ്രിക. ശവസംസ്‌കാരം വെള്ളിയാഴ്ച 11-ന് വീട്ടുവളപ്പിൽ

ജോസഫ് പീറ്റർ

കോതമംഗലം: മലയിൻകീഴ് ഓലിയപ്പുറം ജോസഫ് പീറ്റർ (പീറ്റർ സാർ-91) അന്തരിച്ചു. സെയ്ന്റ് ജോർജ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകനും കോതമംഗലം പബ്ലിക് ലൈബ്രറി സ്ഥാപകനും കോതമംഗലം സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായിരുന്നു. സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പ്രസിഡന്റും ജനതാദൾ മുൻ നിയോജകമണ്ഡലം പ്രസിഡന്റും ആയിരുന്നു. ഭാര്യ: മേരി, ആലുവ വാഴക്കുളം കട്ടക്കയം കുടുംബാംഗം. മക്കൾ: റോമിയോ ജോസഫ് (റിട്ട. ഹെഡ്മാസ്റ്റർ), ഗീത ജോസഫ് (റിട്ട. പ്രൊഫ. ന്യൂമാൻ കോളേജ്, തൊടുപുഴ), പുഷ്പ പോൾ, ജയ ടോണി, തോമസ് ജോസഫ് (സെയിൽസ് മാനേജർ, സ്റ്റാർ ഹെൽത്ത്), ടോണി ജോസഫ് (ലൈബ്രേറിയൻ, രാജഗിരി കോളേജ് ഓഫ് എൻജിനീയറിങ്, കാക്കനാട്), പരേതനായ ബോബി. മരുമക്കൾ: റാണി റോമിയോ കുളങ്ങര മൂക്കന്നൂർ, ഡോ. സി.ജെ. ജോസഫ് ചെമ്പകശ്ശേരി വിളക്കുമാടം, പോൾ അരീക്കാട്ട് കാരൂർ, ടോണി ശങ്കുരിക്കൽ ഞാറയ്ക്കൽ, ഷൈനി തോമസ് പനയ്ക്കൽ പാലാ, അൽക്കാ ഷെറിൻ ടോണി തടത്തിൽ നെച്ചിപ്പുഴൂർ, റീന ബോബി ചൊവ്വക്കാരൻ ഒല്ലൂർ (ഓസ്ട്രിയ).

ലില്ലി

കൂനമ്മാവ്: തേങ്ങാപ്പുരയ്ക്കൽ വീട്ടിൽ ലില്ലി (71) അന്തരിച്ചു. ഭർത്താവ്: പരേതനായ ചീക്കു. മക്കൾ: ബെന്നി, ബോണി. മരുമക്കൾ: അനുഷ, ജിസ്‌ന. ശവസംസ്‌കാരം വെള്ളിയാഴ്ച 9-ന് കൂനമ്മാവ് സെയ്ന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ.

ടി.പി. മുരളീധരൻ

വൈറ്റില: പുഷ്പാഞ്ജലിയിൽ ടി.പി. മുരളീധരൻ (67) അന്തരിച്ചു. ഭാര്യ: സുകുമാരി മേനോൻ (എജ്യൂക്കേഷണൽ ഓഫീസർ, ഭാരതീയ വിദ്യാഭവൻ, കൊച്ചി).

നാരായണൻ

ചെത്തിക്കോട്: കിടങ്ങാട്ടുക്കുന്നേൽ ഇഞ്ചിപ്പറമ്പിൽ നാരായണൻ (97) അന്തരിച്ചു. മക്കൾ: കൃഷ്ണൻ, സരസു, ഉഷ. മരുമക്കൾ: വത്സൻ, ഗോപി, ഉഷ.

ജോയി

കോതമംഗലം: കുത്തുകുഴി പുന്നച്ചാലി വീട്ടിൽ ജോയി (71) അന്തരിച്ചു. കോതമംഗലം ചുമട്ടുതൊഴിലാളി യൂണിയൻ മുൻ ജില്ലാ സെക്രട്ടറിയാണ്. ഭാര്യ: ലില്ലി, അങ്കമാലി കവരപ്പറമ്പ് മേനാച്ചേരി കുടുംബാംഗം. മക്കൾ: മിനു (യു.എ.ഇ.), ജൂലി (യു.എ.ഇ.), ലാർസൻ (മാക്ളിയോർട്‌സ്‌ ഫാർമസ്യൂട്ടിക്കൽസ്). മരുമക്കൾ: ബിജോയി (യു.എ.ഇ.), ജിൻേറാ (യു.എ.ഇ.). ശവസംസ്കാരം വെള്ളിയാഴ്ച 3.30-ന് കുത്തുകുഴി സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

ചന്ദ്രിക

കൊങ്ങോർപ്പിള്ളി: മാടമ്പി മഠത്തിപ്പറമ്പിൽ ചന്ദ്രിക (60) അന്തരിച്ചു. കാഞ്ഞൂർ തട്ടാംപടി മൂവാറ്റി കുടുംബാംഗമാണ്. ഭർത്താവ്: സുബ്രഹ്മണ്യൻ. മക്കൾ: സുബിൻ, എബിൻ. മരുമകൾ: നീതു.

സ്‌കറിയ കുരുവിള

മൂവാറ്റുപുഴ: വാളകം വെളിയത്ത് സ്‌കറിയ കുരുവിള (96) അന്തരിച്ചു. ഭാര്യ: പരേതയായ സാറാമ്മ കായനാട് നെടുങ്ങാമറ്റം കുടുംബാംഗം. മക്കൾ: ഏലിയാമ്മ, മേരി, അബ്രഹാം സ്‌കറിയ (ബസിനസ്, പെരുവംമൂഴി), അന്നമ്മ, സൂസൻ, മോളി, കുരുവിള (വില്ലേജ് ഓഫീസ്, വെള്ളൂർക്കുന്നം). മരുമക്കൾ: വർഗീസ് കണ്ണങ്ങനാപ്പിള്ളിൽ, ചെറിയ ഓണിശ്ശേരിത്തോട്ടത്തിൽ, ഏലിയാമ്മ ചാരുനിലത്തിൽ, പ്രസാദ് പാപ്പാലിൽ, പാസ്റ്റർ വർഗീസ് തെക്കേത്തൊട്ടിയിൽ, ജോൺസൺ പൂനാക്കുടിയിൽ, പെണ്ണമ്മ മംഗലത്ത്. ശവസംസ്‌കാരം വെള്ളിയാഴ്ച 12.30-ന് വാളകം ഐ.പി.സി. ഹെബ്രോൺ സഭാ സെമിത്തേരിയിൽ.

പാത്തുക്കുട്ടി

മൂവാറ്റുപുഴ: പുളിഞ്ചുവട് കവല പടിഞ്ഞാറെച്ചാലിൽ പാത്തുക്കുട്ടി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ മക്കാർ. മക്കൾ: സലിം, ഖാദർ, മുഹമ്മദ്, നസീറ, റഷീദ, ഷൈല, സുബൈർ. മരുമക്കൾ: ഹമീദ്, ബഷീർ, മജീദ്, കുൽസുംബീവി, സുബൈദ, മറിയംബീവി, സുനിത.

പി.എൻ. കനകവല്ലി

കടുങ്ങല്ലൂർ: വട്ടോളിപ്പറമ്പിൽ പി.എൻ. കനകവല്ലി (74) അന്തരിച്ചു. കാലടി പുന്നക്കാട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി. സോമസുന്ദരൻ നായർ (റിട്ട. ബിനാനി സിങ്ക്). മക്കൾ: ശ്രീകുമാർ (ഇൻഫോപാർക്ക്), ജയകുമാർ (ദക്ഷിണ െറയിൽവേ). മരുമക്കൾ: രേഖ (കേരള പോലീസ്), രജിത (പൊതുമരാമത്ത് വകുപ്പ്.) ശവസംസ്കാരം വെള്ളിയാഴ്ച 9.30-ന് വീട്ടുവളപ്പിൽ.

Leave a Reply

Latest News

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പൊലീസിനായി...

More News