Sunday, September 26, 2021

നിര്യാതരായി

Must Read

ചന്ദ്രമതി

വൈപ്പിൻ: ചെറായി ഗൗരീശ്വരം കൈരളി റോഡിൽ പുതുക്കാട്ട് ചന്ദ്രമതി (93) അന്തരിച്ചു. റിട്ട. അദ്ധ്യാപികയാണ്. ഭർത്താവ്: പരേതനായ ബാഹുലേയൻ. മക്കൾ: ഉഷ, വിനയകുമാർ, സഞ്ജയ് കുമാർ, സവിത് കുമാർ. മരുമക്കൾ: വിജയകുമാർ‍, ഷീബ, അജിത, സുജ. സഞ്ചയനം ഞായറാഴ്ച 8.30-ന്.

സെബാസ്റ്റ്യൻ

പറവൂർ: പയ്യപ്പിള്ളി സെബാസ്റ്റ്യൻ (67) അന്തരിച്ചു. ഭാര്യ: ലില്ലി. മക്കൾ: സ്റ്റിഫി, സിമ്പിളി. മരുമക്കൾ: സുനി, ജിബിൻ.

എം.ജി. പ്രഭാകരൻ

കാക്കനാട്: പടമുകൾ താണപാടം എം.ജി. പ്രഭാകരൻ (75) അന്തരിച്ചു. ഭാര്യ: ഓമന. മക്കൾ: എം.പി. സിനി, എം.പി. രാജേഷ്. മരുമക്കൾ: സി.വി. വിജയൻ, ദിവ്യ രാജേഷ്.

അന്നക്കുട്ടി

കിഴക്കമ്പലം: കളമ്പാട്ട് അന്നക്കുട്ടി (86) അന്തരിച്ചു. ഭർത്താവ്: പരേതനായ കുര്യാക്കോ. മക്കൾ: പോൾ, തങ്കച്ചൻ, സോളി, സോയി (പ്രിൻസിപ്പൽ, സെയ്ന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ, കിഴക്കമ്പലം), മിനി, സുനി. മരുമക്കൾ: ലിസി, സൂസൻ, വർഗീസ്, ബാബു, നിക്സൺ, റോണി (സെയ്ന്റ് ഫ്രാൻസിസ്, ഹൈസ്കൂൾ, ആലുവ). ശവസംസ്കാരം വ്യാഴാഴ്ച 10-ന് കിഴക്കമ്പലം സെയ്ന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

പഴയ വീട് പൊളിക്കുന്നതിനിടെ ഭിത്തി വീണ് തൊഴിലാളി മരിച്ചു

കുറുപ്പംപടി: പഴയ വീട് പൊളിച്ചുനീക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. അല്ലപ്ര ആശാരിമോളം അമ്പലപ്പറമ്പിൽ വിജയൻ (80) ആണ് മരിച്ചത്. ബുധനാഴ്ച 11-ന് രായമംഗലം പീച്ചനാമുകളിൽ പഴയ വീട് ബ്രേക്കർ ഉപയോഗിച്ച് പൊളിക്കുന്നതിനിടെയാണ് അപകടം. ഭിത്തിയുടെ അടിയിൽപ്പെട്ട തൊഴിലാളിയെ ആദ്യം പെരുമ്പാവൂരിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പഴയ വീട് പൊളിച്ചുനീക്കി പുതിയത് പണിയാൻ കരാറെടുത്ത കോൺട്രാക്ടറുടെ തൊഴിലാളിയാണ് വിജയൻ. ഭാര്യ: അംബിക. മകൻ: അരവിന്ദ്.

വി.കെ. രാജൻ

കോതമംഗലം: നേര്യമംഗലം മണിയൻപാറ വെള്ളച്ചാലിൽ വി.കെ. രാജൻ (78) അന്തരിച്ചു. ഭാര്യ: ഭാരതി, തെള്ളിയാങ്കൽ കുടുംബാംഗം. മക്കൾ: ഷാജി (എക്സൈസ്, അടിമാലി), പ്രകാശ്, പരേതനായ സന്തോഷ്. ശവസംസ്കാരം വ്യാഴാഴ്ച 12.30-ന് വീട്ടുവളപ്പിൽ.

രാമകൃഷ്ണൻ

പിറവം: കക്കാട് മണിമലയിൽ രാമകൃഷ്ണൻ (82) അന്തരിച്ചു. ഭാര്യ: അംബുജാക്ഷി. മക്കൾ: രജനി, സിന്ധു, റെജി. മരുമക്കൾ: അംബുജാക്ഷൻ, കുഞ്ഞുമോൻ, സൗമ്യ.

ഷാഹുൽ ഹമീദ്

കോലഞ്ചേരി: പട്ടിമറ്റം ചെങ്ങര കാരെക്കട്ടിൽ പരേതനായ കൊച്ചുപിള്ളയുടെയും ചിത്തുമ്മയുടെയും മകൻ ഷാഹുൽ ഹമീദ് (36) അന്തരിച്ചു. സഹോദരൻ: ബാവ.

നസീമ ഹജ്ജുമ്മ

കോലഞ്ചേരി: ചീനിക്കുഴി കൊറ്റനാട്ടുപാറ നസീമ ഹജ്ജുമ്മ (63) അന്തരിച്ചു. ഭർത്താവ്: ഹാജി ആലി കൊച്ചാഹമ്മദ്. മക്കൾ: സലീം, ആത്തിക്ക, പരേതയായ നസീറ. മരുമക്കൾ: മുഹമ്മദ്‌, ഇബ്രാഹിം, അനീസ. ഖബറടക്കം വ്യാഴാഴ്ച പെരുമാനി കുര്യത്തോൾ മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

ശോശാമ്മ

മൂവാറ്റുപുഴ: കായനാട് ഓലക്കാട്ട് ശോശാമ്മ ചാണ്ടി (82) അന്തരിച്ചു. ഭർത്താവ്: പരേതനായ ചാണ്ടി. വെളിയനാട് വേഴവേലിൽ കുടുംബാംഗമാണ്. മക്കൾ: വത്സ, ലിസി, ലൈസ, സാജു, ബിജു. മരുമക്കൾ: ചാർളി, ബേബി, ജോസ്, സിജി, ജീന. ശവസംസ്കാരം വ്യാഴാഴ്ച 2-ന് കായനാട് സെയ്ന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

ഡോ. പി.എം. ചാക്കോ

കൊച്ചി: പുരക്കൽ ഡോ. പി.എം. ചാക്കോ (70) കടവന്ത്ര ഇന്ദിരാനഗറിലെ വീട്ടിൽ അന്തരിച്ചു. എറണാകുളം മെഡിക്കൽ സെന്ററിൽ പ്ലാസ്റ്റിക്‌ സർജനായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ഡോ. റീബി ചാക്കോ, ചെമ്പിൽ ചെറുകോത്ത് കുടുംബാംഗമാണ്. മക്കൾ: നവീൻ മാത്യു (ദുബായ്), ശീതൾ ജോർജ് (ചിക്കാഗോ). മരുമക്കൾ: ജോർജ് വർഗീസ് പാറേട്ട് (ചിക്കാഗോ), സൗമ്യ മാത്യു (ദുബായ്). ശവസംസ്‌കാരം വ്യാഴാഴ്ച 11-ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം എളംകുളം സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻ ചർച്ച്‌ സെമിത്തേരിയിൽ.

ആൻഡ്രു ലോപ്പസ്

വടുതല: തുണ്ടിപ്പറമ്പിൽ പീറ്റർ ലോപ്പസിന്റെ മകൻ ആൻഡ്രു ലോപ്പസ് (47) അന്തരിച്ചു. ഭാര്യ: ബിഫി. മക്കൾ: ആൻ മരിയ, അഞ്ജലീന, ജോസഫ് ആഗ്നേൽ. ശവസംസ്കാരം വ്യാഴാഴ്ച 3.30-ന് ചാത്യാത്ത് മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.

മേരി

മരട്: തെക്കുംപുറത്ത് മേരി (72) അന്തരിച്ചു. ഭർത്താവ്: പരേതനായ സെബാസ്റ്റ്യൻ. മക്കൾ: ബിജു, ബിനു, ബിന്ദു, ബീന. മരുമക്കൾ: സീന, ബ്ലസി, നെൽസൺ, പീറ്റർ. ശവസംസ്കാരം വ്യാഴാഴ്ച 3-ന് തൈക്കൂടം സെയ്ന്റ് റാഫേൽസ് പള്ളി സെമിത്തേരിയിൽ.

ബേബി ആന്റണി

കൊച്ചി: പൊറ്റക്കുഴി ചെളിപ്പറമ്പിൽ ബേബി ആന്റണി (67) അന്തരിച്ചു. ഭർത്താവ്: ആന്റണി, ദീപ സ്റ്റുഡിയോ ഉടമയാണ്. മക്കൾ: ഡിജു, ദീപ. മരുമക്കൾ: ഷാജി, ക്രിസ്മ. ശവസംസ്കാരം വ്യാഴാഴ്ച 9-ന് പൊറ്റക്കുഴി പള്ളി സെമിത്തേരിയിൽ.

ഇബ്രാഹിം

പള്ളുരുത്തി: കെ.എം.പി. നഗർ കളപ്പുരയ്ക്കൽ വീട്ടിൽ (പുത്തൻപുര) ഇബ്രാഹിം (74) അന്തരിച്ചു. ഭാര്യ: കലൂർ കൈപ്പള്ളി കുടുംബാംഗം കമറുന്നീസ. മക്കൾ: റിജാസ്, റിൻസില. മരുമക്കൾ: സനൂബ്, തൻസീം.

കെ.കെ. സജീവൻ

പള്ളുരുത്തി: കിഴക്കെ കിളിക്കൂടയിൽ കെ.കെ. സജീവൻ (66) അന്തരിച്ചു. ഐലൻഡ് ടാക്‌സി ട്രാവൽസ് മാനേജരായിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: സരിത, സവിത. മരുമക്കൾ: ശ്യാംപ്രസാദ്, കെ.ബി. ബിജു. ശവസംസ്കാരം വ്യാഴാഴ്ച 12-ന് പള്ളുരുത്തി ശ്മശാനത്തിൽ.

പി.കെ. നാരായണൻ

അങ്കമാലി: പുളിയനം സൗത്ത് പണിക്കശ്ശേരി വീട്ടിൽ പി.കെ. നാരായണൻ ((86) അന്തരിച്ചു. പുളിയനം പ്രദേശത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്. സി.പി.എം. പുളിയനം ബ്രാഞ്ച് അംഗം, അങ്കമാലി റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) എക്സിക്യുട്ടീവ് അംഗം, പുളിയനം ക്ഷീരോത്പാദക സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ദേവകി. മക്കൾ: സുജാത, അശോകൻ, സുരേന്ദ്രൻ (അബുദാബി), ഷാജി, ഹേമ. മരുമക്കൾ: രമണി, പ്രിയ, നിഷ, ജയൻ, പരേതനായ അജയൻ. ശവസംസ്കാരം വ്യാഴാഴ്ച 10-ന് വീട്ടുവളപ്പിൽ.

പി.ഡി. സെബാസ്റ്റ്യൻ

ഏലൂർ: ഏലൂർ ഡിപ്പോ പയ്യപ്പിള്ളി വീട്ടിൽ പി.ഡി. സെബാസ്റ്റ്യൻ (73) അന്തരിച്ചു. ഭാര്യ: പരേതയായ പോൺസി. മകൻ: ഡിജി. മരുമകൾ: നീനു.

ഫ്രാൻസിസ്

മരട്: വി.പി. പീറ്റർ റോഡ് മാളിയേക്കൽ കാഷ് മിറസ് ഫ്രാൻസിസ് (66) അന്തരിച്ചു. തൃപ്പൂണിത്തുറ ജിതിൻ ടൈംസ് ഉടമയാണ്. ഭാര്യ: ജാൻസി, മരട് കോന്നുള്ളി കുടുംബാംഗം. മക്കൾ: ജിതിൻ, ജിജി. മരുമക്കൾ: ബിസ്മി, ജിജോ. ശവസംസ്കാരം വ്യാഴാഴ്ച 11-ന് മരട് മൂത്തേടം സെമിത്തേരി ചാപ്പലിൽ.

റോസി

ആലുവ: മാഞ്ഞൂരാൻ റോസി (76) അന്തരിച്ചു. കിഴക്കമ്പലം കുടിശ്ശേരി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ അഗസ്റ്റിൻ സേവ്യർ. മക്കൾ: വിൻ മാഞ്ഞൂരാൻ, ഷീനി ഡൊമിനിക്, ലിനി രാജേഷ്.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News