Monday, September 27, 2021

നിര്യാതരായി

Must Read

ഫാത്തിമ ഖാലിദ്

ഫോർട്ടുകൊച്ചി: കോഞ്ചേരി മെഹബൂബ് പാർക്കിന്‌ സമീപം ഫാത്തിമ ഖാലിദ് (86) അന്തരിച്ചു. ഭർത്താവ്: പരേതനായ ആർ.കെ. ഖാലിദ്. മക്കൾ: ഹംസ, മുഹമ്മദ്, നാസർ, സുൽഫിക്കർ, റഹ്‌മത്ത്, ആസിയ, അസീന, അസൂറ, പരേതരായ സലാം, സാറ. മരുമക്കൾ: ബഷീർ, ഹംസക്കോയ, ഷബീർ, ഹംസ, ഷീബ, റംല, ബാനു, മറിയം ബീവി, പരേതനായ അഷ്‌റഫ്.

ജിൻസ് വി. പോൾ

പെരുമ്പാവൂർ: കൂവപ്പടി കാവുംപുറം വെട്ടിക്കനാക്കുടി പരേതനായ പൗലോസിന്റെ മകൻ ജിൻസ് വി. പോൾ (43) അന്തരിച്ചു. ഭാര്യ: ഐമുറി ഉതുപ്പാൻ കുടുംബാംഗം ബിസി. മക്കൾ: ഗോഡ്‌ലി, ഗോഡ്സൻ. മാതാവ്: കാലടി കുന്നപ്പിള്ളി കുടുംബാംഗം റോസി. കൂവപ്പടി പവിഴം റൈസ് മിൽ കമ്പനിയിലെ ഓയിൽ വിഭാഗം ജനറൽ മാനേജരാണ്‌ ജിൻസ്. ശവസംസ്കാരം ബുധനാഴ്ച 3.30-ന് ഐമുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.

സി.സി. മത്തായി

പോത്താനിക്കാട്: പുളിന്താനം ചിറ്റേത്ത് സി.സി. മത്തായി (97) അന്തരിച്ചു. ഭാര്യ: കോതമംഗലം തടിക്കൂട്ടിൽ സാറാമ്മ. മക്കൾ: പരേതനായ തങ്കച്ചൻ, ആനി, െജസി, വത്സ വിത്സൻ. മരുമക്കൾ: കുഞ്ഞമ്മ, പരേതനായ മത്തായി മാപ്പിളകുടിയിൽ പുളിന്താനം, പരേതനായ ചെറിയാൻ കരിമ്പനയ്ക്കൽ കോഴിപ്പിള്ളി, എൽദോസ് കൂർപ്പിള്ളിൽ കറുകടം, സരിത. ശവസംസ്കാരം ബുധനാഴ്ച 1-ന്‌ പുളിന്താനം സെയ്ന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

ജോസഫ് പാദുവ

ചേരാനല്ലൂർ: തട്ടായത്ത് വീട്ടിൽ ജോസഫ് പാദുവ (68) അന്തരിച്ചു. ഭാര്യ: ലൂസി ജോസഫ്. മക്കൾ: ഫ്രാൻസിസ് സ്‌ട്രോണി, ബ്രിഡ്‌ലിൻ. മരുമകൾ: ഫീന. ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 9.30-ന് ചേരാനല്ലൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.

മജീദ് മൗലവി

പെരുമ്പാവൂർ: മാറമ്പിള്ളി കുന്നത്തുകര റഹ്മത്ത് മൻസിലിൽ മജീദ് മൗലവി (85) അന്തരിച്ചു. ഭാര്യ: സഫിയ. മക്കൾ: നസറുദ്ദീൻ, ഷാജഹാൻ, റഹ്മത്തുള്ള, മെഹർബാൻ, റഹ്മത്ത്, റഫീക്ക, ഇസ്മയിൽ, സെയ്തുമുഹമ്മദ്, സിദ്ദിഖ്, പരേതയായ റംല.

ശാരദ

കാരണക്കോടം: കളത്തിപ്പറമ്പിൽ ശാരദ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: ഉദയൻ, മാധുരി, മായ, പരേതരായ മോഹനൻ, അശോകൻ. മരുമക്കൾ: രാധ, ലത, ജാൻസി, സലാം, ബിജു.

സി.എം. അലി

മാഞ്ഞാലി: ചന്തപ്പാടത്ത് സി.എം. അലി (72) അന്തരിച്ചു. ഭാര്യ റസിയ. ആലുവ കോട്ടിലാൻ കുടുംബാംഗം. മക്കൾ: സിയാദ്, നിഷാദ്, ഫാസില, അൻവർ. മരുമക്കൾ: ഷലജ, സജിത, മഹ്‌റൂഫ്, ജസീറ.

വർഗീസ് തെക്കേക്കര

പിറവം: കോന്നി തെക്കേക്കര വീട്ടിൽ വർഗീസ് തെക്കേക്കര (73) ന്യൂയോർക്കിൽ അന്തരിച്ചു. വേൾഡ് മലയാളി കൗൺസിൽ സ്ഥാപകാംഗം, ഗ്ലോബൽ അഡ്വൈസറി ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: മറിയാമ്മ, കോന്നി ഞൊഴുവേലിൽ കുടുംബാംഗം. മക്കൾ: ഡോ. അൻസു, അനീജ. മരുമക്കൾ: ഡോ. പ്രിൻസ്, അപ്പു എബി ടോം. (എല്ലാവരും യു.എസ്.എ.). ശവസംസ്കാരം ബുധനാഴ്ച 9-ന് എൻ.വൈ. മെൽവിൽ സെമിത്തേരിയിൽ.

വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

പാറക്കടവ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പാറക്കടവ് ചിറ്റേത്ത് വീട്ടിൽ സി.കെ. മോഹനൻ (55) മരിച്ചു. ജൂൺ 21-ന് ആലുവ മുട്ടത്ത്‌, റോഡ്‌ മുറിച്ചുകടക്കുമ്പോൾ ലോറിയിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന്, ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ്‌ മരിച്ചത്‌. ഭാര്യ: വനജ. മക്കൾ: ശബരീഷ്, ശാരിക.

മഹിളാമണി

എഴുപുന്ന: പാലത്തറ വീട്ടിൽ മഹിളാമണി (60) അന്തരിച്ചു. ഭർത്താവ്: കുഞ്ഞപ്പൻ. മക്കൾ: സജിനി, സനിൽ, സലിൻ. മരുമക്കൾ: സജു, അഖില.

ഗിൽബിൻസ്

പിറവം: കല്ലംപറമ്പിൽ ചാക്കോയുടെ മകൻ ഗിൽബിൻസ് (36) അന്തരിച്ചു. മാതാവ്: ഏലിക്കുട്ടി. സഹോദരങ്ങൾ: ബിൽബിൻസ്, ആൽബിൻസ്, സിൽവി. ശവസംസ്കാരം ബുധനാഴ്ച 2-ന്‌ പിറവം വലിയപള്ളി സെമിത്തേരിയിൽ.

ജിൻസ് വി. പോൾ

പെരുമ്പാവൂർ: കൂവപ്പടി കാവുംപുറം വെട്ടിക്കനാക്കുടി പരേതനായ പൗലോസിന്റെ മകൻ ജിൻസ് വി. പോൾ (43) അന്തരിച്ചു. കൂവപ്പടി പവിഴം റൈസ് മിൽ കമ്പനിയിലെ ഓയിൽ വിഭാഗം ജനറൽ മാനേജരായിരുന്നു. ഭാര്യ: ഐമുറി ഉതുപ്പാൻ കുടുംബാംഗം ബിസി. മക്കൾ: ഗോഡ്‌ലി, ഗോഡ്സൻ. മാതാവ്: കാലടി കുന്നപ്പിള്ളി കുടുംബാംഗം റോസി. ശവസംസ്കാരം ബുധനാഴ്ച 3.30-ന് ഐമുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.

നൂറൂദ്ദീൻ ഹാജി

ആലുവ: കുട്ടമശ്ശേരി സ്‌കൂളിന് സമീപം താമസിക്കുന്ന പടിഞ്ഞാറേ പറമ്പിൽ നൂറുദ്ദീൻ ഹാജി (70) അന്തരിച്ചു. ഭാര്യ: സഫിയ കുഴിക്കാട്ടിൽ. മക്കൾ: മഅസൂമ, നസീമ, സാബിത്ത്. മരുമക്കൾ: ഷമീർ, മൊയ്തീൻ, ഹുസ്‌ന.

ത്രേസ്യാമ്മ

മൂലംകുഴി: പുന്നയ്ക്കൽ ത്രേസ്യാമ്മ ജോസഫ് (74) അന്തരിച്ചു. കടുത്തുരുത്തി കച്ചോലംകാലായിൽ കുടുംബാംഗമാണ്. ഭർത്താവ്: പി.വി. ജോസഫ്. വില്ലിങ്ടൺ ഐലൻഡ് മദർലാൻഡ് ഷിപ്പിങ്‌ സർവീസ് മാനേജിങ്‌ പാർട്ണറാണ്‌. മക്കൾ: ജോളി ജോസഫ് (ഐലൻഡ്), ജെസി ജോസഫ്, ജോഷി ജോസഫ് (ദുബായ്). മരുമക്കൾ: ജോളി പുത്തിരിയക്കൽ, നീതു പുത്തൻപുരയ്ക്കൽ. ശവസംസ്‌കാരം ബുധനാഴ്ച 4-ന് ഫോർട്ടുകൊച്ചി വെളി ഇൻഫന്റ് ജീസസ് ചർച്ച് സെമിത്തേരിയിൽ.

ആലീസ്

പെരുമ്പാവൂർ: ഒളശ്ശ മുപ്പാത്തിയിൽ ആലീസ് (83) അന്തരിച്ചു. ഭർത്താവ്: എം.സി. ജോൺ. മക്കൾ: ജോൺസൺ, ജീന. മരുമക്കൾ: സാലിക്കുട്ടി, എബ്രഹാം ചെമ്പോല. ശവസംസ്‌കാരം 26-ന് 11-ന് കോട്ടയം അയ്മനം ബ്രദറൺ സെമിത്തേരിയിൽ.

എം.വി. ജോർജ്

പഴന്തോട്ടം: മേലേത്ത്‌ എം.വി. ജോർജ് (65) അന്തരിച്ചു. ഗവ. കോൺട്രാക്ടർ ആയിരുന്നു. മക്കൾ: ജിനു ജോർജ് (ഗവ.കോൺട്രാക്ടർ), ജിന്റു (നഴ്സ്, ദുബായ് ).മരുമക്കൾ : നീന, അനീഷ് (ദുബായ്).

ഇ.കെ. മുരളീധരൻ മാസ്റ്റർ

പള്ളുരുത്തി: എസ്.എൻ.ഡി.പി. യോഗം അസി. സെക്രട്ടറിയും കോൺഗ്രസ്-എസ് സംസ്ഥാന സെക്രട്ടറിയുമായ പള്ളുരുത്തി ഈട്ടുമ്മൽ വീട്ടിൽ ഇ.കെ. മുരളീധരൻ മാസ്റ്റർ (77) അന്തരിച്ചു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന ഗോവിന്ദാനന്ദ സ്വാമികളുടെ മകളുടെ മകനാണ്‌. കവി, ഗ്രന്ഥകാരൻ, സാംസ്‌കാരിക പ്രവർത്തകൻ, പ്രഭാഷകൻ എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. മട്ടാഞ്ചേരി ഹാജി ഈസാ ഹാജി മൂസാ സ്കൂളിൽ പ്രധാനാധ്യാപകൻ, എസ്.എൻ.ഡി.പി. യോഗം ഡയറക്ടർ ബോർഡ് അംഗം, ഇൻസ്പെക്ടിങ് ഓഫീസർ, കൗൺസിലർ, കവിസമാജം പ്രസിഡന്റ്, കേരള സാഹിത്യ മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. കേരള സാക്ഷരതാ മിഷന്റെ ഡയറക്ടറായും പ്രവർത്തിച്ചുവരികയായിരുന്നു. ഗുരുദേവ പഥങ്ങളിലൂടെ, ശ്രീമദ് ഗോവിന്ദാനന്ദ സ്വാമികൾ, സ്മൃതിതാളം തുടങ്ങിയ ഗ്രന്ഥങ്ങൾ എഴുതി.

ഭാര്യ: കെ.പി. പാവന. മകൾ: അനു. മരുമകൻ: എസ്. അരുൺ.

ഖദീജ

ആലുവ: നാലാംമൈൽ മെഴുക്കാട്ടിൽ (തറയിൽ) ഖദീജ (67) അന്തരിച്ചു. ഭർത്താവ്: കെ. മക്കാർ. മക്കൾ: സഫിയ, ബേനസീർ, ഷീബ, ജാഷില, കബീൽ. മരുമക്കൾ: അബ്ദുല്ലക്കുട്ടി, ഷൗക്കത്ത്, നജീബ്, സാദിഖ്, നിബിത.

എ.എസ്. അനന്തൻ

ചെറായി: മുനമ്പം ആനാമ്പലം എ.എസ്. അനന്തൻ (71) അന്തരിച്ചു. മുനമ്പം മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ്, എസ്.എൻ.ഡി.പി. യോഗം മുനമ്പം ശാഖാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ രജനി, രമണി. മക്കൾ: ബിജു, ഷിജു (ആരാധന ഹോട്ടൽ), ഷിബി. മരുമക്കൾ: മഞ്ജു, രാധിക, കൃഷ്ണൻകുട്ടി.

ആമിനാബി

കരുമാല്ലൂർ: ആലങ്ങാട് പാനായിക്കുളം പൂതാപ്പറമ്പിൽ വീട്ടിൽ ആമിനാബി (93) അന്തരിച്ചു. അന്നമനട കണ്ടരുമഠം കുടുംബാംഗമാണ്. നിയമസഭാ മുൻ സ്പീക്കർ കെ.എം. സീതിയുടെ സഹോദരീപുത്രിയാണ്. ഭർത്താവ്: പരേതനായ കൊച്ചുമൊയ്ദീൻ. മക്കൾ: നസീം, റസിയ, അബ്ദുൽ റഹീം, ഫാത്തിമ, നാസർ, അബ്ദുല്ല, അബ്ദുൽ സലാം. മരുമക്കൾ: അബ്ദുള്ള (റിട്ട. എക്‌സിക്യുട്ടീവ് ഡയറക്ടർ എസ്.ഇ.യു. ഫൗണ്ടേഷൻ), ഡോ. അബ്ബാസ്, ഡോ. മൊയ്ദീൻ, സമീറ നാസർ, ബുഷ്‌റ അബ്ദുല്ല, ഷെറിൻ സലാം, പരേതയായ സമീറ..

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News