Sunday, September 26, 2021

നിര്യാതരായി

Must Read

ഹരിഹരൻ

പറവൂർ: ചിറ്റാറ്റുകര പട്ടണം അന്തിക്കാട് വീട്ടിൽ ഹരിഹരൻ (59) അന്തരിച്ചു. ഭാര്യ: കാഞ്ചന. മക്കൾ: ഹരിത, സരിത.

കോവിഡ് ബാധിച്ച് മരിച്ചു

പെരുമ്പാവൂർ: കുമ്മനോട്ടുമഠത്തിൽ കെ.കെ. ഗോവിന്ദപ്പണിക്കർ (അപ്പു- 80) കോവിഡ് ബാധിച്ച് മരിച്ചു. കുന്നത്തുനാട് നിയോജകമണ്ഡലം ആർ.എസ്.പി. സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പത്മിനി. സഹോദരങ്ങൾ: പരേതനായ രാഘവൻ കർത്താവ്, ബബ്ബലൻ കർത്താവ് (മുൻ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി മെംബർ), വിജയൻ പണിക്കർ (ഫോറസ്റ്റ് കോളേജ് കോയമ്പത്തൂർ), ബാബു രാജേന്ദ്രൻ (കേരള കോൺഗ്രസ് എം. എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്), സരോജിനി കുഞ്ഞമ്മ, സുനന്ദ കുഞ്ഞമ്മ, സുമതി കുഞ്ഞമ്മ.

എ.എസ്. മൈതീൻ

മൂവാറ്റുപുഴ: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് മൂവാറ്റുപുഴ ആനിക്കാട് മുള്ളൻകുഴിയിൽ എ.എസ്. മൈതീൻ (86) അന്തരിച്ചു. സി.പി.എം. മുൻ ആവോലി ലോക്കൽ സെക്രട്ടറി, മൂവാറ്റുപുഴ ഏരിയ കമ്മിറ്റി മുൻ അംഗം, കെ.എസ്.കെ.ടി.യു. ഏരിയ കമ്മിറ്റി മുൻ അംഗം, ആനിക്കാട് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം. ആനിക്കാട് ബ്രാഞ്ച് അംഗമാണ്. ആവോലിയിലെ ഇട്ടിയേക്കാട്ട് മിച്ചഭൂമി സമരം, ഊരമനയിലെ കർഷകത്തൊഴിലാളി സമരം എന്നിവ ഉൾപ്പെടെ നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

ഭാര്യ: ഫാത്തിമ. മക്കൾ: സാറാമ്മ, നസീമ (തൊടുപുഴ മുട്ടം കോടതി മുൻ ജീവനക്കാരി), പരേതനായ കബീർ (മുൻ എംപ്ലോയ്‌മെന്റ് ഓഫീസർ). മരുമക്കൾ: ഷാഹുൽ ഹമീദ് (കൊടകര), ഐഷ (മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതി മുൻ ജീവനക്കാരി), പരേതനായ നൗഷാദ്.

പീയൂസ്

പറവൂർ: കൈതാരം പഴങ്ങാട്ടുവെളി കളത്തറ വക്കോ പീയൂസ് (62) അന്തരിച്ചു. ഭാര്യ: റീത്ത. മക്കൾ: റിൻസി, റിബിൻ. മരുമക്കൾ: ആന്റണി, സിബി. ശവസംസ്‌കാരം ചൊവ്വാഴ്ച ഒൻപതിന് കോട്ടുവള്ളി സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

കോര വർക്കി

മൂവാറ്റുപുഴ: വാളകം ചാത്തനേടത്ത് കോര വർക്കി (102) അന്തരിച്ചു. ഭാര്യ: പരേതയായ അന്നമ്മ, കുന്നയ്ക്കാൽ ഒളമലക്കുഴി കുടുംബാംഗം. മക്കൾ: മറിയാമ്മ, പൗലോസ്, യോഹന്നാൻ, വർഗീസ്, ചിന്നമ്മ, സ്‌കറിയ. മരുമക്കൾ: പൈലി, ആലീസ്, ശലോമി, ലൗലി, ബേബി, ലൗലി.

മേരി

വാഴക്കുളം: കല്ലൂർക്കാട് കൂട്ടുങ്കൽ മേരി (82) അന്തരിച്ചു. ഭർത്താവ്: പരേതനായ തോമസ് വർഗീസ്. മക്കൾ: ജോർജ്, സിസ്റ്റർ റോസാലിയ എം.സ്.ജെ., സെബാസ്റ്റ്യൻ, ജോസ്, എൽസി. മരുമക്കൾ: മോളി, വൽസ, സേവ്യർ.

സാറാമ്മ

മൂവാറ്റുപുഴ: വാഴക്കുളം പള്ളിക്കുന്നേൽ സാറാമ്മ (104) അന്തരിച്ചു. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: ജോയി, അവിരാച്ചൻ, മോളി, സണ്ണി, സലോമി, പരേതനായ ബാബു. ശവസംസ്കാരം പിന്നീട്.

പോളി വർക്കി

മാമംഗലം: വേലൂർ (തൃശ്ശൂർ) ഒലക്കയിങ്കൽ പോളി വർക്കി (71) അന്തരിച്ചു. ഭാര്യ: ചിന്നമ്മ പോളി, അരുവിത്തുറ മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: ഇവാ, എസ്മി. മരുമക്കൾ: വിക്ടർ കാലപ്പിള്ളിൽ മേവള്ളൂർ, അനൂപ് കളത്തിപ്പറമ്പിൽ പൊറ്റക്കുഴി.

ശവസംസ്കാരം ചൊവ്വാഴ്ച 3-ന്‌ ഇടപ്പള്ളി സെയ്ന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.

സിന്ധു

കിഴക്കമ്പലം: പുറത്തുപാറ സിന്ധു (44) അന്തരിച്ചു. മണീട് പടിഞ്ഞാറെ വീട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: രാമദാസ്. മകൻ: അർജുൻ.

സത്യവ്രതൻ

അരൂർ: അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് വടുതല ജെട്ടിക്ക് സമീപം കടേപ്പറമ്പിൽ സത്യവ്രതൻ (സത്യപ്പൻ -60) അന്തരിച്ചു. ഭാര്യ: കുമാരി. മക്കൾ: സനില, സൗമ്യ, സയന. മരുമക്കൾ: രതീഷ്, മനു, ഷൈജു.

കോവിഡ് ബാധിച്ച് മരിച്ചു

തൃപ്പൂണിത്തുറ: തെക്കുംഭാഗം അരീപ്പുറത്ത് കെ.കെ. പത്മനാഭൻ (97) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. ഭാര്യ: ബേബി സരോജിനി. മക്കൾ: ജയിൻ, റാണി, രേഖ, ജീവൻ. മരുമക്കൾ: ലത, രാജേഷ്, ബിജു, സൂര്യ. ശവസംസ്കാരം ചൊവ്വാഴ്ച 10-ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.

ശാന്ത ചന്ദ്ര

ആലുവ: ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റും ഏലൂർ ഫാക്ട് ഡയറക്ടറുമായിരുന്ന ആലുവ തായിക്കാട്ടുകര എസ്.എൻ. പുരം പുളിനിക്കുന്നേൽ വീട്ടിൽ പി.കെ. ചന്ദ്രശേഖരന്റെ ഭാര്യ ശാന്ത ചന്ദ്ര (62) അന്തരിച്ചു. മകൻ: വിനീത് ചന്ദ്ര (ബിസിനസ്). മരുമകൾ: രസിക സൈനി.

ജോസഫ് പടയാട്ടിൽ

ആലുവ: ജോസഫ് പടയാട്ടിൽ (79) അന്തരിച്ചു. ഭാര്യ: ലീല ജോസഫ്. മകൻ: മനു ജോസഫ്. മരുമകൾ: റിട്ട. ക്യാപ്റ്റൻ ജമുന ജോസഫ്. ശവസംസ്കാരം ചൊവ്വാഴ്ച 12.30-ന് അശോകപുരം സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

കടത്തിണ്ണയിൽ ഉറങ്ങുന്നതിനിടെ മർദനമേറ്റയാൾ ആശുപത്രിയിൽ മരിച്ചു

ആലുവ: വഴിയരികിലെ കടത്തിണ്ണയിൽ കിടന്നുറങ്ങുന്നതിനിടെ കരിങ്കല്ലിന് തലയ്ക്ക്‌ അടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു. തമിഴ്‌നാട് സ്വദേശി മൂർത്തി (55) യാണ് മരിച്ചത്. കഴിഞ്ഞ 14-ന് രാത്രി ആലുവ ബാങ്ക് കവലയിലെ കടത്തിണ്ണയിൽ ഉറങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആദ്യം ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലുമായിരുന്നു ചികിത്സ. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ കൊടുങ്ങല്ലൂർ ഊഴാത്തക്കടവ് ചക്കാട്ടി വീട്ടിൽ വിനു (42) റിമാൻഡിലാണ്. പ്രതിയും കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നയാളാണ്. പൊതിച്ചോറ്‌്‌ ലഭിച്ചതിനെച്ചൊല്ലി ഇവർ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഉറങ്ങുന്നതിനിടെ പ്രതി ആക്രമിച്ചത്.

മരിച്ച മൂർത്തിക്കൊപ്പം ഭാര്യയുമുണ്ടായിരുന്നു. ചൊവ്വാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ടി.ജെ. ജോസഫ്

തിരുവാങ്കുളം: ചോറ്റാനിക്കര കിടങ്ങയം തേലക്കാട്ട് ടി.ജെ. ജോസഫ് (78) അന്തരിച്ചു. ഭാര്യ: ദീനാമ്മ, കോതമംഗലം മാരാച്ചേരി പുത്തേത്ത് കുടുംബാംഗം. മക്കൾ: സിജി, സിബി. മരുമക്കൾ: നിഥിൻ, സലാഖ. ശവസംസ്കാരം ചൊവ്വാഴ്ച 3-ന് കണ്യാട്ടുനിരപ്പ് സെയ്ന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

ഏലമ്മ

മാമല: ഒറ്റനാങ്കൽ ഏലമ്മ (85) അന്തരിച്ചു. ചിറങ്ങനാമറ്റത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: മറിയക്കുട്ടി, മോളി, ജോയി, ലില്ലി, ബെന്നി. മരുമക്കൾ: വർഗീസ്, ബേബി, മായ, രാജു, വിധു. ശവസംസ്കാരം ചൊവ്വാഴ്ച 10-ന് കരിങ്ങാച്ചിറ സെയ്ന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.

ബേബി

ചെറായി: എടവനക്കാട് നികത്തുതറ ബേബി (76) അന്തരിച്ചു. (കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു). ഭർത്താവ്: പരേതനായ കണ്ടൻകോരൻ. മകൻ: കമൽ ബോസ്. മരുമകൾ: പ്രിയ.

ജോഷി മാത്യു

മൂവാറ്റുപുഴ: ആരക്കുഴ തടത്തിൽ ടി.വി. മാത്യുവിന്റെ (റിട്ട. അദ്ധ്യാപകൻ) മകൻ ജോഷി മാത്യു (59) അന്തരിച്ചു. അമ്മ: റോസ മാത്യു (റിട്ട. അദ്ധ്യാപിക). ഭാര്യ: ഷൈനി ജോഷി (അദ്ധ്യാപിക, തൊടുപുഴ സെയ്ന്റ് സെബാസ്റ്റ്യൻസ് സ്കൂൾ, കുത്തുകുഴിയിൽ നെല്ലിക്കൽ കുടുംബാംഗം). മക്കൾ: ഷോൺ, ഷിൻസ്. ശവസംസ്കാരം ചൊവ്വാഴ്ച 10-ന് ആരക്കുഴ സെയ്ന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി സെമിത്തേരിയിൽ.

ഹാജറ

കടുങ്ങല്ലൂർ: യു.സി. കോളേജ് കടൂപ്പാടം വളയംകുന്നിൽ വീട്ടിൽ ഹാജറ (72) അന്തരിച്ചു.

ഭർത്താവ്: പരേതനായ ഇബ്രാഹിംകുട്ടി. മക്കൾ: ഷാജഹാൻ, ഷാജിത, സബിത, താഹിറ, ഷാഹിന. മരുമക്കൾ: സീനത്ത്, അബ്ദുൾ അസീസ്, മുസ്തഫ, നവാസ്, നാസർ.

എൻ.എം. ജോർജ് സെലസ്റ്റിൻ

കൊച്ചി: നടുവിലവീട്ടിൽ എൻ.എം. ജോർജ് സെലസ്റ്റിൻ (75) അന്തരിച്ചു. റിട്ട. സബ് രജിസ്ട്രാറായിരുന്നു. ഭാര്യ: എൻ.ഐ. മേരി (റിട്ട. സി.ഐ.എഫ്.ടി). മക്കൾ: ഷിബു (ഇൻഫോപാർക്ക്), സുബിൻ (സി.ഐ.എഫ്.ടി), ഷനു (ഹയർ സെക്കൻഡറി ടീച്ചർ) മരുമക്കൾ: ഐറീൻ (ഐ.ടി.), ജോവിൻ (ജല അതോറിറ്റി), വിമൽ (ആരോഗ്യ വകുപ്പ്).

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News