Sunday, September 26, 2021

നിര്യാതരായി

Must Read

ജോർജ് എബ്രഹാം

കളമശ്ശേരി: പരേതനായ മലങ്കര മൽപ്പാൻ കോനാട്ട് അബ്രഹാം കശീശയുടെ മകൻ ജോർജ് എബ്രഹാം (84) അന്തരിച്ചു. കളമശ്ശേരി എച്ച്.എം.ടി. പ്രിന്റിങ് പ്രസ് നിർമാണ വിഭാഗത്തിൽ റിട്ട. ജനറൽ മാനേജറായിരുന്നു. ഭാര്യ: കോട്ടയം കന്നുകുഴിയിൽ കുടുംബാംഗം ആനി ജോർജ്. മക്കൾ: പ്രിയ ജേക്കബ്, എബ്രഹാം ജോർജ്. മരുമക്കൾ: ജേക്കബ് ഈപ്പൻ (മുംബൈ), അനീഷ എബ്രഹാം (മെലേത്ത്, പെരുമ്പാവൂർ). ശവസംസ്കാരം തിങ്കളാഴ്ച 3-ന് പാമ്പാക്കുട സെയ്ന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.

എം.എക്സ്. ജോസഫ്

ചെങ്ങമനാട്: ചെങ്ങമനാട് മേഖയിലെ ആദ്യകാല ഇത്തിൾ, കുമ്മായ വ്യവസായി പുതുവാശ്ശേരി മാലാതുരുത്ത് വീട്ടിൽ എം.എക്സ്. ജോസഫ് (82) അന്തരിച്ചു. ഭാര്യ: ഇടപ്പള്ളി മുല്ലോത്ത് കുടുംബാംഗം ത്രേസ്യ. മക്കൾ: മോളി, ലിസി, രാജി, റൂബി (ചൂർണിക്കര ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ വികസന സമിതി അധ്യക്ഷ), എം.ജെ. ജോമി (ഡി.സി.സി. ജനറൽ സെക്രട്ടറി, ജില്ല പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ), റീന, വിജി. മരുമക്കൾ: കെ.എക്സ്. റോബർട്ട് (റിട്ട. എ.എഫ്.ഡി.സി.), പി.വി. ജോസ്

(റിട്ട. അശോക ടെക്സ്റ്റയിൽസ്, ആലുവ), ജിജി (ബിസിനസ്), ജിൻസി, വില്ലി (ഫിഷറീസ്), കെവിൻ (ജോസ് കെ. ജ്വല്ലറി, തൃശൂർ).

രെഞ്ജു

അയ്യമ്പുഴ: കൊല്ലക്കോട് പടയാട്ടി വർഗീസിന്റെയും ഫിലോമിനയുടെയും മകൻ രെഞ്ജു (43) അന്തരിച്ചു. ഭാര്യ: ഷൈനി. മക്കൾ: ജോയൽ, ജോഷൽ, ജോഷിത.

ജൈനി

കാഞ്ഞിരമറ്റം: ചാലക്കപ്പാറ അമ്പിട്ടംപറമ്പിൽ ജൈനി (72) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: റെജിമോൻ, സിജുമോൻ, സബിത, സൈറ. മരുമക്കൾ: സൗജ, ആബിദ, മാഹിൻ, യൂസുഫ്.

പി.സി. ജോൺ

തേവര: വൈദ്യുതി ബോർഡ് റിട്ട. സീനിയർ സൂപ്രണ്ട് കോന്തുരുത്തി ’ഉഷസ്’പീടികയിൽ പി.സി. ജോൺ (പാപ്പച്ചൻ -77) അന്തരിച്ചു. ഭാര്യ: പരേതയായ ശോശാമ്മ (റിട്ട. സീനിയർ ഡെപ്യൂട്ടി ചീഫ് അക്കൗണ്ടന്റ്, പോർട്ട് ട്രസ്റ്റ്്). മക്കൾ: ഷിബാ മേരി ജോൺ, ദിലീപ് ജോർജ് ജോൺ.

ആന്റണി

കൊങ്ങോർപ്പിള്ളി: ആക്കുന്നത്ത് ആന്റണി (72) അന്തരിച്ചു. റിട്ട. ബിനാനി സിങ്ക് ജീവനക്കാരനാണ്. ഭാര്യ: മേരി ആന്റണി പറവൂർ അറയ്ക്കൽ കുടുംബാംഗം. മക്കൾ: ആൽബി ആന്റണി, ആൻസി വിൻസെന്റ്. മരുമക്കൾ: വിൻസെന്റ് പോൾ കൈപ്രമ്പാടൻ ആലങ്ങാട്, ബിസ്‌നി ആൽബി പുതുശ്ശേരി കൂനമ്മാവ്.

ഐ.സി. ആന്റണി

കൊച്ചി: പച്ചാളം എസ്.ആർ.എം. റോഡിൽ ഐക്കരപറമ്പിൽ ഐ.സി. ആന്റണി (81) അന്തരിച്ചു. ഫാക്ട് റിട്ട. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ജെസ്സി വടുതല ഒന്നപ്പിള്ളി കുടുംബാംഗം. മക്കൾ: നിഷി, നിജോ, പ്രിയ. മരുമക്കൾ: ഷിബു സേവ്യർ, സോജി, അജിത്ത് സി. മൈക്കിൾ.

മേഴ്‌സി ജോസഫ്

ആലുവ: തായിക്കാട്ടുകര മാംപിള്ളി മേഴ്‌സി ജോസഫ് (75) അന്തരിച്ചു. പറവൂർ ആലപ്പാട് കുടുംബാംഗമാണ്. എസ്.പി.ഡബ്ല്യു.എച്ച്.എസ്. തായിക്കാട്ടുകര മുൻ അധ്യാപികയായിരുന്നു. ഭർത്താവ്: ജോയി. മക്കൾ: ജിജി ജെൻസൺ, വിനി അനിൽ, ജിയോ മാംപിള്ളി. മരുമക്കൾ: ജെൻസൺ ജെ. മുളവരിക്കൽ, അനിൽ ജോസഫ്, സോന ജിയോ.

എ.എ. ഷാജി

തമ്മനം: പൊന്നുരുന്നി കപ്പാപ്പിള്ളി റോഡിൽ കാവറ വീട്ടിൽ എ.എ. ഷാജി (52) അന്തരിച്ചു. ഭാര്യ: വിനീഷ. മക്കൾ: അഭിനാഷ്, അഭിജിത്ത്. ശവസംസ്കാരം തിങ്കളാഴ്ച 10-ന് പച്ചാളം ശ്മശാനത്തിൽ.

പൈലി അബ്രഹാം

കല്ലൂർക്കാട്: തഴുവംകുന്ന് തൊട്ടിയിൽ പൈലി അബ്രഹാം (കുഞ്ഞേട്ടൻ-88) അന്തരിച്ചു. ഭാര്യ: ത്രേസ്യക്കുട്ടി പുളിക്കൽ കുടുംബാംഗം. മക്കൾ: മോളി, സണ്ണി, പരേതനായ അലോഷ്യസ്, ജിജി, ജോബി. മരുമക്കൾ: ബേബി, ഷിന്റു, ഷൈനി, മേഴ്‌സി, അമ്പിളി. ശവസംസ്‌കാരം തിങ്കളാഴ്ച 2.30-ന് തഴുവംകുന്ന് സെയ്ന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

ജോർജ് ഇമ്മാനുവൽ

വാഴക്കുളം: ഈസ്റ്റ് മാറാടി പടിഞ്ഞാറേക്കുടിയിൽ ജോർജ് ഇമ്മാനുവൽ (വക്കച്ചൻ-73) അന്തരിച്ചു. ഭാര്യ: കുഞ്ഞമ്മ നെല്ലിമറ്റം കൊമ്പനാൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ലിസ സി.എം.സി. പ്രൊവിൻഷ്യൽ ഹൗസ് കോഴിപ്പിള്ളി (അദ്ധ്യാപിക, സെയ്ന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്., കോതമംഗലം), ആന്റോ പി. ജോർജ് (സ്റ്റാഫ്, സി.എം.ഐ. പ്രൊവിൻഷ്യൽ ഹൗസ്, മൂവാറ്റുപുഴ), മേരി രഞ്ജിത് (അദ്ധ്യാപിക, സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്., ആരക്കുഴ), ആശ ജോബി (അദ്ധ്യാപിക, സെയ്ന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ്., തൊടുപുഴ). മരുമക്കൾ: ജിസ്മി ആന്റോ പണ്ടാരികുന്നേൽ പടി. കോടിക്കുളം (അദ്ധ്യാപിക, നിർമല ജൂനിയർ, മൂവാറ്റുപുഴ), രഞ്ജിത് ജോർജ് പാലക്കാട്ട്, അരിക്കുഴ (അദ്ധ്യാപകൻ, കാർമൽ സ്‌കൂൾ, വാഴക്കുളം), ജോബി വലിയാനിക്കൽ മൈലക്കൊമ്പ്. ശവസംസ്കാരം തിങ്കളാഴ്ച 2.30-ന് ഈസ്റ്റ് മാറാടി സെയ്ന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

ഡോ. ബേബി പീറ്റർ

പറവൂർ: വഴിക്കുളങ്ങര പട്ടശ്ശേരിൽ ഡോ. ബേബി പീറ്റർ (86) അന്തരിച്ചു. കൂനമ്മാവ് ഗവ. ആശുപത്രി റിട്ട. സിവിൽ സർജനാണ്. ഭാര്യ: മേരി. മക്കൾ: സീനു, റീനു, ഡോ. മീനു. മരുമക്കൾ: എബ്രഹാം (എൻജിനീയർ), ജോർഡി (ബിസിനസ്), സുജിത് എബ്രഹാം (പ്രിൻസിപ്പൽ, കെ.എം.സി.ടി. ഫാർമസി കോളേജ്, കോഴിക്കോട്).

വി. പി. പ്രവീൺകുമാർ

പറവൂർ: ചേന്ദമംഗലം വെൺമനശ്ശേരി വി.പി. പ്രവീൺകുമാർ (51) അന്തരിച്ചു. കെ.എസ്.ഇ.ബി. ഓവർസീയറായിരുന്നു. ഭാര്യ: ദീപ. മകൾ: ശ്രീലക്ഷ്മി.

പി. ഭാസ്‌കരൻ

പൂത്തോട്ട: ചാലിതറയിൽ പി. ഭാസ്‌കരൻ (58) അന്തരിച്ചു. റിട്ട. ജല അതോറിറ്റി എക്‌സി. എൻജിനീയറാണ്. ഭാര്യ: കെ.സി. ഷീല (റിട്ട. ജൂനിയർ സൂപ്രണ്ട്, റവന്യൂ വകുപ്പ്). മക്കൾ: അഞ്ജന, നിഖിൽ.

ബെൻസി

അയ്യപ്പൻകാവ്: ബി. പോൾ അബ്രോ റോഡിൽ മുക്കത്ത് വീട്ടിൽ ബെൻസി (32) അന്തരിച്ചു. അച്ഛൻ: ആന്റണി. അമ്മ: മേരി ആന്റണി. സഹോദരൻ: മാനുവൽ.

ചിന്നമ്മ

കളമശ്ശേരി: കങ്ങരപ്പടി പടിക്കക്കുഴുപ്പിൽ ചിന്നമ്മ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ വർക്കി ജോസഫ്.

മക്കൾ: ജോർജ്, ആലീസ്, തങ്കമ്മ, ജോയി, മിനി. മരുമക്കൾ: ലില്ലി, ജോസ്, തോമസ്, ജിൻസി, പോൾസൺ. ശവസംസ്കാരം തിങ്കളാഴ്ച 10-ന് തേവയ്ക്കൽ സെയ്ന്റ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ.

അച്യുതൻ

കോലഞ്ചേരി: തമ്മാനിമറ്റം മമ്മലയിൽ അച്യുതൻ (77) അന്തരിച്ചു. ഭാര്യ: തങ്കമ്മ തിരുവാണിയൂർ തടത്തിൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ് (ഓട്ടോ ഡ്രൈവർ, കോലഞ്ചേരി), സഹജൻ (മാമല റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. തൊഴിലാളി), സജീവൻ (യോഗാ സെൻറർ, കോലഞ്ചേരി), സതീഷ് (സ്കൈലൈൻ, എറണാകുളം). മരുമക്കൾ: അംബിക, രജനി (ഡെന്റ കെയർ, മൂവാറ്റുപുഴ), ഷീബ (ഇലാഹിയ, മൂവാറ്റുപുഴ), അനിത (ബ്രൈറ്റ്, വാളകം).

രാജൻ

കോലഞ്ചേരി: വടയമ്പാടി പീടികക്കുടിയിൽ അയ്യപ്പന്റെ മകൻ രാജൻ (53) അന്തരിച്ചു. ഭാര്യ: ബിന്ദു വടയമ്പാടി പുനത്തിൽ കുടുംബാംഗം. മക്കൾ: രേഷ്മ, രാഹുൽ. മരുമക്കൾ: നിഖിൽരാജ്, ശരണ്യ.

കെ. കെ. മഹേശൻ

പറവൂർ: കോട്ടയിൽ കോവിലകം കോളം വീട്ടിൽ കരുണാകരന്റെ മകൻ കെ.കെ. മഹേശൻ (64) അന്തരിച്ചു. ഭാര്യ: സീത. മക്കൾ: പ്രജിത്ത് (കേരള പോലീസ്), പ്രസീത. മരുമക്കൾ: ചഞ്ചൽ, നീമ. ശവസംസ്‌കാരം തിങ്കളാഴ്ച 10-ന് കോട്ടയിൽ കോവിലകം ശ്മശാനത്തിൽ.

അമ്മിണി കുഞ്ഞമ്മ

പറവൂർ: കെടാമംഗലം കണ്ണൻചിറ കോറ്റുവോടത്ത് അമ്മിണി കുഞ്ഞമ്മ (81) അന്തരിച്ചു. ഭർത്താവ്: പരേതനായ ബി.വി. ബാലൻ മേനോൻ. സഹോദരങ്ങൾ: കനകമണി കുഞ്ഞമ്മ, ചാരുലത കുഞ്ഞമ്മ, നാരായണ പണിക്കർ. സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Latest News

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പൊലീസിനായി...

More News