Thursday, July 29, 2021

നിര്യാതരായി

Must Read

ലീലാവതി അമ്മ

പെരുമ്പാവൂർ: രായമംഗലം പനമ്പിള്ളി പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ ലീലാവതി അമ്മ (80) അന്തരിച്ചു. മക്കൾ: ദിനേശ് (ഹിന്ദു ഐക്യവേദി ജില്ലാ ജന. സെക്ര.), സതി, മായ, ജഗദീഷ്, രാജേഷ്. മരുമക്കൾ: മോഹൻദാസ്, ഹരിഹരൻ, രേഖ, അമ്പിളി, സുമ

ഡോണൽ കൊറയ

ഇടക്കൊച്ചി: തായങ്കനാട്ട് വീട്ടിൽ ഡോണൽ കൊറയ (74) അന്തരിച്ചു. ഭാര്യ: ഫിലോമിന. മക്കൾ: ഷെറീറ്റ ഗോൺസാൽവസ്, ജോസ് കൊറയ, ഷെൽട്ടൽ കൊറയ. മരുമക്കൾ: വിൽഫ്രഡ് ഗോൺസാൽവസ്, ഫെനിറ്റ കൊറയ, സിന്റ കൊറയ.

കെ.കെ. സുലൈഖ

ഇടപ്പള്ളി: വട്ടേക്കുന്നം മസ്ജിദ് റോഡിൽ അടമ്പയിൽ കരീംമിന്റെ ഭാര്യ കെ.കെ. സുലൈഖ (60) അന്തരിച്ചു. മക്കൾ: റസീന, റിയാസ്. മരുമക്കൾ: നജീബ്, തൻസിയ.

ശാരദാമ്മ

ആലങ്ങാട്: തെക്കേടത്ത് വീട്ടിൽ ടി.പി. മോഹനകുമാര പിള്ള (റിട്ട. കെ.എസ്.ഇ.ബി.) യുടെ ഭാര്യ ശാരദാമ്മ (73) അന്തരിച്ചു. മക്കൾ: സിന്ധു, ജയലക്ഷ്മി, മായാദേവി, ഇന്ദു, പ്രശാന്ത്, പ്രസാദ്. മരുമക്കൾ: രാജൻ സി. മേനോൻ, സജിത്ത്, പരേതനായ രാജേന്ദ്രൻ, ഹരികൃഷ്ണൻ, ശ്രീപ്രിയ. സഞ്ചയനം തിങ്കളാഴ്ച 9-ന്

പി.വി. സെബാസ്റ്റ്യൻ

ആലുവ: തോട്ടുമുഖം പോളക്കൽ പി.വി. സെബാസ്റ്റ്യൻ (93) അന്തരിച്ചു. മക്കൾ: മോളി, പോൾ, മേരി, ജെസി, വർഗീസ് (കുവൈത്ത്), ജോൺസൺ (രാജ്‌കോട്ട് ബിഷപ്പ് ഹൗസ്), ഗ്രേസി, റോയ് (മലയാള മനോരമ, അരൂർ), ബേബി. മരുമക്കൾ: പരേതനായ ജോണി, റാണി, പരേതനായ തോമസ്, ജോർജ്, ബ്ലെസി, ഫിജി, രാമകൃഷ്ണൻ, ജെസി, സ്മിത. ശവസംസ്‌കാരം ഞായറാഴ്ച മൂന്നിന് പെരിയാർമുഖം സെയ്ന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ.

തങ്കപ്പൻ

കോലഞ്ചേരി: തിരുവാണിയൂർ കണ്ണ്യാട്ടുനിരപ്പ് ഒറക്കോട്ടയിൽ തങ്കപ്പൻ (86) അന്തരിച്ചു. ഭാര്യ: ഭവാനി, പുറ്റുമാനൂർ നെല്ലിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ശശി, ലീല, രാജേഷ് (കാനഡ). മരുമക്കൾ: മല്ലിക (പോസ്റ്റ് മാസ്റ്റർ, തിരുവാണിയൂർ), പാർത്ഥൻ, രജിത (കാനഡ). ശവസംസ്കാരം ഞായറാഴ്ച 11-ന് വീട്ടുവളപ്പിൽ.

പെണ്ണമ്മ

പിറവം: പെന്നി വില്ലയിൽ (കുഞ്ഞുമ്മാട്ടിൽ) കെ.വി. ഉത്തമന്റെ ഭാര്യ പെണ്ണമ്മ (റിട്ട. മിലിട്ടറി നഴ്സ് -82) അന്തരിച്ചു. പിറവം കുഞ്ഞുമ്മാട്ടിൽ കുടുംബാംഗമാണ്. മകൻ: അജയൻ. മരുമകൾ: ഗോപിക. ശവസംസ്കാരം തിങ്കളാഴ്ച 3-ന് പിറവം ചെറുപുഷ്പം കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.

സത്യഭാമ

കാഞ്ഞിരമറ്റം: പാലക്കാട്ടു പറമ്പിൽ ഗോപാലന്റെ ഭാര്യ സത്യഭാമ (65) അന്തരിച്ചു. മക്കൾ: ബീന, ബിന്ദു, ബിജു, പരേതയായ ബിൻസി. മരുമക്കൾ: സുഹാസ്, ബിജു, സുനിത, പരേതനായ സജീവ്. ശവസംസ്കാരം ഞായറാഴ്ച 11-ന് വീട്ടുവളപ്പിൽ.

തങ്കമ്മ

എഴുപുന്ന: തെക്കേ ചക്കനാട്ട് തങ്കപ്പന്റെ ഭാര്യ തങ്കമ്മ (75) അന്തരിച്ചു. മക്കൾ: ഷാജി, സിജു, മിനി, ഷീന. മരുമക്കൾ: തങ്കമണി, രാജി, പ്രകാശൻ, സ്വപ്‌നാൻ.

നിഖിൽ ബാബു

വടുതല: തേക്കുപറമ്പിൽ ടി.കെ. ബാബുവിന്റെ മകൻ നിഖിൽ ബാബു (28) അന്തരിച്ചു. അമ്മ: സിന്ധു.

സഹോദരി: ഗീതു. ശവസംസ്കാരം ഞായറാഴ്ച 1-ന്‌ പച്ചാളം ശ്മശാനത്തിൽ.

ഏലിയാമ്മ തോമസ്

കോലഞ്ചേരി: പുളിഞ്ചോട് വലിയപറമ്പിൽ ഏലിയാമ്മ തോമസ് (92) അന്തരിച്ചു. മക്കൾ: പീറ്റർ, ലിസി, ശാന്ത. മരുമക്കൾ: മേരി, പൗലോസ്, പത്രോസ്. ശവസംസ്കാരം ഞായറാഴ്ച 4-ന് പാങ്കോട് സെയ്‌ന്റ് ജോർജ്‌സ് ആൻഡ് സെയ്‌ന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ.

ഏലിയാമ്മ

കിഴക്കമ്പലം: ഊരക്കാട് മുട്ടുവഞ്ചേരിൽ പരേതനായ എം.വി. ജോസഫിന്റെ ഭാര്യ ഏലിയാമ്മ (89) അന്തരിച്ചു. മക്കൾ: ഡോ. ജോർജ് ജോസഫ് (യു.എസ്.എ.), ബിന്ദു ജോസ് (ഓസ്‌ട്രേലിയ). മരുമക്കൾ: സൂസൻ ജോർജ്, ജോസി ഡാൻ. ശവസംസ്കാരം ഞായറാഴ്ച 2-ന് ഊരക്കാട് സെയ്ന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

എം. ഹുസൈൻ ഖാൻ

കാക്കനാട്: തിരുവനന്തപുരം നന്ദൻകോട് ബൈൻസ് കോമ്പൗണ്ടിൽ എം. ഹുസൈൻ ഖാൻ (റിട്ട. ജോയിന്റ് സെക്രട്ടറി -82) കാക്കനാട് കരിമാക്കാടുള്ള മകന്റെ വസതിയിൽ അന്തരിച്ചു. ഭാര്യ: പരേതയായ താജു ബീഗം. മക്കൾ: ഡോ. ആസിഫ് ഖാൻ, അസ്മി ഹുസൈൻ. മരുമക്കൾ: മുഹമ്മദ് മുസ്തഫ, ഡോ. ബിനിത. ഖബറടക്കം ഞായറാഴ്ച 11-ന് തൃക്കാക്കര കരിമക്കാട് ജമാ അത്ത് ഖബർസ്ഥാനിൽ.

ജോസഫ്

പറവൂർ: കുറുമ്പത്തുരുത്ത് കാഞ്ഞിത്തറ ജൂസയുടെ മകൻ ജോസഫ് (67) അന്തരിച്ചു. ഭാര്യ: ബേബി. മക്കൾ: ആൻസൻ, സീയ. മരുമകൻ: ടിജോ. ശവസംസ്കാരം ഞായറാഴ്ച 10-ന് കുറുമ്പത്തുരുത്ത് സെയ്ന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

സതി

പള്ളുരുത്തി: കയ്യത്തറ ലെയ്‌നിൽ സിജു നിവാസിൽ കെ.പി. ചക്രപാണിയുടെ ഭാര്യ സതി (73) അന്തരിച്ചു. മക്കൾ: സിജു, സിമി. മരുമക്കൾ: ബാലചന്ദ്രൻ, സവിത.

അന്നമ്മ ജേക്കബ്

ഇടപ്പള്ളി നോർത്ത്: യത്തീംഖാന റോഡിൽ തൊള്ളായിരക്കുഴിയിൽ പരേതനായ ടി.കെ. ജേക്കബിന്റെ ഭാര്യ അന്നമ്മ ജേക്കബ് (കുഞ്ഞൂഞ്ഞമ്മ -76) അന്തരിച്ചു. പള്ളിച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: മഞ്ജു (കാനഡ), മായ, മനേഷ് (അബുദാബി). മരുമക്കൾ: ജെൻജു, റോണി, രജിത. ശവസംസ്‌കാരം പിന്നീട്.

മീൻവണ്ടിയും കാറും കൂട്ടിയിടിച്ച്യുവാവ് മരിച്ചു

വരാപ്പുഴ : ദേശീയപാത 66-ൽ കൂനമ്മാവ് കൊച്ചാലിന് സമീപം മീൻവണ്ടിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒപ്പം സഞ്ചിച്ചിരുന്ന സ്ത്രീക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. ആലപ്പുഴ, ചേർത്തല, പെരുമ്പളം കിഴക്കേ നീണ്ടുപറമ്പിൽ ജയദേവന്റെ മകൻ ജയേഷ് ആണ് മരിച്ചത്. ജയേഷിനൊപ്പമുണ്ടായിരുന്ന അരൂക്കുറ്റി സ്വദേശിനി നിഷയെ സാരമായ പരിക്കുകളോടെ ചേരാനല്ലൂർ ആസ്റ്റർ മെഡ്‌സിറ്റിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിൽ കുടുങ്ങിപ്പോയ ജയേഷിനെ നാട്ടുകാർ ചേർന്ന് ഡോർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിൽ പറവൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ജയേഷ്.

പറവൂർ ഭാഗത്തു നിന്നാണ് മീൻവണ്ടി വന്നത്.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഈ ഭാഗത്ത് ഒരു മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സ് എത്തി െക്രയിൻ ഉപയോഗിച്ച് ഇരു വാഹനങ്ങളും റോഡിൽനിന്ന്‌ മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

കളമശ്ശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരുന്ന യുവാവ് മരിച്ചു. ഇടുക്കി സ്വദേശിയും കുസാറ്റ് കോളനിയിൽ താമസക്കാരനുമായ അബ്ദുൽ

റഹ് മാൻ (44) ആണ് മരിച്ചത്. കൊച്ചിൻ യൂണിവേഴ്‌സിറ്റി സിഗ്‌നലിൽ വച്ച് കാറിടിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. തോപ്പിൽ വീട്ടിൽ പരേതനായ ബാവക്കുട്ടിയുടെയും ഐഷാ ബീവിയുടെയും മകനാണ്. ഭാര്യ:ഷാജിനാ ബീവി. മക്കൾ: ഹിബാ റഹ് മാൻ, ഹാഫിസ് റഹ് മാൻ.

പരമേശ്വരൻ പിള്ള

മരട്: പാണ്ഡവത്ത് റോഡിൽ രാജ് വിഹാറിൽ പരമേശ്വരൻ പിള്ള (86) അന്തരിച്ചു. ഭാര്യ: ഭവാനിയമ്മ. മക്കൾ: ലീല, മണികണ്ഠൻ, ചന്ദ്രിക, സുധ, നിർമൽകുമാർ. മരുമക്കൾ: രാമചന്ദ്രൻ, ജയ, ലക്ഷ്മി, കണ്ണൻ, കോലപ്പൻ, മഞ്ചുരാജ്. ശവസംസ്കാരം ഞായറാഴ്ച രണ്ടിന് മരട് ശാന്തിവനത്തിൽ.

വേണുഗോപാലൻ

എരൂർ: കൂനിയത്ത് വീട്ടിൽ വേണുഗോപാലൻ (85) അന്തരിച്ചു. ഭാര്യ: ഓമന. മക്കൾ: രാജേഷ്‌, രാജീവ്‌. മരുമക്കൾ: പ്രീതി, നിഷ. ശവസംസ്കാരം ഞായറാഴ്ച 11-ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News