നിര്യാതരായി

0

മറിയാമ്മ

പിറവം: ഇടപ്പള്ളിച്ചിറ തൃക്കാമറ്റത്തിൽ മറിയാമ്മ (80) അന്തരിച്ചു. ഓണക്കൂർ ചകിരിയിൽ കുടുംബാംഗമാണ്. ഭർത്താവ്: തൃക്കാമറ്റത്തിൽ യേശുദാസ്. മക്കൾ: ശാന്തമ്മ, ടി.ജെ. പീറ്റർ (സി.എസ്.ഐ. സഭാ ശുശ്രൂഷകൻ, മുഹമ്മ), റോയിദാസ്, ഡെയ്‌സി. മരുമക്കൾ: ജെസി മാത്യു (സി.എം.എസ്. സ്കൂൾ, വാക്കാട്), മേരി, ജോർജ്, പരേതനായ പോൾസൺ. ശവസംസ്കാരം ശനിയാഴ്ച 4-ന് ഇടപ്പള്ളിച്ചിറ സെയ്ന്റ് ആൻഡ്രൂസ് സി.എസ്.ഐ. ദേവാലയ സെമിത്തേരിയിൽ.

എം.വി. ബേബി

വാഴക്കുളം: ആവോലി മണ്ഡപത്തിൽ എം.വി. ബേബി (74) അന്തരിച്ചു. ഭാര്യ: മാർഗരറ്റ്‌, വാഴക്കുളം വെട്ടുകല്ലുംപുറത്ത് കുടുംബാംഗം. മക്കൾ: നൈന, നൈജ, നീന, ഫാ.വർക്കി (ജിന്റോ) മണ്ഡപത്തിൽ, ജിനോ (നഴ്‌സ്, ഡൽഹി). മരുമക്കൾ: സിനോ കിഴക്കേൽ ആരക്കുഴ, ജോഷി വരകിൽ പൊൻകുന്നം, ഷിജി മൂഞ്ഞനാട്ട് വണ്ണപ്പുറം, അഞ്ജു ചെറ്റുമടയിൽ മാമൂട്ടിൽ (നഴ്‌സ്, ഡൽഹി). ശവസംസ്കാരം ഞായറാഴ്ച 2.30-ന് ആനിക്കാട് സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

വീരാൻ

പള്ളിക്കര: തണ്ണിശ്ശേരി വീട്ടിൽ പരേതനായ മരക്കാരുടെ മകൻ വീരാൻ (84) അന്തരിച്ചു. കിഴക്കമ്പലത്തെ ആദ്യകാല ചെരിപ്പുകട ഉടമയാണ്. ഭാര്യ: നെബീസ. മക്കൾ: റെഫീഖ്, സലീന, റഷീദ, റെജീന. മരുമക്കൾ: അബ്ദുൾ കരീം, ബഷീർ, സൗദ. വ്യാപാരികൾ അനുശോചിച്ചു.

കെ.ജെ. അബ്ദുൽ ജലീൽ

മട്ടാഞ്ചേരി: കൂവപ്പാടം വാട്ടർടാങ്കിനു സമീപം ഇളയപ്പിള്ള വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ കെ.ജെ. അബ്ദുൽ ജലീൽ (52) അന്തരിച്ചു. ഭാര്യ: നജിദ ജലീൽ. മക്കൾ: കെ.ജെ. അഫ്രീദ്, പർവ്വീന ഷാജിർ. മരുമക്കൾ: ഷാജിർ, സുഹാന അഫ്രീദ്.

സിസൺ

മഞ്ഞുമ്മൽ: വയലിൽ വീട്ടിൽ സിസൺ (55) അന്തരിച്ചു. ഭാര്യ: രജനി. മക്കൾ: സുജിത്, സൂരജ്. ശവസംസ്കാരം ശനിയാഴ്ച 10-ന് പാതാളം ശ്മശാനത്തിൽ.

തങ്കമ്മ

അങ്കമാലി: തലക്കോട്ടപറമ്പ് നെടുവേലി വീട്ടിൽ തങ്കമ്മ (73) അന്തരിച്ചു. ചെട്ടിക്കുളം മാളിയേക്കൽ കുടുംബാംഗമാണ്. ഭത്താവ്: പരേതനായ ചെല്ലപ്പൻ. മക്കൾ: രാജു, രമാദേവി. മരുമക്കൾ: ഷിമി, സുതൻ. ശവസംസ്കാരം ശനിയാഴ്ച 8.30-ന് കിടങ്ങൂർ എസ്.എൻ.ഡി.പി. ശാന്തിനിലയത്തിൽ.

മേരി

വൈപ്പിൻ: ഞാറയ്ക്കൽ പെരുമ്പിള്ളി വാത്തികുളം മേരി (91) അന്തരിച്ചു. കൊരട്ടി തെക്കുംതല പള്ളത്തുകാട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പൗലോസ്. മക്കൾ: കൊച്ചുത്രേസ്യ, മാത്യു, പോളി (യു.എസ്.എ.), മേഴ്‌സി, ജോയി, ജെസി, ടെസി, ഷാജു (കാനഡ), നെൽസൺ (യു.എസ്.എ.).

മരുമക്കൾ: അബ്രഹാം കാച്ചപ്പിള്ളി (ഞാറയ്ക്കൽ), ഗ്രേസി, എൽസി, ആന്റണി ചക്കാലയ്ക്കൽ (ചാലക്കുടി), ജോയി പുല്ലൂക്കര (ചാലക്കുടി), ജോർജ് ചേനിയറ (ചെന്നൈ), ഡാനി, ജീമ. ശവസംസ്കാരം തിങ്കളാഴ്ച 4-ന് ഞാറയ്ക്കൽ സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

സെലി

വൈപ്പിൻ: ഓച്ചന്തുരുത്ത് മുക്കത്ത് സെലി (87) അന്തരിച്ചു. ഭർത്താവ്: പരേതനായ റോക്കി. മക്കൾ: ജോസഫ്, എൽസി, ലാലി, ഡേവിഡ്, ജൂഡ് (ഷാർപ്പ് കളർ ഡെക്കറേറ്റേഴ്‌സ്‌), സെബാസ്റ്റ്യൻ. മരുമക്കൾ: മേഗി, ജോർജ്, പോൾ, ആനി, മേരി ജെസീന്ത, സിമി. ശവസംസ്കാരം ശനിയാഴ്ച 10-ന് കുരിശിങ്കൽ പള്ളി സെമിത്തേരിയിൽ.

നാരായണൻകുട്ടി

വൈപ്പിൻ: പള്ളിപ്പുറം കോവിലകത്തുംകടവ് പെരുമന നാരായണൻകുട്ടി (65) അന്തരിച്ചു. ഭാര്യ: ശോഭ. മക്കൾ: ധന്യ, ധനുഷ. മരുമക്കൾ: ടെനി, ബിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.

സതി അനസൂയ

പെരുമ്പാവൂർ: കോടനാട് വടക്കാമ്പിള്ളി പനങ്കുരുത്തോട്ടം കോമതുരുത്തിൽ സതി അനസൂയ (55) അന്തരിച്ചു. ഭർത്താവ്: ബാബു. മക്കൾ: ചിപ്പി, ചഞ്ചൽ. മരുമകൻ: അഭിഷേക്. ശവസംസ്‌കാരം ശനിയാഴ്ച നാലിന് വീട്ടുവളപ്പിൽ.

കുഞ്ഞമ്മ

മഞ്ഞുമ്മൽ: പയ്യപ്പിള്ളി വീട്ടിൽ കുഞ്ഞമ്മ (93) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്രഹാം. മക്കൾ: മാഗി, ജാൻസി, ഷീല, റീനി, ജോഷി, ആഷ. മരുമക്കൾ: ഫ്രാൻസിസ്, മാത്തപ്പൻ, ജോളി, പരേതനായ ജോയി, പ്രീത, ഫ്രാൻസി.

ബീപാത്തു

പെരിങ്ങാല: ഇരുപ്പക്കോട്ടിൽ ബീപാത്തു (95) അന്തരിച്ചു. ഭർത്താവ്: പരേതനായ മീതിയൻ. മക്കൾ: പരീത്, ഷംസു, ഡോ. അബ്ദുസ്സമദ്, ഉസ്മാൻ, ഡോ. ബീവി, ഫാത്തിമ, ഖദീജ, ഷാഹിദ, നദീറ, പരേതനായ മുഹമ്മദ്. മരുമക്കൾ: സഫിയ, സുബൈദ, ലൈല, രഹ്ന, റസിയ, ഡോ. ജലീൽ, അബ്ദുൾഖാദർ, മജീദ്, നാസ്സർ, ഹുസൈൻ.

കൊച്ചുത്രേസ്യ

വടുതല: കാനാട്ട് വീട്ടിൽ കൊച്ചുത്രേസ്യ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: അഗസ്റ്റിൻ, ജോസഫ്, പയസ്, വിൻസെന്റ്, മാഗി, എൽസി, ഫിലോമിന. ശവസംസ്‌കാരം ശനിയാഴ്ച ഒമ്പതിന് വടുതല സെയ്ന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.

പത്രോസ്

പെരുമ്പിള്ളി: കോക്കിമുട്ടുങ്കൽ പത്രോസ് (86) അന്തരിച്ചു. മക്കൾ: ബേബിച്ചൻ, ചാക്കോച്ചൻ, ബിനോയി, ലിസി. മരുമക്കൾ: അമ്മിണി, രമണി, തമ്പി. ഭാര്യ: തങ്കമ്മ (പെരുമ്പിള്ളി ഞവരക്കാട്ടുപറമ്പിൽ കുടുംബാംഗം). ശവസംസ്‌കാരം ശനിയാഴ്ച 11-ന് പൈനുങ്കൽപാറ ശ്മശാനത്തിൽ.

താര

തൊട്ടൂർ: നെല്ലിക്കാക്കുന്നേൽ താര (90) അന്തരിച്ചു. ഭർത്താവ്: പരേതനായ പൂവൻ. മക്കൾ: സുകുമാരൻ (റിട്ട. ജീവനക്കാരൻ, കെൽ), നടരാജൻ (റിട്ട. ഡെപ്യൂട്ടി കമ്മിഷണർ, ജി.എസ്.ടി.), രാജമ്മ, സുമതി (ജി.എസ്.ടി ഡിപ്പാർട്‌മെന്റ്), സഹദേവൻ. മരുമക്കൾ: സരള, അനിത, മധു (റിട്ട. എസ്.ഐ.), പ്രകാശൻ, ഷിജ.

കോവിഡ് ബാധിച്ച് മകൻ മരിച്ചതിന്‌ പിന്നാലെ അച്ഛനും മരിച്ചു

കൂത്താട്ടുകുളം: പൈറ്റക്കുളം നടുവിലെ ചേന്ദംകുളത്തിൽ ചാക്കോ കുര്യൻ (68) അന്തരിച്ചു. കുറച്ച് ദിവസങ്ങൾക്കു മുമ്പാണ് ചാക്കോയുടെ മകൻ അനൂപ് ചാക്കോ (31) കോവിഡ് ബാധിച്ച് മരിച്ചത്. ചാക്കോയ്ക്ക് കോവിഡ് ബാധിച്ചിരുന്നങ്കിലും നെഗറ്റീവായി. തുടർന്ന് ന്യൂമോണിയ പിടിപെട്ട് ഗുരുതരാവസ്ഥയിലായി.

ഭാര്യ: മേരി, പുത്തൻപുരയിൽ പിഴക്. മകൾ: ആതിര (യു.കെ.). ശവസംസ്കാരം ഞായറാഴ്ച 11.30-ന് വടകര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.

കറുപ്പൻ

വൈപ്പിൻ: സൗത്ത് പുതുവൈപ്പ് തുമ്പപറമ്പിൽ കറുപ്പൻ (80) അന്തരിച്ചു. വിമുക്തഭടനും കൊച്ചി പോർട്ട് ട്രസ്റ്റ് ഫയർ സർവീസ് ഉദ്യോഗസ്ഥനും ആയിരുന്നു. ഭാര്യ: ലൈല. മക്കൾ: സന്ധ്യ, സീമ, സിമി, സാഗർ. മരുമക്കൾ: മജേഷ്, രാജീവ്, മധു, സവിത.

കെ.വി. ഗോപാലകൃഷ്ണൻ നായർ

കോലഞ്ചേരി: പാങ്കോട് മേടശ്ശേരി പുത്തൻപുരയിൽ കെ.വി. ഗോപാലകൃഷ്ണൻ നായർ (88) അന്തരിച്ചു. ഭാര്യ: പരേതയായ രാധാമണി. മക്കൾ: പ്രദീപ്, പ്രസാദ്, അജിത, സന്തോഷ്. മരുമക്കൾ: പ്രസന്ന പ്രദീപ് (ഐക്കരനാട് പഞ്ചായത്ത് അംഗം), പ്രസന്ന പ്രസാദ്, രജനി സന്തോഷ്, പരേതനായ സുരേഷ്‌കുമാർ.

മറിയാമ്മ

തലക്കോട്: ഓലിക്കൽ വീട്ടിൽ മറിയാമ്മ (88) അന്തരിച്ചു. തുരുത്തിക്കര തച്ചേത്ത് കുടുംബാംഗം. ഭർത്താവ്: ഒ.പി. അബ്രഹാം. മക്കൾ: ജോണി (ഇറ്റലി), ജോയി, ജോൺസൻ, ജേക്കബ് (വിമുക്ത ഭടൻ). മരുമക്കൾ: കൊച്ചുത്രേസ്യ, ഷിബി, ആശ, സ്മിത. ശവസംസ്‌കാരം ഞായറാഴ്ച രണ്ടിന് കണ്ണ്യാട്ടുനിരപ്പ് സെയ്ന്റ് പീറ്റേഴ്‌സ് പള്ളിയിൽ.

സേവ്യർ

വെണ്ണല: തച്ചുതറ വീട്ടിൽ സേവ്യർ (73) അന്തരിച്ചു. ഭാര്യ: ആനി. മക്കൾ: വിനു, വിനീഷ്, വിനിത. മരുമക്കൾ: സാബു, സുനിത

Leave a Reply