Monday, September 27, 2021

നിര്യാതരായി

Must Read

ഭാനുമതിയമ്മ

ദേശം: പകരാവൂർ വീട്ടിൽ ഭാനുമതിയമ്മ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ രവീന്ദ്രനാഥൻ നായർ. മക്കൾ: ബീന, ബിന്ദു. മരുമക്കൾ: വിക്രമൻ, ജയറാം.

ഖദീജ

കളമശ്ശേരി: കരിപ്പാശ്ശേരിമുകൾ ഇയ്യത്ത് (തീനാട്ട്) ഖദീജ (84) അന്തരിച്ചു. പിണർമുണ്ട തറമറ്റം കുടുംബാംഗം. ഭർത്താവ്: പരേതനായ ഐ.പി. മുഹമ്മദ്. മക്കൾ: ഐ.എം. അബ്ദുർ റഹ്മാൻ (ഡെപ്യൂട്ടി സി.ഇ.ഒ., സുപ്രഭാതം), ഐ.എം. സഫിയ, ഐ.എം. അബ്ദുൾ റഹീം, ഐ.എം.എ. സലാം (ദർശന ടി.വി.). മരുമക്കൾ: പി.കെ. അസ്മ (നെട്ടൂർ), എ.കെ. മജീദ് (കളമശ്ശേരി), സീനത്ത് (കാക്കനാട്), ലൈല (മുള്ളരിങ്ങാട്).

രാമചന്ദ്രൻ നായർ

കോമ്പാറ: പവിത്രം വീട്ടിൽ രാമചന്ദ്രൻ നായർ (71) അന്തരിച്ചു. ഭാര്യ: ജയന്തി രാമചന്ദ്രൻ. മക്കൾ: സൂരജ്, ശ്രീരാജ്, സൗമ്യ. മരുമകൾ: അഞ്ജന.

സൂസി മാത്യു

കൊച്ചി: മഹാകവി ഭാരതിയാർ റോഡ് സൗത്ത് അവന്യൂ അപ്പാർട്ട്‌മെന്റ്‌സ് പാലക്കുന്നത്ത് സൂസി മാത്യു (94) അന്തരിച്ചു. പുതുപ്പള്ളി കുന്നുംപുറത്ത് കുടുംബാംഗമാണ്. ഭർത്താവ്: പി.ജെ. മാത്യു. മക്കൾ: ഡോ. ജേക്കബ് മാത്യു (ജെബോ), തോമസ് മാത്യു. മരുമകൾ: ലത.

ഗോപി

അങ്കമാലി: ചെറിയ വപ്പാലശ്ശേരി വടക്കുഭാഗത്ത് വീട്ടിൽ ചോതിയുടെ മകൻ ഗോപി (66) അന്തരിച്ചു. ഭാര്യ: മേക്കാട് പടപ്പയിൽ വീട്ടിൽ അംബിക. മക്കൾ: ശ്രീജിത്ത്, ശ്രീജിത. മരുമക്കൾ: പ്രജീഷ്, രേഖ.

കോവിഡ് ബാധിച്ച് മരിച്ചു

കരുമാല്ലൂർ: മാഞ്ഞാലി നടുവിലത്തട്ട് പുത്തൻചന്തയിൽ വീട്ടിൽ കാഞ്ചന (60) കോവിഡ് ബാധിച്ച് മരിച്ചു. പിതാവ് പരേതനായ അപ്പു. മകൾ: മിനി. മരുമകൻ: പരേതനായ സുധീഷ്‌ കുമാർ.

കാർത്ത്യായനി

കാലടി: ശ്രീമൂലനഗരം തേമാലിപ്പുറം വീട്ടിൽ കാർത്ത്യായനി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ കാവലൻ. മക്കൾ: രാജു, ബാലകൃഷ്ണൻ, ഉഷ, ലത. മരുമക്കൾ: ഷീല, സരള, ഗോപി, ശിവൻ. ശവസംസ്കാരം വ്യാഴാഴ്ച 10-ന് തെറ്റാലി ശ്മശാനത്തിൽ.

ഉത്തമൻ

വൈപ്പിൻ: നായരമ്പലം എടമുട്ടത്ത് ഉത്തമൻ (59) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സബേത്ത്. മക്കൾ: സജിൻ, സജിത്ത്.

എ.വി. ചന്ദ്രൻ

കാലടി: എരുമക്കാട്ടുകുടി വീട്ടിൽ എ.വി. ചന്ദ്രൻ (77) അന്തരിച്ചു. ഭാര്യ: ഒക്കൽ തറനിലം വീട്ടിൽ സുകുമാരി. മക്കൾ: രേഖ, രഖ്‌ന. മരുമക്കൾ: ശ്രീകുമാർ തിരുവാങ്കുളം, നിഷാദ് പനങ്ങാട്.

വാസുദേവ പൈ

വൈപ്പിൻ: കുഴുപ്പിള്ളി പള്ളത്താംകുളങ്ങര കോനേരി വീട്ടിൽ വാസുദേവ പൈ (65) അന്തരിച്ചു. ഭാര്യ: വിമല. മക്കൾ: അമൽദേവ്, അരുൺദേവ്. മരുമകൾ: ആരതി ആർ. പൈ. ശവസംസ്കാരം വ്യാഴാഴ്ച 9-ന് വീട്ടുവളപ്പിൽ.

ഫ്രാൻസിസ്

കാലടി: മാണിക്കമംഗലം മാളിയേക്കൽ ഔസേഫിന്റെ മകൻ ഫ്രാൻസിസ് (60) അന്തരിച്ചു. ഭാര്യ: എൽസി. മക്കൾ: നിമിഷ, നിതിന. മരുമകൻ: നെട്ടിനംപിള്ളി ആലങ്ങാട്ടുകാരൻ ജിന്റോ. ശവസംസ്കാരം വ്യാഴാഴ്ച 10.30-ന് മാണിക്കമംഗലം സെയ്ന്റ് റോക്കീസ് പള്ളി സെമിത്തേരിയിൽ.

ദയാനന്ദൻ

വരാപ്പുഴ: പട്ടരുകടവിൽ ദയാനന്ദൻ (70) അന്തരിച്ചു. ഭാര്യ: പുഷ്പലത. മക്കൾ: രജീഷ്, രജിത. മരുമക്കൾ: ഐറിന, പരേതനായ സരീഷ്.

രാധ

കൊച്ചി: പച്ചാളം ഇരട്ടകുളങ്ങര റോഡിൽ മപ്പാട്ട് പറമ്പിൽ രാധ (71) അന്തരിച്ചു. ഭർത്താവ്: ഗോപാലൻ. മക്കൾ: രവീന്ദ്രൻ (മാതൃഭൂമി – കെ.എസ്. ഉദയൻ റോഡ് ഏജന്റ്), ലീല, വിനോദ്. മരുമക്കൾ: രേഖ, അനിൽകുമാർ, സംഗീത.

അന്ന

പറവൂർ: മടപ്ലാതുരുത്ത് കുഞ്ഞേലുപറമ്പിൽ ആന്റണിയുടെ ഭാര്യ അന്ന (80) അന്തരിച്ചു. മക്കൾ: ഷൈനി (നഴ്‌സിങ് സൂപ്രണ്ട്, പെരുമ്പാവൂർ ഗവ., ആശുപത്രി), ഷൈജൻ, ജെയ്‌സൺ. മരുമക്കൾ: ബീന, ഫിൽജ, പരേതനായ വിൽസൺ.

കെ.കെ. രാമകൃഷ്ണൻ

പെരുമ്പടന്ന: കളത്തിൽ കെ.കെ. രാമകൃഷ്ണൻ (രാമകൃഷ്ണൻ മാഷ് -76) അന്തരിച്ചു. കിഴക്കേപ്രം എൽ.പി. സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററായിരുന്നു. ഭാര്യ: ശാന്ത, (റിട്ട. കൃഷി ഓഫീസർ). മക്കൾ: ശരത്ത്, വസന്ത്, ഹേമന്ത്. മരുമക്കൾ: ദിവ്യ, നീതു, ഡോ. നീതു ഹേമന്ത്.

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പള്ളുരുത്തി: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് സംഭവസ്ഥലത്ത് മരിച്ചു. തോപ്പുംപടി പട്ടേൽ മാർക്കറ്റ് റോഡ്, കുറുപ്പന്തറ വീട്ടിൽ ഷാജുവിന്റെ മകൻ ജെഗിൻ (31) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ ഐലൻഡ്-കുണ്ടന്നൂർ റോഡിൽ അലക്സാണ്ടർ പറമ്പിത്തറ പാലത്തിന് പടിഞ്ഞാറു ഭാഗത്തായിരുന്നു അപകടം. അമ്മ: ഗീത. സഹോദരൻ: ഷഗിൻ.

പി.ജെ. ഏലിയാസ്

പള്ളുരുത്തി: കുമ്പളങ്ങി വഴി ശാസ്താ ടെമ്പിൾ റോഡ് കൃഷ്ണാലയത്തിൽ പി.ജെ. ഏലിയാസ് (കുട്ടൻ -61) അന്തരിച്ചു. ഭാര്യ: സന്ധ്യ. ശവസംസ്കാരം വ്യാഴാഴ്ച 11.30 -ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.

പി.സി. ആൻഡ്രൂസ്

അങ്കമാലി: മൂക്കന്നൂർ പുതുശ്ശേരി പരേതനായ ചെറിയയുടെ മകൻ പി.സി. ആൻഡ്രൂസ് (89) അന്തരിച്ചു. ഭാര്യ: മറിയംകുട്ടി, തൊടുപുഴ കണിപ്പിള്ളിൽ കുടുംബാംഗം. മക്കൾ: തങ്കച്ചൻ (ഷിമോഗ), സാലി (ഓസ്ട്രിയ), ഷെല്ലി, കുഞ്ഞുമോൾ (ഇരുവരും അയർലൻഡ്‌). മരുമക്കൾ: മേരി, വിനോദ്, സൈജോ, നെബിൻ. ശവസംസ്കാരം പിന്നീട് ഷിമോഗ റിപ്പോൺപേട് ഗുഡ്ഷെപ്പേഡ്‌ ഫൊറോന പള്ളി സെമിത്തേരിയിൽ.

ശിവൻ

പാമ്പാക്കുട: പാമ്പാക്കുട മേമ്മുറി കല്ലേലിമറ്റത്തിൽ ശിവൻ (63) അന്തരിച്ചു. ഭാര്യ: ശോഭ. മക്കൾ: ശ്രീജിത്ത്‌, ശ്രീജ. മരുമക്കൾ: പ്രവിത, സിജു. ശവസംസ്കാരം വ്യാഴാഴ്ച 11-ന് വീട്ടുവളപ്പിൽ.

കെ.കെ. വേലായുധൻ

പറവൂർ: തത്തപ്പിള്ളി കുട്ടൻതുരുത്ത് കുഴുപ്പിള്ളി വീട്ടിൽ കെ.കെ. വേലായുധൻ (84) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കൾ: സിന്ധു, സന്തോഷ്, സജീവ്. മരുമക്കൾ: സുകു, മായ, രാജി. സഞ്ചയനം ഞായറാഴ്ച എട്ടിന്.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News