Thursday, July 29, 2021

ഗൂഗിൾ മാപ്പിൽക്കണ്ട വഴിയിൽ ദുർഘടമായ കയറ്റമുണ്ടെന്ന് അറിഞ്ഞില്ല; വൈദ്യുതി വകുപ്പിനുള്ള ലോഡുമായി പോയ ട്രെയിലർ കുടുങ്ങി

Must Read

വണ്ണപ്പുറം: ഗൂഗിൾ മാപ്പിൽക്കണ്ട വഴിയിൽ ദുർഘടമായ കയറ്റമുണ്ടെന്ന് അറിഞ്ഞില്ല. വൈദ്യുതി വകുപ്പിനുള്ള ലോഡുമായി വാഴത്തോപ്പിലേക്ക് പോയ ട്രെയിലർ നാല്പതേക്കറിൽ കുടുങ്ങി.

ശനിയാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. രാജസ്ഥാനിലെ അജ്മീറിൽനിന്ന് 30 ടൺ വൈദ്യുതിക്കമ്പിയുമായി എത്തിയ വാഹനമാണ് വണ്ണപ്പുറം-ചേലച്ചുവട് റോഡിൽ കുടുങ്ങിയത്.വഴി പരിചയമില്ലാതിരുന്ന ഡ്രൈവർ ഗൂഗിൾ മാപ്പ് നോക്കിയാണ് വന്നത്.

വാഴത്തോപ്പിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയായ വണ്ണപ്പുറം-ചേലച്ചുവട് റോഡിലേക്ക് അങ്ങനെയാണ് ട്രെയിലർ എത്തിയത്. നാല്പതേക്കർവരെ ഒരു പ്രശ്നവുമില്ലാതെ വന്നു. എന്നാൽ, ഇവിടത്തെ ദുർഘടകയറ്റം കയറാനാകാതെ ട്രെയിലർ വഴിയിൽ കുടുങ്ങുകയായിരുന്നു.

പിന്നീട് പോലീസെത്തി വാഹനം അരക്കിലോമീറ്ററിലേറെ പുറകോട്ടെടുപ്പിച്ചു. തൊട്ടടുത്തുള്ള പെട്രോൾ പമ്പിലെത്തിച്ചാണ് റോഡിലെ ഗതാഗതതടസ്സം നീക്കിയത്. ആലപ്പുഴ-മധുര ദേശീയപാതയുടെ ഭാഗമായ ഇവിടെ ഭാരവാഹനങ്ങൾ കുടുങ്ങുന്നത് പതിവാണ്.

Leave a Reply

Latest News

ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കള്ളനോട്ടുകളുമായികൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ അടക്കമുള്ള സംഘം പിടിയില്‍

തൃശ്ശൂര്‍: ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കള്ളനോട്ടുകളുമായികൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ അടക്കമുള്ള സംഘം പിടിയില്‍. കൊടുങ്ങല്ലൂർ സ്വദേശികളായ ജിത്തു, രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്. ജിത്തു ബിജെപി...

More News