Monday, July 26, 2021

അപ്പോഴേ പറഞ്ഞില്ലേ പദയാത്ര നടത്തിയാല്‍ മതിയാരുന്നു;യൂത്ത് കോണഗ്രസിന്റെ ഇന്ധന വിലയ്‌ക്കെതിരായ 100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയുള്ള പ്രതിഷേധത്തിനിടെയിലെ ഒരു ‘തമാശ’ ആണ് ഇപ്പോള്‍ വൈറലാകുന്നത്

Must Read

തിരുവനന്തപുരം: യൂത്ത് കോണഗ്രസിന്റെ ഇന്ധന വിലയ്‌ക്കെതിരായ 100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയുള്ള പ്രതിഷേധത്തിനിടെയിലെ ഒരു ‘തമാശ’ ആണ് ഇപ്പോള്‍ വൈറലാകുന്നത്. സൈക്കിള്‍ ചവിട്ടുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ സഹപ്രവര്‍ത്തകരോട് പറഞ്ഞ തമാശയാണ് സോഷയല്‍മീഡിയയില്‍ നിറയുന്നത്. ഒടുവില്‍ ട്രോളോട് ട്രോള്‍.

‘അപ്പോഴേ പറഞ്ഞില്ലേ പദയാത്ര നടത്തിയാല്‍ മതിയാരുന്നു’ എന്നാണ് സൈക്കിള്‍ റാലിയിലെ സൗഹൃദ സംഭാഷണത്തിനിടെ ഷാഫിയുടെ ഡയലോഗ്. ഇടതു ട്രോള്‍ പേജുകളിലാണ് വീഡിയോയ്‌ക്കെതിരെ ട്രോളും പരിഹാസവും ഉയരുന്നത്.

എന്നാല്‍ സഗസ്ഥാന സര്‍ക്കാരിനെതിരെ ഒരു വാക്ക് മിണ്ടാത്ത ഡിവൈഎഫ്‌ഐക്കാരാണ് 100 കിലോമീറ്റര്‍ സൈക്കിള്‍ യാത്ര നടത്തിയ ഷാഫിയെ പരിഹസിക്കുന്നതെന്ന് കോണ്‍ഗ്രസും തിരിച്ചടിച്ചു. ആലപ്പുഴ ജില്ലയിലെ കായംകുളം മുതല്‍ തിരുവനന്തപുരം വരെ സൈക്കിള്‍ റാലി പ്രതിഷേധം വന്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News