Sunday, December 5, 2021

മലപ്പുറത്ത് പന്നി വിളമ്പിയോ?ഹലാല്‍ വിവാദത്തില്‍ സംഘപരിവാറിന്റെ വിദ്വേഷണ പ്രചരണങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ ഫുഡ് ഫെസ്റ്റില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി

Must Read

കൊച്ചി: ഹലാല്‍ വിവാദത്തില്‍ സംഘപരിവാറിന്റെ വിദ്വേഷണ പ്രചരണങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ ഫുഡ് ഫെസ്റ്റില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. മലപ്പുറത്ത് പന്നി വിളമ്പിയോ എന്ന ചോദ്യവുമായാണ് ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ ഉയര്‍ത്തുന്നത്. എറണാകുളം ജില്ലയില്‍ നടത്തിയ ഫുഡ് ഫെസ്റ്റില്‍ പന്നി വിളമ്പിയത് വലിയ വാര്‍ത്തയായിരുന്നു. ഇത് ഉന്നയിച്ചാണ് നടന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘മലപ്പുറത്ത് പന്നി വിളമ്പിയെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്ഐ ആണ്, അല്ലെങ്കില്‍ വെറും ഡിങ്കോള്‍ഫികളാണ്’, ഹരീഷ് പറയുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ജില്ല ആസ്ഥാനങ്ങളില്‍ ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചത്.

പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

Dyfi യോട് ഒരു ചോദ്യം …മലപ്പുറത്ത് പന്നി വിളമ്പിയോ?..ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു…മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും DYFIയുടെ മലപ്പുറം പേജിൽ പോലും കണ്ടില്ല..മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ DYFI ആണ്…അല്ലെങ്കിൽ..വെറും ഡിങ്കോളാഫികളാണ്…മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒർജിനൽ ഫോട്ടോ അയ്ച്ച് തന്നാൽ ഈ പോസ്റ്റ് പിൻ വലിക്കുന്നതാണ്…ലാൽ സലാം…💪💪💪❤️❤️❤️❤️

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News