Tuesday, June 22, 2021

മുണ്ടെടുത്ത് നടന്നു വരുന്ന സഞ്ജുവിന്റെ വീഡിയോയില്‍ ആട് തോമ സിനിമയിലെ ഡയലോഗുകള്‍; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Must Read

‘എസ്.ഐ സോമശേഖരനെ ഇടിച്ച് പൊട്ടക്കിണറ്റിലിറ്റ പ്രതി ആട് തോമ, ആട് തോമ, ആട് തോമ’ സൂപ്പർ ഡയലോഗുമായി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുകയാണ്. ഏഴ് സെക്കന്റ് മാത്രമുള്ള വീഡിയോക്ക് താഴെ മലയാളികള്‍ കൂട്ടമായെത്തിയിട്ടുണ്ട്.

മുണ്ടെടുത്ത് നടന്നു വരുന്ന സഞ്ജുവിന്റെ വീഡിയോയില്‍ ആട് തോമ സിനിമയിലെ ഡയലോഗുകള്‍ ചേര്‍ത്താണ് വീഡിയോ എത്തിയിരിക്കുന്നത്.

പൊളി എഡിറ്റിംഗ് എന്നു പറഞ്ഞുകൊണ്ടാണ് സഞ്ജു വീഡിയോ പങ്കുവെച്ചത്. എഡിറ്റ് ചെയ്തയാള്‍ക്ക് നന്ദിയും പറയുന്നുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമ കോടതിയില്‍ ഹാജരാകുന്ന രംഗത്തെ പ്രശസ്ത ഡയലോഗാണ് വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയുക.

മോഹന്‍ലാല്‍ ആരാധകരും സഞ്ജു ആരാധകരും ഒന്നിച്ചെത്തിയാണ് താരത്തെ അഭിനന്ദിക്കുന്നത്. ശ്രീലങ്കന്‍ പര്യടനത്തിന് ഒരുങ്ങുന്ന സഞ്ജുവിന് ആശംസകളും നേരുന്നുണ്ട്. വീഡിയോ കുറച്ചു കൂടി വേണമായിരുന്നെന്നും സ്‌റ്റൈലായിരിക്കുന്നെന്നുമെല്ലാമാണ് കമന്റുകള്‍.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News