Friday, June 25, 2021

ധർമരാജൻ പൊലീസിന് നല്‍കിയ മൊഴിയിലും പണം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും പറയുന്നത് വ്യത്യസ്ത വിവരങ്ങൾ

Must Read

ധർമരാജൻ പൊലീസിന് നല്‍കിയ മൊഴിയിലും പണം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും പറയുന്നത് വ്യത്യസ്ത വിവരങ്ങൾ.കൊടകര കള്ളപ്പണകവര്‍ച്ച കേസില്‍ ധര്‍മരാജന്റെ ഹര്‍ജിയെ എതിര്‍ക്കാന്‍ അന്വേഷണ സംഘം.
കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയില്‍ 25 ലക്ഷം രൂപ സുനില്‍ നായിക്കിന്റെതും ബാക്കി തുക തന്റേതാണെന്നുമാണ് ഹര്‍ജിയില്‍. പണത്തിന് മറ്റ് അവകാശികള്‍ ഇല്ല. എന്നാല്‍ നേരത്തെ നല്‍കിയ മൊഴി ഡല്‍ഹിയിലെ മാര്‍വാടിയില്‍ നിന്നാണ് പണം ലഭിച്ചത് എന്നാണ്.കുഴല്‍ പണക്കടത്തിലെ ഇടനിലക്കാരനാണ് താനെന്നും കമ്മീഷന്‍ ലഭിക്കാറുണ്ടെന്നും പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. എന്നാല്‍ കവര്‍ച്ച ചെയ്യപ്പെട്ടത് സ്വന്തം പണമാണ് എന്നും വ്യാപാര ആവശ്യത്തിന് കൊണ്ടുപോവുകയായിരുന്നു എന്നുമാണ് കോടതിക്ക് നല്‍കിയ ഹര്‍ജിയിലുള്ളത്.

ധര്‍മരാജന്റെ മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചാകും അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

വ്യത്യസ്ത വിവരങ്ങളാണ് പൊലീസിന് നല്‍കിയ മൊഴിയിലും പണം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും പറയുന്നത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച കാര്യത്തില്‍ വലിയ വൈരുദ്ധ്യമുണ്ട്.

അതേസമയം ഇഡി കേസ് ഏറ്റെടുത്താലും നിലവിലെ അന്വേഷണം തുടരും. കവര്‍ച്ച പണം കണ്ടെത്താനായി പ്രതികളെ വിയ്യൂര്‍ ഇന്നും ജയിലിലെത്തി ചോദ്യം ചെയ്യും. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും കവര്‍ച്ച പണം പൂര്‍ണമായും കണ്ടെത്താനായിട്ടില്ല.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News